spot_img
Monday, July 6, 2026
Home Blog Page 372

‘ഓരോ എൽഇഡി വിളക്കണച്ചാൽ ലാഭിക്കാനാകുന്നത്….’; വൈദ്യുതി പ്രശ്നത്തിന് പരിഹാര നിർദേശവുമായി വീണ്ടും കെഎസ്ഇബി

0

 സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ വീണ്ടും പരിഹാര നിർദേശവുമായി കെഎസ്ഇബി. ഓരോ ഉപഭോക്താവും 10 വാട്ട്സിൻ്റെ ഒരു എൽഇഡി ബൾബ് ഓഫ് ചെയ്താൽ തന്നെ സംസ്ഥാനത്ത് 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍‍ സാധിക്കുമെന്നാണ് കെഎസ്ഇബിയുടെ പുതിയ നിർദേശം. നേരത്തെ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതുൾപ്പെടെ രാത്രി കാലങ്ങളിൽ ഒഴിവാക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. 

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഏറ്റവും അത്യാവശ്യം വൈകീട്ട് 6 നും രാത്രി 12നുമിടയിലുള്ള സമയത്ത് മാക്സിമം ആവശ്യങ്ങളിൽ കുറവ് വരുത്തുക എന്നതാണ്. എന്നാൽ കുറവ് വരുത്തുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് വൈദ്യുതി ആവശ്യങ്ങള്‍‍ വേണ്ടെന്നുവയ്ക്കണം എന്നല്ലെന്നും അത്യാവശ്യമല്ലാത്ത ഉപകരണങ്ങൾ ഓഫ് ചെയ്യുക എന്നാണെന്നും കെഎസ്ഇബി പറയുന്നു.

‘നമ്മുടെ ഉപയോഗം ചെറിയ തോതില്‍ കുറച്ചാല്‍‍ പോലും വൈദ്യുത സംവിധാനത്തിന് അത് വലിയ ഗുണമാകും ഉണ്ടാക്കുക. കേരളത്തില്‍ കെഎസ്ഇബിയ്ക്ക് ഒന്നേകാല്‍‍ കോടി ഉപഭോക്താക്കളാണുള്ളത്. അതില്‍ ഓരോ ഉപഭോക്താവും 10 വാട്ട്സിൻ്റെ ഒരു എൽഇഡി ബൾബ് ഓഫ് ചെയ്താൽ തന്നെ സംസ്ഥാനത്ത് 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍‍ സാധിക്കും’. -കെഎസ്ഇബി പറയുന്നു.

വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ ചില ശീലങ്ങള്‍ മാറ്റണമെന്നുള്ള നിര്‍ദേശവുമായി കെഎസ്ഇബി രം​ഗത്തെത്തിയിരുന്നു. രാത്രിയിൽ വാഷിംഗ് മെഷീനിൽ തുണിയിട്ട് ഓൺ ചെയ്തതിനുശേഷം ഉറങ്ങാൻ പോകുന്ന ശീലം പലർക്കുമുണ്ട്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസമുൾപ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഈ ശീലം മാറ്റുന്നത് നന്നായിരിക്കും. വാഷിംഗ് മെഷീൻ പകൽ സമയത്ത് പ്രവർത്തിപ്പിക്കുന്നതാണ് അഭികാമ്യമെന്നും കെഎസ്ഇബി നിര്‍ദേശിച്ചിരുന്നു. ഈ നിർദേശങ്ങൾക്ക് ശേഷമാണ് വീണ്ടും ചില പരിഹാരങ്ങളുമായി കെഎസ്ഇബി എത്തുന്നത്. 

ദൃശ്യം പകർത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറമാന് ദാരുണാന്ത്യം

0

പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തെ തുടർന്ന് മാത‍ൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് (34). പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഉടൻ തന്നെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ.ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡൽഹിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ‘അതിജീവനം’ എന്നപേരിൽ മാതൃഭൂമി ഡോട്ട് കോമിൽ നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 12 സർവീസുകൾ റദ്ദാക്കി; യാത്രക്കാർ‌ പെരുവഴിയിൽ

0

കോഴിക്കോട്: ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഇതുവരെ 12 സർവീസുകളാണ് റദ്ദാക്കിയത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. റാസൽ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മസ്കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശരിയിൽ നിന്നുള്ള ഷാർജ മസ്കറ്റ് വിമാനങ്ങളും റദ്ദാക്കി.

കരിപ്പൂരിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ 08.00 AM- റാസൽ ഖൈമ8-25 AM ദുബൈ8:50 AM- ജിദ്ദ09.00 AM – കുവൈത്ത്9:35 AM- ദോഹ9-35 AM- ദുബൈ10-30 AM- ബഹ്‌റൈൻ5-45 PM- ദുബൈ7-25 PM ദോഹ8-10 PM കുവൈത്ത്8-40 PM ബഹ്‌റൈൻ 9-50 PM ജിദ്ദ

അപകടമുണ്ടായി വാഹനം റോഡിൽ കിടന്നാൽ പോലീസ് വരുന്നതുവരെ കാത്തു നിൽക്കണോ:മോട്ടോർ വാഹന വകുപ്പ്

0

പലരുടെയും തെറ്റായ ധാരണയാണ് വാഹനങ്ങൾ തൽസ്ഥാനത്ത് നിന്ന് മാറ്റരുത് എന്നുള്ളത്, പലപ്പോഴും ഇത് മറ്റ് അപകടത്തിന് കാരണമായേക്കാം. റോഡ് ചട്ടങ്ങൾ 2017-ൽ പരിഷ്കരിച്ച് ഡ്രൈവിംഗ് റെഗുലേഷൻ 2017 പുറത്തിറക്കിയപ്പോൾ അപകടം ഉണ്ടായതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു.

1. അപകടത്തിൽപ്പെട്ട വാഹനത്തിലെ ഡ്രൈവർക്കും യാത്രക്കാർക്കും ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ ഉണ്ടോയെന്ന് സ്വയവും മറ്റുള്ളവരെയും പരിശോധിക്കുകയും ആവശ്യമെങ്കിൽവൈദ്യസഹായവും തേടേണ്ടതുമാണ്. പോലീസിനെ വിവരം അറിയിക്കുകയും അന്വേഷണ ഉദ്യേഗസ്ഥനുമായി സഹകരിക്കേണ്ടതുമാണ്.

2. സ്വന്തം വാഹനത്തിന്റെയും മറ്റു വാഹനത്തിന്റെയും രജിസ്റ്റർ നമ്പർ അടക്കമുള്ള ചിത്രങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തേണ്ടതും ഇങ്ങനെ ചിത്രങ്ങൾ പകർത്തുന്നത് മറ്റു വാഹനത്തിലെ യാത്രക്കാരോ ഡ്രൈവറോ തടസ്സപ്പെടുത്താൻ പാടില്ലാത്തതും ആകുന്നു.

3 . സാധ്യമെങ്കിൽ എത്രയും പെട്ടെന്ന് വാഹനങ്ങൾ മാർഗ്ഗ തടസ്സം ഉണ്ടാകാത്ത രീതിയിൽ റോഡ് അരികിലേക്ക് മാറ്റിയിടേണ്ടതാണ്. മാറ്റിയിടാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ വാഹനത്തിൻ്റെ സമീപത്ത് വാണിംഗ് ട്രയാങ്കിൾ സ്ഥാപിക്കേണ്ടതും അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിപ്പിക്കേണ്ടതുമാണ്.

4. ഡ്രൈവർമാർ പേര്, ഫോൺനമ്പർ, മേൽവിലാസം, രജിസ്ട്രേഷൻ ,ലൈസൻസ്, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറേണ്ടതുമാണ്.

5 .അപകടത്തിന് ഇരയായ വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവറും പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ പരസ്പരം പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുന്നതിൽ നിന്ന് സ്വയം വിട്ടു നിൽക്കേണ്ടതാണ്.

6. ഒരു സൗഹൃദ രീതിയിലുള്ള ഒത്തുതീർപ്പത്തിന് സാധിക്കുന്നില്ല എങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ വരുന്നത് വരെ ഡ്രൈവർ സംഭവ സ്ഥലത്ത് തുടരേണ്ടതാണ്.

സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ !!!

വെസ്റ്റ് നൈൽ പനി, ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി: മന്ത്രി വീണാ ജോർജ്

0

*കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം

*വെസ്റ്റ് നൈൽ പനിയെപ്പറ്റി അറിയാം

മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിവിധ ഭാഗങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. 2011 മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളത്. എന്നാൽ ജപ്പാൻ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വ്യക്തികൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാതെ നോക്കണം.

എന്താണ് വെസ്റ്റ് നൈൽ?

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. ജപ്പാൻ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാൻ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിൽ വൈസ്റ്റ് നൈൽ പനി മുതിർന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാൻ ജ്വരത്തിന് വാക്സിൻ ലഭ്യമാണ്.

രോഗപ്പകർച്ച

ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകാണ് വെസ്റ്റ് നൈൽ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്.

രോഗലക്ഷണങ്ങൾ

തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോൾ മരണം വരെയും സംഭവിക്കാം. എന്നാൽ ജപ്പാൻ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.

രോഗപ്രതിരോധവും ചികിത്സയും

വൈസ്റ്റ് നൈൽ വൈറസിനെതിരായ മരുന്നുകളോ വാക്സിനോ ലഭ്യമല്ലാത്തതിനാൽ രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് പ്രധാനം. കൊതുകുകടി എൽക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാർഗം. ശരീരം മൂടുന്ന വിധത്തിൽ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീർണമാക്കും. ആരംഭത്തിൽ തന്നെ ചികിത്സിച്ചാൽ ഭേദമാക്കാവുന്നതാണ്.

രാത്രി കിടപ്പുമുറിയില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

0

താമരശ്ശേരി: രാത്രി കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പാറയാണ് സംഭവമുണ്ടായത്. അരീക്കോട് സ്വദേശിക്കാണ് തലക്കും, മുഖത്തും വെട്ടേറ്റത്. യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശിയാണ് ഇയാളെ ആക്രമിച്ചത്.ഇരുപത്തിമൂന്നുകാരിയായ യുവതിയും ഭര്‍ത്താവും കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. നേരത്തെ, ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് മൂന്ന് ദിവസം മുന്‍പ് ഭർത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ രാത്രി പതിനൊന്നോടെ യുവതിയുടെ സുഹൃത്തിന്റെ ബന്ധുക്കള്‍ യുവതിയെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. തുടര്‍ന്ന് പൊലീസ് ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി യുവതിയെ ഇവര്‍ക്കൊപ്പം വിടുകയായിരുന്നു. എന്നാൽ പിന്നീട് വീട്ടിലെത്തിയ ശേഷം കിടപ്പുമുറിയില്‍ കയറുകയായിരുന്നു സുഹൃത്ത്. ഇതിനെച്ചൊല്ലി ഭർത്താവും സുഹൃത്തും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും സംഘര്‍ഷത്തിൽ കലാശിക്കുകയുമായിരുന്നു. കത്തിയെടുത്തു വന്ന ഭർത്താവ് സുഹൃത്തിനെ ആക്രമിക്കുകയും സമീപത്തുണ്ടായിരുന്ന ടേബിള്‍ ഫാന്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു.എന്നാൽ പിന്നീട് യുവതിയും സുഹൃത്തും വീടുവിട്ടിറങ്ങുകയായിരുന്നു. നാട്ടുകാരാണ് ആംബുലന്‍സിൽ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി എസ്ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഐഫോൺ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് സാംസങ്, ഫോൺ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്

0

മലപ്പുറം: ഓൺലൈനിൽ ഓർഡർ ചെയ്ത ഫോൺ ലഭിച്ചപ്പോൾ മാറിപ്പോയതിന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ച മലപ്പുറം സ്വദേശിക്ക് ഫോണിന്റെ വിലയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്. ആമസോൺ ഓൺലൈൻ പ്ലാറ്റ് ഫോമിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി. വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് റാഫിക്കാണ് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം മറ്റൊന്ന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് മുഹമ്മദ് റാഫി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് വിധി. ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് ഫോണ്‍ വാങ്ങുന്നതിനായി പരാതിക്കാരന്‍ 2022 ജൂലൈ 17 ന് ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഫോണിന്റെ തുകയായ 1,22,900 രൂപയും അടച്ചു. ജൂലൈ 20 ന് ഫോണ്‍ അടങ്ങിയ പെട്ടി പരാതിക്കാരന് ലഭിച്ചത്. എന്നാല്‍ പെട്ടി തുറന്നപ്പോള്‍ അതിലുണ്ടായിരുന്നത് സാംസങ് എ 13 ഫോൺ ആയിരുന്നു. പെട്ടി തുറക്കുന്നത് വീഡിയോ വഴി റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. പരാതിക്കാരൻ ഉടനെ ആമസോൺ കമ്പനിയെ വിവരം അറിയിച്ചിരുന്നു. ഇതിന് ഫോൺ മാറ്റിത്തരാമെന്നായിരുന്നു കമ്പനിയുടെ പ്രതികരണം. എന്നാല്‍ പിന്നീട് കമ്പനി അതിന് തയ്യാറായില്ല. ബുക്ക് ചെയ്ത പ്രകാരമുള്ള ഫോൺ അനുവദിച്ചിട്ടുണ്ടെന്നും മാറ്റിത്തരാനാവില്ലെന്നുമാണ് അവർ അറിയിച്ചത്. ഇതേ തുടർന്നാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഫോൺ വിലയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി പതിനായിരം രൂപയും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം പണം അനുവദിക്കാത്ത പക്ഷം 12% പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.

നടി കനകലത അന്തരിച്ചു

0

നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത 350 ഓളം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. നിരവധി സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മറവി രോഗവും പാര്‍ക്കിസന്‍സും രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

0

സംവിധായകൻ ഹരികുമാര്‍ (70) അന്തരിച്ചു. സുകൃതം അടക്കം പതിനെട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്.അന്ത്യം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി 1994ല്‍ പുറത്തിറക്കിയ സുകൃതത്തിന്റെ സംവിധായകൻ എന്ന നിലയിലാണ് പ്രേക്ഷകരുടെ പ്രിയങ്കരനായത്.

1981ലെ ആമ്പല്‍പൂവ് ആണ് ആദ്യചിത്രം. രചന പെരുമ്പടം ശ്രീധരനുമായി ചേര്‍ന്നായിരുന്നു.എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്‍ത ഉദ്യാനപാലകനു പുറമേ ശ്രീനിവാസന്റെ തിരക്കഥയില്‍ സ്വയംവര പന്തല്‍ എന്നിങ്ങനെ വേറിട്ട ചിത്രങ്ങള്‍ ഹരികുമാര്‍ ഒരുക്കി. സദ്ഗമയ, ക്ലിന്റ്, എഴുന്നള്ളത്ത്, ജാലകം, ഊഴം തുടങ്ങിയവയ്‍ക്ക് പുറമേ ഒരു സ്വകാര്യം, പുലര്‍വെട്ടം അയനം, പറഞ്ഞു തീരത്ത വിശേഷങ്ങള്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. സാഹിത്യകാരൻ എം മുകുന്ദന്റെ രചനയില്‍ സംവിധാനം ചെയ്‍ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രമായി പ്രദര്‍ശനത്തിന് എത്തിയത്.

നിരൂപക ശ്രദ്ധ നേടിയവയായിരുന്നു ഹരികുമാര്‍ സംവിധാനം ചെയ്‍തവയില്‍ ഏറെയും.സംവിധായകൻ ഹരികുമാര്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ രണ്ട് തവണ അംഗമായിരുന്നു. മികച്ച മലയാള ഫീച്ചര്‍ സിനിമയ്‍ക്കുള്ള ദേശീയ തലത്തില്‍ സുകൃതത്തിന് ലഭിച്ചിരുന്നു. അക്കൊല്ലം മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് ജോണ്‍സണും ലഭിച്ചു. ഭാര്യ ചന്ദ്രികയാണ്.

ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് വ​രു​ന്നു

0

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് ലൈ​സ​ന്‍​സ് ഫീ​സ്. ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ളു​ടെ സ​ര്‍​വീ​സ് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗൈ​ഡ് ലൈ​നും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ഇ​ത​നു​സ​രി​ച്ച് ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി സേ​വ​ന​ദാ​താ​ക്ക​ള്‍ മോ​ട്ടോ​ര്‍​വ​കു​പ്പി​ന്‍റെ അ​നു​മ​തി നേ​ട​ണം. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് നി​ര​ക്ക് വ്യ​ത്യാ​സം വ​രു​ത്താ​മെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ നി​ര​ക്കി​ല്‍ കൂ​ടു​ത​ലാ​വാ​ന്‍ പാ​ടി​ല്ല.വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് ഡ്രൈ​വ​ര്‍​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ട​മ​ക​ള്‍ സൂ​ക്ഷി​ക്ക​ണം. അ​വ​രു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ കോ​പ്പി​യും ഉ​ട​മ​ക​ള്‍ സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഡ്രൈ​വ​ര്‍​മാ​ര്‍ ക്രി​മി​ന​ല്‍ കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രോ ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ല്‍ പെ​ട്ട​വ​രോ ആ​ക​രു​ത്. അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ലൈ​സ​ന്‍​സ് അ​നു​വ​ദി​ക്കു​ന്ന​ത്.സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍​ക്കും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ലൈ​സ​ന്‍​സി​ന് അ​പേ​ക്ഷി​ക്കാം. യാ​ത്രാ​നി​ര​ക്കി​ന്‍റെ 80 ശ​ത​മാ​നം ഉ​ട​മ​യ്ക്കും 18 ശ​ത​മാ​നം ക​മ്പ​നി​ക്കും ര​ണ്ടു ശ​ത​മാ​നം സ​ര്‍​ക്കാ​രി​നും ആ​യി​രി​ക്കും.മ​തി​യാ​യ കാ​ര​ണം ഇ​ല്ലാ​തെ ട്രി​പ്പ് നി​ര​സി​ച്ചാ​ല്‍ നി​ര​ക്കി​ന്‍റെ പ​ത്ത് ശ​ത​മാ​ന​മോ പ​ര​മാ​വ​ധി നൂ​റ് രൂ​പ​യോ പി​ഴ ഈ​ടാ​ക്കും. യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ല്‍ ആ​പ്പി​ലേ​ക്ക് തു​ക ഉ​ള്‍​ക്കൊ​ള്ളി​ക്കും. ഒ​ലെ, ഊ​ബ​ര്‍ തു​ട​ങ്ങി​യ ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ല്‍ നി​കു​തി​യ​ട​ച്ചാ​ണ് ലൈ​സ​ന്‍​സ് എ​ടു​ക്കു​ന്ന​ത്.