spot_img
Wednesday, April 29, 2026

ഊട്ടി പുഷ്പമേളയ്ക്ക് ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി



ഊട്ടി പുഷ്പമേളയ്ക്ക് ഊട്ടിയിലെ ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. 125-ാമത് പുഷ്പ മേളയാണ് ഈ വർഷം നടക്കുന്നത്. മേള 19 മുതൽ 23 വരെയാണ് നടക്കുക. തമിഴ്നാട് സർക്കാരും ഹോർട്ടികൾച്ചർ വകുപ്പും കൃഷി വകുപ്പും വിവിധ സംഘടനകളും ചേർന്നാണ് പുഷ്പ മേളയും പഴം, പച്ചക്കറി, സുഗന്ധദ്രവ്യ പ്രദർശനവും വിപണനവും ഒരുക്കുന്നത്. ഊട്ടിയുടെ 200-ാം വാർഷികത്തിന്റെ ഭാഗമായി ബൊട്ടാണിക്കൽ ഗാർഡൻ റോഡിലെ ആർ.സി.ടി.സി. കെട്ടിടത്തിൽ മേയ് 31 വരെ ചിത്ര പ്രദർശനം നടത്തും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles