spot_img
Wednesday, July 8, 2026
Home Blog Page 282

ഫെമ ലംഘനം: രാജ്യത്തെ ആമസോൺ, ഫ്ലിപ്കാർട്ട് ഓഫീസുക‍ളിൽ ഇഡി റെയ്ഡ്

0

ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതായി ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇ–കൊമേഴ്സ് സ്ഥാപനങ്ങളിൽ ഇഡിയുടെ പരിശോധന. ആമസോൺ, ഫ്ലിപ്‌കാർട്ട് എന്നിവയുമായി ബന്ധപ്പെട്ട ഓഫിസുകളിലാണ് പരിശോധന നടന്നത്. ഡൽഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി 19 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതുമായി ബന്ധപ്പെട്ട് 2019 മുതൽ തന്നെ ഇഡി അന്വേഷണം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് രാജ്യവ്യാപക പരിശോധന നടന്നതെന്ന് മുതിർന്ന ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരായ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഏജൻസി ഫെമ അന്വേഷണം ആരംഭിച്ചതെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) അനുബന്ധ സംഘടനയായ ഡൽഹി വ്യാപാർ മഹാസംഘ് നേരത്തെ പരാതി നൽകിയിരുന്നു. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവർക്ക് നേരത്തെ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ മത്സര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പിഴ നോട്ടിസ് നൽകിയിരുന്നു.

ഉമ്മയെ കാണേണ്ടെന്ന് അബ്ദുറഹീം, കണ്ണീരോടെ മടങ്ങി ഫാത്തിമ, പിന്നില്‍ തല്‍പ്പര കക്ഷികളെന്ന് കുടുംബം

0

ഉമ്മയെ കാണേണ്ടെന്ന് സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീം. 19 വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ കാണാമെന്ന പ്രതീക്ഷയില്‍ സൗദിയിലേക്ക് എത്തിയ ഉമ്മ ഫാത്തിമ കണ്ണീരോടെയാണ് ജയിലില്‍ നിന്ന് മടങ്ങിയത്. എത്രയൊക്കെ കരഞ്ഞിട്ടും കണേണ്ടത് പറയുകയായിരുന്നുവെന്ന് ഉമ്മ പറഞ്ഞു. തനിക്ക് കാണേണ്ടെന്നും നിങ്ങളുടെ കൂടെയുള്ളവര്‍ മോശക്കാരാണ് എന്ന രീതിയിലാണ് അബ്ദുറഹീം പ്രതികരിച്ചതെന്നും കുടുംബം പറഞ്ഞു.

നിങ്ങള്‍ കൂടെ കള്ളന്‍മാരുമായാണ് വന്നതെന്നും അതുകൊണ്ട് താന്‍ അങ്ങോട്ട് വരില്ലെന്നും അബ്ദുറഹീം പറഞ്ഞെന്ന് ഉമ്മ പറയുന്നു. നാട്ടിലേക്ക് വന്ന ശേഷം കാണാമെന്നും പറഞ്ഞു.

അസീര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് റിയാദ് ജയിലില്‍ ഉമ്മ അബ്ദുറഹീമിനെ കാണാന്‍ എത്തിയത്. എന്നാല്‍ കാണാന്‍ തയ്യാറാകാതെ അബ്ദുറഹീം തിരിച്ചയച്ചു. പിന്നില്‍ തല്‍പ്പര കക്ഷികളെന്ന് കുടുംബം ആരോപിച്ചു. എന്തുകൊണ്ടാണ് മാതാവിനെ കാണേണ്ടെന്ന് അബ്ദുറഹീം തീരുമാനിച്ചതെന്ന് വ്യക്തമല്ല. ഉമ്മയും അബ്ദുറഹീമിന്റെ സഹോദരനും അമ്മാവനും ഉള്‍പ്പെടുന്ന സംഘമാണ് ജയിലിലേക്ക് എത്തിയത്. ജയില്‍ മേധാവിയുടെ ഓഫീസില്‍ ഇവരെ സ്വീകരിച്ചു.

വര്‍ഷങ്ങളായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം. 2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.

പി പി ദിവ്യക്കെതിരെ സിപിഐഎം നടപടി, എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കും

0

പി പി ദിവ്യക്കെതിരെ സിപിഐഎം നടപടി. ദിവ്യയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തും. ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം. അന്തിമമായി ഈ തീരുമാനം നടപ്പാക്കുക സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തിന് ശേഷം മാത്രമായിരിക്കും. നാളെ ജാമ്യാപേക്ഷയില്‍ തീരുമാനം വരാനിരിക്കുന്നതിനിടയിലാണ് തീരുമാനം. ഗുരുതര വീഴ്ചയാണ് ദിവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.

ജില്ലാ കമ്മിറ്റി അംഗത്തിന് എതിരായ നടപടിക്ക് മേല്‍ കമ്മിറ്റിയായ സംസ്ഥാന സമിതിയുടെ അംഗീകാരം വേണം. ഈ സങ്കേതികത്വം പരിഗണിച്ചാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. ജില്ലാ സെക്രട്ടേറിയേറ്റ് നേരത്തെ നടപടി സംബന്ധിച്ച് ധാരണയില്‍ എത്തിയിരുന്നു.

കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ ദിവ്യ അറസ്റ്റിലാണ്. കേസെടുത്ത് ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അവര്‍ക്കെതിരേ പാര്‍ട്ടി നടപടി.

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

0

            സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്ടോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ:

Paracetamol  Tablets IP 500mg, Healer’s Lab Unit II, Plot No. 33, HPSIDC, Extn, Baddi, Dist.Solan(H.P), PAK-583, 10/2026, Montelukast Sodium and Levocetirizine Hydrochloride Tablets IP (10mg/5mg)Wings Biotech LLP, 43&44, HPSIDC, Industrial Area,
Baddi-173 205(H.P), MLHT-1022, Aug/2026, Glimepiride Tablets IP 2mg (GLIMEPRIZE 2mg)Hetero Labs Limited, At. Khasra.No. 587/588, Village Kunjhal, Backside Jharmajri, Tehsil-Baddi, Dist.Solan(H.P) 174103, HSA  24007, May/2026, PANLIB-D (Pantoprazole and Domperidone Tablets)Himalaya Meditek Private Limited, Plot No. 35&36, Pharmacity, Selaqui, Industrial Area, Dehradun-248197, HTN253D, 03/2026, C MONT LC Kid 60ml (Montelukast & Levocetirizine Dihydrochloride Syrup)Cian Healthcare Ltd, (An ISO 9001:2015 & WHO GMP Certified Co.) Kh.No. 248, Village Sisona, Bhagwanpur, Roorkee, Haridwar, Uttarakhand-247661, AL23206, Oct/2025, Atorvastatin Tablets IP 20mg (ATORPRIZE 20)Pure & Cure Healthcare Pvt.Ltd, (A Subsidiary of Akums Drugs & Pharmaceuticals Ltd), Plot No. 26A, 27-30, Sector-8A, IIE, SIDCUL, Ranipoor,  Haridwar-249 403, Uttarakhand, PO13BG01, 04/2025, Flavoshine (Trypsin, Bromelain & Rutoside Trihydrate Tablets)Tiruvision Medicare, Plot No.177, HPSIDC, Ind. Area, Baddi, Dist. Solan, H.P -173205, TTF24065, Nov/2025, B-CIDAL 625 (Amoxycillin, Potassium Clavulanate and Lactic Acid Bacillus TabletsVADSP Pharmaceuticals, Plot No. 124, EPIP Industrial Area, Phase 1, Jharmajri, Baddi(HP)-174103, UT232859, 08/2025, Lignocaine Hydrochloride Injection IP 2.0%Vivek Pharmachem (India)Ltd,  NH-8, Chimanpura, Amer, Jaipur-303102, India,  LHI24001, 01/2026, Cefpodoxime Tablets IP 200mgBharat Parenterals Limited, Survey No. 144A, Jarod-Samlaya Road, Vill. Haripura, Tal.Savli, Dist.Vadodara-391520, Gujarat, CT 3096, 08/2025, Aceclofenac and Paracetamol Tablets,    GAG PLUSBluelime Healthcare, Plot No. 64&65, Sree Perumal Nagar, Akasampattu, Vanur TK, Villupuram Dt. Tamilnadu-605111, B-KG-4004, Mar.2026, Paracetamol  Tablets IP 650mg  (Nopain 650)Unicure India Ltd (Unit II),  46(B), 49(B), Vill.Raipur, Bhagwanpur, Roorkee-247661, Uttarakhand, URDT2433, 09/2026, Paracetamol Tablets IP 500mgHealer’s Lab Unit II, Plot No. 33, HPSIDC, Extn, Baddi, Dist.Solan(H.P), PAK-568, 09/2026, Montelukast Tablets IP 10mgMorepen Laboratories Ltd, Unit-V, Plot No.12C, Sector-2, Parwanoo, Dist. Solan (H.P)-173220, F4E0425, Apr.2026, Cefpodoxime Tablets IP 200mgBharat Parenterals Limited, Survey No. 144A, Jarod-Samlaya Road, Vill. Haripura, Tal.Savli, Dist.Vadodara-391520, Gujarat, CT 3098, 08/2025, EMITIL (Prochlorperazine Mesylate Injection IP)Martin & Brown Bio Science Pvt.Ltd, K.No. 918/419, Malkumajra, Nalgrath Road, Baddi, Dist.Solan, HP-173205, MA24E27, 04/2026, Ciprofloxacin Tablets IP 500mg, AUSCIP-500Pentachem Pharmaceuticals, Chunari Road, Kishanpura, Baddi(H.P)-173205, PT 23-047, Mar.2025, Cefpodoxime Tablets IP 200mgBharat Parenterals Limited, Survey No. 144A, Jarod-Samlaya Road, Vill. Haripura, Tal.Savli, Dist.Vadodara-391520, Gujarat, CT 3096, 08/2025, Paracetamol Tablets IP 500mgHealer’s Lab Unit II, Plot No. 33, HPSIDC, Extn, Baddi, Dist.Solan(H.P), PAK-713, 04/2027, Sodium Alginate, Sodium Bicarbonate and Calcium Carbonate Oral Suspension, SSC RAFTBajaj Formulations, Khasra No.161, Village-Lakeshwary, Bhagwanpur, Roorkee, Dist.Haridwar.U.K, L23F176A, May 2025, “Avosun”  Promethazine Theoclate Tablets IPA.N.D Healthcare Ltd, Plot No.  C-42, Focal Point, Kurali,
Mohali-140103, NBT-240505, 04/2026, Ofloxacin & Ornidazole Tablets IP,  Onfaux-OZApple Formulations Pvt.Ltd,       Plot No. 208, Kishanpur, Roorkee-247667 (U.K), OUZ-2302, 04/2025, Cefuroxime Axetil Tablets IP 500mg, RARECEF TABLETSShri Ramesh Industry Pvt.Ltd, Baddi, Barotiwala Road, Vill. Juddi Kalan.P.O & Tech. Baddi, Distt.Solan-173205(H.P), BT2306046, 05/2025, Telmisartan & Amlodipine Besylate Tablets IP,
TELMIN-AM
Trugen Pharmaceuticals Pvt.Ltd, Vill.Tejjupur, Near Chodiala Rly Station , Roorkee, Distt. Haridwar, Uttarakhand-247 661, TT240966, 06/2026, Calcium Carbonate with Vitamin D3 Tablets IP ‘Calcool-D3’Lifevision Healthcare, Plot No. 141-141, EPIP, Phase-1, Jharmajri, Baddi, Distt. Solan(H.P) 174103 Lifevision Healthcare, Plot No. 141-141, EPIP, Phase-1, Jharmajri, Baddi, Distt. Solan(H.P) 174103, LTA-40287, June.25.

ആന്റിബയോട്ടിക് സാക്ഷരത: വീട്ടിൽ നേരിട്ടെത്തിയുള്ള ബോധവത്ക്കരണവുമായി ആരോഗ്യ പ്രവർത്തകർ

0

*14 ജില്ലകളിലും അവബോധ പ്രവർത്തനങ്ങൾ നടത്തും

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആർ (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) അവബോധ പരിപാടികൾ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകാനുള്ള പദ്ധതി ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നൽകരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് കർശന നിർദേശം നൽകി. ഇതുകൂടാതെ എഎംആർ അവബോധം താഴെത്തട്ടിൽ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ആരോഗ്യ പ്രവർത്തകർ വീടുകളിൽ നേരിട്ടെത്തിയുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലയിലെ 2 ലക്ഷത്തിലധികം വീടുകളിൽ എഎംആർ ബോധവൽക്കരണം പൂർത്തിയാക്കി. ബാക്കിയുള്ള മുഴുവൻ വീടുകളിലും എഎംആർ അവബോധം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ആന്റിബയോട്ടിക് ഉപയോഗം വളരെയേറെ കുറയ്ക്കാനായി. വിജയകരമായ മാതൃകയ്ക്ക് നേതൃത്വം നൽകിയ എറണാകുളം ജില്ലയിലെ മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ആന്റിബയോട്ടിക് സാക്ഷരതയിൽ ഏറ്റവും പ്രധാനമാണ് അവബോധം. സാധാരണക്കാരിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വീടുകളിലെത്തി ബോധവൽക്കരണം നൽകുന്നത്. പരിശീലനം ലഭിച്ച 2257 ആശാ പ്രവർത്തകരാണ് വീടുകളിലെത്തി ബോധവൽക്കരണം നടത്തുന്നത്. ഗ്രാമീണ മേഖല, നഗര മേഖല, ആദിവാസി മേഖല, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലാണ് അവബോധം നൽകിയത്. ഒരു മാസം ഒരാൾ 50 വീടുകൾ എന്ന കണക്കിലാണ് അവബോധം നൽകിയത്. ഇതുകൂടാതെ വാർഡ് തല കമ്മിറ്റികളിലെ ജന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അവബോധം നൽകി. മെഡിക്കൽ ഓഫീസർമാർ, എംഎൽഎസ്പി, ട്രാൻസ്ജെൻഡർ ലിങ്ക് വർക്കർമാർ, മൈഗ്രന്റ് കോ ഓഡിനേറ്റർമാർ എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. അതിഥി തൊഴിലാളികൾക്ക് അവരവരുടെ ഭാഷകളിലാണ് അവബോധം നൽകിയത്.

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുൾക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അതിന്റെ തുടർച്ചയായാണ് ഈ ബോധവത്ക്കരണവും.

ഈ പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം

1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ ഇവയ്ക്കെതിരെ ആന്റി ബയോട്ടിക്കുകൾ ഫലപ്രദമല്ല.

2. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവു.

3. ഒരിക്കലും ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.

4. ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്.

5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകൾ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

6. രോഗശമനം തോന്നിയാൽ പോലും ഡോക്ടർ നിർദ്ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂർത്തിയാക്കണം.

7. ആന്റിബയോട്ടിക്കുകൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാൻ പാടില്ല.

8. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുക.

9. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.

10. പ്രതിരോധ കുത്തിവയ്പുകൾ കാലാനുസൃതമായി എടുക്കുക

Discover Your Perfect Hairstyle with the Hiface Mobile App

Discover the ultimate beauty and style experience with Hiface! Unlock a world where you can know your face shape and explore hairstyles for your face shape. Use the powerful face shape finder and face shape detector to effortlessly find your face shape and even analyze face symmetry. Whether you’re looking for the perfect haircut or need a reliable haircut app to discover the right hairstyle, Hiface is your go-to face app. Wondering, ‘how do I find my face shape?’ or looking for guidance with face shape analysis? Hiface has all the tools you need for a personalized styling journey.

🔍 Precision in Understanding Your Face Shape
• Simply take a quick selfie 🤳.
• Delve into Hiface’s detailed analysis of your unique face shape.
• Based on your face shape, find the perfect styles – whether it’s hairstyles, beards, glasses, or makeup. Tailored recommendations, just for you!
• Ever wondered which celebrity you share features with? Hiface has the answer!

🌟 Personalized Beauty & Style Recommendations
• Beyond just identifying your face shape, get tailored style suggestions that enhance your best features.
• Create a personal lookbook by saving the styles and looks that resonate with you.
• Try out different hairstyles, makeup options, and even aesthetic treatments virtually. See what suits you before making any decisions.

🤖 Your AI-Powered Beauty & Fashion Assistant: Beauty AI
• Any beauty or fashion question? Ask Beauty AI. Get reliable advice without the wait.
• From understanding the latest makeup trend to getting tips on skincare, our AI assistant is here to guide.

🌍 Stay Updated: Global Style & Beauty Trends
• Fashion is ever-evolving, and so is beauty. With Hiface, you’re always in the know.
• Dive into a sea of styles, haircuts, and accessories that are currently setting the trend.

🎨 Experiment & Play: Virtual Makeovers & More
• A platform that lets you safely experiment. Want to see how that new haircut or beard looks on you? Hiface makes it possible.

💌 Your Feedback Shapes Us!
Every feature in Hiface is designed with you in mind. Got suggestions, ideas, or feedback? We’re all ears! Drop us a line at hit@hifaceapp.com and be a part of our continuous journey to redefine beauty and style exploration.

Join the Hiface revolution now and transform the way you perceive beauty and style!

കാരുണ്യ പ്ലസ് -KN 546 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് -KN 546 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

FIRST PRIZE ( 80,00,000 ₹ ) | 80 ലക്ഷം രൂപ. PE 305326 (TIRUR)

സമാശ്വാസ സമ്മാനം (Consolation Prize). ( 8,000 ₹ ) | എട്ടായിരം രൂപ.

PA 305326  PB 305326

PC 305326  PD 305326

FP 305326  PG 305326

PH 305326  PJ 305326

PK 305326  PL 305326  PM 305326

SECOND PRIZE ( 10,00,000 ₹ ) | 10 ലക്ഷം രൂപ. PE 561102 (PALAKKAD)

THIRD PRIZE ( 1,00,000 ₹ ) | 1 ലക്ഷം രൂപ.

PA 335914

PB 135872

PC 519959

PD 540098

PE 655425

PF 365768

PG 787862

PH 504432

PJ 677670

PK 245829

PL 747583

PM 716144


FOURTH PRIZE ( 5,000 ₹ ) | അയ്യായിരം രൂപ.
0017  0784  2053  2374  3258  3572  3626  3833  4468  4843  6096  6660  6750  7209  7215  8539  8878  9788

FIFTH PRIZE ( 1,000 ₹ ) | ആയിരം രൂപ.1091  1719  1783  2161  2399  3395  3881  3883  3936  4363  4479  4786  4970  5140  5208  5688  6011  6204  6259  6364  7112  7256  7258  7399  7558  7653  7858  7886  8719  8728  8735  9528  9588  9610


SIXTH PRIZE ( 500 ₹ ) | അഞ്ഞൂറ് രൂപ.
0016  0094  0112  0243  0561  0836  0849  1089  1239  1535  1842  1918  2003  2040  2080  2116  2131  2154  2259  2322  2419  2443  2639  2953  2979  3019  3078  3160  3264  3306  3490  3608  3615  3697  3720  3758  4057  4222  4634  5512  5549  5615  5648  5664  5759  5844  5982  6052  6536  6549  6652  6727  6733  6753  6937  7037  7218  7279  7304  7354  7438  7546  7650  7753  7766  7913  8092  8103  8470  8514  8635  8681  8893  9095  9097  9144  9147  9195  9442  9915


SEVENTH PRIZE ( 100 ₹ ) | നൂറ് രൂപ.0019  0200  0391  0539  0615  0744  0750  0935  0975  1231  1391  1538  1695  1827  1967  1968  2032  2099  2358  2363  2388  2488  2563  2575  2657  2681  2732  2738  2777  2836  2864  2963  3053  3066  3074  3119  3155  3285  3353  3379  3479  3588  3595  3682  3757  3777  3886  4059  4152  4181  4394  4437  4474  4488  4540  4580  4757  4880  4902  4904  5029  5154  5156  5423  5473  5553  5564  5646  5736  5789  5925  5951  5997  6174  6177  6229  6287  6312  6418  6519  6520  6532  6605  6857  6873  6932  6950  6951  7005  7087  7213  7221  7271  7276  7429  7435  7465  7635  7729  7809  7912  7973  7977  8085  8090  8152  8174  8260  8413  8516  8556  8616  8833  8868  8912  9027  9040  9133  9247  9254  9416  9567  9787  9810  9900  9950

വനിതാ കമ്മീഷൻ: മേഖലാ ഓഫീസുകളിലും പരാതി സ്വീകരിക്കും

0

കോഴിക്കോട്:സംസ്ഥാന വനിതാ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിനു പുറമേ കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുകളിലും പരാതി സ്വീകരിക്കും. വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് കേന്ദ്രങ്ങളിൽ നേരിട്ട് എത്തിയും പരാതി നൽകാവുന്നതാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ഉത്തര മേഖലാ ഓഫീസ് പ്രവർത്തിക്കുന്നത്. ഫോൺ: 0497-2377590. ഇ-മെയിൽ kwckkd@gmail.com. മധ്യമേഖലാ ഓഫീസ്: എറണാകുളം കോർപ്പറേഷൻ ബിൽഡിങ്സ്, നോർത്ത് പരമാര റോഡ്, കൊച്ചി-18. ഫോൺ: 0484-2926019, ഇമെയിൽ: kwcekm@gmail.com. പരാതി സംബന്ധമായ അന്വേഷണങ്ങൾക്ക് 0471-2307589 നമ്പറിൽ ബന്ധപ്പെടാം.

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് പഞ്ചായത്ത് വക ദുരന്തം; വിതരണം ചെയ്തത് പുഴുവരിച്ച അരിയും മുഷിഞ്ഞ വസ്ത്രങ്ങളും

0

വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയും ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങളുമെന്ന് പരാതി. പഞ്ചായത്ത് വഴിയാണ് സാധരണങ്ങള്‍ വിതരണം ചെയ്തത്. എന്നാല്‍ സംഭവിച്ചത് ബോധപൂര്‍മായ വീഴ്ചയല്ലെന്നാണ് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ വിശദീകരണം. പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തി. പഞ്ചായത്ത് ഓഫിസിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് തുടരുകയാണ്.

ദുരന്തബാധിതരെ പുനരധിവസിപ്പിച്ച ഇടത്താണ് ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സാധനങ്ങള്‍ പഞ്ചായത്ത് വിതരണം ചെയ്തത്. പുഴുവരിച്ച നിലയില്‍ കാണപ്പെട്ടത് റവന്യൂ വകുപ്പ് വിതരണം ചെയ്ത അരിയോ അതോ സ്‌പോണ്‍സര്‍മാര്‍ എത്തിച്ച അരിയോ എന്ന് ഉറപ്പില്ലെന്നും ഇത് പരിശോധിക്കുമെന്നും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെയാണ് ദുരന്തബാധിതകര്‍ക്ക് പഞ്ചായത്തില്‍ നിന്ന് കിറ്റ് ലഭിച്ചത്.

കട്ട കെട്ടിയ അരിയില്‍ പുഴുവരിക്കുന്ന ദൃശ്യങ്ങളും വിതരണം ചെയ്ത റവയിലാകെ വിവിധ പ്രാണികള്‍ വീണുകിടക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പഴകി പിഞ്ചിയ വസ്ത്രങ്ങളാണ് തങ്ങള്‍ക്ക് വിതരണം ചെയ്തതെന്നും അത് ഉപയോഗിക്കുന്നത് എങ്ങനെയെന്നും ദുരന്തബാധിതര്‍ ചോദിക്കുന്നു. എന്നാല്‍ പഞ്ചായത്തിന് തെറ്റുപറ്റിയിട്ടില്ലെന്നും പുഴുവരിച്ച അരിയും സാധനങ്ങളും വിതരണം ചെയ്തത് റവന്യൂ വകുപ്പാണെന്നും ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്‌ഐ സമരം ഇത് മറയ്ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടനം: മൂന്ന് പ്രതികൾക്കും ജീവപര്യന്തം

0

കൊല്ലം: കലക്ടറേറ്റ് വളപ്പിൽ മുൻസിഫ് കോടതിക്കു സമീപം ബോംബ് സ്ഫോടനം നടത്തിയ കേസിൽ മൂന്നു പ്രതിക്കും ജീവപര്യന്തം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബേസ് മൂവ്മെന്റ് പ്രവർത്തകരായ മധുര നെല്ലൂർ ഇസ്മയിൽപുരം നാലാം തെരുവിൽ അബ്ബാസ് അലി (33, ലൈബ്രറി അലി), വിശ്വനാഥ് നഗർ സ്വദേശി ഷംസുൻ കരിംരാജ (28, കരീം), മധുര നെൽപ്പട്ട കെ പുതുർ കരിംഷാ മസ്ജിദിനു സമീപം ഒന്നാംതെരുവിൽ ദാവൂദ് സുലൈമാൻ (28, ദാവൂദ്) എന്നിവരാണ് പ്രതികൾ. 

നാലാം പ്രതിയെ തെളിവുകൾ ഇല്ലാത്തതിനാൽ വിട്ടയച്ചിരുന്നു. അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കി. 2016 ജൂൺ 15നു പകൽ 10.45ന്‌ ആയിരുന്നു സ്‌ഫോടനം. ഐഇഡി (ഇംപ്രവൈസ്‌ഡ്‌ എക്‌സ്‌പ്ലോസീവ്‌ ഡിവൈസ്‌) ബോംബ്‌ ടിഫിൻ ബോക്‌സിൽ കവർചെയ്‌ത്‌ കലക്ടറേറ്റ്‌ വളപ്പിൽ കിടന്ന ജീപ്പിൽ വയ്‌ക്കുകയായിരുന്നു. തമിഴ്നാട്‌ കീഴവേളിയിൽ അബ്ബാസ് അലി നടത്തിയിരുന്ന ദാറുൾ ഇലം ലൈബ്രറിയിലാണ്‌ ബേസ് മൂവ്മെന്റ്  ഭീകരവാദ സംഘടനയ്ക്ക് രൂപം നൽകിയത്‌. മറ്റു പ്രതികളെ ആകർഷിക്കാൻ ബിൻലാദന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. രാജ്യത്ത്‌ കോടതികൾ പ്രവർത്തിക്കുന്ന ഇടങ്ങളിൽ ബോംബ് സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. മലപ്പുറം കലക്ടറേറ്റ്, നെല്ലൂർ, ചിറ്റൂർ, മൈസൂർ എന്നിവിടങ്ങളിലും സ്ഫോടനം നടത്തി.  

അബ്ബാസ് അലിയുടെ വീട്ടിൽ ബോംബ് നിർമിച്ചശേഷം മധുരയിൽനിന്ന് തെങ്കാശി ബസിൽ കയറി കൊല്ലം കലക്ടറേറ്റ് വളപ്പിൽ എത്തിയ രണ്ടാം പ്രതി ഷംസുൻ കരിംരാജ ബോംബ് സ്ഥാപിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. സ്ഫോടനത്തിന് രണ്ടാഴ്ച മുമ്പ്‌ കരിംരാജ കലക്ടറേറ്റിൽ എത്തി ദൃശ്യങ്ങൾ പകർത്തിയിരുന്നു.  സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബേസ് മൂവ്മെന്റ്  ഏറ്റെടുക്കുന്നതായി മൂന്നാം പ്രതി ദാവൂദ് സുലൈമാൻ ആന്ധ്രയിൽനിന്ന് സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചു. കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ്‌ കൊല്ലം അസിസ്റ്റന്റ് പൊലീസ് കമീഷണറാണ്‌ അന്വേഷിച്ചത്‌. അതിനിടെ  മൈസൂർ സ്‌ഫോടനക്കേസ് അനേഷിച്ച എൻഐഎ ഹൈദരാബാദ് യൂണിറ്റ്‌ ഉദ്യോഗസ്ഥർ 2016 നവംബർ 28ന്‌ പ്രതികളെ അറസ്റ്റ് ചെയ്തു.

ജില്ലാ ഗവ. പ്ലീഡർ ആർ സേതുനാഥ്‌ ആണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്‌ക്കൽ, അഭിഭാഷകരായ മിലൻ മറിയം മാത്യു, പി ബി സുനിൽ, എസ് പി പാർഥസാരഥി,  ബി ആമിന എന്നിവരും പ്രോസിക്യൂഷനുവേണ്ടി ഹാജരായി. കൊല്ലം എസിപിയായിരുന്ന ജോർജ് കോശിയാണ്‌ കുറ്റപത്രം സമർപ്പിച്ചത്.