spot_img
Friday, September 25, 2026

ഓപ്പറേഷൻ തൂഫാൻ; ലഹരി വില്പന നടത്തിയ കട പൊലീസ് പൊളിച്ചു നീക്കി



ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ എന്നയാളുടെ വഴിയോര കച്ചവടം നടത്തുന്ന കടയാണ് പൊളിച്ചത്. ശാന്തൻപാറ പൊലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി.ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്നും ലഹരി പിടിച്ചതിന് പിന്നാലെ കട ഒഴിഞ്ഞു പോകുന്നതിനായി നോട്ടീസ് നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. നോട്ടീസിനെതിരായി പ്രതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പിന്നാലെ, ഇയാൾ പ്രതിയായ മുൻ കേസുകളുടെ ഉൾപ്പെടെ വിവരം ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്ന് കോടതിയെ ബോധിപ്പിച്ച് അനുകൂല ഉത്തരവ് വാങ്ങിയ ശേഷമാണ് പൊള്ച്ചു മാറ്റിയത്. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.അതേസമയം, പെരുമ്പാവൂർ മാറമ്പിള്ളിയിൽ സ്കൂട്ടറിൽ കടത്തിയ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പ്ലാസ്റ്റിക് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്. വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ അറസ്റ്റ് ചെയ്തു. തൊട്ടടുത്ത ഫ്ലാറ്റിൽ ഒരാഴ്ചയായി ഇയാൾ താമസിച്ചുവരുന്നു. ഫ്ലാറ്റിൽ ഇയാളുടെ താമസസ്ഥലത്ത് കൂടുതൽ കഞ്ചാവ് ഉണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles