spot_img
Wednesday, July 8, 2026
Home Blog Page 323

ഞെട്ടിക്കാന്‍ അടുത്ത ഫീച്ചറുമായി വാട്‌സ്ആപ്പ്

0

ലക്ഷം ലക്ഷം പിന്നാലെ എന്ന മട്ടില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. അടുത്തിടെ പല പുത്തന്‍ ഫീച്ചറുകളും വാട്‌സ്ആപ്പില്‍ വന്നു. ചാറ്റ് ഇന്‍ഫോ സ്ക്രീന‍ില്‍ അവതാറുകള്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ഉടനെത്തും എന്നാണ് വാബെറ്റ്ഇന്‍ഫോയുടെ പുതിയ വാര്‍ത്ത. ഈ ഫീച്ചര്‍ വരുന്നതോടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്താല്‍ അവതാര്‍ കാണാനാകും. 

വാട്‌സ്ആപ്പിന്‍റെ ചാറ്റ് സ്ക്രീനില്‍ അവതാറുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മെറ്റ. പ്രൊഫൈല്‍ പിക്‌ച്ചറില്‍ സ്വൈപ് ചെയ്‌താല്‍ ആളുടെ അവതാര്‍ കാണാനാകുന്ന സംവിധാനമാണിത്. ഇതോടെ അവതാറും പ്രൊഫൈല്‍ ഡീറ്റൈല്‍സും ഒരേയിടത്ത് പ്രത്യക്ഷപ്പെടും. ഭാവി അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചര്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. അവതാറുകള്‍ കൂടുതല്‍ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും വാട്‌സ്ആപ്പില്‍ എത്തുന്നുണ്ട്. നിങ്ങളുടെ അവതാർ ആർക്കൊക്കെ അവരുടെ സ്റ്റിക്കറുകളിൽ ഉപയോഗിക്കാമെന്ന് തീരുമാനിക്കാൻ വാട്ട്‌സ്ആപ്പ് ഒരു സുരക്ഷാ സംവിധാനം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പുറമെയാണ് അവതാറിനെ കുറിച്ച് പുതിയ സൂചന വന്നിരിക്കുന്നത്. 

എഐ ചാറ്റ്‌ബോട്ടിന് വോയ്‌സ് മെസേജുകള്‍ അയക്കാനുള്ള സൗകര്യം വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി അടുത്തിടെ വാബെറ്റ്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വോയ്‌സ് മെസേജുകള്‍ വഴിയുള്ള നമ്മുടെ ചോദ്യങ്ങള്‍ക്ക് ടെക്സ്റ്റ് രൂപത്തില്‍ മറുപടി നല്‍കാന്‍ മെറ്റ എഐയ്ക്കാകുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ രൂപകല്‍പന ചെയ്യുന്നത്. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് 2.24.16.10 വേര്‍ഷന്‍റെ ബീറ്റയിലാണ് പരീക്ഷണം നടക്കുന്നത്. ഗൂഗിള്‍ പ്ലേയിലെ ബീറ്റ പോഗ്രാമിന്‍റെ ഭാഗമായുള്ളവര്‍ക്ക് മെറ്റ എഐ ചാറ്റ് ഇന്‍റര്‍ഫേസില്‍ പുതിയ വോയ്‌സ് മെസേജ് ഐക്കണ്‍ കാണാനാകും. ഇപ്പോള്‍ ബീറ്റാ ഉപയോക്താക്കള്‍ക്ക് മാത്രം ലഭ്യമായ പുത്തന്‍ എഐ ഫീച്ചര്‍ ആഴ്ചകള്‍ക്കുള്ളില്‍ വിപുലമായി അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷ. 

സ്വാതന്ത്ര്യത്തിന്റെ 77-ാം വാർഷികാഘോഷം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും

0

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ആഗസ്റ്റ് 15 ന് രാവിലെ 9ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തുന്നതോടെ തുടക്കമാവും. വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്‌കൗട്ട്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്യും. മുഖ്യമന്ത്രി മെഡലുകൾ വിതരണം ചെയ്യും. പരേഡിനുശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തിഗാനങ്ങൾ അവതരിപ്പിക്കും. ജില്ലാ ആസ്ഥാനങ്ങളിലും രാവിലെ 9 ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. സബ്ഡിവിഷണൽ/ ബ്‌ളോക്ക്, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ, ഓഫീസുകൾ, സ്‌കൂളുകൾ, കോളേജുകൾ, എന്നിവിടങ്ങളിലും പതാക ഉയർത്തും.സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകളിൽ എല്ലാ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സർക്കാർ സർക്കുലറിൽ അറിയിച്ചു. പ്ലാസ്റ്റിക്കിൽ നിർമിച്ച ദേശീയപതാകകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഹരിതചട്ടം പാലിക്കണമെന്നും സർക്കുലറിൽ അറിയിച്ചു.

വിലങ്ങാട് ഉരുൾപൊട്ടൽ: 14 വീടുകൾ തകർന്നു; 112 വീടുകൾ വാസയോഗ്യമല്ല; നഷ്ടത്തിന്റെ കണക്ക് ഇങ്ങനെ

0

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിലെ നാശനഷ്ടങ്ങളുടെ കണക്ക് വിവിധ വകുപ്പുകൾ പുറത്തുവിട്ടു. ദുരന്തത്തിൽ 14 വീടുകൾ പൂർണമായും ഒഴുകി പോയതായി വടകര ആർഡിഒയും വിലങ്ങാട് ദുരന്തനിവാരണത്തിന്റെ നോഡൽ ഓഫീസറുമായ പി അൻവർ സാദത്ത് പറഞ്ഞു. ഇതുൾപ്പെടെ 112 വീടുകൾ വാസയോഗ്യമല്ല. താമസ യോഗ്യമല്ലാത്ത വീടുകളുടെ മുഴുവൻ കണക്കും പൂർത്തിയായിട്ടില്ല. നാല് കടകൾ നശിച്ചതായും അദ്ദേഹം അറിയിച്ചു. അവലോകന യോഗത്തിലാണ് വിവിധ വകുപ്പുകൾ നഷ്ടത്തിന്റെ കണക്കുകൾ അവതരിപ്പിച്ചത്. 5.8 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കേരള റോഡ് ഫണ്ട്‌ ബോർഡ് (കെആർഎഫ്ബി) വ്യക്തമാക്കി. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ തകർന്നത് ഉൾപ്പെടെ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പിഡബ്ല്യുഡി റോഡ് വിഭാഗം കണക്കാക്കിയത്.ജലസേചന വകുപ്പിന്റെ നഷ്ടം 35 കോടിയാണ്. 162 ഹെക്ടറിൽ കൃഷി നാശമുണ്ടായി. 225 കർഷകരെ ബാധിച്ചു. 11.85 കോടിയുടെ നഷ്ടം കാർഷിക മേഖലയിൽ സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. 2.7 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി പിഡബ്ല്യുഡി കെട്ടിട വിഭാഗവും 35.3 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി ജല അതോറിറ്റിയും അറിയിച്ചു.വിലങ്ങാട് ആദിവാസികളുടെ ട്രൈബൽ സൊസൈറ്റി സംഭരിച്ച 1800 കിലോ തേനും 60 കിലോ ചെറുതേനും കെട്ടിടവും ഉൾപ്പെടെ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പറഞ്ഞു. പന്നിയേരി, കൂറ്റല്ലൂർ, മാടാഞ്ചേരി, വായാട് ഉന്നതികളിലേക്കുള്ള പാലവും റോഡും തകർന്നു. വായാട് ഉന്നതിയിലേക്കുള്ള കുടിവെള്ള പദ്ധതി പൂർണമായും തകർന്നു. അങ്കണവാടികളെയും ബാധിച്ചു. 6.06 കോടിയുടെ നഷ്ടമാണ് കെഎസ്ഇബി വിലയിരുത്തിയത്. റോഡുകൾ, കുടിവെള്ള പദ്ധതികൾ, കലുങ്കുകൾ, കെട്ടിടങ്ങൾ ഉൾപ്പെടെ മൊത്തം 14.62 കോടി രൂപയുടെ നഷ്ടമുണ്ടായതായി വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി സുരയ്യ അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽ നാശം സംഭവിച്ചതായി നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രതിനിധി അറിയിച്ചു. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

സംസ്ഥാന കായകൽപ്പ് അവാർഡ് പ്രഖ്യാപിച്ചു

0

        2023-24 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്. ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (സി.എച്ച്.സി), പ്രാഥമികാരോഗ്യ ക്രേന്ദങ്ങൾ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങൾ (യു.പി.എച്ച്.എസി), ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ (എച്ച്. ഡബ്ല്യൂ.സി.സബ്-സെന്റർ) എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിർണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലാതല അവാർഡ്

ജില്ലാതല ആശുപത്രികളിൽ 91.75 ശതമാനം മാർക്ക് നേടി ഡബ്ല്യൂ ആന്റ് സി ആശുപത്രി പൊന്നാനി മലപ്പുറം ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാർഡിന് അർഹരായി. ജില്ലാ തലത്തിൽ 88.21 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ ജില്ലാ ആശുപത്രി നിലമ്പൂർ മലപ്പുറം കരസ്ഥമാക്കി.

ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 13 ആശുപത്രികൾക്ക് 3 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് ലഭിക്കുന്നതാണ്.

ജില്ലാ ആശുപത്രി ആലുവ എറണാകുളം (87.99%)
ജനറൽ ആശുപത്രി കാസർഗോഡ് (86.48%)
ജനറൽ ആശുപത്രി നെയ്യാറ്റിൻകര (84.25%)
ഡബ്ല്യൂ ആന്റ് സി ആശുപത്രി ആലപ്പുഴ (83.26%)
ജനറൽ ആശുപത്രി തൃശ്ശൂർ (83.14%)
ജില്ലാ ആശുപത്രി വടകര കോഴിക്കോട് (80.61%)
ജില്ലാ ആശുപത്രി പാലക്കാട് ( 76.82%)
ജനറൽ ആശുപത്രി പാലാ കോട്ടയം (75.71%)
ജില്ലാ ആശുപത്രി മാവേലിക്കര ആലപ്പുഴ (74.34%)
ഡബ്ല്യൂ ആന്റ സി ആശുപത്രി മങ്ങാട്ടുപ്പറമ്പ കണ്ണൂർ (74.09%)
ഡബ്ല്യൂ ആന്റ് സി ആശുപത്രി കൊല്ലം (73.47%)
ജനറൽ ആശുപത്രി കാഞ്ഞിരപ്പള്ളി കോട്ടയം (72.43%)
ജനറൽ ആശുപത്രി അടൂർ പത്തനംതിട്ട (71.08%)
എന്നിവയാണ് ജില്ലാ തലത്തിൽ അവാർഡിനർഹമായ ആശുപത്രികൾ.

സബ് ജില്ലാതലം

സബ് ജില്ലാ തലത്തിൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി ചാവക്കാട് തൃശ്ശൂർ (89.09%) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാർഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി തിരൂരങ്ങാടി മലപ്പുറം (87.44%) കരസ്ഥമാക്കി.

അതോടൊപ്പം തന്നെ സബ് ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 10 ആശുപത്രികൾക്ക് 1 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കുന്നതാണ്.

താലൂക്ക് ആശുപത്രി കുറ്റ്യാടി കോഴിക്കോട് (82.92%)
താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി കോതമംഗലം എറണാകുളം (81.18 %)
താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി കൊടുങ്ങല്ലൂർ തൃശ്ശൂർ (80.76 %)
താലുക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി പീരുമേട് ഇടുക്കി (80.38 %)
താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി തൃക്കരിപ്പൂർ കാസർഗോഡ് (80.08 %)
ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി കോട്ടത്തറ പാലക്കാട് (79.35%)
താലുക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി വൈക്കം കോട്ടയം (77.56 %)
താലൂക്ക് ആശുപത്രി മംഗൽപ്പാടി കാസർഗോഡ് (77.38 %)
താലൂക്ക് ആശുപത്രി പഴയങ്ങാടി കണ്ണൂർ (76.59 %)
താലൂക്ക് ആശുപത്രി പുതുക്കാട് തൃശ്ശൂർ (76.43 %)
എന്നീ ആശുപത്രികൾ സബ് ജില്ലാ തലത്തിൽ അവാർഡിനർഹരായി.

സാമൂഹികാരോഗ്യ കേന്ദ്രം

സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയ്ക്ക് സി.എച്ച്.സി വലപ്പാട്, തൃശ്ശൂർ (90.60%) അർഹത നേടി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ ക്രേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 12 ആശുപ്രതികൾക്ക് 1 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കുന്നതാണ്.

സി.എച്ച്.സി പള്ളിക്കൽ, തിരുവനന്തപൂരം (84.31%)
സി.എച്ച്.സി തലക്കുളത്തൂർ കോഴിക്കോട് (83.72%)
സി.എച്ച്.സി കൂടല്ലൂർ കോട്ടയം (81.27%)
സി.എച്ച്.സി മുല്ലശ്ശേരി തൃശ്ശൂർ (80.83%)
സി.എച്ച്.സി അമ്പലപ്പുഴ ആലപ്പുഴ (78.63%)
സി.എച്ച്.സി മുതുക്കുളം ആലപ്പുഴ (77.85%)
സി.എച്ച്.സി കടയിരുപ്പ് എറണാകുളം (77.31%)
സി.എച്ച്.സി നരിക്കുനി കോഴിക്കോട് (77.02%)
സി.എച്ച്.സി വളയം കോഴിക്കോട് (73.83%)
സി.എച്ച്.സി ഓർക്കാട്ടേരി കോഴിക്കോട് (72.60%)
സി.എച്ച്.സി മീനങ്ങാടി വയനാട് (71.39%)
സി.എച്ച്.സി കൊപ്പം പാലക്കാട് (70.92%)
എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ അവാർഡിനർഹരായി.

കായകൽപ്പിന് മത്സരിക്കുന്ന ആശുപ്രതികൾക്കു കായകൽപ്പ് അവാർഡിന് പുറമേ മികച്ച ജില്ലാ ആശുപ്രതിക്കും സബ് ജില്ലാതലത്തിലുള്ള ആശുപ്രതിക്കും (താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ്/ താലൂക്ക് ആശുപത്രി /സാമൂഹികാരോഗ്യക്രേന്ദം) എക്കോ ഫ്രണ്ട്ലി അവാർഡ് നൽകുന്നു.

94.76 ശതമാനം മാർക്ക് നേടി ഡബ്ല്യൂ ആന്റ് സി ആശുപ്രതി പൊന്നാനി മലപ്പുറം ജില്ലാതല ആശുപ്രതി വിഭാഗത്തിൽ 10 ലക്ഷം രൂപ നേടുകയും 96.67 ശതമാനം മാർക്ക് നേടി സി.എച്ച്.സി. പള്ളിക്കൽ തിരുവനന്തപുരം സബ് ജില്ലാതലത്തിലുള്ള ആശുപ്രതിക്കും (താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ്/ താലൂക്ക് ആശുപത്രി/ സാമൂഹികാരോഗ്യക്രേന്ദം) ആശുപ്രതിക്കും 5 ലക്ഷം രൂപയ്ക്കുള്ള അവാർഡിന് അർഹരായി.

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ 3 ക്ലസ്റ്റർ ആയി തിരിച്ചാണ് അവാർഡ് നൽകിയത്. അതിൽ ഒന്നാം ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുട്ടട, തിരുവനന്തപുരം (91.79%), 2 ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുല്ലാത്തുവളപ്പ്, ആലപ്പുഴ (89.85%) കരസ്ഥമാക്കി. 1 ലക്ഷം രൂപ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ചേരവള്ളി ആലപ്പുഴ (88.7%) മൂന്നാംസ്ഥാനത്തിന് അർഹരായി.

രണ്ടാം ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പോർക്കിലങ്ങാട് തൃശ്ശൂർ (94.22%) 2 ലക്ഷം രൂപ കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ കൊളപ്പുള്ളി പാലക്കാട് (92.17 %) 1.5 ലക്ഷം രൂപ കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പാറക്കടവ് ഇടുക്കി (84.88 %) മൂന്നാം സ്ഥാനമായ 1 ലക്ഷം രൂപ കരസ്ഥമാക്കി.

മൂന്നാം ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പയ്യോളി കോഴിക്കോട് (94.15%) ഒന്നാം സ്ഥാനമായ 2 ലക്ഷം രൂപ കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മംഗലശ്ശേരി മലപ്പുറം (93.97%) രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വേങ്ങൂർ വയനാട് (93.95%) മാർക്കോടെ മൂന്നാം സ്ഥാനമായ 1 ലക്ഷം രൂപ കരസ്ഥമാക്കി.

നഗര പ്രാഥമികാരോഗ്യ കേന്ദ്രം

നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 16 ആശുപത്രികൾക്ക് 50,000 രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കുന്നതാണ്.

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ബിയ്യം മലപ്പുറം (92.91%)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ഇരവിമംഗലം മലപ്പുറം (92.80%)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ കല്ലുനിറ കോഴിക്കോട് (92.21%)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പൊറോറ കണ്ണൂർ (89.82%)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ഉളിയാക്കോവിൽ കൊല്ലം (87.56 %)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പെരുമ്പൈക്കാട് കോട്ടയം (84.63 %)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുണ്ടേരി മേപ്പാടി വയനാട് (83.75 %)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ചായ്ക്കോട്ടുക്കോണം തിരുവനന്തപുരം(82.75 %)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പുളിക്കുന്ന് (82.62 %)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ നെഹ്റു ട്രോഫി ആലപ്പുഴ (80.98%)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തമ്മനം എറണാകുളം (77.88%)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പയ്യാനക്കൽ കോഴിക്കോട് (74.67 %)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തൊണ്ടൻക്കുളങ്ങര ആലപ്പുഴ (72.44 %)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പൂവത്തൂർ തിരുവനന്തപുരം (72.21 %)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തൃക്കണ്ണാപ്പുരം തിരുവനന്തപുരം(71.93 %)
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വട്ടിയൂർക്കാവ് തിരുവനന്തപുരം(71.85%)
എന്നിവയാണ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ അവാർഡിന് അർഹരായ ആശുപത്രികൾ.

കനത്ത മഴ, മലപ്പുറം കരുവാരക്കുണ്ടിൽ വൻ മലവെള്ളപ്പാച്ചിൽ, പുഴകൾ കരകവിഞ്ഞ് ഒഴുകുന്നു

0

മലപ്പുറം കരുവാരക്കുണ്ടിൽ കനത്ത മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടാകുന്നത്. മലപ്പുറത്തിന്റെ മലയോര പ്രദേശമായ കരുവാരകുണ്ട് മേഖലയിൽ ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് മണിക്കൂറായി ലഭിക്കുന്നത്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തീവ്രമഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 

മലപ്പുറത്തിന് പുറമേ പാലക്കാടും ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റന്നാൾ പത്തനംതിട്ട,  ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. മറ്റന്നാൾ 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.  ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസ്; കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയെന്ന് സൂചന

0

ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയെന്ന് സൂചന. വണ്ടേപുറം പാട ശേഖരത്തിന് സമീപം മൃതദേഹം കണ്ടെത്തിയതായിട്ടാണ് സൂചന. കസ്റ്റ‍ഡിയിലുള്ള യുവാവിനെ സംഭവ സ്ഥലത്തെത്തിച്ച് പരിശോധിച്ചു. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയാണ് കുഞ്ഞിനെ ജന്മം നല്‍കിയത്. കുഞ്ഞിന്‍റെ മരണം കൊലപാതകമാണോ എന്നതില്‍ സ്ഥിരീകരണമായില്ല. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

കുഞ്ഞിന്റെ മൃതദേ​ഹം യുവതിയുടെ ആൺസുഹൃത്തിനെ ഏൽപ്പിച്ചതായും അയാളും സുഹൃത്തും കൂടി തകഴിയിൽ കൊണ്ടുവന്ന് മറവുചെയ്തെന്നുമാണ് സംശയമുന്നയിച്ചിരിക്കുന്നത്. ഈ മാസം 6-ആം തിയതിയാണ് യുവതിയുടെ പ്രസവം നടന്നത്. 7 നാണ് കുട്ടിയെ കുഴിച്ച് മൂടുന്നത്. വീട്ടുകാരിൽ നിന്ന് യുവതി വിവരം മറച്ചു വെച്ചു. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി സ്വകാര്യ ആശുപത്രിയിൽ  ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. 

പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. അതേസമയം കുഞ്ഞിനെ ഇവർ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നതേയുള്ളൂ. കുഞ്ഞിന്റെ മൃതദേഹം യുവതി ആൺസുഹൃത്തായ തകഴി സ്വദേശിക്ക് കൈമാറിയെന്നും ഇയാൾ മറ്റൊരു സു​ഹൃത്തിനൊപ്പം പോയി തകഴി കുന്നുമ്മലിൽ  മൃതദേഹം മറവ് ചെയ്തും എന്നുമാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് പറയുന്നു. കുഴിച്ചു മൂടിയ സ്ഥലം വ്യക്തമായതായി പൊലീസ് അറിയിച്ചു

വയനാട് ദുരന്തം; ‘ഡിഎൻഎ ഫലം കിട്ടി തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്താം’; താത്കാലിക പുനരധിവാസം ഉടനെന്ന് മന്ത്രി

0

വയനാട് ദുരന്തത്തിൽ ഇരയായവരെ കണ്ടെത്താൻ നാളെയും ജനകീയ തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ ഇവ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നത്തെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാവുക എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.  

ഉരുള്‍പൊട്ടലിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരാണ് ജനകീയ തെരച്ചിലിനായി ദുരന്തഭൂമിയിലെത്തിയത്. രണ്ടായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് തെരച്ചിലിനെത്തിയത്. മഴയെ തുടര്‍ന്നാണ് ഇന്നത്തെ തെരച്ചിൽ നിര്‍ത്തിയത്. ഇതിനിടെ കാന്തന്‍പാറയിൽ നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തി. എയര്‍ ലിഫ്റ്റ് ചെയ്യാനാവാത്തതിനാൽ ശരീരഭാഗങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ചുമന്നാണ് പുറത്തെത്തിച്ചത്. നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മൃതദേഹം മനുഷ്യന്‍റെയാണോ മൃഗത്തിന്‍റെതാണോ എന്ന് വ്യക്തമാകൂ. അട്ടമലയിൽ നിന്ന് ഇന്ന് ഒരു എല്ലിൻ കഷ്ണവും കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ മൃഗത്തിന്റേതോ എന്നും തിരിച്ചറിയണം. ഉരുൾപൊട്ടലിന് മുമ്പുള്ളതോ എന്നും വ്യക്തമാകണം. പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്ന് മന്ത്രി അറിയിച്ചു. 

നാളെയും മറ്റന്നാളും ചാലിയാറിൽ വിശദമായ തെരച്ചിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുണ്ടേരി ഫാം-പരപ്പൻ പാറയില്‍ 60 അംഗ സംഘവും പാണംകായം വനമേഖലയിലെ തെരച്ചിൽ 50 അംഗ സംഘവും പരിശോധന നടത്തും. പൂക്കോട്ട്മല മേഖലയിലും തെരച്ചിൽ തുടരുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 229 പേരുടെ മരണമാണ് ഔദ്യോഗിക കണക്കില്‍ സ്ഥിരീകരിച്ചത്. 178 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 51 മൃതദേഹവും 200 ഓളം ശരീര ഭാഗങ്ങളും തിരിച്ചറിഞ്ഞില്ല. കാണാതെ ആയവരുടെ കരട് പട്ടികയിൽ ഇപ്പോൾ 130 പേരാണ് ഉള്ളത്. 90 പേരുടെ ഡിഎന്‍എ ക്യാമ്പിൽ നിന്ന് എടുത്തിട്ടുണ്ട്. ലഭിച്ച ഡിഎന്‍എ ഫലങ്ങള്‍ നാളെ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി അറിയിച്ചു. 

അതേസമയം, ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.  താത്കാലിക പുനരധിവാസത്തിനായി 253 വാടക വീടുകൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 14 ക്യാമ്പുകളാണ് ഉള്ളത്. സ്വന്തം നിലക്ക് പോകുന്നവർ, ബന്ധു വീട്ടിൽ പോകുന്നവർ, സ്പോൺസർ ചെയ്ത സ്ഥലത്ത് പോകുന്നവർ, സർക്കാർ കണ്ടെത്തിയ സ്ഥലത്ത് എന്നിങ്ങനെ 4 രീതിയിൽ താത്കാലിക പുനരധിവാസം നടത്താനാണ് തീരുമാനം. ക്യാമ്പിൽ ഉള്ളവരുടെ അഭിപ്രായം പരിഗണിച്ച ശേഷമേ ദുരിത ബാധിതരേ മാറ്റൂവെന്നും മന്ത്രി വ്യക്തമാക്കി. 

പുനർവിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടി; മുഖ്യപ്രതി പിടിയിൽ

0

കോഴിക്കോട്:പുനർ വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാനയെയാണ് (34) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ ഡോക്ടറിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ഫോണും കൈക്കലാക്കി മുങ്ങുകയായിരുന്നു .ആറ് മാസം മുമ്പ് കോഴിക്കോട്ടെ ഹോട്ടലിൽ വെച്ച് വിവാഹ ചടങ്ങ് നടത്തിയിരുന്നു. ഡോക്ടർ പുറത്ത് പോയ സമയം അഞ്ച് ലക്ഷം രൂപയും ഫോണും കൈക്കലാക്കി സംഘം മുങ്ങുകയായിരുന്നു. പത്ര പരസ്യം കണ്ടാണ് ഇർഷാന ഉൾപ്പെടെയുള്ള നാലംഗ സംഘം ഡോക്ടറെ ബന്ധപ്പെട്ടത്.ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ നീലേശ്വരത്ത് നിന്നാണ് പ്രതി പിടിയിലായത്.

നടൻ ഉല്ലാസ് പന്തളം വിവാഹിതനായി

0

അരീക്കോട്:കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ഉല്ലാസിനു രണ്ട് ആൺമക്കളുണ്ട്. ഇന്ദുജിത്തും സൂര്യജിത്തും.ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഉല്ലാസ് പന്തളം

പ്രധാനമന്ത്രി കേരളത്തില്‍; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വയനാട്ടിലേക്ക് തിരിക്കും

0

കൽപറ്റ: വയനാട് ദുരന്തമേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു. 3 ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെടുക. ദുരന്തമേഖലയിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും.

കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു. ഹെലികോപ്റ്ററിലിരുന്ന് ദുരന്തമേഖല സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ചൂരല്‍മലയിലേക്ക് റോഡ്മാര്‍ഗമായിരിക്കും എത്തുക. ക്യാംപില്‍ കഴിയുന്നവരെ മോദി നേരില്‍ കണ്ട് സംസാരിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.