spot_img
Saturday, November 21, 2026

ലഹരിയെ നേരിടാന്‍ പൊലീസ് തോക്കെടുക്കും; ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം.



തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡാന്‍സാഫ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ ഉപയോഗത്തില്‍ പ്രത്യേക പരിശീലനം നല്‍കാന്‍ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പൊലീസുകാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.തങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ പിസ്റ്റള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിങ്, അസ്സംബ്ലിങ്, ഫയറിങ് എന്നിവ ഇതില്‍ ഉള്‍പ്പെടും.പരിശീലന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സോണ്‍ ഐജിമാര്‍ക്കും റേഞ്ച് ഡിഐജിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടന്ന് എഡിജിപി പി. വിജയന്‍ അറിയിച്ചു.ഓപറേഷന്‍ തൂഫാന്‍; അറസ്റ്റിലായത് 16,803 പേര്‍ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 16,803 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 65 കേസുകളിലായി 65 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 15,545 ആയി. ഇതുവരെ 30 കി.ഗ്രാം എംഡിഎംഎയും 2058.49 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.ഓപറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം പൊലീസ് 28 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ 12,413 ബോധവത്ക്കരണ ക്ലാസ്സുകള്‍ നടത്തി. സ്‌കൂള്‍, കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 8566 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്‌സ്ആപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles