spot_img
Sunday, July 5, 2026
Home Blog Page 376

ചില്ലറയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ട വയോധികൻ മരിച്ചു

0

തൃശ്ശൂര്‍ കരുവന്നൂര്‍ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചത്. ഏപ്രില്‍ രണ്ടാംതീയതിയാണ് പവിത്രനെ ബസ്സില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടത്. പിന്നാലെ റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയുംചെയ്തിരുന്നു.

തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ശാസ്താ’ ബസിലെ കണ്ടക്ടറായ രതീഷാണ് പവിത്രനെ ബസില്‍നിന്ന് തള്ളിയിട്ടത്. ചില്ലറയെച്ചൊല്ലി ബസില്‍വെച്ച്‌ കണ്ടക്ടറും യാത്രക്കാരനായ പവിത്രനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല. പിന്നീട് തൊട്ടടുത്ത സ്റ്റോപ്പില്‍ പവിത്രനെ ഇറക്കാനായി ബസ് നിര്‍ത്തിയപ്പോഴാണ് കണ്ടക്ടര്‍ ഇദ്ദേഹത്തെ ബസില്‍നിന്ന് തള്ളിയിട്ടത്. വീണുകിടന്ന പവിത്രനെ കണ്ടക്ടര്‍ പിന്നാലെയെത്തി മര്‍ദിച്ചതായും പരാതിയുണ്ടായിരുന്നു.

വീഴ്ചയിലും മര്‍ദനത്തിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പവിത്രനെ ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കണ്ടക്ടര്‍ രതീഷിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്.

പ്രേതിഷേധങ്ങളെ വകവയ്‌ക്കാതെ ഗതാഗത വകുപ്പ്; ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരീക്ഷണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; മാറ്റങ്ങള്‍ ഇങ്ങനെ..

0

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍‌. ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്.

പുതിയ ട്രാക്ക് ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ഇന്ന് മുതല്‍ ടെസ്റ്റ് നടത്തുക.

റോഡ് ടെസ്റ്റിന് ശേഷമാകും ‘H’ ടെസ്റ്റ് നടത്തുക. പ്രതിദിനം 60 ലൈസൻസ് മാത്രമാകും ഇനി മുതല്‍ ഒരു കേന്ദ്രത്തില്‍ നിന്ന് ലഭിക്കുക. പുതുതായി 40 ടെസ്റ്റിനെത്തുന്ന 40 പേരും റീടെസ്റ്റ് നടത്തുന്ന 20 പേരുമാകും ഒരു ദിവസം ടെസ്റ്റില്‍ പങ്കെടുപ്പിക്കുക. ടാർ അല്ലെങ്കില്‍ കോണ്‍ക്രീറ്റ് ചെയ്ത്, വരകളിലൂടെയാകും ടെസ്റ്റ് നടത്തുക. വശം ചരിഞ്ഞുള്ള പാർക്കിംഗ്, കയറ്റത്ത് നിർത്തി പിന്നോട്ട് പോകാതെ കൃത്യമായി മുമ്ബോട്ട് എടുക്കുന്ന വിധം എന്നിവ ഉറപ്പായും ചെയ്യേണ്ടതാണ്. എന്നാല്‍ ഇത് സംബന്ധിച്ച്‌ സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ഗതാഗത വകുപ്പ് മുന്നോട്ട് പോകുമ്ബോഴും സമരം കടുപ്പിക്കുകയാണ് ട്രേഡ് യൂണിയനുകള്‍. ഇന്ന് മുതല്‍ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത സമരവും ആരംഭിക്കും. ആർടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്ന് സിഐടിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിച്ചും ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കിയുമാകും സമരം.

ഇന്നത്തെ വില നിലവാരം:കറൻസി വിനിമയ നിരക്കുകൾ,സ്വർണ്ണം,തങ്കം& വെള്ളി വില,പെട്രോൾ & ഡീസൽ വില

0

കറൻസി വിനിമയ നിരക്കുകൾ

𝟏.🇸🇦സൗദി റിയാൽ :22:25
𝟐.🇦🇪യു.എ.ഇ ദിർഹം :22:72
𝟑.🇶🇦ഖത്തർ റിയാൽ :22:92
𝟒.🇴🇲ഒമാൻ റിയാൽ:216:55
𝟓.🇧🇭ബഹ്‌റൈൻ ദിനാർ:221:27
𝟔.🇰🇼കുവൈറ്റ് ദിനാർ: 270:56
𝟕.🇲🇾മലേഷ്യൻ റിങ്കറ്റ് : 17:50
𝟖.🇪🇺യൂറോ :89:39
𝟗.🇺🇸അമേരിക്കൻ ഡോളർ :83:45
𝟏𝟎.🇮🇱ഇസ്രായേൽ ഷേകേൽ :22:22
𝟏𝟏.🇳🇿ഓസ്‌ട്രേലിയൻ ഡോളർ: 54:50
𝟏𝟐.🇬🇧ബ്രിട്ടീഷ്‌ പൗണ്ട് : 104:59
𝟏𝟑.🇹🇷തുർക്കിഷ് ലിറ:02:58
𝟏𝟒.🇸🇬 സിങ്കപ്പൂർ ഡോളർ:61:36
𝟏𝟓.🇨🇳ചൈനയുവാൻ :11:52

സ്വർണ്ണം,തങ്കം (𝟮𝟮K) & വെള്ളി വില
സ്വർണ്ണം ഒരു പവൻ :53,000രൂപ
സ്വർണ്ണം ഒരു ഗ്രാം : 6,625രൂപ
വെള്ളി ഒരു കിലോ :87:000രൂപ
വെള്ളി ഒരു ഗ്രാം :87:00രൂപ
തങ്കം :10ഗ്രാം 72:270

പെട്രോൾ & ഡീസൽ വില
𝟏.തിരുവനന്തപുരം
പെട്രോൾ: 107.56 ഡീസൽ: 96.43

𝟐കോട്ടയം
പെട്രോൾ: 105.93 ഡീസൽ: 94.90

𝟑. കൊല്ലം
പെട്രോൾ: 106.86 ഡീസൽ: 95.77

𝟒.തൃശൂർ
പെട്രോൾ: 106.13 ഡീസൽ: 95.09

𝟓.പാലക്കാട്
പെട്രോൾ: 106.72 ഡീസൽ: 95.64

𝟔.മലപ്പുറം
പെട്രോൾ: 106.20 ഡീസൽ: 95.18

𝟕.കോഴിക്കോട്
പെട്രോൾ: 105.72 ഡീസൽ: 94.72

𝟖.കണ്ണൂർ
പെട്രോൾ: 105.72 ഡീസൽ: 94.72

𝟗.കാസർഗോഡ്
പെട്രോൾ: 106.68 ഡീസൽ: 95.63

𝟏𝟎.ഡൽഹി
പെട്രോൾ: 94.72 ഡീസൽ: 87.62

𝟏𝟏.മുംബൈ
പെട്രോൾ: 104.21 ഡീസൽ: 92.15

𝟏𝟐.ചെന്നൈ
പെട്രോൾ: 100:75 ഡീസൽ: 92.34

𝟏𝟑.ബാംഗ്ലൂർ
പെട്രോൾ: 99.94 ഡീസൽ: 85.93

𝟏𝟒കൊൽക്കത്ത
പെട്രോൾ 103.94 ഡീസൽ :90.76

Update Time  10:15 AM

അതിജീവിത സമരം തുടരുന്നു

0

കോഴിക്കോട് : മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിത സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനുമുന്നിൽ സമരം തുടരുന്നു. ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരായ അന്വേഷണറിപ്പോർട്ട് ആവശ്യപ്പെട്ടാണ് സമരം.

റിപ്പോർട്ട് നൽകുന്നതു സംബന്ധിച്ച് മൂന്നുദിവസത്തിനകം വിവരം അറിയിക്കാമെന്ന് ഉത്തരമേഖല ഐ.ജി. കെ. സേതുരാമൻ ഉറപ്പുനൽകിയിരുന്നു. എന്നാൽ, അഞ്ചുദിവസം കഴിഞ്ഞിട്ടും മറുപടിലഭിക്കാത്തതിനെത്തുടർന്ന്, തിങ്കളാഴ്ച സമരം തുടങ്ങുകയായിരുന്നു.

L
ചൊവ്വാഴ്ച വൈകീട്ടോടെ അതിജീവിതയും സമരസമിതി പ്രവർത്തകരും ഐ.ജി.യെ കണ്ടു. നിയമോപദേശം തേടിയശേഷം രണ്ടുദിവസത്തിനകം മറുപടി നൽകാമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ തിരക്കിലായതിനാൽ നിയമോപദേശം തേടാൻ സാധിച്ചിട്ടില്ല. നൗഷാദ് തെക്കയിൽ, സഫീറ എരമംഗലം എന്നിവരും അതിജീവിതയ്ക്കൊപ്പമുണ്ടായിരുന്നു.

നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി അതിജീവിതയ്ക്ക് ഐക്യദാർഢ്യം അറിയിച്ചെത്തി. ജില്ലാ പ്രസിഡന്റ് പി.പി. അഷ്‌റഫ്, യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് എ.പി. യൂസഫ് അലി മടവൂർ, ജില്ലാ കമ്മിറ്റി അംഗം വി.കെ. ഉമ്മർ എന്നിവർ അതിജീവിതയെ സന്ദർശിച്ചു.

കാശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

0

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന്‍ (23) ആണ് മരിച്ചത്.

അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.

ജമ്മു കശ്മീരിലേക്ക് വിനോദ യാത്ര പോയതായിരുന്നു സഫ്വാനും സംഘവും. ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. 16 യാത്രക്കാരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 പേരും മലയാളികളായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സ്ഫ്വാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശി ബാസിം അബ്ദുല്‍ബാരി(25), കുന്നമംഗലം സ്വദേശി ഡാനിഷ് അലി(23), തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹൈല്‍(24), നാദാപുരം സ്വദേശി തല്‍ഹത്(25) അസ്ഹര്‍(28), നിസാം (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവര്‍ ജിഎംസി അനന്ദ്‌നാഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കിണറിൽ വീണ കുട്ടികളെ രക്ഷിച്ചത് വീട്ടമ്മയുടെ ധീരത

0

കാരശ്ശേരി: കുളത്തിൽവീണ്‌ മുങ്ങിത്താണ കുട്ടികൾക്ക് വീട്ടമ്മയുടെ ധീരത രക്ഷയേകി. കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിനു കീഴിലുള്ള മുട്ടാത്ത് ഒരുവുംകുണ്ട് കുളത്തിൽവീണ കുറ്റിപ്പുറത്ത് അബ്ദുൽ മനാഫിന്റെ മകൻ ഫിസാനും (11) സഹോദരൻ അബ്ദുൽ ഗഫാറിന്റെ മകൻ സയാനുമാണ്‌ (ആറ്) അയൽവാസിയായ നഫീസ രക്ഷകയായത്.

ഞായറാഴ്ച വൈകുന്നേരം കളിക്കുന്നതിനിടെ സയാനാണ് ആദ്യം കുളത്തിലേക്ക് വീണത്.


രക്ഷിക്കാനായി ചാടിയ ഫിസാൻ മുങ്ങിത്താണതോടെ കൂടെയുണ്ടായിരുന്ന കുട്ടി കരഞ്ഞ്‌ ബഹളംവെച്ചു. ഇതുകേട്ട് ഓടിയെത്തിയ നഫീസ കുളത്തിലേക്ക് എടുത്തുചാടി. ചെളിനിറഞ്ഞ കുളത്തിൽനിന്ന് സയാനെ എടുത്തുയർത്തി മുകളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിടെ ഫിസാൻ പ്രണരക്ഷാർഥം നഫീസയുടെ കാലിൽ പിടികൂടി. അപ്പോഴേക്കും വിവരമറിഞ്ഞെത്തിയ ഇരട്ടസഹോദരൻമാരായ മുഹമ്മദ് യാസിനും മുഹമ്മദ് സിനാനും കുളത്തിലിറങ്ങി നഫീസയെയും സയാനെയും രക്ഷപ്പെടുത്തി കരയ്ക്കുകയറ്റി. പിന്നീട് ചെളിയിൽ കുടുങ്ങിക്കിടന്ന ഫിസാനെയും അവർ മുങ്ങിയെടുത്തു. കുട്ടികളെ പെട്ടെന്നുതന്നെ നാട്ടുകാർ ചേർന്ന് ആംബുലൻസിൽ കെ.എം.സി.ടി. മെഡിക്കൽ കോളേജിലെത്തിച്ചു.

കുട്ടികളെ രക്ഷപ്പെടുത്തിയ നഫീസ, മുഹമ്മദ് യാസിൻ, മുഹമ്മദ് സിനാൻ എന്നിവരെ കാരശ്ശേരി അൽ ഈമാൻ മഹല്ല് കമ്മിറ്റി ആദരിച്ചു. സെക്രട്ടറി പി.കെ.സി. മുഹമ്മദ് ഉപഹാരം നൽകി. കെ. മുഹമ്മദ് ഹാജി, കെ.പി. അബ്ദുൽ നാസിർ, വി.പി. അബ്ദുറസാഖ്, എം.പി. ഷമീർ, പി. ഷഫീർ, എം.പി. ഷാഫി തുടങ്ങിയവർ സംസാരിച്ചു.

ചൂട് അസഹ്യം.. എന്താണ് കഴിക്കേണ്ടത്..

0

രാജ്യത്ത് വേനല്‍ച്ചൂട് കുതിച്ചുയരുന്ന സാഹചര്യത്തില്‍, നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ചൂടില്‍ നിന്നും രക്ഷ നേടാന്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു ചെറിയ ലിസ്റ്റ് എക്സ് പ്ലാറ്റ്ഫോമില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പോസ്റ്റ്‌ ചെയ്തു.

ഉച്ചയ്ക്ക് ഏറ്റവും ചൂടു കൂടുന്ന സമയങ്ങളില്‍ പാചകം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ, കുക്കിങ് ചെയ്യുന്ന ഭാഗത്തെ ജനാലകള്‍, വാതിലുകള്‍ എന്നിവ തുറന്നിടുകയും വേണം. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഈ സമയത്ത് ഒഴിവാക്കണം എന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇവയുടെ ദഹനസമയത്ത് ശരീരത്തിന്‍റെ താപനില കൂടും.

ചൂടുകാലത്ത് സമീകൃതവും വൈവിധ്യപൂർണവുമായ ഭക്ഷണത്തിന് മുൻഗണന നൽകേണ്ടത് പ്രധാനമാണ്. ശരീരത്തിലെ ജലാംശം നിലനിർത്തുക, വെള്ളവും ഇലക്‌ട്രോലൈറ്റുകളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കുന്നത് ചൂടുകാലത്ത് മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.

കൊടുംചൂടും ഉഷ്ണതരംഗവും മൂലം വലയുമ്പോള്‍ മിക്ക ആളുകളും ശീതളപാനീയങ്ങള്‍ക്ക് പിന്നാലെ പോകുന്നത് സാധാരണമാണ്. സോഡകൾ, എനർജി ഡ്രിങ്കുകൾ, ചിലതരം ഐസ്ഡ് ടീകൾ എന്നിവ പോലുള്ള പാനീയങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാരയും കഫീനും അടങ്ങിയിട്ടുണ്ട്. ഈ പാനീയങ്ങള്‍ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. കാലറി വളരെ കൂടുതലായതിനാല്‍, അമിതമായി കഴിക്കുമ്പോൾ ഇവ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും കാരണമാകും.

ഈ പാനീയങ്ങളിലെ കാർബണ്‍ ദഹനപ്രശ്നങ്ങളായ വയറുവേദന, ഗ്യാസ്, ആസിഡ് റിഫ്ലക്സ് എന്നിവ വർദ്ധിപ്പിക്കും. കൂടാതെ, കഫീൻ അടങ്ങിയ പാനീയങ്ങൾ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഉറക്കമില്ലായ്മയ്ക്ക് കാരണമാകുകയും ചെയ്യും.

ഹെർബൽ ടീ തയാറാക്കാം

കറിവേപ്പില, തുളസി, ലെമൺ ഗ്രാസ് തുടങ്ങിയ ഔഷധഗുണമുള്ള ഇലകൾ ഏതും ചേർത്ത് ഈ ചായ തയാറാക്കാം.



മാതാവ് മകനെ വെട്ടി പരിക്കേല്പിച്ചു, സംഭവം കോട്ടയത്ത്‌ :

0

കോട്ടയം :മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോട്ടയം കുറിച്ചി ഒന്നാംവാർഡ് കൈനാട്ട് വാല പത്തില്‍ക്കവല ഭാഗത്ത് തൊണ്ണൂറില്‍ച്ചിറ വീട്ടില്‍ രാജേഷിനെയാണ് മാതാവ് ഓമന വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

രാജേഷിന്റെ തലയ്ക്കും നെഞ്ചിലുമാണ് വെട്ടേറ്റത്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരനാണ് രാജേഷ്. ഇയാള്‍ നിരന്തരം മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കുമായിരുന്നു. ഇന്നലെ രാജേഷ് മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും ഓമനയെ മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതില്‍ സഹികെട്ട് ഓമന മകനെ വെട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. വെട്ടേറ്റ രാജേഷിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ നിലവില്‍ കോട്ടയം മെഡിക്കല്‍ ചികിത്സയില്‍ കഴിയുകയാണ്.

വെദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ; വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തീരുമാനം നാളെ

0

സംസ്ഥാനത്ത് ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നാളെ ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും.

കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പും ബോധവൽക്കരണവും മറികടന്നുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. ചൂടു കൂടുന്നതിന് അനുസരിച്ച് ഉപയോഗവും വർധിക്കുന്നു. തിങ്കളാഴ്ച 113.15 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കിൽ ചൊവ്വാഴ്ച ഉപഭോഗം 113.26 ദശലക്ഷം യൂണിറ്റെന്ന സർവകലാ റെക്കോഡിലെത്തി. ഇതോടെ ജലവൈദ്യുതി ഉൽപ്പാദവും ബോർഡ് വർധിപ്പിച്ചു. ഇന്നലെ 221.0 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചത്. പുറത്തുനിന്നും എത്തിച്ചതാകട്ടെ 89.08 ദശലക്ഷം യൂണിറ്റും. ഉപഭോഗം കുതിച്ചുയർന്നതോടെ നിയന്ത്രണം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വൈദ്യുതി ബോർഡ്.

നിലവിലെ വൈദ്യുതി സാഹചര്യം വിലയിരുത്താൻ നാളെ ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും ബോർഡ് ചെയർമാനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിന്റെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. സർക്കാരിന്റെ് അനുമതിയോടെയാകും നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തീരുമാനമെടുക്കുക. പ്രസരണവിതരണ ശൃംഖലകളെ പ്രതിസന്ധി ബാധിച്ചതിനാൽ നിയന്ത്രണം ഒഴിവാക്കാനാകില്ലെന്നാണ ബോർഡ് നിലിപാട്.

ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ നിശ്ചലമാക്കും, സമരം പ്രഖ്യാപിച്ച് സംയുക്ത സംഘടനകൾ

0

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെ നാളെ മുതല്‍ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നതിനിടെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ബഹിഷ്കരണം പിന്‍വലിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നുമാണ് മുന്നറിയിപ്പ്.നാളെ മുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കാനും തീരുമാനിച്ചു. ആര്‍ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി. മറ്റു സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത സമരവും ആരംഭിക്കും. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ടും ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കിയുമായിരിക്കും സമരം. ഡ്രൈവിങ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മന്ത്രി ഏകപക്ഷീയമായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കള്‍ വ്യക്തമാക്കി.

മെയ് രണ്ട് മുതല്‍ ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയുവിന്‍റെയും മറ്റു തൊഴിലാളി സംഘടനകളുടെയും നിലപാട്. പ്രതിഷേധം തണുപ്പിക്കാൻ ഗതാഗതമന്ത്രി ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി തൊഴിലാളി സംഘടനകള്ള മുന്നോട്ട് പോവുകയാണ്.പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വ‍ർഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല, തുടങ്ങി മെയ് 2 മുതൽ വലിയ പരിഷ്ക്കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിർദ്ദേശം. പുതിയ ട്രാക്കൊരുക്കാൻ ഗതാഗതകമ്മീഷണർ സർക്കുലർ ഇറക്കിയെങ്കിലും ഇതുവരെ പുതിയ ട്രാക്കുകള്‍ ഉണ്ടാക്കിയുമില്ല. ട്രാക്കൊരുക്കാതെ പരിഷ്ക്കാരത്തെ തടയാനായിരുന്നു ഡ്രൈവിംഗ് സ്കൂളുകളുടെ നീക്കം. എന്നാൽ ചില ഇളവുകള്‍ വരുത്തി ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണം തുടരാൻ മന്ത്രി ഇന്നലെ തീരുമാനിച്ചു. ‍പ്രതിദിന ടെസ്റ്റ് 60 ആക്കി, പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച് ടെസ്റ്റ് തുടരും, എച്ച്. ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണം. ഇതായിരുന്നു ഇളവുകള്‍. എന്നാൽ, പരിഷ്ക്കരണത്തിനായി ഇറക്കിയ സർക്കുലർ തന്നെ റദ്ദാക്കണമെന്നാണ് സിഐടിയുവിൻെറ ആവശ്യം.പ്രതിദിനം 100 ലൈസൻസിന് മുകളിൽ നൽകുന്ന 15 ഡ്രൈവർമാർക്ക് ഇന്നലെ പരസ്യ ടെസ്റ്റ് നടത്തിയിരുന്നു. ഡ്രൈവിംഗ് പരീക്ഷ കടുകട്ടിയാക്കിപ്പോൾ കൂട്ടതോൽവിയായിരുന്നു ഫലം. 100 ലധികം ലൈസൻസ് നൽകിയത് മതിയായ പരിശോധനയില്ലാതെയെന്നാണ് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ട്. ഇതനുസരിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.