spot_img
Tuesday, July 7, 2026
Home Blog Page 263

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

0

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ  ഇലാഹി (22) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉച്ചക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരാണ് അമർ ഇലാഹിയും കുടുംബവും. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവാവ്. മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങുകയും ചെയ്തു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വീട്ടിലെ ഏക അത്താണിയായിരുന്നു അമർ എന്ന് അയൽവാസി പറഞ്ഞു. കാടിനോട് ചേർന്നാണ് ഇവരുടെ വീട്. കഴിഞ്ഞ 3 വർഷമായി പ്രദേശത്ത് ആന ശല്യമുണ്ട്. ആദ്യമായാണ് പ്രദേശത്ത് ഒരാൾ കൊല്ലപ്പെടുന്നത്. നിലവിൽ ഭീതിയുള്ള സാഹചര്യമാണെന്നും അയൽവാസി പറഞ്ഞു. പ്രദേശത്ത് ആന ജനങ്ങളെ ആക്രമിക്കാറില്ലായിരുന്നുവെന്നും ഇത് ആദ്യത്തെ സംഭവമാണെന്നും വണ്ണപ്രം പഞ്ചായത്ത് അംഗം ഉല്ലാസ് പറഞ്ഞു. കാടിൻ്റെ അരികിലാണ് ഇവരുടെ വീട്. വളരെ നിർധനരായവരാണ്. ഡിഗ്രിയൊക്കെ കഴിഞ്ഞുള്ള ചെറുപ്പക്കാരനാണ്. പശുവിനെ വളർത്തിയും ആടിനെ വളർത്തിയുമൊക്കെ കഴിഞ്ഞു കൂടിയിരുന്നവരാണെന്നും പഞ്ചായത്തംഗം പറ‍ഞ്ഞു

ഇനി മൂന്നാർ കാണാൻ കെഎസ്ആർടിസി ഓപ്പൺ ഡബിൾഡക്കർ ; ‘റോയൽ വ്യൂ’ പുതുവർഷ സമ്മാനം

0

ഇടുക്കി: തിരുവനന്തപുരത്ത് ‘നഗരക്കാഴ്ചകൾ’ ഓപ്പൺ ഡബിൾഡക്കർ സർവീസുകളുടെ മാതൃകയിൽ മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പുതുവർഷ സമ്മാനം. ‘റോയൽ വ്യൂ’ എന്ന പേരിലാണ് മൂന്നാറിൽ ഡബിൾ ഡക്കർ സർവീസ് നടത്തുക. സർവ്വീസിന്റെ ഉദ്ഘാടനം ഡിസംബർ 31 ന്  ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കും. ബഹു: കഴക്കൂട്ടം എം എൽ എ ശ്രീ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാർ റോയൽ വ്യൂ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയാണ് മൂന്നാറിലും പിന്തുടരുന്നത്.

യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് ഡബിൾഡക്കർ സർവ്വീസ് ഒരുങ്ങുന്നത്. ഇതേ അവസരത്തിൽ തന്നെ കെഎസ്ആർടിസിയുടെ 2025 ലെ കലണ്ടർ പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി നിർവഹിക്കും.

നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി

0

തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണ കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഇന്ന് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

‘ആ നടി ഞാനല്ല’, ലൈംഗിക ആരോപണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുമായി ഗൗരി ഉണ്ണിമായ

0

ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയ നടി താൻ അല്ലെന്ന് ഗൗരി ഉണ്ണിമായ. സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഗൗരി ഉണ്ണിമായ സത്യാവസ്ഥ വളിപ്പെടുത്തിയത്. എനിക്ക് ആ കേസുമായി ബന്ധമില്ല. താൻ അല്ല ആ വാര്‍ത്തകളില്‍ പറയുന്ന നടിയെന്നും ഗൗരി ഉണ്ണിമായ വ്യക്തമാക്കി.

ഗൗരി ഉണ്ണിമായയുടെ വാക്കുകള്‍

ഇങ്ങനെ ഞാൻ വീഡിയോ ചെയ്യാൻ ഒരു കാരണമുണ്ട് വ്യക്തമാക്കുകയാണ് ഗൗരി ഉണ്ണിമായ. വാര്‍ത്ത പ്രചരിച്ചതുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചിരുന്നു പലരും. എനിക്കെതിരെ ഹേറ്റ് ക്യാംപയിനും നടക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലായി. തനിക്ക് ആ കേസുമായി പങ്കില്ലെന്നും പറയുന്നു ഗൗരി പ്രിയ. എന്തുകൊണ്ടാണ് ഞാൻ എപ്പിസോഡില്‍ ഇല്ലാത്തതെന്ന് ചോദിക്കുന്നുണ്ട് പലരും. ഞാൻ യാത്ര പോയിരുന്നതിനാലാണ് എപ്പിസോഡിലില്ലാതിരുന്നത്. ഷിംലയ്‍ക്ക് പോയി തിരിച്ചു വന്നതേയുള്ളൂ. വന്നയുടൻ ഞാൻ ജോയിൻ ചെയ്‍തു. അടുത്ത 24 വരെയുള്ള എപ്പിസോഡുകളില്‍ താൻ ഉണ്ട്. അവര്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കില്‍ ആ ഭാഗങ്ങളില്‍ ഞാനുണ്ടാകും. വാര്‍ത്തകളിലെ ആ നടി ഞാനല്ല.

ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ ഇൻഫോപാര്‍ക്ക് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. ഒരാള്‍ നടിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സീരിയല്‍ ചിത്രീകരണത്തിനിടെ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ കൊച്ചി തൃക്കാക്കര പൊലീസിന് കേസ് കൈമാറിയിട്ടുണ്ട്. നേരത്തെ ഹേമ കമ്മിറ്റിക്ക് മുമ്പാകെ താരം മൊഴി നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ നടൻമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പെരിയ ഇരട്ടക്കൊലക്കേസ് വിധി:14 പ്രതികൾ കുറ്റക്കാർ; 10 പേരെ വെറുതെവിട്ടു

0

പേരിയ ഇരട്ടക്കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയിൽ വ്യക്തമാക്കി. കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി ഒന്നിന് പ്രസ്‌താവിക്കും.

കൊലപാതകത്തിൻറെ മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ.

എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതൽ 24 വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയത്. 2019 ഫെബ്രുവരി 17നാണ് കൃപേഷിനേയും ശരത് ലാലിനേയും എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.  

സംഭവത്തിൽ തൊട്ടടുത്ത ദിവസം തന്നെ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പിതാംബരനെയും സുഹൃത്തും സഹായിയുമായ സി ജെ സജിയെയും അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കേസ് ക്രൈം ബ്രാഞ്ചിന് വിട്ട് സർക്കാർ ഉത്തരവിറക്കി. എന്നാൽ പൊലീസ് അന്വേഷണത്തിൽ അസംതൃപ്തരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റേയും മാതാപിതാക്കൾ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിച്ചു. കേസ് അന്വേഷണവുമായി മുന്നോട്ട് പോയ ക്രൈം ബ്രാഞ്ച് 2019 മെയ് 14ന് സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി  അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു. മെയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചപ്പോൾ ആകെ 14 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്.

2019 സെപ്റ്റംബർ 30 ന് കേസന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടതോടെ സംസ്ഥാന സർക്കാ‍ർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. പക്ഷെ അവിടെയും അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനം ശരിവെച്ചതോടെ സിബിഐ അന്വേഷണം ഏറ്റെടുത്തു. 

രണ്ട് വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിൽ 2021 ഡിസംബർ 3 ന് സിബിഐ അന്വേഷണ സംഘം കൊച്ചിയിലെ സിബിഐ കോടതിയിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമനടക്കം 24 പ്രതികളാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. 2023 ഫെബ്രുവരി 2 നാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. 2024 ഡിസംബർ 23 ന് കേസ് പരിഗണിച്ച സിബിഐ കോടതി ഇന്ന് വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. 

277 രൂപയ്ക്ക് 60 ദിവസത്തേക്ക് 120 ജിബി ഡാറ്റ! ബിഎസ്എന്‍എല്‍ പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ചു

0

ഉപഭോക്താക്കളെ ഓഫറുകള്‍ കാട്ടി മാടിവിളിക്കുന്ന ബിഎസ്എന്‍എല്ലില്‍ നിന്ന് മറ്റൊരു ശ്രദ്ധേയമായ റീച്ചാര്‍ജ് പ്ലാന്‍ കൂടി. വെറും 277 രൂപ നല്‍കിയാല്‍ 60 ദിവസത്തേക്ക് 120 ജിബി ഡാറ്റയാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ വാഗ്ദാനം. ക്രിസ്‌തുമസ്, പുതുവത്സ ഫെസ്റ്റിവല്‍ സീസണ്‍ പ്രമാണിച്ച് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വിഐ) എന്നീ സ്വകാര്യ ഭീമന്‍മാരെ വെല്ലുവിളിക്കുന്ന റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

277 രൂപ മുടക്കിയാല്‍ 60 ദിവസം വാലിഡിറ്റിയില്‍ ആകെ 120 ജിബി ഡാറ്റ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അതായത് ദിവസം രണ്ട് ജിബി ഡാറ്റ ലഭിക്കുമെന്ന് ചുരുക്കം. ഈ ഫെസ്റ്റിവല്‍ കാലത്ത് ‘കൂടുതല്‍ ഡാറ്റ, കൂടുതല്‍ ഫണ്‍’ എന്ന ആപ്തവാക്യവുമായാണ് ഈ പരിമിതകാല ഓഫര്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 120 ജിബി ഡാറ്റ പരിധി കഴിഞ്ഞാല്‍ ഇന്‍റര്‍നെറ്റിന്‍റെ വേഗം 40 കെബിപിഎസ് ആയി കുറയും. 2025 ജനുവരി 16 വരെയാണ് ഈ ഓഫര്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് റീച്ചാര്‍ജ് ചെയ്യാനാവുക

തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികൾ മരിച്ചു, 18 പേർക്ക് പരുക്ക്

0

തമിഴ്നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണ്. കാറിലുണ്ടായിരുന്ന കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ് തോമസ് അമ്പലത്തിങ്കൽ എന്നിവരാണ് മരിച്ചത്. ഷാജി പി ഡി എന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റത്. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്കും പരുക്കേറ്റു. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ പെരിയകുളത്തിനടുത്ത് ഗാട്ട് റോഡ് ഭാഗത്തു വച്ചാണ് സംഭവം. വിനോദ സഞ്ചാരികളുടെ മിനി ബസും കുറവിലങ്ങാട് സ്വദേശികളുടെ കാറും നേർക്കു നേർ കൂട്ടിയിടിച്ചു. കൂട്ടിയിടിയിൽ കാർ പൂർണമായി തകർന്നു. വേളാങ്കണ്ണിയിൽ നിന്നും തിരികെ വരുമ്പോഴായിരുന്നു അപകടം. ബസ് റോഡിൽ തലകീഴായി മറിഞ്ഞു. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബസിലുണ്ടായിരുന്ന 18 പേർക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല.

വിഷം അകത്തുചെന്നു ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു.

0

ബത്തേരി : വിഷം അകത്തുചെന്നു ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു. വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനും (78) മകൻ ജിജേഷും (38) ആണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം.


എൻ.എം.വിജയനെയും ജിജേഷിനെയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയിൽ വീട്ടിനുള്ളിൽ കണ്ടത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ആദ്യം സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്നലെ വൈകിട്ടോടെ ഇരുവരും മരണത്തിന് കീഴടങ്ങിയത്. ദീർഘകാലം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു എൻ.എം.വിജയൻ. സുൽത്താൻബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ മുൻപ് താത്ക്കാലിക ജീവനക്കാരനായിരുന്നു മകൻ ജിജേഷ്. ഇയാൾ അവിവാഹിതനാണ്. പരേതയായ സുമയാണ് എൻ.എം വിജയന്റെ ഭാര്യ. മകൻ വിജേഷ്.

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; പ്രതി കൊച്ചിയിൽ പിടിയിൽ

0

ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊച്ചി സൈബർ പൊലീസ് ആണ് പ്രതിയെ ആലുവയിൽ നിന്ന് പിടികൂടിയത്. പ്രതി ആദിഖ് ആണ് ഇൻസ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ഇൻസ്റ്റാഗ്രാമിൽ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ മാർക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാം എന്നായിരുന്നു ഇയാളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. തുടർന്ന് സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളാണ് പൊലീസിൽ പരാതി നൽകിയത് . ശേഷം ഇയാളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന പരാതി പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് പൊലീസിന് നൽകിയത്. കൊച്ചി ഇൻഫൊ പാർക്കിലെ സൈബർ സെല്ലിലാണ് ഷെരീഫ് മുഹമ്മദ് പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും പരാതിയിൽ പറയുന്നു. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറിയിരുന്നു.

വോയ്‌സ് കോളിനും എസ്.എം.എസിനും റീചാർജ് പ്ലാനുകൾ വേണം; ഡേറ്റ വാങ്ങാൻ നിർബന്ധിതരാക്കരുതെന്ന് ട്രായ്

0

ടെലികോം കമ്പനികൾ ഇന്റർനെറ്റ് ഡേറ്റ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. വോയ്‌സ് കോളിനും എസ്.എം.എസിനും മാത്രമായി റീചാർജ് പ്ലാനുകൾ വേണമെന്ന് ട്രായ് ആവശ്യപ്പെട്ടു. ഇന്റർനെറ്റ് ഡേറ്റ ആവശ്യമില്ലാത്ത ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് റീചാർജ് ഓപ്ഷൻ നൽകാനാണ് നീക്കം.

ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ നിയമത്തിൽ വരുത്തിയ പുതിയ ദേദഗതിയിലാണ് ഇക്കാര്യം പറയുന്നത്. ആവശ്യമില്ലാതെ ഡേറ്റ വാങ്ങുന്നതിന് പകരം ആവശ്യമുള്ള സേവനത്തിന് മാത്രം പണം ചെലവഴിക്കാൻ ഉപഭോക്താക്കളെ സഹായിക്കാൻ കഴിയുന്നതാണ് പുതിയ ഭേ​ദ​ഗതി. പ്രത്യേക റീചാർജ് കൂപ്പണുകളുടെ പരിധി നിലവിലെ 90 ദിവസത്തിൽ നിന്ന് 365 ദിവസത്തേക്ക് ഉയർത്താനും പുതിയ നിയമത്തിലൂടെ ടെലികോം കമ്പനികൾ നിർബന്ധിതരാക്കുന്നതാണ്.

കുറഞ്ഞത് 10 രൂപയുടെ റീചാർജ് ഓപ്ഷൻ നി‍ർ‌ബന്ധമായും വേണമെന്ന് നിയമം അനുശാസിക്കുന്നു. ഏത് തുകക്കും റീചാർജ് വൗച്ചറുകൾ നൽകാൻ പുതിയ നിയമമാറ്റം അനുവദിക്കുന്നുണ്ട്. ട്രായിയുടെ പുതിയ നീക്കം വൻകിട ടെലികോം കമ്പനികളെ കാര്യമായി ബാധിച്ചേക്കാം. എന്നാൽ പുതിയ പ്ലാനുകൾ വരുന്നത് ആവശ്യമില്ലാതെ ഡേറ്റക്കായി പണം ചെലവഴിക്കുന്നവർക്കും ഡേറ്റ ഉപയോഗിക്കാത്തവർക്കും വലിയ ആശ്വാസം നൽകുന്നതാണ്.