spot_img
Sunday, October 18, 2026

കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തിന് തീപിടിച്ചു.



കോഴിക്കോട്: കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടാകുന്നത്. ഹിന്ദുസ്ഥാൻ ഓയിൽ മില്ലിന് പുറകിലെ വസ്ത്രവ്യാപാര സ്ഥാപനം, ഗോൾഡ് കവറിങ് യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ കെട്ടിടത്തിൻ്റെ രണ്ടും മൂന്നും നിലകൾ പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ ആളപായം ഇല്ല. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി കെട്ടിടത്തിലെ തീ അണച്ചിട്ടുണ്ട്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles