കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2023– 24 ലെ സൂക്ഷ്‌മ ഗവേഷക ഫെലോഷിപ്പുകൾ ടി എസ് അഖിലിനും (സബ്‌എഡിറ്റർ, ദേശാഭിമാനി), ജെബി പോളിനും (സീനിയർ റിപ്പോർട്ടർ, മംഗളം) നൽകുമെന്ന് ചെയർമാൻ ആർ എസ് ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരുലക്ഷം രൂപയാണ് സൂക്ഷ്മ ഗവേഷക ഫെലോഷിപ്പ്.
സമഗ്ര ഗവേഷക ഫെലോഷിപ്പിന് എം പ്രശാന്ത് (ദേശാഭിമാനി), അപർണ കുറുപ്പ് (ന്യൂസ് 18), കെ രാജേന്ദ്രൻ (കൈരളി), നിലീന അത്തോളി (മാതൃഭൂമി), എ പി ഷെബിൻ മെഹബൂബ് (മാധ്യമം), എം വി നിഷാന്ത് (ഏഷ്യനെറ്റ് ന്യൂസ്), കെ എ ഫൈസൽ (മാധ്യമം), ദീപക് ധർമ്മടം (24 ന്യൂസ്), പി ആർ റിസിയ (ജനയുഗം) എന്നിവർക്ക് നൽകും. 75,000 രൂപയാണ് ഇവർക്ക് ലഭിക്കുക.
പൊതു ഗവേഷണ മേഖലയിൽ കെ ആർ അജയൻ (ദേശാഭിമാനി), ബിജു പരവത്ത് (മാതൃഭൂമി), അലീന മരിയ വർഗ്ഗീസ് (മാതൃഭൂമി), ബിലു അനിത് സെൻ (കേരള ടുഡേ), അജിത്ത് കണ്ണൻ (ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്), സി റഹീം (മലയാളം ന്യൂസ്), എ ആർ ആനന്ദ് (വീക്ഷണം), പി സുബൈർ (മാധ്യമം), സുനി അൽഹാദി (സുപ്രഭാതം), പി എസ് റംഷാദ് (സമകാലിക മലയാളം), പി നഹീമ (മാധ്യമം), ജി ഹരികൃഷ്ണൻ (മംഗളം), എ കെ വിനോദ്കുമാർ- (ജനം), കെ എൻ സുരേഷ്‌കുമാർ – (കേരള കൗമുദി) എന്നിവർക്ക് 10,000- രൂപ വീതം ഫെലോഷിപ്പ് നൽകും.
തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യൻ പോൾ, എം പി അച്യുതൻ, ഡോ. പി കെ രാജശേഖരൻ, എ ജി ഒലീന, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്‌ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്. ഈമാസം അവസാനം തിരുവനന്തപുരത്ത് നടക്കുന്ന മാധ്യമ പ്രതിഭാ സംഗമത്തിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഫെലോഷിപ്പുകൾ വിതരണം ചെയ്യും.






