റാന്നി: രക്ഷിക്കാനെറിഞ്ഞ സാരിയിൽ പിടിച്ചില്ല, ‘അച്ഛാ പോകല്ലേ’യെന്ന് അലറിക്കരഞ്ഞ് അമ്മു, കണ്ണീരിലാഴ്ത്തി പമ്പയിലെ അപകടം
സാരിയിൽ പിടിച്ച് രക്ഷപ്പെടാമായിരുന്നെങ്കിലും അച്ഛൻ ഒഴുക്കിൽപ്പെട്ടത് കണ്ട് അലറിക്കരഞ്ഞ മകൾ അനിലിനരികിലേക്ക് നീങ്ങുകയായിരുന്നു. അച്ഛൻ പോകല്ലേ എന്ന് കരഞ്ഞാണ് മകൾ അനിലിനടുത്തേക്ക് ഒഴുകിയെത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പമ്പാനദിയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചതിന്‍റെ ഞെട്ടലിലാണ് ചന്തക്കടവുകാർ. പത്തനംതിട്ട റാന്നിയിൽ കഴിഞ്ഞ ദിവസാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഉതിമൂട് സ്വദേശി അനിൽകുമാർ(52), മകൾ നിരഞ്ജന(17), അനിലിന്റെ സഹോദരന്‍റെ മകൻ ഗൗതം(15) എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്.






