spot_img
Thursday, April 23, 2026

മലയാളികൾക്ക് ഇന്ന് തിരുവോണം; ഓണക്കോടിയും പൂക്കളവും സദ്യവട്ടങ്ങളും ഒരുക്കി ആഘോഷ തിമിർപ്പിൽ



ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ തിരുവോണ ലഹരിയിലാണ് നാടും നഗരവും.ഓണക്കോടിയും പൂക്കളവും സദ്യവട്ടങ്ങളുമായി എല്ലാ വർഷങ്ങളിലേയും പോലെ വർണാഭമാണ് ഇക്കുറിയും തിരുവോണം. ഒത്തൊരുമയുടേയും സമത്വത്തിന്റെയും ഉത്സവമായ പൊന്നോണം മലയാളികൾക്ക് ഗൃഹാതുര സ്മരണകളുയർത്തുന്ന ഒന്നാണ്. വറുതിയുടെ കർക്കിടകം കടന്നാണ് സമൃദ്ധിയുടെ തിരുവോണം വന്നെത്തുന്നത്

ഒരു കൊയ്ത്തുത്സവം എന്നതിനെക്കാളുപരി ഓണം എന്നാൽ മഹാബലിയെ അഥവാ നമ്മുടെ സ്വന്തം മാവേലിയെ വരവേൽക്കുവാനുള്ള ഉത്സവമായിട്ടാണ് കൊണ്ടാടപ്പെടുന്നത്

കേരള സർക്കാറിന്റെ ഓണ സന്ദേശം’വിപുലവും പ്രൗഢവുമായ പരിപാടികളോടെ ഓണം വാരാഘോഷത്തിന് തുടക്കമായി. ഇനി സാംസ്കാരികോത്സവത്തിന്റെ ഏഴ് രാപ്പകലുകൾ. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കനകക്കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നർത്തകി മല്ലിക സാരാഭായി, ചലച്ചിത്ര താരം ഫഹദ് ഫാസിൽ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles