തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങൾ മൂലം തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ അരുൺ കുമാറിന്റെ വീട്ടിൽ ഏറെ നാളായി വിശ്രമ ജീവിതം നയിച്ചുവരികയാണ് വി.എസ്
101 വയസായി ഇദ്ദേഹത്തിന്. തിങ്കളാഴ്ച രാവിലെയാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ആനവണ്ടി യാത്രകൾ മലയാളികൾക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ്. ഇനി മുതൽ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളും ആനവണ്ടിയിൽ ചിലവഴിക്കാം. വിവാഹം, സ്വകാര്യ യാത്രകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി കുറഞ്ഞ ചെലവിൽ ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിനായി നിലവിൽ ലഭ്യമായ സ്പെയർ ബസ്സുകൾ ഉപയോഗപ്പെടുത്തി കൊണ്ടാണ് യാത്രകൾ സംഘടിപ്പിക്കുക.
ട്രിപ്പുകൾ ഒഴിവാക്കുന്ന സാഹചര്യത്തിൽ, വരുമാന ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് ആവശ്യാനുസരണം ചാർട്ടേർഡ് ട്രിപ്പുകൾ ലഭ്യമാക്കുവാനാണ് കെഎസ്ആർടിസി പദ്ധതിയിട്ടിട്ടുള്ളത്. കല്ല്യാണങ്ങൾക്കും സ്വകാര്യപരിപാടികൾക്കുമായുള്ള ചാർട്ടേർഡ് ട്രിപ്പുകൾക്ക് നിരക്ക് വലിയ രീതിയിൽ കെഎസ്ആർടിസി കുറവ് ചെയ്തിട്ടുണ്ട്. എ, ബി, സി, ഡി എന്നിങ്ങനെ നാലുവിഭാ ഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഓർഡിനറി മുതൽ വോൾവോ വരെ ഈ നിരക്ക് ബാധകമാണ്.
ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിൽ ഇറക്കിയതോടെയാണ് കൂടുതൽ ബസുകൾ സ്വകാര്യ ട്രിപ്പിന് ലഭ്യമായത്. ഇതുപ്രകാരം നാല് മണിക്കൂർ ദൈർഘ്യമുള്ള 40 കിലോമീറ്റർ യാത്രയ്ക്ക് മിനി ബസാണെങ്കിൽ 3500 രൂപ നൽകി യാൽ മതി. എട്ട് മണിക്കൂർ (100 കി ലോമീറ്റർ), 12 മണിക്കൂർ (150 കി ലോമീറ്റർ), 16 മണിക്കൂർ( 200 കിലോമീറ്റർ) എന്നിങ്ങനെയും ഒപ്പം കിലോമീറ്റററും ചേർത്താണ് നിരക്ക്. ജിഎസ്ടി ചേർത്തുള്ള തുകയാണിത്.
നാല് മണിക്കൂറിന് ഓർഡിനറി ബസാണെങ്കിൽ 3600 രൂപയാണ്. പഴയ വാടക പ്രകാരം നാല് മണിക്കൂറിന് ഓർഡിനറി ബസിന് 8500 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 9000 രൂപയും സൂപ്പർ ഫാസ്റ്റ് 9500 രൂപയും സൂപ്പർ എക്സ‌്പ്രസി ന് 10000 രൂപയും വോൾവോയ്ക്ക് 13000 രൂപയുമായിരുന്നു. ജിഎസ് ടി അതിന് പുറമേ നൽകണമായിരുന്നു. 40 കിലോമീറ്റർ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാ ണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിന് ബസിന്റെ ക്ലാസ് അനുസരിച്ചുള്ള തുകയും ജിഎസ് ടിയും നൽകണം.
ചാർട്ടേഡ് ട്രിപ്പുകൾ സംബന്ധിച്ച വിശദമായ നിരക്കുവിവരങ്ങൾ ചുവടെ നൽകിയിട്ടുള്ള പട്ടികയിൽ ചേർക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെടുക.
മലപ്പുറം എംഎസ്പി സ്കൂളിൽ അധ്യാപികയുടെ വാഹനം വിദ്യാർത്ഥിയെ ഇടിച്ച സംഭവം. അധ്യാപികയ്‌ക്കെതിരെ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ച ബീഗം എന്ന അധ്യാപികയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്തു.
അധ്യാപികയെ എടപ്പാളിലെ ഐഡിടിആറിൽ മൂന്ന് ദിവസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയച്ചു. മലപ്പുറം ആർടിഒയുടേതാണ് നടപടി. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ബീഗം ഓടിച്ച വാഹനം ഇടിച്ചു പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്കേറ്റിരുന്നു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ടു സഹപാഠികൾ ശക്തമായ സമരം നടത്തിയിരുന്നു.
കഴിഞ്ഞ വെള്ളി വൈകിട്ട് നാലിനാണ് സംഭവം.സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥി മിർഷ ഫാത്തിമക്കാണ് പരിക്കേറ്റത്. വിദ്യാർഥിയുടെ കാലിന് പൊട്ടലുണ്ട്. സംഭവത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
നിലമ്പൂരിനെ ഇളക്കിമറിച്ച് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ, ഉച്ചതിരിഞ്ഞ് ടൗണില്‍ എത്തിയപ്പോള്‍, മഴയിലും അണികളുടെ ആവേശം അണപൊട്ടി. എന്നാല്‍ കൊട്ടിക്കലാശമില്ലാതെ, വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു പി വി അന്‍വര്‍. മറ്റന്നാള്‍ ആണ് നിലമ്പൂര്‍ പോളിങ് ബൂത്തിലെത്തുക.
വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ എം സ്വരാജ് എന്ന കരുത്തനായ സ്ഥാനാര്‍ഥിയെത്തിയപ്പോള്‍ മുതല്‍ എല്‍ഡിഎഫ് ക്യാംപ് ആവേശത്തിലായിരുന്നു. അതിന്റെ കൊടുമുടിയാണ് ഇന്ന് കൊട്ടിക്കലാശത്തില്‍ കണ്ടത്. കോരിച്ചൊരിയുന്ന മഴയെപ്പോലും അവഗണിച്ച് മഴ നനഞ്ഞുകുളിച്ച് സ്വരാജ് പ്രവര്‍ത്തകര്‍ക്ക് നടുവില്‍ നിന്നപ്പോള്‍ മുദ്രാവാക്യം വിളികളും ആഘോഷങ്ങളും കൂടുതല്‍ ഉച്ചത്തിലായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിപ്പട തന്നെ മണ്ഡലത്തിലെത്തി. ഒരൊറ്റ വോട്ടും ചോരില്ലെന്ന ആത്മവിശ്വാസമാണ് എല്‍ഡിഎഫ് ക്യാംപിന്
ആര്യാടന്‍ മുഹമ്മദിന്റെ കോട്ട ഇക്കുറി തിരികെ പിടിക്കുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫിന്. ഒറ്റക്കെട്ടായുള്ള പ്രചാരണം, പ്രിയങ്കയുടെ വരവ് എല്ലാം യുഡിഎഫ് ക്യാംപിനെ ആവേശം കൊള്ളിച്ചു. ഭരണവിരുദ്ധ വികാരം മുതലെടുത്ത് പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം പിടിക്കാമെന്ന് ഉറപ്പിക്കുകയാണ് ആര്യാടന്‍ ഷൗക്കത്ത്
വലിയ സ്വാധീനമില്ലാത്ത മണ്ഡലമെങ്കിലും പോരിനുറച്ചുതന്നെയാണ് കളത്തില്‍ എന്‍ഡിഎയും സജീവമായത്. പുതിയ അധ്യക്ഷന്റെ കീഴില്‍ അണിനിരക്കുന്ന ബിജെപിയുടെ ആദ്യരാഷ്ട്രീയ പോരാണിത്. മലയോരമേഖലയില്‍ കൂടുന്ന ഓരോ വോട്ടും മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ തുടങ്ങിയ അന്‍വറിന്റെ യുദ്ധവും പിന്നെ തനിച്ചുള്ള പോരാട്ടവും ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ അന്‍വറും കൂട്ടാളികളും അമിതാവേശമൊന്നും കാട്ടിയില്ല. കൊട്ടിക്കലാശമില്ലാതെ വീടുകള്‍ കയറിയായിരുന്നു അന്‍വറിന്റെ പ്രചാരണം. 25 നാള്‍ നീണ്ടുനിന്ന പരസ്യപ്രചാരണമാണ് അവസാനിച്ചിരിക്കുന്നത്. പാളയത്തിലെ പടയും, നാടകീയ രാഷ്ട്രീയ നീക്കങ്ങളും ആരോപണങ്ങളും വിവാദങ്ങളും കടന്ന് നിലമ്പൂര്‍ മറ്റന്നാള്‍ പോളിംഗ് ബൂത്തിലെത്തും
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരന്റെ കയ്യിൽ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം വന്നതായും കണ്ടെത്തിയിരുന്നു. താമരശ്ശേരി കോരങ്ങാട് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
താമരശ്ശേരിയിൽ തന്നെ ആൾപ്പാർപ്പില്ലാത്ത ഒരു വീടിൻറെ മുകൾ നിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. പുതിയ സ്ഥലം തേടി പോവുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ചെന്നൈ:നടി കാവ്യ മാധവന്റെ പിതാവ് കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.
ചാലക്കുടി നോർത്തിലുള്ള പെയിന്റ് ഗോഡൗണിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റ് സംഭവ സ്ഥലത്തേക്ക് എത്തിക്കാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.
തീപിടിച്ച സ്ഥലത്ത് നിന്നും കുറച്ചകലെയായി ഒരു ഗ്യാസ് ഗോഡൗൺ ഉണ്ട്. ഇവിടെ നിന്ന് സിലിണ്ടറുകൾ മാറ്റി. സമീപത്തുള്ള കടകളിലേക്ക് തീ പടരാതെ ഇരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. തീ അണച്ചതിനു ശേഷം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
പെയിന്റ് ഗോഡൗണിൽ തീപിടിച്ചതിനാൽ തന്നെ ഇത് ആളിപടരാനുള്ള സാഹചര്യമുണ്ട്. അതിനാൽ തന്നെ തീ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടന്ന് തീ അണയ്ക്കാനുള്ള പരിശ്രമത്തിലാണ് അഗ്നിശമനസേന.
പുതുക്കാട്, മാള, അങ്കമാലി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഇന്ന് ജൂൺ 15 ഫാദേഴ്‌സ് ഡേ (Father’s Day 2025 ). നമ്മുടെ അച്ഛനെയും അവരുടെ ത്യാഗങ്ങളെയും ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. അച്ഛൻമാർക്കായി സർപ്രൈസുകൾ തയ്യാറാക്കിയും സമ്മാനങ്ങൾ നൽകിയും ആളുകൾ ഈ ദിവസം ആഘോഷിക്കുന്നു. ഈ ദിനത്തിൽ മക്കൾ വ്യത്യസ്തമായ സമ്മാനങ്ങളാണ് അച്ഛമ്മാർക്ക് നൽകുക. കാർഡുകൾ ഉണ്ടാക്കുന്നത് മുതൽ ആഡംബര ഭക്ഷണത്തിനായി അച്ഛനെ കൊണ്ടുപോകുന്നത് വരെ പല തരത്തിൽ ഈ ദിനം ആഘോഷിക്കപ്പെടുന്നു. യുഎസ് നിശ്ചയിച്ച ദിവസമാണ് ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്.1908-ൽ പടിഞ്ഞാറൻ വിർജീനിയയിൽ ആണ് ഫാദേഴ്‌സ് ഡേ ദിനം ആഘോഷിക്കാൻ തുടക്കമിടുന്നത് ആരംഭം.
സമ്മാനങ്ങൾക്കും ആശംസകൾക്കും അപ്പുറം, മൂല്യങ്ങൾ രൂപപ്പെടുത്തുന്നതിലും ആത്മവിശ്വാസം വളർത്തുന്നതിലും നമ്മുടെ ജീവിതത്തിൽ സ്ഥിരമായ സാന്നിധ്യമായിരിക്കുന്നതിലും പിതാക്കന്മാർ വഹിക്കുന്ന നിർണായക പങ്കിന്റെ ഓർമ്മപ്പെടുത്തലായി ഈ ദിവസം പ്രവർത്തിക്കുന്നു. ഈ ഫാദേഴ്സ് ഡേയിൽ അച്ഛന്മാർക്കായി നൽകാം ചില സ്നേഹ സന്ദേശങ്ങൾ…അച്ഛന്റെ സ്നേഹവും ജ്ഞാനവുമാണ് ഇന്നത്തെ എന്റെ രൂപത്തെ രൂപപ്പെടുത്തിയത്. പിതൃദിനാശംസകൾ!ലോകത്തിലെ ഏറ്റവും മഹാനായ പിതാവിന് – നിങ്ങളുടെ നിരന്തരമായ സാന്നിധ്യത്തിനും പിന്തുണയ്ക്കും നന്ദി
ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പാഠങ്ങൾ എനിക്ക് പഠിപ്പിച്ചു തന്ന മനുഷ്യന് പിതൃദിനാശംസകൾ. അച്ഛന്റെ സ്നേഹമാണ് എല്ലാം.എന്നെ ഞാനായി മാറാൻ സഹായിച്ച ആ മനുഷ്യന് – പിതൃദിനാശംസകൾ. ഞാൻ അച്ഛനെ ആഴമായി സ്നേഹിക്കുന്നു.പിതൃദിനാശംസകൾ! തീർച്ചയായും, അച്ഛൻ കാരണമാണ് ഞാൻ ഇത്രയും മനോഹരമായി മാറിയത്
തിരുവനന്തപുരം:പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് ഇനി തുടർപഠനത്തിന് പണം ഒരു പ്രശ്നമാകില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുവാന്‍ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ആവിഷ്കരിച്ച വിദ്യാമൃതം-5 പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ വിദ്യാമൃതത്തിന്റെ ഉദ്ഘാന വിവരം ആദ്യം പങ്കുവച്ചത്.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്ധതി ഉത്ഘാടനം ചെയ്തു. എം.ജി.എം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ലോഗോ ഏറ്റുവാങ്ങി.
എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്, കേരളത്തില്‍ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എം.ജി.എം. ഗ്രൂപ്പുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരം ഒരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി 500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയിലൂടെ തുടർപഠനത്തിന് അവസരമൊരുങ്ങിയാതായി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ എസ് എഫ് സി പറഞ്ഞു.
പദ്ധതിയിൽ പങ്കാളികൾ ആവാനും കൂടുതൽ വിവരങ്ങൾക്കുമായി –994648 5111, 994648 4111 നമ്പറുകളിൽ വിളിക്കുക.
നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ പരീക്ഷ എഴുതിയവരിൽ ഒന്നാമത് എത്തിയത് ദീപ്‍നിയ ഡി ബിയാണ്. 109ആം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്. കോഴിക്കോട് സ്വദേശിയാണ് ദീപ്‌നിയ. പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിലാണ് പരിശീലനം നേടിയത്. കേരളത്തിൽ നിന്ന് ആരും ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ടില്ല.
ആകെ 22,09,318 പേരാണ് ഇത്തവണ നീറ്റ് യുജി പരീക്ഷയെഴുതിയത്. 12,36,531 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയവരിൽ 73,328 പേർ യോഗ്യത നേടി.
രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. മധ്യപ്രദേശിൽ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്‌ണ ജോഷിക്കാണ് മൂന്നാം റാങ്ക്. ആദ്യ പത്ത് റാങ്കിലെ പെണ്‍കുട്ടി അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗർവാളാണ്.