spot_img
Wednesday, August 12, 2026

മേലൂർ മഖ്നക്കൊപ്പം മറ്റൊരു മോഴയാന കൂടി- ഡ്രോൺ വീഡിയോ



കൊലയാളി ആന മേലൂർ മഖ്നക്കൊപ്പം മറ്റൊരു മോഴയാന കൂടി. ഇതേ വനമേഖലയിൽ നേരത്തെ ഉണ്ടായിരുന്ന കുട്ടിയാനയാണ് മഖ്നയോടൊപ്പം കൂടിയത് . മയക്കുവെടി വയ്ക്കാനുള്ള ദൗത്യസംഘത്തിനു ഇതു കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. മേഖലയിലെ കുറ്റിക്കാടും ദൗത്യം ദുഷ്കരമാക്കിയെന്ന് ദൗത്യസംഘം പറയുന്നു. ആനകളുടെ ആകാശദൃശ്യങ്ങള്‍ മനോരമ ന്യൂസിന്. ഇന്ന് 11.30നും 4.30നും മയക്കുവെടി വയ്ക്കാന്‍ ശ്രമിച്ചു. ആന ഒഴിഞ്ഞു മാറിയതോടെ ശ്രമം വിഫലമായി. ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. ശ്രമം നാളെയും തുടരും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles