കോഴിക്കോട് : ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസ് ഇന്ന് തുടങ്ങും. സംസ്ഥാന പ്രവേശനോത്സവം കോഴിക്കോട് തലക്കുളത്തൂർ സിഎംഎം ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.എറണാകുളം ജില്ലയിലെ പ്ലസ് വൺ ജില്ലാ തല പ്രവേശനോത്സവം അയ്യപ്പൻകാവ് എസ്എൻ എച്ച്എസ്എസിൽ നടക്കും.
‘ടീമാകാം പുതുയുഗസ്വപ്നങ്ങൾക്കായി’ എന്ന പേരിലാണ് ഈ വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും.സംസ്ഥാനത്ത് പ്ലസ്‌വൺ മുഖ്യ അലോട്ട്‌മെന്റില്‍ 3,59,890 വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിൽ 81,375 സീറ്റ് ഒഴിവുണ്ട്. ഈ മാസം 13 മുതൽ ഓഗസ്റ്റ് അഞ്ചുവരെ സപ്ലിമെന്ററി പ്രവേശനം നടക്കും. സ്‌പോർട്‌സ്, കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ടകളിലെ സപ്ലിമെന്ററി ഘട്ടം 10ന് പൂർത്തിയാകും. പ്രവേശന നടപടികൾ ഓഗസ്റ്റ് അഞ്ചിന് അവസാനിക്കും.






