spot_img
Tuesday, June 30, 2026
Home Blog Page 166

നീറ്റ് യുജി: കേരളത്തിൽ ഒന്നാമത് കോഴിക്കോട് സ്വദേശി ദീപ്‍നിയ, 109ാം റാങ്ക്

0

നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ പരീക്ഷ എഴുതിയവരിൽ ഒന്നാമത് എത്തിയത് ദീപ്‍നിയ ഡി ബിയാണ്. 109ആം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്. കോഴിക്കോട് സ്വദേശിയാണ് ദീപ്‌നിയ. പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിലാണ് പരിശീലനം നേടിയത്. കേരളത്തിൽ നിന്ന് ആരും ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ടില്ല.

ആകെ 22,09,318 പേരാണ് ഇത്തവണ നീറ്റ് യുജി പരീക്ഷയെഴുതിയത്. 12,36,531 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയവരിൽ 73,328 പേർ യോഗ്യത നേടി.

രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. മധ്യപ്രദേശിൽ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്‌ണ ജോഷിക്കാണ് മൂന്നാം റാങ്ക്. ആദ്യ പത്ത് റാങ്കിലെ പെണ്‍കുട്ടി അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗർവാളാണ്.

എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

0

അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ടീമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അപകടമുണ്ടായി 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത് അന്വേഷണത്തിലെ സുപ്രധാന ചുവടുവയ്പ്പ് എന്നും വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ബ്ലാക്ക് ബോക്സ് കണ്ടെടുത്തതിനെ തുടര്‍ന്ന് അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

എഞ്ചിനുകള്‍ക്ക് സംഭവിച്ച തകരാര്‍ അപകടത്തിലേക്ക് നയിച്ചുവെന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍. വീണ്ടെടുത്ത ബ്ലാക്ക് ബോക്‌സ് ശാസ്ത്രീയ പരിശോധന നടത്തിയാലേ യഥാര്‍ഥ കാരണം അറിയാനാകൂ. ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറും, കോക്പിറ്റ് വോയിസ് റെക്കോര്‍ഡറും അടങ്ങിയതാണ് ബ്ലാക്ക് ബോക്‌സ്. വിമാനത്തിന്റെ വേഗത, കൈവരിച്ച ഉയരം, സാങ്കേതിക തകരാറുകള്‍, പൈലറ്റുമാരുടെ സംഭാഷണം ഉള്‍പ്പടെ 80 നിര്‍ണായക വിവരങ്ങളാണ് ബ്ലാക്ക് ബോക്‌സില്‍ ഉണ്ടാവുക. ഇത് ഡിജിസിഎയുടെ ഫൊറന്‍സിക് സയന്‍സ് ലാബിലാകും പരിശോധന നടത്തുക. ഇതിന്റെ ഫലമാകും അപകട കാരണം കണ്ടെത്താന്‍ നിര്‍ണായകമാവുക.

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ ഉദ്യോഗസ്ഥര്‍ ഡിജിസിഎയുമായി ചേര്‍ന്ന് ലഭിച്ച തെളിവുകള്‍ പരിശോധിച്ചു വരികയാണ്. ബ്ലാക്ക് ബോക്‌സ് കൂടാതെ വിമാനത്തിലെ ഡിജിറ്റര്‍ വീഡിയോ റെക്കോഡറും, എമര്‍ജന്‍സി ലൊക്കേഷന്‍ ട്രാന്‍സ്മിറ്ററും ഇന്ന് നടത്തിയ തെരച്ചിലില്‍ കിട്ടിയിരുന്നു. ബ്രിട്ടന്റെ എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഘവും, അമേരിക്കയുടെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി ബോര്‍ഡ് വിദഗ്ധരും ഇന്ത്യയില്‍ എത്തും. ഇന്ത്യയുടെ അന്വേഷണത്തിനൊപ്പം ഇരു ഏജന്‍സികളും പ്രവര്‍ത്തിക്കും. കൂടാതെ ബോയിങ് വിമാന കമ്പനിയുടെ എഞ്ചിനീയര്‍സ് അടങ്ങുന്ന സംഘവും ഇന്ത്യയിലെത്തുന്നുണ്ട്. അതിനിടെ എയര്‍ ഇന്ത്യയുടെ വിമാന അറ്റകുറ്റപ്പണി പ്രോട്ടോക്കോളില്‍ സംശയം പ്രകടിപ്പിച്ച് ഡിജിസിഎ മുന്‍ ജോയിനറ് സെക്രട്ടറി സനത് കൌള്‍ രംഗത്തെത്തി.

രഞ്ജിതയെ അപമാനിച്ച കേസ് : ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്‍ അറസ്റ്റില്‍

0

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ തിരുവല്ല സ്വദേശിനിയായ നഴ്‌സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെതിരെയാണ് നടപടി. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രഭാകരന്‍ നായര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

പവിത്രനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. BNS 196, 75,79,67(A) IT Act എന്നീ വകുപ്പുകള്‍ ചുമത്തി. പ്രതി ഓഫിസില്‍ എത്തിയത് മദ്യപിച്ചിട്ടെന്നും പൊലീസ് വ്യക്തമാക്കി. വൈദ്യ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്.

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവര്‍ക്കുള്ള അനുശോചന പോസ്റ്റിനു താഴെയാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ചുമതല വഹിക്കുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്റെ മോശം പരാമര്‍ശം. അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയെ അപകീര്‍ത്തിപെടുത്തും വിധം ആയിരുന്നു പവിത്രന്റെ കമന്റ്. കമന്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് തയ്യാറായത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്റെത് ഹീനമായ പ്രവൃത്തി എന്ന് റവന്യൂ മന്ത്രി കെ രാജന്‍.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കര്‍ശനമായ നടപടിയെന്നും മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു. സംഭവത്തില്‍ എ പവിത്രനെ ചുമതലയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പവിത്രനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി, കെഎസ്യു എന്നീ സംഘടനകളും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

കാറിലെ ക്യാമറ എല്ലാം കണ്ടു; ഓടിയതിനേക്കാൾ വേഗത്തിൽ ഫോണിൽ പിഴയെത്തി

0

കണ്ണൂർ: ഓടുന്ന ബസിൽ നിന്ന് ആദ്യം ഒരു പ്ലാസ്റ്റിക് കുപ്പി പുറത്തേക്ക്. പിന്നാലെ കുപ്പികൾ ഒന്നിനു പിന്നാലെ ഒന്നായി പുറത്തേക്ക്. ഒന്നും അറിയാത്ത ഭാവത്തിൽ ബസ് കുതിച്ചു പാഞ്ഞു. പക്ഷേ, പിറകിലുണ്ടായിരുന്ന കാറിലെ ക്യാമറ എല്ലാം കാണുന്നുണ്ടായിരുന്നു. സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ബസ് ഓടിയതിനേക്കാൾ വേഗത്തിൽ കണ്ടക്ടറുടെ മൊബൈൽ ഫോണിൽ തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ സന്ദേശമെത്തി. പൊതുയിടത്ത് പ്ലാസ്റ്റിക് മാലിന്യം തള്ളിയതിനു പിഴയടയ്ക്കാനായിരുന്നു നിർദേശം. കണ്ണൂർ– കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിനാണ്, പ്ലാസ്റ്റിക് കുപ്പി പൊതുയിടത്ത് വലിച്ചെറിഞ്ഞതിനു കഴിഞ്ഞ ദിവസം 2000 രൂപ പിഴ ചുമത്തിയത്. പുതിയ സ്റ്റാൻഡിൽ നിന്നും പഴയ സ്റ്റാൻഡ് ഭാഗത്തേക്ക് വരികയായിരുന്ന ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ബസിന് പിറകെ പോകുകയായിരുന്ന കാറിന്റെ ക്യാമറയിൽ പതിഞ്ഞതാണു ബസിൽ നിന്നുള്ള നിയമലംഘനം.വിഡിയോ കാർ യാത്രികൻ ജില്ലാ പഞ്ചായത്തിനു കൈമാറി. ജില്ലാ പഞ്ചായത്ത്, തദ്ദേശ വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനു കൈമാറി. വിഡിയോയിൽ നടപടി സ്വീകരിക്കാൻ കണ്ണൂർ കോർപറേഷനോട് സ്ക്വാഡ് നിർദേശിച്ചു. പൊതുയിടത്ത് പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞത് സംബന്ധിച്ച ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ‘അത് അണ്ണന്മാർ എടുത്തോളും’ എന്നായിരുന്നു കണ്ടക്ടറുടെ മറുപടി. നിയമലംഘനം ബോധ്യപ്പെട്ടതോടെ ഉടൻ തന്നെ കണ്ടക്ടർ പിഴത്തുക അടച്ച് തടിയൂരി

അഹമ്മദാബാദ് ആകാശദുരന്തം:മരിച്ച രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

0

കാസര്‍കോട്: അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച് ഡെപ്യൂട്ടി തഹസിൽദാർ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി, മരിച്ച രഞ്ജിതയെ അപമാനിച്ചത് അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ പരാമർശം അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത് പോസ്റ്റ് വിവാദമായതോടെ തഹസിൽദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്‌പെന്‍റ് ചെയ്യാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.മുൻ മന്ത്രിയും എം എൽ എ യുമായ ചന്ദ്രശേഖരനെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജാതീയമായി അധിക്ഷേപിച്ചതിന് 2024 സെപ്റ്റംബറിൽ ഇയാളെ സസ്പെൻ്റ് ചെയ്തിരുന്നു.

പ്രധാനമന്ത്രി അഹമ്മദാബാദിൽ, ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു; അപകട സ്ഥലവും സന്ദർശിച്ചു

0

അഹമ്മദാബാദ് : അഹമ്മദാബാദിൽ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തിന് സമീപത്തെ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ അടക്കം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അപകട സ്ഥലത്ത് നിന്നും പ്രധാനമന്ത്രി, പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു

ആകാശപാത അടച്ച് ഇറാൻ; താറുമാറായി വ്യോമഗതാഗതം, എയർ ഇന്ത്യയുടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ദില്ലി: ഇസ്രയേലിന്‍റെ ആക്രമണത്തെ തുടർന്ന് ഇറാൻ വ്യോമാതിർത്തി അടച്ചതോടെ നിരവധി എയർ ഇന്ത്യ വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ സർവീസ് പൂർത്തിയാക്കാനാകാതെ തിരികെ വരികയോ ചെയ്തു. ന്യൂയോർക്കിൽ നിന്ന് ദില്ലിയിലേക്കും ദില്ലി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കുമുള്ള നിരവധി വിമാന സർവീസുകൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവിൽ 16 വിമാന സർവീസുകളെയാണ് ബാധിച്ചത്.

വഴിതിരിച്ച് വിടുകയോ തിരിച്ചെത്തുകയോ ചെയ്ത വിമാനങ്ങൾ

AI130 – ലണ്ടൻ ഹീത്രോ-മുംബൈ – വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
AI102 – ന്യൂയോർക്ക്-ദില്ലി – ഷാർജയിലേക്ക് വഴിതിരിച്ചുവിട്ടു
AI116 – ന്യൂയോർക്ക്-മുംബൈ – ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI2018 – ലണ്ടൻ ഹീത്രോ-ദില്ലി – മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു
AI129 – മുംബൈ-ലണ്ടൻ ഹീത്രോ – മുംബൈയിലേക്ക് തിരികെവന്നു
AI119 – മുംബൈ-ന്യൂയോർക്ക് – മുംബൈയിലേക്ക് തിരികെവന്നു
AI103 – ദില്ലി-വാഷിംഗ്ടൺ – ദില്ലിയിലേക്ക് തിരികെവന്നു
AI106 – ന്യൂവാർക്ക്-ദില്ലി – ദില്ലിയിലേക്ക് തിരികെവന്നു
AI188 – വാൻകൂവർ-ദില്ലി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI101 – ദില്ലി-ന്യൂയോർക്ക് – ഫ്രാങ്ക്ഫർട്ട്/മിലാനിലേക്ക് വഴിതിരിച്ചുവിട്ടു
AI126 – ചിക്കാഗോ-ദില്ലി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI132 – ലണ്ടൻ ഹീത്രോ-ബെംഗളൂരു – ഷാർജയിലേക്ക് വഴിതിരിച്ചുവിട്ടു
AI2016 – ലണ്ടൻ ഹീത്രോ-ദില്ലി – വിയന്നയിലേക്ക് തിരിച്ചുവിട്ടു
AI104 – വാഷിംഗ്ടൺ-ദില്ലി – വിയന്നയിലേക്ക് തിരിച്ചുവിട്ടു
AI190 – ടൊറന്റോ-ദില്ലി – ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു
AI189 – ദില്ലി-ടൊറന്റോ – ദില്ലിയിലേക്ക് തിരിച്ചുവന്നു
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. യാത്ര തുടരാൻ ആഗ്രഹിക്കുന്നവർക്ക് ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തും. അല്ലാത്തവർക്ക് റീഫണ്ടോ സൗജന്യ യാത്രാ പുനഃക്രമീകരണമോ നൽകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

കോഴിക്കോട് ബാങ്ക് കവർച്ചാ കേസ്: മുഖ്യപ്രതി ഷിബിൻ ലാൽ പിടിയിൽ

0

കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതി ഷിബിൻ ലാൽ പോലീസ് പിടിയിലായി. ഇന്നലെ രാത്രി 11 മണിയോടെ കോഴിക്കോട് സർവ്വകലാശാലക്ക് സമീപം വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.ബാങ്ക് ജീവനക്കാരനെ കബളിപ്പിച്ച് പണവുമായി കടന്നുകളയുകയായിരുന്നു ഷിബിൻ ലാൽ. ഈ കേസിൽ ഇയാൾക്കായി പോലീസ് ഊർജ്ജിതമായ തിരച്ചിൽ നടത്തി വരികയായിരുന്നു.ഷിബിൻ ലാൽ പിടിയിലായത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ്. പണം തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കവർച്ച നടത്തിയ രീതിയെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കവർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു

‘ ഹൃദയഭേദകം ‘ ; അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

0

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വാക്കുകള്‍ക്ക് അതീതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായു ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

ദുരന്തത്തില്‍ രാഷ്ട്രപതിയും അനുശോചിച്ചു. മനസ് ദുരന്തത്തില്‍പ്പെട്ടവര്‍ക്കൊപ്പമെന്നും കുറിച്ചു. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റും അനുശോചിച്ചു.

പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷായുമായും സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായും സംസാരിച്ചു. അമിത് ഷാ അഹമ്മദാബാദിലേക്ക് തിരിക്കുമെന്നും വിവരമുണ്ട്. അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണില്‍ സംസാരിച്ചു. അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായും അമിത് ഷാ ആശയവിനിമയം നടത്തി. കേന്ദ്രവും എല്ലാ സഹായവും വാദ്ദാനം ചെയ്തിട്ടുണ്ട്.

അഹമ്മദാബാദ് ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. കുട്ടികള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോള്‍ ആണ് അപകടം. മെഡിക്കല്‍ കോളേജിലെ നിരവധി വിദ്യാര്‍ഥികക്ക് പരുക്കേറ്റു. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ഹോസ്റ്റലിന് ഉള്ളിലാണ്. അപകടത്തിന് പിന്നാലെ ഹോസ്റ്റലിലെ രണ്ടാം നിലയില്‍ നിന്ന് ചില കുട്ടികള്‍ താഴേക്ക് ചാടി രക്ഷപ്പെട്ടുവെന്നും വിവരമുണ്ട്.

തകർന്നുവീണ വിമാനം പറത്തിയത് പരിചയസമ്പന്നരായ പൈലറ്റുമാർ; പറന്നയുടൻ അപായസന്ദേശം സന്ദേശം നൽകി

0

അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയ സമ്പന്നരായ പൈലറ്റുമാർ. ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമായിരുന്നു പൈലറ്റുമാർ. വിമാനം പറന്നയുടൻ തന്നെ പൈലറ്റുമാർ അപായ സന്ദേശം (മേയ് ഡേ സന്ദേശം) നൽകിയിരുന്നു. എയർ ട്രാഫിക് കണ്‍ട്രോളിൽ നിന്നും തിരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും ചേർന്ന് 9300 മണിക്കൂർ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു. ക്യാപ്റ്റൻ സബർവാൾ 8200 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്. സഹപൈലറ്റിന് 1100 മണിക്കൂർ വിമാനം പറത്തി പരിചയമുണ്ട്. 625 അടി ഉയരത്തിൽ നിന്ന് 11 വർഷം പഴക്കമുള്ള എയർഇന്ത്യ ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് തകർന്നുവീണത്.

വിമാനങ്ങളും എയർ ട്രാഫിക് കൺട്രോൾ ടവറുകളും തമ്മിൽ റേഡിയോ ആശയ വിനിമയത്തിൽ ഉപയോഗിക്കുന്ന അപായ സൂചനാ സന്ദേശമാണ് ‘മേയ് ഡേ’. ജീവൻ അപകടത്തിലാവുന്ന അത്യന്തം ഗുരുതരമായ ഒരു അപകടം മുന്നിൽ കാണുമ്പോൾ അക്കാര്യം കൺട്രോൾ ടവറിൽ അറിയിക്കാൻ ആഗോള തലത്തിൽ ഉപയോഗിക്കുന്നതാണിത്. വിമാനം തകരുന്നതിന് മുൻപ് എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാർ അപായ സന്ദേശം നൽകിയെങ്കിലും എയർ ട്രാഫിക് കണ്‍ട്രോളിൽ നിന്നും തിരിച്ച് ബന്ധപ്പെടാൻ സാധിച്ചില്ല.രണ്ട് പൈലറ്റുമാരും 10 ക്യാബിൻ ക്രൂ അംഗങ്ങളും 230 യാത്രക്കാരും ഉൾപ്പെടെ 242 പേരുണ്ടായിരുന്ന വിമാനം, പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തക‍ർന്നു വീഴുകയായിരുന്നു..