spot_img
Monday, July 6, 2026
Home Blog Page 371

ഇന്നത്തെ വില നിലവാരം

0

കറൻസി വിനിമയ നിരക്കുകൾ
̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳𝟏 സൗദി റിയാൽ :22:25
𝟐 യു.എ.ഇ ദിർഹം :22:72
𝟑 ഖത്തർ റിയാൽ :22:92
𝟒 ഒമാൻ റിയാൽ:216:78
𝟓 ബഹ്‌റൈൻ ദിനാർ:221:32
𝟔 കുവൈറ്റ് ദിനാർ: 271:34
𝟕 മലേഷ്യൻ റിങ്കറ്റ് : 17:62
𝟖 യൂറോ :89:71
𝟗 അമേരിക്കൻ ഡോളർ :83:46
𝟏𝟎 ഇസ്രായേൽ ഷേകേൽ :22:48
𝟏𝟏 ഓസ്‌ട്രേലിയൻ ഡോളർ: 55:95
𝟏𝟐 ബ്രിട്ടീഷ്‌ പൗണ്ട് : 104:27
𝟏𝟑 തുർക്കിഷ് ലിറ:02:58
𝟏𝟒 സിങ്കപ്പൂർ ഡോളർ:61:60
𝟏𝟓 ചൈന യുവാൻ :11:56

സ്വർണ്ണം,തങ്കം (𝟮𝟮K) & വെള്ളി വില
സ്വർണ്ണം ഒരു പവൻ :53,920രൂപ
സ്വർണ്ണം ഒരു ഗ്രാം : 6,615രൂപ
വെള്ളി ഒരു കിലോ :88:400രൂപ
വെള്ളി ഒരു ഗ്രാം :88:40രൂപ
തങ്കം :10ഗ്രാം 72:160

പെട്രോൾ & ഡീസൽ വില

𝟏.തിരുവനന്തപുരം
പെട്രോൾ: 107.56 ഡീസൽ: 96.43

𝟐കോട്ടയം
പെട്രോൾ: 105.93 ഡീസൽ: 94.90

𝟑. കൊല്ലം
പെട്രോൾ: 106.86 ഡീസൽ: 95.77

𝟒.തൃശൂർ
പെട്രോൾ: 106.13 ഡീസൽ: 95.09

𝟓.പാലക്കാട്
പെട്രോൾ: 106.72 ഡീസൽ: 95.64

𝟔.മലപ്പുറം
പെട്രോൾ: 106.20 ഡീസൽ: 95.18

𝟕.കോഴിക്കോട്
പെട്രോൾ: 105.72 ഡീസൽ: 94.72

𝟖.കണ്ണൂർ
പെട്രോൾ: 105.72 ഡീസൽ: 94.72

𝟗.കാസർഗോഡ്
പെട്രോൾ: 106.68 ഡീസൽ: 95.63

𝟏𝟎.ഡൽഹി
പെട്രോൾ: 94.72 ഡീസൽ: 87.62

𝟏𝟏.മുംബൈ
പെട്രോൾ: 104.21 ഡീസൽ: 92.15

𝟏𝟐.ചെന്നൈ
പെട്രോൾ: 100:75 ഡീസൽ: 92.34

𝟏𝟑.ബാംഗ്ലൂർ
പെട്രോൾ: 99.94 ഡീസൽ: 85.93

𝟏𝟒:കൊൽക്കത്ത
പെട്രോൾ 103.94 ഡീസൽ :90.76

സ്വർണവില കുറഞ്ഞു, പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ; വിപണി നിരക്ക് അറിയാം

0

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80  രൂപ കുറഞ്ഞിട്ടുണ്ട്. ഇന്നലെയും 80  രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 53000 ത്തിന് താഴേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്

നാല്‌ ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില കുറഞ്ഞത്. സ്വർണവിലയിൽ നേരിയ ഇടിവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. നാളെ അക്ഷയ തൃതീയ ആയതിനാൽ വില കുറയുന്നത് ഉപഭോക്താക്കളിൽ പ്രതീക്ഷ നൽകുന്നുണ്ട്. 

ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ സ്വർണവില ഉയരുകയായിരുന്നു. അമേരിക്കയിലുണ്ടാകുന്ന തൊഴിലവസരങ്ങളിലെ ദുർബലമായ വളർച്ചയെത്തുടർന്ന് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നതിനാൽ സ്വർണ്ണ വില ഉയർന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി നേരിയ ഇടിവുണ്ട് 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 6615 രൂപയായി.  ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞ് 5505 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 88 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103  രൂപയാണ്. 

മേയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മെയ് 1 – ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 52440 രൂപ 
മെയ് 2 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53000 രൂപ 
മെയ് 3 – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 52600 രൂപ 
മെയ് 4 – ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 52680 രൂപ 
മെയ് 5 – സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണി വില 52680 രൂപ 
മെയ് 6 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 52840 രൂപ
മെയ് 7 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 53080 രൂപ
മെയ് 8 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ

ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം ഇന്ന്

0

2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭ്യമാകും. ഏപ്രിൽ മൂന്നിനാണ് ഹയര്‍സെക്കന്ററി മൂല്യ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളിൽ 25000 ത്തോളം അധ്യാപകര്‍ പ്ലസ് വൺ പ്ലസ് ടു മൂല്യനിര്‍ണ്ണയത്തിൽ പങ്കെടുത്തു. വൊക്കേഷണൽ ഹയര്‍സെക്കന്‍ററി റഗുലര്‍ വിഭാഗത്തിൽ 27798 കുട്ടികളും 1,502 കുട്ടികൾ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം
http://www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും ലഭ്യമാകും

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2024; മേയ് 16 മുതൽ പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കാം,അറിയാം ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ

0

2024 മേയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായോ ,അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവുംഅതുപോലെ തന്നെആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആയിരിക്കുന്നതാണ്.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 29

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 5

രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 12

മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 19

മു്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2024 ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.(മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂലൈ 5 ന് ആയിരുന്നു.)

മു്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ

പ്രവേശന മാനദണ്ഡമായ (വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് ) തുല്യമായി വരുന്ന സാഹചര്യത്തിൽ അക്കാദമിക മെറിറ്റിന് മുൻ തൂക്കം ലഭിക്കുന്ന തരത്തിൽ ഗ്രേസ് മാർക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കിൽ ആദ്യം പരിഗണിക്കുന്നതാണ്.

പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പതിനാല് (14) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.

2024-25 അധ്യയന വർഷം പ്ലസ്‌വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ ചുവടെ പ്രതിപാദിക്കും പ്രകാരം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കുന്നതാണ്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % മാർജിനൽ സീറ്റ് വർദ്ധനവ് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ,കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.

കൊല്ലം, എറണാകുളം ,തൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്
മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട , കോട്ടയം , ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.

2022-23 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023-24 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം കൂടി തുടരുന്നതാണ്.

മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ

61,759(അറുപത്തി ഒന്നായിരത്തി എഴുന്നൂറ്റി അമ്പത്തി ഒൻപത്)

178(നൂറ്റിഎഴുപത്തിയെട്ട്) താൽക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ
11,965(പതിനൊന്നായിരത്തി തൊള്ളായിരത്തി അറുപത്തി അഞ്ച്)

മാർജിനൽ സീറ്റ് വർദ്ധനവിലൂടെയും താൽക്കാലിക ബാച്ചുകളിലൂടെയും ലഭ്യമാകുന്ന ആകെ സീറ്റുകൾ
73,724(എഴുപത്തി മൂവായിരത്തി എഴുന്നൂറ്റി ഇരുപത്തി നാല്)
പ്ലസ്.വൺ പ്രവേശനത്തിന് ലഭ്യമായ സീറ്റുകൾ
സംസ്ഥാന തലം

ഹയർസെക്കണ്ടറി മേലയിലെ ആകെ സീറ്റുകൾ

4,33,231(നാല് ലക്ഷത്തി മുപ്പത്തി മൂവായിരത്തി ഇരുന്നൂറ്റി മുപ്പത്തി ഒന്ന്)

വൊക്കേഷണൽ ഹയർസെക്കണ്ടറി മേലയിലെ ആകെ സീറ്റുകൾ

33,030(മുപ്പത്തി മൂവായിരത്തി മുപ്പത്)

പ്ലസ്.വൺ പഠനത്തിന് ലഭ്യമായ ആകെ സീറ്റുകൾ

4,66,261(നാല് ലക്ഷത്തി അറുപത്തി ആറായിരത്തി ഇരുന്നൂറ്റി അറുപത്തി ഒന്ന്)

ഹയർസെക്കണ്ടറി , വൊക്കേഷണൽ ഹയർസെക്കണ്ടറിമേലയിലെ സീറ്റുകൾക്ക് പുറമേ ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകൾ

ഐ.റ്റി.ഐ മേലയിലെ ആകെ സീറ്റുകൾ

61,429(അറുപത്തി ഒന്നായിരത്തി നാനൂറ്റി ഇരുപത്തി ഒൺപത്)

പോളിടെക്‌നിക്ക് മേലയിലെ ആകെ സീറ്റുകൾ

9,990(ഒൺപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്)

എല്ലാ മേലകളിലുമായി ഉപരിപഠനത്തിന് ലഭ്യമായ ആകെ സീറ്റുകൾ

5,37,680(അഞ്ച് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അറുന്നൂറ്റി എൺപത്)
ഹയർസെക്കണ്ടറി സീറ്റുകൾ ജില്ലാതലത്തിൽ

തിരുവനന്തപുരം

ആകെ സീറ്റുകൾ

37581(മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ്റി എൺപത്തിയൊന്ന്)

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ
16705(പതിനാറായിരത്തി എഴുന്നൂറ്റി അഞ്ച്)
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ
14440(പതിനാലായിരത്തി നാണൂറ്റിനാൽപ്പത്)

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

6436(ആറായിരത്തി നാണ്ണൂറ്റി മുപ്പത്തിയാറ്)

കൊല്ലം

ആകെ സീറ്റുകൾ

31182(മുപ്പത്തി ഒരായിരത്തിഒരുന്നൂറ്റി എൺപത്തി രണ്ട്)

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ

12240(പന്ത്രണ്ടായിരത്തി ഇരുന്നൂറ്റി നാൽപ്പത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

15120(പതിനയ്യായിരത്തി ഒരുന്നൂറ്റി ഇരുപത്)

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

3822(മൂവായിരത്തിഎണ്ണൂറ്റി ഇരുപത്തി രണ്ട്)

പത്തനംതിട്ട

ആകെ സീറ്റുകൾ

14702(പതിനാലായിരത്തിഎഴുന്നൂറ്റി രണ്ട്)

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ

4050(നാലായിരത്തി അമ്പത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

8750(എണ്ണായിരത്തി എഴുന്നൂറ്റി അമ്പത്)

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

1902(ആയിരത്തി തൊള്ളായിരത്തി രണ്ട്)

ആലപ്പുഴ

ആകെ സീറ്റുകൾ

24360(ഇരുപത്തി നാലായിരത്തി മുന്നൂറ്റി അറുപത്)

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ

7390(ഏഴായിരത്തി മുന്നൂറ്റി തൊണ്ണൂറ്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

15120(പതിനയ്യായിരത്തി ഒരുന്നൂറ്റി ഇരുപത്)

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

1850(ആയിരത്തി എണ്ണൂറ്റി അമ്പത്)

കോട്ടയം

ആകെ സീറ്റുകൾ

21986(ഇരുപത്തി ഒരായിരത്തി തൊള്ളായിരത്തി എൺപത്തിയാറ്)

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ

5100(അയ്യായിരത്തി ഒരുന്നൂറ്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

13800(പതിമൂവായിരത്തി എണ്ണൂറ്)

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

3086(മൂവായിരത്തി എൺപത്തിയാറ്)

ഇടുക്കി

ആകെ സീറ്റുകൾ

11850(പതിനൊന്നായിരത്തി എണ്ണൂറ്റി
അമ്പത്)

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ

4100(നാലായിരത്തി ഒരുന്നൂറ്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

6200(ആറായിരത്തി ഇരുന്നൂറ്)

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

1550(ആയിരത്തി അഞ്ഞൂറ്റി അമ്പത്)

എറണാകുളം

ആകെ സീറ്റുകൾ

37900(മുപ്പത്തി ഏഴായിരത്തി തൊള്ളായിരം)

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ

11640(പതിനൊന്നായിരത്തി അറുന്നൂറ്റി നാൽപത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

20460(ഇരുപതിനായിരത്തി നാണ്ണൂറ്റി അറുപത്)

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

5800(അയ്യായിരത്തി എണ്ണൂറ്)

തൃശ്ശൂർ

ആകെ സീറ്റുകൾ

38332(മുപ്പത്തി എണ്ണായിരത്തി മുന്നൂറ്റി മുപ്പത്തി രണ്ട്)

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ

13380(പതിമൂവായിരത്തിമുന്നൂറ്റി എൺപത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

19980(പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി എൺപത്)

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

4972(നാലായിരത്തി തൊള്ളായിരത്തി എഴുപത്തിരണ്ട്)

പാലക്കാട്

ആകെ സീറ്റുകൾ

35710(മുപ്പത്തി അയ്യായിരത്തി എഴുന്നൂറ്റി പത്ത്)

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ

17610(പതിനേഴായിരത്തി അറുന്നൂറ്റി പത്ത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

13950(പതിമൂവായിരത്തി തൊള്ളായിരത്തി അമ്പത്)

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

4150(നാലായിരത്തി ഒരുന്നൂറ്റി അമ്പത്)

കോഴിക്കോട്

ആകെ സീറ്റുകൾ

43082(നാൽപ്പത്തി മൂവായിരത്തി എൺപത്തി രണ്ട്)

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ

18485(പതിനെണ്ണായിരത്തി നാണ്ണൂറ്റി എൺപത്തി അഞ്ച്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

19915(പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി പതിനഞ്ച്)

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

4682(നാലായിരത്തി അറുന്നൂറ്റി എൺപത്തി രണ്ട്)

മലപ്പുറം

ആകെ സീറ്റുകൾ

70976(എഴുപതിനായിരത്തി തൊള്ളായിരത്തി എഴുപത്തിയാറ്)

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ

33925(മുപ്പത്തി മൂവായിരത്തി തൊള്ളായിരത്തി ഇരുപത്തി അഞ്ച്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

25765(ഇരുപത്തി അയ്യായിരത്തി എഴുന്നൂറ്റി അറുപത്തി അഞ്ച്)

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

11286(പതിനൊന്നായിരത്തി ഇരുന്നൂറ്റി എൺപത്തിയാറ്)

വയനാട്

ആകെ സീറ്റുകൾ

11365(പതിനൊന്നായിരത്തി മുന്നൂറ്റി
അറുപത്തി അഞ്ച്)

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ

6870(ആറായിരത്തി എണ്ണൂറ്റി എഴുപത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

3595(മൂവായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി അഞ്ച്)

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

900(തൊള്ളായിരം)

കണ്ണൂർ

ആകെ സീറ്റുകൾ

35700(മുപ്പത്തി അയ്യായിരത്തി എഴുന്നൂറ്)

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ

19860(പത്തൊമ്പതിനായിരത്തി എണ്ണൂറ്റി അറുപത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

13390(പതിമൂവായിരത്തി മുന്നൂറ്റി തൊണ്ണൂറ്)

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

2450(രണ്ടായിരത്തി നാണൂറ്റി അമ്പത്)

കാസർഗോഡ്

ആകെ സീറ്റുകൾ

18505(പതിനെണ്ണായിരത്തി അഞ്ഞൂറ്റി അഞ്ച്)

സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ

11780(പതിനൊന്നായിരത്തി എഴുന്നൂറ്റി എൺപത്)

എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

4625(നാലായിരത്തി അറുന്നൂറ്റി ഇരുപത്തി അഞ്ച്)

അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ

2100(രണ്ടായിരത്തി ഒരുന്നൂറ്)

എറണാകുളത്ത് വൈദ്യുതി തകരാര്‍: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, 2 മണിക്കൂറിലധികമായി യാത്രക്കാര്‍ ദുരിതത്തിൽ

0

കൊച്ചി: എറണാകുളം നോർത്തിനും ആലുവ സ്റ്റേഷനുമിടയിൽ വൈദ്യുതി തകരാര്‍ നേരിട്ടതിനെ തുട‍ര്‍ന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കളമശേരിക്ക് അടുത്ത് മരം മുറിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ പൊട്ടിയതാണ് കാരണമെന്നാണ് റെയിൽവെ അധികൃതര്‍ പറയുന്നത്. വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളമായി ഇതുവഴി തെക്കോട്ടും വടക്കോട്ടും പോകേണ്ട ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിടുകയായിരുന്നു.

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയാണ് ആദ്യം പിടിച്ചിട്ട ട്രെയിൻ. എറണാകുളത്ത് നിന്ന് മുന്നോട്ട് പോയ ട്രെയിൻ ട്രാക്കിൽ പുതുക്കലവട്ടം ഭാഗത്താണ് നി‍ര്‍ത്തിയത്. ഇടയ്ക്ക് ഇതിനകത്ത് വൈദ്യുതി ബന്ധവും നഷ്ടമായി. ഇതോടെ ചൂട് കാരണം യാത്രക്കാര്‍ ട്രാക്കിലിറങ്ങി നിന്നു. എന്നാൽ യാത്രക്കാര്‍ക്ക് ആര്‍ക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തതയുണ്ടായിരുന്നില്ല. അതിനിടെ നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി – യശ്വന്ത്‌പൂര്‍ ഗരീബ് രഥ് എക്സ്‌പ്രസ് തുടങ്ങിയ വേറെയും ട്രെയിനുകളും എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു.

വൈദ്യുതി ബന്ധത്തിലുണ്ടായ തകരാ‍ര്‍ പരിഹരിക്കാൻ റെയിൽവെ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. പുതുക്കലവട്ടത്ത് ട്രാക്കിൽ നിര്‍ത്തിയിട്ട തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്‌ദി എക്‌സ്‌പ്രസ് ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് മുന്നോട്ട് നീങ്ങി. നിലമ്പൂര്‍ – കോട്ടയം പാസഞ്ചര്‍ ട്രെയിൻ ഇതിനിടെ ആലുവ ഭാഗത്ത് നിന്ന് ഇടപള്ളി സ്റ്റേഷൻ കടന്ന് മുന്നോട്ട് പോയി. നാല് മണിക്കൂറിനിടെ മൂന്ന് ട്രെയിനുകൾ മാത്രമാണ് ആലുവ-എറണാകുളം റൂട്ടിൽ സ‍ര്‍വീസ് നടത്തിയതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 

അവധിക്കാലമാണ്..മോട്ടോർ വാഹന വകുപ്പ് നലകുന്ന നിർദ്ദേശങ്ങൾ

0

ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുന്ന സമയം.ഹൈറേഞ്ചുകളിൽ അപകടങ്ങളും കൂടുകയാണ് നിങ്ങൾ Ghat Road കളെക്കുറിച്ച് കേട്ടിട്ടുണ്ടോ..?

സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ 45 Ghat Road (മലമ്പാതകൾ ) ആണ് ഉള്ളത് എങ്കിലും ഈ പാതകളുടെ സ്വഭാവ സാദൃശ്യമുള്ള, ചെറുതും വലുതുമായ ധാരാളം റോഡുകൾ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ കിഴക്കൻ ജില്ലകളിലുണ്ട്. കാലാവസ്ഥയും, ഭൂപ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച മഞ്ഞും ,തണുപ്പും,കോടയും സഞ്ചാരികളെ ഈ ജില്ലകളിലേക്ക് എക്കാലവും ആകർഷിച്ച് കൊണ്ടിരിക്കുന്നു.. അയൽ സംസ്ഥാനങ്ങളിൽ നിന്നും, മറ്റു ജില്ലകളിൽ നിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ, അവർക്ക് പരിചിതമല്ലാത്ത ഈ റോഡുകളിൽ നിരന്തരം അപകടങ്ങൾ സൃഷ്ടിച്ച് കുന്നുണ്ട്. ഇതിൽ ആദ്യമായി ഈ റോഡുകളിൽ എത്തുന്ന ഡ്രൈവർമാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നത്. നഗരങ്ങളിലെയും,നിരന്ന പ്രദേശങ്ങളിലെ റോഡുകളിലെയും റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേശൈലിയിൽ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണമായി കാണപ്പെട്ടിട്ടുള്ളത്.

കുത്തനെയുള്ള കയറ്റവും ഇറക്കവും ,തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളിൽ ” സൈറ്റ് ഡിസ്റ്റൻസ് ” (Sight Distance)വളരെ കുറവായിരിക്കും എന്ന വസ്തുത അവർ മനസിലാക്കാതെ പോകുന്നു. ഡ്രൈവർക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമെന്നോ, ദൂരക്കാഴ്ച എന്നൊക്കെയാണ് “സൈറ്റ് ഡിസ്റ്റൻസ്” എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.

” സൈറ്റ് ഡിസ്റ്റൻസ്” കുറഞ്ഞ റോഡുകൾ ,പ്രത്യേകിച്ച് ഡ്രൈവർക്ക് പരിചയമില്ലാത്തതാണെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്. ഹിൽ സ്റ്റേഷൻ റോഡുകളിൽ “സൈറ്റ് ഡിസ്റ്റൻസ്” വളരെ കുറവുമായിരിക്കും.

” സൈറ്റ് സിസ്റ്റൻസ്” കുറഞ്ഞ റോഡിൽ ഡ്രൈവർക്ക്

1. മുന്നിലെ വളവിൻ്റെയൊ, ഇറക്കത്തിൻ്റെയൊ തീവ്രത അറിയാൻ കഴിയില്ല.

2. എതിർവശത്തു നിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല

3. മുന്നിലെ തടസങ്ങളെ മുൻകൂട്ടി അറിയാൻ കഴിയില്ല.

4. ശരിയായ തീരുമാനങ്ങൾ, ശരിയായ സമയത്ത് എടുക്കാൻ കഴിയില്ല.

ഇങ്ങനെയുള്ളപ്പോൾ ഡ്രൈവർ എന്ത് ചെയ്യണം?

1.മുന്നിൽ ഒരു അപകടം ഉണ്ടാകാം എന്ന മുൻവിധിയോടെ തന്നെ ശരിയായ ഗിയറിൽ (ഇറക്കത്തിലും കയറ്റത്തിലും ഗിയർ ഡൗൺ ചെയ്ത് ) വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.

2. ഗിയർ ഡൗൺ ചെയ്യാതെ ,തുടർച്ചയായി ബ്രേക്ക് അമർത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിൻ്റെ പ്രവർത്തനക്ഷമത കുറക്കും. തത്ഫലമായി ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും ( ബ്രേക്ക് ഫേഡിംഗ്).

2.ആവശ്യമെങ്കിൽ വളവുകളിൽ ഹോൺ മുഴക്കുക.

3. റോഡ് സൈൻസ് ശ്രദ്ധിക്കുക

4. വളവുകളിൽ വാഹനം പാർക്ക് ചെയ്യരുത്.

5. വളവുകളിൽ ഓവർടേക്ക് ചെയ്യരുത്.

6. കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുക

7. വാഹനം നിർത്തിയിടുമ്പോഴെല്ലാം പാർക്കിംഗ് ബ്രേക്ക് പ്രവർത്തിപ്പിക്കുക.

8. മഴയുള്ളപ്പോഴും, കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിർത്തിയിടുക.

9. അപരിചിതമായ വഴികളിലൂടെ ഗൂഗിൾ മാപ്പിൻ്റെ സഹായത്താൽ മാത്രം രാത്രി കാലങ്ങളിൽ സഞ്ചരിക്കാതിരിക്കുക.

10. യാത്ര തുടങ്ങും മുമ്പ് ടയർ, ബ്രേക്ക്, വൈപ്പർ എന്നിവയുടെ കണ്ടീഷൻ ഉറപ്പ് വരുത്തുക.

11. ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെ കരുതുക

12. പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി അതിസാഹസികക്ക് മുതിരാതിരിക്കുക

13. വിശ്രമം ആവശ്യമെന്ന് തോന്നിയാൽ വിശ്രമിക്കുക തന്നെ വേണം.

നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ പല കുടുംബങ്ങളുടേയും തീരാക്കണ്ണീരായി മാറിയേക്കാം..

യാത്ര തുടങ്ങുമ്പോഴുള്ള സന്തോഷം യാത്ര തീരും വരെയും ഉണ്ടാവട്ടെ…

ശുഭയാത്ര നേരുന്നു.

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

0

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. മുംബൈയില്‍ വച്ചാണ് മരണം സംഭവിച്ചത്. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സംഗീത് ശിവന്‍. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്. എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്.

ചലച്ചിത്ര രംഗത്ത് എത്തിയ സംഗീത് ശിവന്‍ ആദ്യകാലത്ത് പ്രധാനമായും ഡോക്യുമെന്ററികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികൾ ചെയ്തു. തുടര്‍ന്ന് പ്രശസ്ത ഛായഗ്രാഹകനായി മാറിയ സഹോദരന്‍ സന്തോഷ് ശിവന്‍റെ പ്രേരണയിലാണ് ഫീച്ചര്‍ ഫിലിം രംഗത്തേക്ക് സംവിധായകനായി സംഗീത് എത്തുന്നത്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ ഒരുക്കി സംഗീത്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. പിന്നീട് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങൾ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്താനു.

HEALTH TIPS:വായ്നാറ്റം അകറ്റാന്‍ വീട്ടില്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍…

0

വായ്നാറ്റം അലട്ടുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. വായയുടെ മോശം ശുചിത്വം, വായിലെ ബാക്ടീരിയകൾ, ചില ഭക്ഷണങ്ങൾ, പുകയില ഉപയോഗം, മോണരോഗം ദന്ത പ്രശ്നങ്ങൾ, സൈനസ് അണുബാധ അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് പോലുള്ള മെഡിക്കൽ അവസ്ഥകൾ, ചില മരുന്നുകൾ വെള്ളം കുടിക്കാത്തതുകൊണ്ടും, ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും മദ്യപാനവും തുടങ്ങി വിവിധ ഘടകങ്ങൾ വായ്നാറ്റത്തിന് കാരണമാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. ദിവസവും രണ്ട് നേരം പല്ല് തേക്കുക എന്നതാണ് പ്രധാനമായും വായ്നാറ്റം അകറ്റാന്‍ ചെയ്യേണ്ടത്. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം ഉണ്ടാകാം. വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പെപ്പർമിന്‍റ്പുതിനയില ചവയ്ക്കുന്നതോ പെപ്പർമിന്‍റ് ചായ കുടിക്കുന്നതോ വായ്നാറ്റം അകറ്റാന്‍ സഹായിക്കും.

2. പെരുംജീരകം ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക. വായ്നാറ്റം അകറ്റാന്‍ ഇത് സഹായിക്കും.

3. കറുവാപ്പട്ടആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ കറുവാപ്പട്ട വായിലിട്ട് ചവയ്ക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിക്കും.

4. ഗ്രാമ്പൂആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് ഗ്രാമ്പൂ. ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം.

5. ഏലയ്ക്കഭക്ഷണത്തിന് ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. കാരണം ഏലയ്ക്കയ്ക്കും ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ ഉണ്ട്.

6. നാരങ്ങ ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കാം.

7. ഇവ ഒഴിവാക്കുക വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ തുടങ്ങിയ ചില ഭക്ഷണങ്ങള്‍ വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ഇവയുടെ അമിത ഉപഭോഗം പരിമിതപ്പെടുത്തുക. അതുപോലെ പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക.

8. മൗത്ത് വാഷ്ബാക്ടീരിയയെ നശിപ്പിക്കാൻ ആന്‍റി മൈക്രോബയൽ അല്ലെങ്കിൽ ആന്‍റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക.

മുകളിൽ കൊടുത്ത ഹെൽത്ത് ടിപ്സ് ഉപയോഗിക്കുന്നതിനു മുമ്പ് ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യൂക

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; വിജയശതമാനത്തിൽ നേരിയ കുറവ്

0

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം.  https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. 

9 മുതൽ 15 വരെ പുനർ മൂല്യ നിർണയത്തിന് അപേക്ഷിക്കാം. മെയ് 28 മുതൽ ജൂൺ 6 വരെയായിരുക്കും സേ പരീക്ഷ. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുൻ വർഷത്തേക്കാൾ വര്‍ധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്,  99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. 2474 സ്കൂളുകളാണ് മുഴുവൻ വിദ്യാർത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത്  2581 ആയിരുന്നു. 

അടുത്ത വർഷം മുതൽ പരീക്ഷ രീതി മാറ്റുമെന്നും മന്ത്രി അറിയിച്ചു. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തും. ഓരോ വിഷയത്തിലും 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫലം വേഗത്തില്‍ അറിയാം പി.ആര്‍.ഡി ലൈവ് ആപ്പിലൂടെ

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ ഉടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കു കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഒന്‍പതിനു നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം.  www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

എസ്.എസ്.എൽ.സി പരീക്ഷാ ഫലം അൽപ്പസമയത്തിനകം; ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ അറിയാം

0


ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം അൽപ്പസമയത്തിനകം പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.

ഇത്തവണ മുൻവർഷത്തേക്കാൾപതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുന്നുവെന്ന പ്രത്യേകതയുണ്ട്. പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകി. എസ്എസ്എൽസി പരീക്ഷാ ഫലം അറിയാൻ വിപുലമായ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ പരീക്ഷാഫലം അറിയാം

https://pareekshabhavan.kerala.gov.in www.prd.kerala.gov.in https://sslcexam.kerala.gov.in www.results.kite.kerala.gov.in

    ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും
    നാളെ നടത്തും.