spot_img
Saturday, August 29, 2026

ഡോ. വന്ദന ദാസ് കൊലക്കേസ് : പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ, വക്കാലത്തൊപ്പിട്ടു



കൊല്ലം: കൊട്ടാരക്കര ജനറൽ ആശുപത്രിയിൽ ജോലിക്കിടെ ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും. പ്രതിക്ക് വേണ്ടി അഡ്വ. ആളൂർ വക്കാലത്ത് ഒപ്പിട്ടു. സന്ദീപിനെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ വേളയിൽ വലിയ പ്രതിഷേധമുണ്ടായി. കോടതിക്ക് പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധിച്ചു.

സന്ദീപിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതിയുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. കസ്റ്റഡിയിലെടുത്തുള്ള ചോദ്യo ചെയ്യൽ അനിവാര്യമാണെന്നും തിരിച്ചറിയൽ പരേഡ് നടത്തണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles