spot_img
Tuesday, July 7, 2026
Home Blog Page 264

വോയ്‌സ് കോളിനും എസ്.എം.എസിനും റീചാർജ് പ്ലാനുകൾ വേണം; ഡേറ്റ വാങ്ങാൻ നിർബന്ധിതരാക്കരുതെന്ന് ട്രായ്

0

ടെലികോം കമ്പനികൾ ഇന്റർനെറ്റ് ഡേറ്റ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. വോയ്‌സ് കോളിനും എസ്.എം.എസിനും മാത്രമായി റീചാർജ് പ്ലാനുകൾ വേണമെന്ന് ട്രായ് ആവശ്യപ്പെട്ടു. ഇന്റർനെറ്റ് ഡേറ്റ ആവശ്യമില്ലാത്ത ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് റീചാർജ് ഓപ്ഷൻ നൽകാനാണ് നീക്കം.

ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ നിയമത്തിൽ വരുത്തിയ പുതിയ ദേദഗതിയിലാണ് ഇക്കാര്യം പറയുന്നത്. ആവശ്യമില്ലാതെ ഡേറ്റ വാങ്ങുന്നതിന് പകരം ആവശ്യമുള്ള സേവനത്തിന് മാത്രം പണം ചെലവഴിക്കാൻ ഉപഭോക്താക്കളെ സഹായിക്കാൻ കഴിയുന്നതാണ് പുതിയ ഭേ​ദ​ഗതി. പ്രത്യേക റീചാർജ് കൂപ്പണുകളുടെ പരിധി നിലവിലെ 90 ദിവസത്തിൽ നിന്ന് 365 ദിവസത്തേക്ക് ഉയർത്താനും പുതിയ നിയമത്തിലൂടെ ടെലികോം കമ്പനികൾ നിർബന്ധിതരാക്കുന്നതാണ്.

കുറഞ്ഞത് 10 രൂപയുടെ റീചാർജ് ഓപ്ഷൻ നി‍ർ‌ബന്ധമായും വേണമെന്ന് നിയമം അനുശാസിക്കുന്നു. ഏത് തുകക്കും റീചാർജ് വൗച്ചറുകൾ നൽകാൻ പുതിയ നിയമമാറ്റം അനുവദിക്കുന്നുണ്ട്. ട്രായിയുടെ പുതിയ നീക്കം വൻകിട ടെലികോം കമ്പനികളെ കാര്യമായി ബാധിച്ചേക്കാം. എന്നാൽ പുതിയ പ്ലാനുകൾ വരുന്നത് ആവശ്യമില്ലാതെ ഡേറ്റക്കായി പണം ചെലവഴിക്കുന്നവർക്കും ഡേറ്റ ഉപയോഗിക്കാത്തവർക്കും വലിയ ആശ്വാസം നൽകുന്നതാണ്.

സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു.ഡിസംബറിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

0

സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. 200  രൂപയാണ് പവൻ വർധിച്ചത്. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്.  

ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ സ്വർണവില വീണ്ടും 57,000  ത്തിലേക്ക് എത്തിയിരുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപയാണ് ഉയർന്നത്. വിപണി വില 7150 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 20 രൂപയാണ് ഉയർന്നത്. വിപണിവില 5905 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് ഉയർന്നത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 96 രൂപയാണ്

ഡിസംബറിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഡിസംബർ 01 – സ്വർണ വിലയിൽ മാറ്റമില്ല, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,200 രൂപ
ഡിസംബർ 02 – ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ
ഡിസംബർ 03 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 04 – സ്വർണ വിലയിൽ മാറ്റമില്ല .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 05 – ഒരു പവൻ സ്വർണത്തിന് 80  രൂപ വർധിച്ചു .വിപണി വില 57,120 രൂപ
ഡിസംബർ 06 – ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില 56,920 രൂപ
ഡിസംബർ 07 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 08- സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 09 – ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു. വിപണി വില 57,040 രൂപ
ഡിസംബർ 10 – ഒരു പവൻ സ്വർണത്തിന് 600  രൂപ ഉയർന്നു. വിപണി വില 57,640 രൂപ
ഡിസംബർ 11 – ഒരു പവൻ സ്വർണത്തിന് 640  രൂപ ഉയർന്നു. വിപണി വില 58,280 രൂപ
ഡിസംബർ 12 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 58,280 രൂപ
ഡിസംബർ 13 – ഒരു പവൻ സ്വർണത്തിന് 440  രൂപ കുറഞ്ഞു. വിപണി വില 57,840 രൂപ
ഡിസംബർ 14 – ഒരു പവൻ സ്വർണത്തിന് 720  രൂപ കുറഞ്ഞു. വിപണി വില 57,120 രൂപ
ഡിസംബർ 15 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 57,120 രൂപ
ഡിസംബർ 16 -സ്വർണ വിലയിൽ മാറ്റമില്ല.  വിപണി വില 57,120 രൂപ
ഡിസംബർ 17 -ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.  വിപണി വില 57,200 രൂപ
ഡിസംബർ 18 -ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു. വിപണി വില 57,080 രൂപ
ഡിസംബർ 19 -ഒരു പവൻ സ്വർണത്തിന് 520  രൂപ കുറഞ്ഞു. വിപണി വില 56,560 രൂപ
ഡിസംബർ 20  -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 56,320 രൂപ
ഡിസംബർ 21  -ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 56,800 രൂപ
ഡിസംബർ 22  -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,800 രൂപ
ഡിസംബർ 23  -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,800 രൂപ
ഡിസംബർ 24  -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ
ഡിസംബർ 25  -ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 56,800 രൂപ
ഡിസംബർ 26  -ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 57,000 രൂപ
ഡിസംബർ 27  -ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 57,200 രൂപ

വിഐ ഉപഭോക്താവാണോ നിങ്ങള്‍; റീച്ചാര്‍ജ് പ്ലാനുകളില്‍ അടിമുടി മാറ്റം.

0

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയ (വിഐ) പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകളില്‍ മാറ്റം വരുത്തി. പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചതിനൊപ്പം നിലവിലെ പാക്കേജുകളില്‍ വിഐ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുന്ന രീതിയില്‍ മാറ്റങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 

സൂപ്പര്‍ഹീറോ പ്ലാനുകള്‍ 

ഏറെ ഡാറ്റ ആവശ്യമായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള വോഡഫോണ്‍ ഐഡിയയുടെ റീച്ചാര്‍ജ് പ്ലാനുകളാണ് ‘സൂപ്പര്‍ഹീറോ’ പാക്കേജുകള്‍. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്നാട്, കേരള, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഹരിയാന എന്നീ സര്‍ക്കിളുകളില്‍ വിഐയുടെ സൂപ്പര്‍ഹീറോ പ്ലാന്‍ ലഭ്യമാണ്. 365 രൂപയിലാണ് ഈ പ്ലാനുകള്‍ ആരംഭിക്കുന്നത്. 365, 379, 407, 539, 649, 1,599 (2.5 ജിബി/ഡേ), 3,699 (90 ദിവസത്തേക്ക് 50 ജിബി അധിക ഡാറ്റ) പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ അര്‍ധരാത്രി മുതല്‍ ഉച്ചവരെ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം. 

ഹീറോ അണ്‍ലിമിറ്റഡ് പ്ലാനുകള്‍

വോഡഫോണ്‍ ഐഡിയയുടെ ‘ഹീറോ അണ്‍ലിമിറ്റഡ്’ പ്ലാനുകള്‍ എല്ലാ സര്‍ക്കിളുകളിലും ലഭിക്കും. 349 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ ദിവസവും 1.5 ജിബി ഡാറ്റയ്ക്ക് പുറമെ മൂന്ന് ദിവസത്തേക്ക് 5 ജിബി അധിക ഡാറ്റയും ആസ്വദിക്കാം. 579 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ 3 ദിവസത്തേക്ക് 5 ജിബി അധിക ഡാറ്റ ലഭിക്കും. അതേസമയം 1,749 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ 45 ദിവസത്തേക്ക് 30 ജിബി അധിക ഡാറ്റയും 3,499 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ ലോംഗ് ടേം വാലിഡിറ്റിയും ഡാറ്റാ ആനുകൂല്യങ്ങളും കിട്ടും. 

മാറ്റം വരുത്തിയ പ്രീപെയ്‌ഡ് പ്ലാനുകള്‍

719 രൂപ പ്ലാന്‍: വാലിഡിറ്റി 72 ദിവസം, പരിധിയില്ലാത്ത വോയിസ് കോള്‍, ദിവസവും ഒരു ജിബി ഡാറ്റ, ദിവസം 100 സൗജന്യ എസ്എംഎസ് വീതം, ദിവസേനയുള്ള പരിധി കഴിഞ്ഞാല്‍ 60 കെബിപിഎസ് വേഗത്തില്‍ ഡാറ്റ. 

289 രൂപ പ്ലാന്‍: അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ആകെ 4 ജിബി ഡാറ്റ, 40 ദിവസത്തേക്ക് 600 എസ്എംഎസ്, അധികം ഉപയോഗിക്കുന്ന ഓരോ എംബി ഡാറ്റയ്ക്കും 0.50 രൂപ ഈടാക്കും. 

249 രൂപ പ്ലാന്‍: വാലിഡിറ്റി 24 ദിവസം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ് വീതം. 

138 രൂപ പ്ലാന്‍: 10 ലോക്കല്‍ ഓണ്‍-നെറ്റ് നൈറ്റ് മിനിറ്റ്സ്, 100 എംബി ഡാറ്റ, 20 ദിവസം വാലിഡിറ്റി, രാത്രി 11 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നൈറ്റ് മിനിറ്റുകള്‍ കണക്കാക്കുക. 

128 രൂപ പ്ലാന്‍: 138 രൂപ പ്ലാനിന് സമാനമായി 18 ദിവസമാണ് 128 രൂപ റീച്ചാര്‍ജിന്‍റെ വാലിഡിറ്റി. 

വിഐ വണ്‍ പോര്‍ട്ട്ഫോളിയോ: പ്രീമിയം പ്ലാനുകള്‍

‘വിഐ വണ്‍ പോര്‍ട്ട്‌ഫോളിയോ’യ്ക്ക് കീഴില്‍ രണ്ട് പ്രീമിയം പ്ലാനുകള്‍ അവതരിപ്പിച്ചു. കോളിനും ഡാറ്റയ്ക്കും പുറമെ ബ്രോഡ്‌ബാന്‍ഡും, ഒടിടി സബ്‌സ്‌ക്രിപ്‌ഷനും വോഡഫോണ്‍ ഐഡിയ നല്‍കുന്നുണ്ട്. 

1,112 രൂപ പ്ലാന്‍: അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസ് വീതം, 90 ദിവസം വാലിഡിറ്റി, സോണിലിവ് മൊബൈല്‍ + ടിവി, 90 ദിവസത്തേക്ക് ഡിസ്‌നി+ഹോട്‌സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍. 

4,219 രൂപ പ്ലാന്‍: 365 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 2 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ്, ഒരു വര്‍ഷത്തേക്ക് സോണിലിവ് മൊബൈല്‍ + ടിവി, ഡിസ്നി+ഹോട്‌സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷന്‍. 

എഐ ഫീച്ചറുകളുള്ള ക്യാമറ, 5500 എംഎഎച്ച് ബാറ്ററി; വിവോ വൈ29 5ജി ഇന്ത്യയില്‍ പുറത്തിറങ്ങി

0

ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ കീശ കാലിയാക്കാത്ത പുതിയ വൈ സിരീസ് ഫോണ്‍ പുറത്തിറക്കി. വിവോ വൈ29 5ജി എന്നാണ് ഈ ഹാന്‍ഡ്‌സെറ്റിന്‍റെ പേര്. ഇന്ത്യയില്‍ 13,999 രൂപയിലാണ് വിവോ വൈ29 5ജിയുടെ വില ആരംഭിക്കുന്നത്. 

ഏറെ ആകര്‍ഷകമായ ഡിസൈനും ഫീച്ചറുകളോടെയുമാണ് വിവോ വൈ29 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. 8.1 മില്ലീമിറ്റര്‍ കനം വരുന്ന ഫോണ്‍ പ്രീമിയം ലുക്ക് സമ്മാനിക്കുന്നു. 6.68 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലെ 120Hzലാണ് വരുന്നത്. ഐപി64 റേറ്റിംഗ്, ഇരട്ട സ്റ്റീരിയോ, മീഡിയടെക് ഡൈമന്‍സിറ്റി 6300 പ്രൊസസര്‍, 8 ജിബി വരെ റാം, 256 ജിബി വരെ ഇന്‍റേണല്‍ സ്റ്റോറേജ് എന്നിവ വിവോ വൈ29 5ജിയില്‍ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനത്തില്‍ വിവോയുടെ സ്വന്തം ഫണ്‍ടച്ച് ഒഎസ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വിവോ വൈ29 5ജിയുടെ പ്രവര്‍ത്തനം. ഉപഭോക്താക്കള്‍ക്ക് വളരെ അനായാസമായ യൂസര്‍ ഇന്‍റര്‍ഫേസ് ഇത് പ്രദാനം ചെയ്‌തേക്കും. 

വിവോ വൈ29ലെ ക്യാമറ ഫീച്ചറുകളിലേക്ക് വന്നാല്‍ 50 എംപിയുടേതാണ് പ്രധാന റീയര്‍ ക്യാമറ. എഐ നൈറ്റ് മോഡ്, സീന്‍ മോഡുകള്‍, എഐ ഫോട്ടോ എന്‍ഹാന്‍സ്, എഐ ഇറേസ് തുടങ്ങിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറ ഫീച്ചറുകള്‍ ഈ ഫോണിനുണ്ട്. 8 എംപിയുടേതാണ് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ഫ്രണ്ട് ക്യാമറ. 5,500 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററിയും ആകര്‍ഷകമാണ്. 44 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമാണ് ഇതിനൊപ്പമുള്ളത്. 19.7 മണിക്കൂര്‍ വരെ യൂട്യൂബ് പ്ലേബാക്ക് ഫോണ്‍ ഉറപ്പുനല്‍കുന്നു എന്നാണ് വിവോയുടെ അവകാശവാദം.

നാല് നിറങ്ങളിലാണ് വിവോ വൈ29 5ജി ഇന്ത്യയില്‍ ലഭ്യമാവുന്നത്. 4GB+128GB സ്റ്റോറേജ് വേരിയന്‍റിന് 13,999 രൂപയും, 6GB+128GB സ്റ്റോറേജ് വേരിയന്‍റിന് 15,499 രൂപയും, 8GB+128GB സ്റ്റോറേജ് വേരിയന്‍റിന് 16,999 രൂപയും, 8GB/256GB സ്റ്റോറേജ് വേരിയന്‍റിന് 18,999 രൂപയുമാണ് ഇന്ത്യയില്‍ വില. വിവോ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി വിവോ വൈ29 5ജി ഇന്ത്യയില്‍ വാങ്ങാം. 

മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു

0

 അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിന്‍റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മൻമോഹൻ ആദരാഞ്ജലികള്‍ നേര്‍ന്നു. പൂര്‍ണ ബഹുമതികളോടെ നാളെയാകും സംസ്കാരം. ഇടമുറിയാതെ ജന്‍പഥിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമെത്തിയത്. പുഷ്ടപചക്രം സമര്‍പ്പിച്ച് മോദി ആദരം അറിയിച്ചു. 

മോദിക്ക് പിന്നാലെ അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും മന്‍മോഹന്‍ സിങ്ങി ന് ആദരം നല്‍കി. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി മുന്‍ പ്രധാനമന്ത്രിക്ക് ആദരം നല്‍കി. ഭാവി തലമുറകള്‍ക്ക് മന്‍മോഹന്‍ സിങ് പ്രചോദനമാണെന്നും, വേര്‍പാട് അതീവ ദുഖകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

യുപിഎ കാലത്തെയും, പാര്‍ട്ടിയില്‍ ഒപ്പം പ്രവര്‍ത്തിച്ച നാളുകളുടെയും ഓര്‍മ്മയില്‍ സോണിയ ഗാന്ധി മന്‍മോഹന്‍ സിങ്ങിനെ കാണാനെത്തി. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ആദരമര്‍പ്പിച്ചു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍, പ്രകാശ് കാരാട്ട്, എം കെ രാഘവന്‍ എംപി എന്നിവരും വസതിയിലെത്തി. 

സൈന്യമെത്തി മുന്‍ പ്രധാനമന്ത്രിയുടെ മൃതദേഹത്തെ ദേശീയ പതാക പുതപ്പിച്ചു. രാത്രിയോടെ മകള്‍ അമേരിക്കയില്‍ നിന്നെത്തിയതിന് ശേഷമാകും സംസ്കാര സമയം നിശ്ചയിക്കുക. രാജ്ഘട്ടിന് സമീപം മുന്‍ പ്രധാനമന്ത്രിമാരുടെ അന്ത്യ വിശ്രമ സ്ഥലങ്ങള്‍ക്ക് സമീപം സംസ്കാരിക്കാനാണ് ആലോചന. സര്‍ക്കാരുമായി ചര്‍ച്ച നടത്തി സമയ ക്രമം നിശ്ചയിച്ചാകും എഐസിസിയിലെ പൊതുദര്‍ശനം

വയനാട് ടൗണ്‍ഷിപ്പിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം: ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി

0

കൊച്ചി:വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡൽ ടൗൺഷിപ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റും നൽകിയ ഹർജികൾ തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധി പറഞ്ഞത്.

ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്നു വ്യക്തമാക്കിയ കോടതി, ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതിനു മുൻപുതന്നെ നഷ്ടപരിഹാരം കൊടുത്തു തീര്‍ത്തിരിക്കണമെന്നും പറഞ്ഞു. നഷ്ടപരിഹാരം കുറഞ്ഞെന്ന് തോന്നിയാൽ ഹർജിക്കാർക്ക് നിയമനടപടി സ്വീകരിക്കാം. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണോ നഷ്ടപരിഹാരം നൽകേണ്ടതെന്ന കാര്യം വിധിപ്പകർപ്പ് പുറത്തു വന്നശേഷമേ വ്യക്തമാകൂ.

ഹാരിസൺ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് മോഡൽ ടൗൺഷിപ് നിർമിക്കാനായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. വയനാട് പുനരധിവാസത്തിന് യോജ്യമായ മറ്റ് സ്ഥലങ്ങളുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന എല്ലാ രേഖകളുമുണ്ടെന്നും ഉരുൾപൊട്ടലിൽ തങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായെന്നും ഹാരിസൺസ് മലയാളം  വാദിച്ചു. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്ന് എൽസ്റ്റോൺ എസ്റ്റേറ്റ് ആവശ്യപ്പെട്ടു. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ തയാറാണെന്നു സർക്കാർ വ്യക്തമാക്കി

കുടുംബശ്രീ വ്ലോഗ്, റീൽസ് മത്സരം : എൻട്രികൾ ക്ഷണിച്ചു

0

കുടുംബശ്രീ വ്ലോഗ്, റീൽസ് മത്സരം രണ്ടാം സീസണിലേക്ക് എൻട്രികൾ ക്ഷണിച്ചു. കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിഷയമാക്കിയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. വീഡിയോകൾ ജനുവരി 30ന് മുൻപായി ലഭിക്കണം. അഞ്ച് മിനിറ്റിൽ കവിയാത്ത വീഡിയോയാണ് വ്ലോഗ് മത്സരത്തിലേക്ക് അയക്കേണ്ടത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 50,000, 40,000, 30,000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.  റീൽസ് മത്സരത്തിലേക്ക് ഒരു മിനിറ്റിൽ കവിയാത്ത വീഡിയോയാണ് പരിഗണിക്കുന്നത്. വിജയികളായ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതവും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. വീഡിയോകൾ സി.ഡിയിലോ പെൻഡ്രൈവിലോ ആക്കി പബ്ലിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന മിഷൻ, ട്രിഡ ബിൽഡിങ് രണ്ടാം നില, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിലേക്ക് അയക്കണം. കവറിന് പുറത്ത് വ്ളോഗ്, റീൽസ് മത്സരം എന്ന് രേഖപ്പെടുത്തിയിരിക്കണം. നിബന്ധനകൾക്ക്  www.kudumbashree.org/vlog-reels2025 ലിങ്ക് സന്ദർശിക്കുക

അദ്ദേഹം എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണ് ഞാനെന്നു എനിക്ക് തോന്നി: മമ്മൂട്ടി

0


എം ടി വാസുദേവന്റെ നിര്യാണത്തില്‍ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് കുറിപ്പുമായി മമ്മൂട്ടി. തന്റെ സ്‌നേഹിതനായും സഹോദരനായും പിതാവായുമൊക്കെ നിറയുന്ന സ്‌നേഹ ബന്ധത്തെ ഏറെ വൈകാരികമായാണ് മമ്മൂട്ടി അനുസ്മരിക്കുന്നത്. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി അനുസ്മരിച്ചു. വടക്കന്‍ വീരഗാഥ മുതല്‍ പഴശ്ശിരാജ വരെയുള്ള എം ടി കഥാപാത്രങ്ങളെ മമ്മൂട്ടി അനശ്വരമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ താനവതരിപ്പിച്ചിട്ടുണ്ടെന്നും തന്നെ സംബന്ധിച്ച് ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:

ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു.കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.
സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍,
ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ്
സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.

‘അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ നിന്നൊക്കെ എന്റെ എം.ടി സാര്‍ പോയല്ലോ’; കുറിപ്പുമായി മോഹന്‍ലാല്‍

0

എംടിയുടെ വിയോഗത്തില്‍ ഹൃദയ വേദന പങ്കുവച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് തന്റെ മനസിലെന്ന് മലയാളത്തിന്റെ മഹാനടന്‍ കുറിച്ചു. ആര്‍ത്തിയോടെ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളില്‍ നിന്ന്, അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒക്കെ എന്റെ എം.ടി സാര്‍ പോയല്ലോ. ചേര്‍ത്തുപിടിക്കുമ്പോള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകര്‍ന്നുതന്ന പിതൃതുല്യനായ എംടി സാര്‍ മടങ്ങിയല്ലോ.. മോഹന്‍ലാല്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

മഴ തോര്‍ന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോള്‍ എന്റെ മനസില്‍. ആര്‍ത്തിയോടെ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളില്‍ നിന്ന്, അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒക്കെ എന്റെ എം.ടി സാര്‍ പോയല്ലോ. ചേര്‍ത്തുപിടിക്കുമ്പോള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകര്‍ന്നുതന്ന പിതൃതുല്യനായ എംടി സാര്‍ മടങ്ങിയല്ലോ…
എംടി സാര്‍ എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്‌നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസില്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിഞ്ഞതില്‍പ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികള്‍ അഭിനയിച്ചപ്പോള്‍ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതില്‍പ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ?
മലയാളത്തിന്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുക?
വേദനയോടെ, പ്രാര്‍ഥനകളോടെ…

‘ആ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി’; എം ടിയെ അവസാനമായി കാണാനെത്തി മോഹന്‍ലാല്‍

0

കറുപ്പിലും വെളുപ്പിലുമൊതുങ്ങാത്ത മനുഷ്യ മനസുകളുടെ ഗ്രേ ഷേഡുകള്‍ ഉയരങ്ങളിലും സദയത്തിലുമെല്ലാം എം ടി എഴുതിവച്ചപ്പോള്‍ അതിനെയെല്ലാം കൈയൊതുക്കത്തോടെ ഉജ്ജ്വലമാക്കാന്‍ മലയാളത്തിന്റെ മോഹന്‍ലാലുണ്ടായിരുന്നു. തന്നെ മലയാള സിനിമയിലെ വന്മരമായി വളര്‍ത്തിയവരില്‍ ഒരാളായ എം ടിയെ അവസാനമായി കാണാന്‍ മോഹന്‍ലാല്‍ എം ടിയുടെ വസിതിയില്‍ എത്തിയപ്പോള്‍ ആ കാഴ്ച സകലരുടേയും ഹൃദയത്തില്‍ തൊട്ടു. എം ടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യം ചെയ്തയാളാണ് താനെന്ന് മോഹന്‍ലാല്‍ ഹൃദയവേദനയോടെ പ്രതികരിച്ചു.

എം ടി വാസുദേവന്‍ നായരുമായി തനിക്ക് ഒരുപാട് വര്‍ഷത്തെ ബന്ധമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചയാളാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അമൃതം ഗമയയിലും അഭിനയിക്കാനായി. അവസാനം മനോരഥങ്ങളില്‍ ഓളവും തീരവും താന്‍ ചെയ്തു. എം ടി ആശുപത്രിയിലാണെന്നറിഞ്ഞ് നിരവധി തവണ ആശുപത്രിയില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. എം ടിയുടെ വിയോഗത്തെക്കുറിച്ച് സംസാരിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശ്വാസ തടസ്സത്തെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിച്ച എംടി ചികിത്സയില്‍ കഴിയവേയാണ് എം ടി വിടപറഞ്ഞത്. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.

നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍. എംടിയെന്ന രണ്ടക്ഷരത്തില്‍ സര്‍ഗാത്മകതയുടെ വിവിധ മേഖലകളില്‍ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍. ഇന്ത്യന്‍ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകള്‍ പല തലമുറകളിളില്‍ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് എം ടി നമുക്ക് സമ്മാനിച്ചത്.