spot_img
Sunday, July 5, 2026
Home Blog Page 387

ഹജ്ജ് യാത്ര നിരക്ക് നിശ്ചയിച്ചു

0

കോഴിക്കോട്: ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു. കോഴിക്കോട് കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ 3,73,000 രൂപയാണ് നല്‍കേണ്ടത്. കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം. വിമാനനിരക്കിലെ വ്യത്യാസമാണ് വര്‍ദ്ധനവിന് കാരണം.കൊച്ചി വഴി പോകുന്നവര്‍ 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ 3,38,000 രൂപയും നല്‍കണം. കരിപ്പൂരില്‍ നിന്നും പോകുന്ന ഹജ്ജ് യാത്രികരില്‍ നിന്നും അധിക നിരക്ക് ഇടാക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം.

അബ്ദു റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ ഇന്ന് തുടങ്ങും; രണ്ട് ദിവസത്തിനകം തുക കൈമാറാന്‍ ലക്ഷ്യം

0
  • കൊച്ചി: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന മലയാളി കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായുള്ള സൗദി കോടതിയിലെ നടപടികള്‍ ഇന്ന് ആരംഭിക്കും. ഈദ് അവധി കഴിഞ്ഞ് തുറക്കുന്ന കോടതിയില്‍ രേഖകള്‍ ഹാജരാക്കും. ഇരുവിഭാഗത്തിന്റെയും അഭിഭാഷകര്‍ ഇന്ന് ഹാജരാകും.അബ്ദു റഹീമിന്റെ മോചനത്തിന് ആവശ്യമായ ബ്ലഡ് മണി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. സൗദി കുടുംബത്തിന്റെ അനുമതി പത്രം ഔദ്യോഗികമായി ലഭിക്കുന്നതോടെ നടപടികള്‍ വേഗത്തിലാക്കും.
  • ബ്ലഡ് മണിയായ 34 കോടി രൂപ ഇന്ത്യന്‍ എംബസിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് റഹീം നിയമസഹായ കമ്മിറ്റി ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും.മൂന്ന് ബാങ്കുകളിലെ അക്കൗണ്ടുകള്‍ വഴിയായിരുന്നു തുക സമാഹരിച്ചത്. രണ്ട് ദിവസത്തിനകം പണം എംബസിയിലേക്ക് കൈമാറുകയാണ് ലക്ഷ്യം. കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ എംബസി വഴി തുക സൗദി കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറും. റഹീം തിരിച്ചെത്തുന്നതുവരെ ഫണ്ട് സമാഹരണത്തിനായി രൂപീകരിച്ച ട്രസ്റ്റ് നിലനിര്‍ത്താനാണ് തീരുമാനം. അക്കൗണ്ടിലേക്ക് അധികമായി ലഭിച്ച തുക എന്തുചെയ്യണമെന്നതില്‍ പിന്നീട് തീരുമാനം എടുക്കും.അബ്ദു റഹീമിനും കുടുംബത്തിനും വീടൊരുക്കി നല്‍കാമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. നിലവിലെ തറവാട് വീട് നില്‍ക്കുന്നിടത്താണ് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുക. നാട്ടില്‍ മടങ്ങിയെത്തുന്ന റഹീമിന് ജോലി നല്‍കാമെന്ന് ബോബി ചെമ്മണ്ണൂരും അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ഒരാൾ മരിച്ചു

0

എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.വളഞ്ഞമ്പലത്ത് ഇന്നലെ (ഞായറാഴ്ച) രാത്രി 10ഓടെയാണ് അപകടമുണ്ടായത്. എസ്.എ റോഡിൽനിന്ന് വന്ന് എം.ജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയർ കെട്ടിയിരുന്നത്. തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്.മനോജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ അർധ രാത്രി ഒന്നരയോടെയാണ് മരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി കൊച്ചിയിലെത്തിയത്. തൃശൂരിലും തിരുവനന്തപുരത്തും സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. കുന്നംകുളത്ത് രാവിലെ 11നാണ് ആദ്യ പൊതുയോഗം. തൃശൂർ, ആലത്തൂർ, പാലക്കാട് മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികൾക്കുവേണ്ടി വോട്ട് അഭ്യർഥിക്കും. പിന്നാലെ തിരുവനന്തപുരത്തേക്ക് പുറപ്പെടും. കാട്ടാക്കട ക്രിസ്ത്യൻ കോളജ് മൈതാനത്ത് പൊതുയോഗത്തിൽ പങ്കെടുക്കും.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം മോദിയുടെ രണ്ടാം കേരള സന്ദര്‍ശനമാണിത്. മാര്‍ച്ച് 19ന് പാലക്കാട്ടും പത്തനംതിട്ടയിലും മോദി പ്രചാരണത്തിനെത്തിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങൾക്ക് അനുമതി വാങ്ങണം

0

ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഇൻഡ്യൻ പീനൽകോഡിലെ അധ്യായം 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിച്ച് അനുമതി വാങ്ങിയ ശേഷമേ അവ ഉപയോഗിക്കാവൂ.

വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, അനുമതി ലഭിച്ച തീയതി, സ്ഥാനാർഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയിൽ രേഖപ്പെടുത്തിയിരിക്കും. ഈ അനുമതി പത്രത്തിന്റെ അസ്സൽ ദൂരെനിന്ന് എളുപ്പത്തിൽ കാണാവുന്നത്ര വലിപ്പത്തിൽ വാഹനത്തിന്റെ വിൻഡ് സ്‌ക്രീനിൽ പതിച്ചിരിക്കണം. അധികവാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരവും അധികൃതരെ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. പ്രചാരണത്തിന് ഉപയോഗിക്കുന്ന മുഴുവൻ വാഹനങ്ങളുടെയും വിശദവിവരങ്ങൾ സ്ഥാനാർഥി തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷരെയും അറിയിച്ചിരിക്കണം.

ഒരു സ്ഥാനാർഥിക്ക് ഉപയോഗിക്കാൻ അനുമതി നൽകിയ വാഹനം മറ്റൊരു സ്ഥാനാർഥി ഉപയോഗിച്ചാൽ അനുമതി റദ്ദാവുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. അനുമതി ലഭിച്ച വാഹനം രണ്ട് ദിവസത്തിലധികം ഉപയോഗിക്കുന്നില്ലെങ്കിൽ അത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണം. ഇല്ലെങ്കിൽ വാഹനം ഉപയോഗിക്കുന്നതായി കണക്കാക്കി തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനമൊട്ടാകെ സഞ്ചരിക്കുന്ന വാഹനത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറിൽ നിന്നാണ് അനുമതി വാങ്ങേണ്ടത്. ഇത്തരത്തിൽ ഒരു പാർട്ടിക്ക് അഞ്ച് വാഹനമാണ് അനുവദിക്കുക. സ്വകാര്യവാഹനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ പിടിച്ചെടുക്കുകയും തിരഞ്ഞെടുപ്പ് പൂർത്തിയാവുന്നത് വരെ കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്യും.തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് 10 വാഹനങ്ങളിലധികം കോൺവോയ് ആയി സഞ്ചരിക്കാൻ പാടില്ല.

പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്ന ബൈക്കുകളുടെ കാര്യത്തിലും 10 വാഹനങ്ങൾ എന്ന പരിധി ബാധകമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വീഡിയോ വാനുകൾക്ക് മോട്ടോർവാഹന ചട്ടങ്ങൾക്ക് വിധേയമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറിൽ നിന്നാണ് അനുമതി വാങ്ങേണ്ടത്. വീഡിയോ വാനിൽ ഉപയോഗിക്കുന്ന പ്രചാരണ സാമഗ്രികൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിട്ടറിങ് കമ്മറ്റിയിൽ(എംസിഎംസി) നിന്ന് മുൻകൂർ സർട്ടിഫിക്കറ്റും വാങ്ങിയിരിക്കണം. തിരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് കേന്ദ്രത്തിലേക്കും തിരിച്ചും വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കാൻ വാഹനം ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കുറ്റകൃത്യമായി പരിഗണിച്ച് ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 133 പ്രകാരം ശിക്ഷാനടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച എല്ലാ മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ട് സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു

കേരളത്തിൽ ഇനി ചൂടും മഴയും; അഞ്ച് ജില്ലകളിൽ മഴക്ക് സാധ്യത

0

കേരളത്തിൽ ചൂടും മഴയും കൂടിക്കലർന്ന കാലാവസ്ഥക്കാണ് സാധ്യതയെന്ന് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും നാളെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും നേരിയ തോതിൽ വേനൽമഴ പ്രതീക്ഷിക്കാമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിലാണ് മഴ കാര്യമായി ലഭിക്കുക. എന്നാൽ, ബുധനാഴ്ച വരെ 11 ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്നതിനാൽ മഞ്ഞ അലർട്ട് മുന്നറിയിപ്പുണ്ട്.

ചൂടും ഈർപ്പമുള്ള വായുവും ഉണ്ടാകാനിടയുള്ളതിനാൽ അസ്വസ്ഥതയ്ക്കു സാധ്യത ഏറെയാണ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴ കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും ലഭിച്ചത്. എന്നാൽ, സംസ്ഥാനത്താകെ മഴ ശക്തമായിട്ടില്ല. മാർച്ച് മുതൽ ഏപ്രിൽ 13 വരെ സംസ്ഥാനത്താകെ ശരാശരി 7.53 സെന്റിമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 3.16 സെന്റിമീറ്ററാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 58% കുറവാണിതെന്ന് അധികൃതർ പറയുന്നു.

വൈത്തിരി അപകടം: മരിച്ചവരെ തിരിച്ചറിഞ്ഞു

0

വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ഉമ്മറിൻ്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഉമ്മറിന്റെ ഭാര്യ ആമിന, മക്കളായ ആദിൽ, അബ്ദുള്ള എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെയും മറ്റു രണ്ട് പേരെയും മേപ്പാടിയിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ ആറോടെയാണ് അപകടം. തിരുവനന്തപുരം-ബെംഗളൂരു കെ എസ് ആര്‍ ടി സി സ്‌കാനിയ ബസിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.

വൈത്തിരിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് മൂന്ന്‌ പേർ മരിച്ചു

0

വയനാട് :വൈത്തിരിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട്‌ പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്ന്‌ പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന്‌ (ഞായർ) രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും ബാഗ്ലൂരിലേക്ക് പോകുന്ന ബസ്സും ആണ് അപകടത്തിൽപെട്ടത്.വണ്ടിയിലുണ്ടായിരുന്ന പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്‌. രണ്ടാളുടെ മൃതദേഹം കൈനാട്ടി ജനറൽ ഹോസ്പിറ്റലിലും ഒരാളുടെ മൃതദേഹം വൈത്തിരി ഹോസ്പിറ്റലിലും ആണുള്ളത്‌. പേര് വിവരങ്ങളും മറ്റും ലഭ്യമായി വരുന്നതേ ഉള്ളൂ.

ഒമാനിൽ ബോട്ട് അപകടം: മലയാളികളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

0

മസ്കറ്റ്: ഒമാനിലെ ഖസബിലുണ്ടായ ബോട്ട് അപകടത്തിൽ കോഴിക്കോട് സ്വദേശികളായ 2 കുട്ടികൾക്ക് ദാരുണാന്ത്യം. നരിക്കുനി പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ മക്കളായ ഹൈസം (ഏഴ്), ഹാമിസ് (നാല്) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ നിന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

ആംബുലൻസിന് വഴി ഒരുക്കുക

0

വയനാട് ഇന്ന് നടന്ന അപകടത്തിൽ പരിക്കു പറ്റിയ രണ്ട് കുട്ടികളുമായി വയനാട് വിംസ് ആശുപത്രിയിൽ നിന്നും കോഴിക്കോട്‌ മിംസ് ആശുപത്രിയിലേക്ക് രണ്ട് ആംബുലൻസുകൾ വരുന്നുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് ആംബുലൻസുകൾ മിംസ് ആശുപത്രിയിലെത്തേണ്ടതുണ്ട്. Details of Ambulance 1: KL 12 H 1034 Ambulance 2: *KL 65 R 2514 ആദ്യത്തെ ആംബുലൻസ് 10:30 മണിക്ക് പുറപ്പെടും.രണ്ടാമത്തെ ആംബുലൻസ് സമയം പിന്നീട് അറിയിക്കും വഴി ഒരുക്കാൻ സഹകരിക്കുക. 🛑⛔🛑⛔🛑⛔🛑⛔🛑⛔

മലപ്പുറം തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടിരുന്നു. ഒരാൾ മരണപ്പെട്ടു. 6 പേർക്ക് പരിക്ക്. വയനാട് കരിയോട് ചെന്നലോട് കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചക്ക്‌ ഒന്നരയോടെ ആയിരുന്നു അപകടം. ഈ അപകടത്തിൽ പെട്ട രണ്ട്‌ കുട്ടികളെ വൈകിട്ട്‌ കോഴിക്കോടുള്ള ആശുപത്രിയിലേക്ക്‌ മാറ്റിയിരുന്നു.

കനത്ത ചൂട്: കടയിൽ വിൽപനയ്ക്കു വച്ചിരുന്ന രണ്ടു കാടമുട്ടകൾ വിരിഞ്ഞു

0

പാലക്കാട്: മുട്ടയ്ക്കുള്ളിലും ചൂടു താങ്ങാനാവാതെ തോടു പൊട്ടിച്ച് 2 കാടക്കുഞ്ഞുങ്ങൾ പുറത്തേക്ക്…! പാലക്കാട് ചിറ്റൂർ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ വിൽപനയ്ക്കു പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 10 കാടമുട്ടകളിൽ രണ്ടെണ്ണമാണു വിരിഞ്ഞത്. കുട്ടയിൽ വച്ച കവർ അനങ്ങുന്നതായി കടയിലെത്തിയ ആളാണു കണ്ടത്. അടുത്ത നിമിഷം തോടു പൊട്ടിച്ചു കാടക്കുഞ്ഞു പുറത്തു വന്നതായി കടയുടമ പി.പ്രലോഭ് കുമാർ പറഞ്ഞു.അൽപം കഴിഞ്ഞതോടെ മറ്റൊരു മുട്ട കൂടി അനങ്ങിത്തുടങ്ങി. അതിൽ നിന്ന് ഒരു കുഞ്ഞുകൂടി പുറത്തേക്ക്. പാലക്കാട് ജില്ലയിൽ 42.8 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. സാധാരണ ഇങ്ങനെ മുട്ടകൾ വിരിയാറില്ലെങ്കിലും അപൂർവമായി സംഭവിക്കാറുണ്ടെന്നു പാലക്കാട് തിരുവിഴാംകുന്ന് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി ഏവിയൻ റിസർച് സ്റ്റേഷൻ ഡയറക്ടർ ഡോ. ഹരികൃഷ്ണൻ പറഞ്ഞു.