spot_img
Wednesday, July 8, 2026
Home Blog Page 284

ബലാത്സംഗ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്, മറ്റു പ്രതികൾക്കെതിരെ അന്വേഷണം

0

ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കി. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്‍ട്ട് നൽകി. നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. തെളിവില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കികൊണ്ട് പൊലീസ് റിപ്പോര്‍ട്ട് നൽകിയത്.

ദുബായിൽ വെച്ച് നിവിൻ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കോതമംഗലം സ്വദേശിനിയുടെ പരാതി. എന്നാൽ. ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തീയതികളിൽ നിവിൻ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, മറ്റുപ്രതികൾകെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ വ്യക്തമാക്കി. തനിക്കെതിരായ ആരോപണ അടിസ്ഥാനമില്ലെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും കാണിച്ച് നിവിൻ പോളി പരാതി നൽകിയിരുന്നു. 

കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി വ്യാജമാണെന്നും ഗൂഢാ ലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നുമെന്നും ആവശ്യപ്പെട്ടാണ് നിവിൻ പോളി നേരത്തെ ഡിജിപിക്ക് പരാതി നൽകിയത്. കേസിൽ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറിൽ കേരളത്തിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ നിവിൻ തെളിവായി പാസ്പോർട്ടും ഹാജരാക്കിയിരുന്നു.

മലപ്പുറത്ത് പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച്‌ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പൊള്ളലേറ്റു

0

മലപ്പുറം:മലപ്പുറം പോത്ത് കല്ലിൽ പ്രഷർ കുക്കർ പൊട്ടിതെറിച്ച് അപകടം. പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു.

പോത്തുകല്ല് ഉപ്പട ചാത്തമുണ്ടയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ അമ്മയുടെ കൈകളില്‍ ഇരുന്ന മാസിന്‍ എന്ന കുഞ്ഞിനാണ് പൊള്ളലേറ്റത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ കുക്കർ ഭയാനകമായ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അമ്മയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.ഉടന്‍ തന്നെ കുട്ടിയെ നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രയിലേക്ക് മാറ്റി.

കഞ്ചാവ് വേട്ടകളിലും റെയ്ഡുകളിലും ഭാഗമായി, പരാതി അന്വേഷിച്ച് മടങ്ങുന്നതിനിടെ അപകടം; നോവായി ഷാനിദ

0

തിരുവനന്തപുരം: വാഹനാപകടത്തിൽ പരുക്കറ്റ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഉദ്യോഗസ്ഥയുടെ വിയോഗത്തിൽ മനംനൊന്ത് സഹപ്രവർത്തകർ. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗർ റസിഡൻസ് ടിസി 08/1765ൽ നസീറിന്റെ ഭാര്യ, എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ (മണ്ണന്തല) വനിതാ സിവിൽ എക്സൈസ് ഓഫിസർ എസ്.എൻ.ഷാനിദയാണ്(37) മരിച്ചത്. ഷാനിദ സഞ്ചരിച്ച സ്കൂട്ടർ ഡിവൈഡറിൽ തട്ടി മറിഞ്ഞതിനു പിന്നാലെ കാർ വന്നിടിക്കുകയായിരുന്നു.

ഇന്നലെ രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപത്തായിരുന്നു അപകടം. പേട്ട സ്വദേശിനി നൽകിയ പരാതി അന്വേഷിച്ച ശേഷം വീട്ടിലേക്കു പോകുകയായിരുന്നു ഷാനിദ. പാറ്റൂരിലെ സിഗ്‌നൽ കഴിഞ്ഞ് ജനറൽ ആശുപത്രി ഭാഗത്തേക്കു പോകുന്നതിനിടെ പാറ്റൂർ പള്ളിക്കു സമീപം സ്കൂട്ടർ ഡിവൈറിൽ ഇടിച്ചുകയറി എതിർ ദിശയിലുള്ള ട്രാക്കിലേക്കു മറിഞ്ഞു. ഈ സമയം ജനറൽ ആശുപത്രി ഭാഗത്തുനിന്നു വന്ന കാർ ഇടിച്ചു.തെറിച്ചുവീണു പരുക്കേറ്റ ഷാനിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇന്നലെ വൈകിട്ട് റേഞ്ച് ഓഫിസിലും വീട്ടിലും പൊതുദർശനത്തിനു വച്ചശേഷം തിരുമല മുസ്‌ലിം ജമാഅത്ത് പള്ളിയിൽ കബറടക്കി. ഭർത്താവ് നസീർ സൗദി അറേബ്യയിലാണ്. എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷൽ സ്ക്വാഡിലും നഗരത്തിൽ എക്സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും സംസ്ഥാനാന്തര റെയ്ഡുകളിലും ഷാനിദ ഭാഗമായിരുന്നു. സ്ത്രീകളിൽനിന്നു ലഭിക്കുന്ന പരാതികൾ ക്രോഡീകരിച്ചു ഞായറാഴ്ചകളിലാണു പരിശോധനയ്ക്കു പോകാറുള്ളത്

യാത്രക്കിടയിൽ ഭക്ഷണം; 24 ഹോട്ടലിൽ കെഎസ്ആർടിസിക്ക് സ്റ്റോപ്‌

0

യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാൻ കെഎസ്ആർടിസി ദീർഘദൂര ബസുകൾക്ക് 24 ഹോട്ടലിൽ സ്റ്റോപ്‌. യാത്രക്കാർക്ക് മികച്ച ഭക്ഷണം നൽകാൻ ഹോട്ടലുകളുമായി കെഎസ്ആർടിസി താൽപ്പര്യപത്രം ക്ഷണിച്ച് കരാറുണ്ടാക്കിയിട്ടുണ്ട്.

ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലകളാണിവ. ഭക്ഷണഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്. എംസി റോഡ്, ദേശീയപാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ. ഭക്ഷണം കഴിക്കാൻ ബസ് നിർത്തുന്ന സമയവും സ്ഥലവും ഡ്രൈവർ ക്യാബിനുപിന്നിൽ പ്രദർശിപ്പിക്കും. ഭക്ഷണസ്റ്റോപ്പുകൾ യാത്രക്കാരെ ജീവനക്കാർ നേരിട്ട് അറിയിക്കും.

7.30 മുതൽ 9.30 വരെയാണ് പ്രഭാതഭക്ഷണ സമയം. 12.30 മുതൽ രണ്ടുവരെയാണ് ഊണിനുള്ള സമയം. നാലിനും ആറിനും ഇടയ്ക്ക് ചായക്കും രാത്രി പത്തിനും പതിനൊന്നിനും ഇടയ്ക്ക്‌ അത്താഴത്തിനും സ്റ്റോപ്പുണ്ടാകും. ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് യാത്രക്കാർ പരാതിപ്പെട്ടാൽ സ്റ്റോപ്പ് പുനഃപരിശോധിക്കും.​ മന്ത്രി കെ ബി ഗണേഷ്‌കുമാറാണ് ഹോട്ടലുകൾ പരിശോധിച്ച് തെരഞ്ഞെടുക്കാൻ നിർദേശിച്ചത്.

സ്വർണവിലയിൽ ഇടിവ്:നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

0

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. നവംബർ ഒന്ന് മുതൽ സ്വർണവില താഴേക്കാണ്. അഞ്ച് ദിവസം കൊണ്ട് കുറഞ്ഞത് 800  രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 58,840 രൂപയാണ്.  

വെള്ളിയാഴ്ച സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴെയെത്തിയിരുന്നു. 560 രൂപയാണ് ഒറ്റ ദിവസംകൊണ്ട് ഇടിഞ്ഞത്. ശനിയാഴ്ചയും താഴേക്ക് എത്തിയ വില ഞായറാഴ്ചയും ഇന്നലെയും മാറ്റമില്ലാതെ തുടർന്നു. 

വൻകിട നിക്ഷേപകർ ഉയർന്ന വിലയിൽ നിന്നും ലാഭം എടുത്ത് തുടങ്ങിയതായിട്ടാണ് സൂചന. ഇതോടെ വിപണിയിൽ വിലയിൽ ഇടിവ് ഉണ്ടായി. വരും ദിവസങ്ങളിലും സ്വർണവില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. വിവാഹ വിപണിക്ക് വില കുറഞ്ഞത് വലിയൊരു ആശ്വാസമാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7355 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6065 രൂപയാണ്. വെള്ളിയുടെ വിലയിലും ഇടിവുണ്ട്. ഇന്ന് ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില 102 രൂപയാണ് 

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56,400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56,800  രൂപ 
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,880  രൂപ
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 7 : ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ കുറഞ്ഞു. വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 8 : സ്വർണ വിലയിൽ മാറ്റമില്ല  വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 9 : ഒരു പവൻ സ്വർണത്തിന്റെ വില 560  രൂപ കുറഞ്ഞു. വിപണിയിലെ വില 56,240 രൂപ
ഒക്ടോബർ 10 : ഒരു പവൻ സ്വർണത്തിന്റെ വില 40  രൂപ കുറഞ്ഞു. വിപണിയിലെ വില 56,200 രൂപ
ഒക്ടോബർ 11 : ഒരു പവൻ സ്വർണത്തിന്റെ വില 560  രൂപ ഉയർന്നു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 12 : ഒരു പവൻ സ്വർണത്തിന്റെ വില 200  രൂപ ഉയർന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 13: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 14: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 15: ഒരു പവൻ സ്വർണത്തിന്റെ വില 200  രൂപ കുറഞ്ഞു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 16: ഒരു പവൻ സ്വർണത്തിന്റെ വില 360  രൂപ ഉയർന്നു. വിപണിയിലെ വില 57,120 രൂപ
ഒക്ടോബർ 17: ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ ഉയർന്നു. വിപണിയിലെ വില 57280 രൂപ
ഒക്ടോബർ 18: ഒരു പവൻ സ്വർണത്തിന്റെ വില 640  രൂപ ഉയർന്നു. വിപണിയിലെ വില 57920 രൂപ
ഒക്ടോബർ 19:  ഒരു പവൻ സ്വർണത്തിന്റെ വില 480  രൂപ ഉയർന്നു. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 20: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 21: ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ ഉയർന്നു. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 22: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58,400 രൂപ
ഒക്ടോബർ 23: ഒരു പവൻ സ്വർണത്തിന്റെ വില 320  രൂപ ഉയർന്നു. വിപണിയിലെ വില 58,720 രൂപ
ഒക്ടോബർ 24: ഒരു പവൻ സ്വർണത്തിന്റെ വില 440  രൂപ കുറഞ്ഞു. വിപണിയിലെ വില 58,280 രൂപ
ഒക്ടോബർ 25: ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 58,360 രൂപ
ഒക്ടോബർ 26: ഒരു പവൻ സ്വർണത്തിന്റെ വില 520  രൂപ ഉയർന്നു. വിപണിയിലെ വില 58,880 രൂപ
ഒക്ടോബർ 27: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58,880 രൂപ
ഒക്ടോബർ 28: ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ കുറഞ്ഞു. വിപണിയിലെ വില 58,520 രൂപ
ഒക്ടോബർ 29: ഒരു പവൻ സ്വർണത്തിന്റെ വില 480  രൂപ ഉയർന്നു. വിപണിയിലെ വില 59,000 രൂപ
ഒക്ടോബർ 30: ഒരു പവൻ സ്വർണത്തിന്റെ വില 520  രൂപ ഉയർന്നു. വിപണിയിലെ വില 59,520 രൂപ

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ  
നവംബർ 2 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ 
നവംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 
നവംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ 
നവംബർ 5 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ

എഐ കാമറകള്‍ കണ്ണടച്ചിട്ടില്ല നോട്ടീസ് വീട്ടിലെത്തിത്തുടങ്ങി

0

ഗതാഗത നിയമലംഘനം എഐ കാമറകളിലൂടെ പിടിക്കപ്പെട്ടാല്‍ പിഴ അടയ്ക്കാതെ രക്ഷപ്പെടുന്നവര്‍ക്ക് ‘പണി’ വീട്ടിലെത്തിത്തുടങ്ങി. നിയമലംഘനം വീണ്ടും രജിസ്ട്രേഡ് തപാല്‍ മുഖേന അയച്ചുതുടങ്ങിയപ്പോള്‍ പിഴയടയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചു.

കെല്‍ട്രോണിനാണ് നോട്ടീസ് അയക്കുന്നതിനുള്ള ചുമതല. ഒരുവര്‍ഷം 25 ലക്ഷം നോട്ടീസ് അയക്കാനായിരുന്നു കരാര്‍. എന്നാല്‍, നിയമലംഘനം കൂടുതലായതിനാല്‍ 50 ലക്ഷത്തിലധികം നോട്ടീസ് അയക്കേണ്ടിവന്നു. ഇതിന് ചെലവായ അധികതുക ഗതാഗതവകുപ്പ് കൈമാറിയതോടെയാണ് വീണ്ടും നോട്ടീസ് അയച്ചുതുടങ്ങിയത്. തപാലില്‍ നോട്ടീസ് ലഭിച്ചുതുടങ്ങിയതോടെ പിഴ അടയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സി നാഗരാജു പറഞ്ഞു.

നോട്ടീസ് അയക്കുന്നത് നിര്‍ത്തിവച്ചെങ്കിലും എഐ കാമറകള്‍ കണ്ണടച്ചിരുന്നില്ല. പിഴചുമത്തിയുള്ള അറിയിപ്പ് വാഹന ഉടമകള്‍ക്ക് എസ്എംഎസ് മുഖേന നല്‍കിയിരുന്നു. ഇത് അവഗണിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് രജിസ്ട്രേഡ് തപാല്‍ അയക്കുന്ന നടപടി പുനഃസ്ഥാപിച്ചത്.

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി

0

പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്. കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. അതേസമയം, വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല. വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

വോട്ടെണ്ണൽ തീയതിയിൽ മാറ്റമുണ്ടായിരിക്കില്ല. നവംബര്‍ 23ന് തന്നെയായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുക. പ്രാദേശിക സാംസാരിക പരിപാടികളും മതപരിപാടികളും നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ വോട്ടെടുപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്നാണ് ഉത്തരവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്.പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതിക്ക് പുറമെ പഞ്ചാബിലെ നാലു മണ്ഡലങ്ങളിലെയും ഉത്തര്‍ പ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും വോട്ടെടുപ്പും നവംബര്‍ 13ൽ നിന്ന് 20ലേക്ക് മാറ്റിയിട്ടുണ്ട്. കല്‍പ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസം തന്നെ വോട്ടെടുപ്പ് നടക്കുന്നതിൽ എതിര്‍പ്പ് അറിയിച്ച് ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 13ന് നടക്കുന്ന വോട്ടെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നൽകിയിരുന്നു. തീയതി മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് കൊടുത്തിട്ടുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. എന്നാൽ, തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ ബിജെപി, കോണ്‍ഗ്രസ്, ബിഎസ്‍പി, ആര്‍എൽഡി എന്നീ പാര്‍ട്ടികളുടെ പേരുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാമര്‍ശിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് സിപിഎം പരസ്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടിയുടെ പേര് ഉത്തരവിൽ പരാമര്‍ശിച്ചിട്ടില്ല. വോട്ടെടുപ്പ് മാറ്റുന്നത് സംബന്ധിച്ച തീരുമാനം നേരത്തെ എടുക്കമായിരുന്നുവെന്നും സിപിഎമ്മും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും കുറച്ച് പാര്‍ട്ടികളുടെ പേര് മാത്രം ഉത്തരവിൽ സൂചിപ്പിച്ചത് പരിശോധിക്കണമെന്നും മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.

ഈ അഞ്ച് ടിപ്‌സ് കുറിച്ചുവച്ചോളൂ; പണം പോകില്ല, ഡിജിറ്റല്‍ അറസ്റ്റുമായി വരുന്നവരെ എളുപ്പം പൂട്ടാം

0

‘ഡിജിറ്റല്‍ അറസ്റ്റ്’ വഴിയുള്ള സാമ്പത്തിക തട്ടിപ്പ് രാജ്യത്ത് വ്യാപകമായിരിക്കുകയാണ്. സിബിഐയും ഇഡിയും പൊലീസും പോലെയുള്ള അന്വേഷണ ഏജന്‍സികളുടെ പേര് ദുരുപയോഗം ചെയ്‌ത് ഫോണ്‍ കോളുകളും നോട്ടീസുകളും വഴി അറസ്റ്റ് ഭീഷണി മുഴക്കി പണം തട്ടുകയാണ് തട്ടിപ്പ് സംഘങ്ങള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ലക്ഷങ്ങളും കോടികളും നഷ്‌ടമായവര്‍ ഏറെ. തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ഇത്തരം വ്യാജ പൊലീസ് നോട്ടീസുകള്‍ തിരിച്ചറിയാനുള്ള അഞ്ച് കുറുക്കുവഴികള്‍ അറിയിച്ചിരിക്കുകയാണ് ടെലികോം മന്ത്രാലയം. 

പൊലീസിന്‍റെ പേരിലുള്ള വ്യാജ നോട്ടീസുകളും കത്തുകളും ഈ അഞ്ച് മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ തിരിച്ചറിയാമെന്നാണ് ടെലികോം മന്ത്രാലയം വീഡിയോയിലൂടെ പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത്. 

1. 24 മണിക്കൂറോ 48 മണിക്കൂറോ പോലുള്ള നിശ്ചിത സമയത്തിനകം റിപ്ലൈ ചെയ്‌തില്ലെങ്കില്‍/പണം നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസിന്‍റെ പേരിലുള്ള നോട്ടീസില്‍ കണ്ടാല്‍ ആ കത്ത് വ്യാജമാണ് എന്നുറപ്പിക്കാം. ഇത്തരം ഭീഷണികള്‍ സാധാരണയായി അന്വേഷണ ഏജന്‍സികള്‍ നോട്ടീസുകള്‍ വഴി ആരെയും അറിയിക്കാറില്ല.  

2. ആളുകളെ കുഴപ്പിക്കുന്ന സാങ്കേതികപദങ്ങള്‍ നോട്ടീസില്‍ കണ്ടാലും അപകടം തിരിച്ചറിയുക. ആളുകളെ കുഴപ്പിക്കാന്‍ ഉള്ളതോ ഇല്ലാത്തതോ ആയ വിവിധ വകുപ്പുകള്‍ നോട്ടീസില്‍ ഇത്തരത്തില്‍ ചേര്‍ക്കുന്നത് തട്ടിപ്പ് സംഘങ്ങളുടെ സ്ഥിരം രീതിയാണ്. 

3. ഇല്ലാത്ത ഏജന്‍സികളുടെയോ വകുപ്പുകളുടെയോ പേരിലുള്ള സീലുകളും മോശം ലോഗോകളും കണ്ടാലും നോട്ടീസ് വ്യാജമാണ് എന്നുറപ്പിക്കാം. ‘സൈബര്‍ സെല്‍ ഇന്ത്യ’- പോലുള്ള പേരുകളിലാണ് സീല്‍ ഉള്ളതെങ്കില്‍ നോട്ടീസ് വ്യാജമാണ് എന്നുറപ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. 

4. ഔദ്യോഗികമല്ലാത്ത ഒപ്പുകളാണ് നോട്ടീസ് വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന മറ്റൊരു സൂചന. ഡിജിറ്റലോ ഒഫീഷ്യലോ ആയ ഒപ്പുകളായിരിക്കും ഔദ്യോഗികമായ എല്ലാ നോട്ടീസുകളിലുമുണ്ടാവുക. നോട്ടീസില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളും വിലാസവും പരിശോധിച്ചും നോട്ടീസ് വ്യാജമാണോ എന്ന് തിരിച്ചറിയാം. ഔദ്യോഗിക നോട്ടീസുകളില്‍ കോണ്‍ടാക്റ്റ് നമ്പറും ഔദ്യോഗിക ഇമെയില്‍ വിലാസവും വിശദ വിവരങ്ങളറിയാനായി നല്‍കാറുണ്ട്. 

5. റിപ്ലൈയോ പണമോ നല്‍കിയില്ലെങ്കില്‍ കുറ്റവാളികളുടെ പട്ടികയില്‍ നിങ്ങളുടെ പേര് പ്രസിദ്ധീകരിക്കും എന്ന തരത്തിലുള്ള ഭീഷണികളുള്ള നോട്ടീസുകളും വ്യാജമാണ് എന്ന് ഉറപ്പിക്കാം. ഇത്തരം ഭീഷണികള്‍ ഒരു അന്വേഷണ ഏജന്‍സികളും നോട്ടീസിലൂടെ അറിയിക്കാറില്ല.

കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

0

തിരുരാങ്ങാടി: തലപ്പാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 33 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ ആരുടെയും ആരോഗ്യനില ഗുരുതരമല്ല.ഞായറാഴ്ച രാത്രി പത്തരോടെയായിരുന്നു അപകടം. തൊട്ടിൽപ്പാലത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 56ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നു. പത്തടിയോളം താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. നാട്ടുകാരും മറ്റു വാഹനങ്ങളിൽ സ്ഥലത്തെത്തിയവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്

.

തലകീഴായി കിടന്ന ബസിൽ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെത്തിച്ചത്. ബസിന്‍റെ പിന്നിലെ ചില്ല് നീക്കം ചെയ്താണ് പുറകിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. രാത്രിയായതിനാലും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നിലവില്‍ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ബസ് സ്ഥലത്ത് നിന്ന് ഉയര്‍ത്താനായിട്ടില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.

സംസ്ഥാനത്ത് തുലാവർഷം സജീവം, ഇടിമിന്നലോട് കൂടിയ മഴ സാധ്യത; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0

സംസ്ഥാനത്ത് തുലാവർഷം സജീവം. ഇടിമിന്നലോട് കൂടിയ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും ഇടനാടുകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.

ഇടിമിന്നൽ ജാഗ്രതാ നിർദേശം2024 നവംബർ 03 മുതൽ 05 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.