വരാപ്പുഴ പീഡനക്കേസിൽ പ്രതിയായിരുന്ന കണ്ണൂർ പയ്യന്നൂർ ചെറുപുഴ രാമപുരത്തൊഴുവൻ വിനോദ് കുമാറിനെ മഹാരാഷ്ട്രയിൽ കൊലപ്പെടുത്തി കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി.
റായ്ഗഡിലെ കാശിദിൽ ആദിവാസി കോളനിയിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഇവിടെ ഒരു റിസോർട്ടിൽ ജോലി ചെയ്തു കഴിയുകയായിരുന്നു എന്നാണ് വിവരം.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണു കൊലപാതകത്തിലേയ്ക്കു നയിച്ചത് എന്നു പൊലീസ് പറയുന്നു.
മൃതദേഹം സംസ്കരിച്ചു. 2011 മാർച്ചിലാണ്, കേരളത്തിൽ ഗുണ്ടാപ്പട്ടികയിൽ ആദ്യമെത്തിയ വനിത ശോഭാ ജോണിനൊപ്പം വാരാപ്പുഴ പീഡനക്കേസിൽ വിനോദ് കുമാർ പ്രതിയാകുന്നത്. കേസിൽ ശോഭാ ജോണിനെയും മുൻ ആർമി ഓഫിസർ ജയരാജൻ നായരെയും കുറ്റക്കാരനെന്നു കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചിരുന്നു. വിനോദ് കുമാർ ഉൾപ്പെടെ അഞ്ചു പേരെ വിചാരണക്കോടതി തെളിവില്ലാതിരുന്നതിനാൽ വിട്ടയച്ചു.






