spot_img
Sunday, July 5, 2026
Home Blog Page 388

കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞു; അപകടം രാത്രി 11ന്, ഒട്ടേറെ പേർക്ക് പരുക്ക്

0

മലപ്പുറം:ദേശീയപാതയിൽ തലപ്പാറയിൽ കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞു അപകടം. ഒട്ടേറെ പേർക്ക് പരുക്ക്. ഇന്നലെ രാത്രി 11ന് ആയിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ പത്തനംതിട്ട സ്വദേശിനി ഇന്ദുലേഖയെ (22) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ആലുവ ഡിപ്പോയിൽ നിന്നുള്ള ബസാണ് അപകടത്തിൽപെട്ടത്.

നിർമാണം നടക്കുന്ന റോഡിൽ തലപ്പാറ പാലം കഴിഞ്ഞു സർവീസ് റോഡിനോട് ചേർന്നുള്ള വളവിലാണ് അപകടം. ബസിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എഴുപതിലേറെ യാത്രക്കാർ ഉണ്ടായിരുന്നു. ബസിനുള്ളിലും അടിയിലും പെട്ടവരെ നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെടുത്ത് ഉടനെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിന്റെ കോട്ടയാണ് കേരളം: പ്രശംസിച്ച് മുഖ്യമന്ത്രി

0

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ നൽകേണ്ട 34 കോടി രൂപ സമാഹരിച്ചതിൽ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാണ് യഥാർഥ കേരള സ്റ്റോറി എന്നു പറഞ്ഞാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്. വെറുപ്പിന്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികളെന്ന് മുഖ്യമന്ത്രി പറഞ്ഞു.15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബറിലായിരുന്നു അനസിെന്റ മരണം.

മുഖ്യമന്ത്രിയുടെ കുറിപ്പ്: വെറുപ്പിന്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിന്റെയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർഥ കേരള സ്റ്റോറി.വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിന്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്. ലോകത്തിനു മുന്നിൽ കേരളത്തിന്റെ അഭിമാനമുയർത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളെയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. പ്രവാസി മലയാളികൾ ഈ ഉദ്യമത്തിനു പിന്നിൽ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ഐക്യത്തിന് കൂടുതൽ കരുത്തേകി ഒരു മനസ്സോടെ നമുക്കു മുന്നോട്ടു പോകാം

ലോക ജനത കൈകോർക്കുന്നു; അബ്ദുറഹീമിനായി 30 കോടി സ്വരൂപിച്ചു

0

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിന് ലോകമെമ്പാടുമുള്ള ജനത കൈകോർക്കുന്നു. ഇനി സ്വരൂപിക്കേണ്ടത് 4 കോടി രൂപയാണ്. ഇതിനോടകം 30 കോടി രൂപ ലഭിച്ചുകഴിഞ്ഞു. 34 കോടി രൂപയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമയും.

അതേസമയം ഫണ്ട് കളക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന്, ഓഡിറ്റിങ്ങിന് വേണ്ടിയും ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതായും ആപ്പിന്റെ തുടർ പ്രവർത്തനം 4.30ന് പുനഃസ്ഥാപിക്കുമെന്നും അധികൃതർ ആപ്പിലൂടെ അറിയിച്ചു.

കേസിൽ കഴിഞ്ഞ 16 വർഷമായി റിയാദ് ജയിലിൽ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുറഹീം. 2006 നവംബറിൽ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനിൽ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്‌നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.ഇതോടെ അബ്ദുറഹീം ജയിലാകുകയും കോടതി വധശിക്ഷ വിധിക്കുയും ചെയ്തു. റഹീം ഇപ്പോൾ അൽഹായിർ ജയിലിൽ തുടരുകയാണ്. ഇതോടെ സൗദി ബാലന്റെ കുടുംബം
34 കോടി ഇന്ത്യൻ രൂപ (ഒന്നര കോടി സൗദി റിയാൽ) ദിയാദനം ആവശ്യപ്പെടുകയായിരുന്നു

ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ ദിയ ധനം നൽകാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അകൗണ്ടിലേക്ക് പണമൊഴുക്കി മലയാളികൾ ഉൾപ്പടെയുള്ള മനുഷ്യസ്നേഹികൾ. 25 കോടി രൂപയോളം ഇതിനോടകം അകൗണ്ട് വഴി സമാഹരിച്ചു കഴിഞ്ഞു. ഓരോ സെക്കൻഡിലും പണം വന്നുകൊണ്ടിരിക്കുകയാണ്. ബാക്കി തുകയും വരും മണിക്കൂറുകൾക്കകം അക്കൗണ്ടിലെത്തുമെന്നാണ് കരുതുന്നത്.

മോചന ദ്രവ്യം ആവശ്യപ്പെട്ടു കൊണ്ട് ബോബി ചെമ്മണ്ണൂരും ബോച്ചേ യാചക യാത്ര ഇന്ന് തൃശൂരിലെത്തി. സന്മനസുള്ള എല്ലാവരും അവരവരാല്‍ കഴിയുന്ന തുക സംഭാവന നല്‍കിക്കൊണ്ട് നിരപരാധിയായ അബ്ദുള്‍ റഹീമിനെ തൂക്കുകയറില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കണമെന്നും,ഓരോരുത്തരും നല്‍കുന്ന തുക എത്ര തന്നെ ആയാലും അത് ഒരു ജീവന്റെ വിലയാണെന്നും വര്‍ഷങ്ങളായി മകനെ കാത്തിരിക്കുന്ന റഹീമിന്റെ മാതാവിന്റെ കണ്ണീരൊപ്പാനായി ഈ പുണ്യപ്രവൃത്തിയില്‍ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും പങ്കുചേരണമെന്നും ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു.
ബോചെയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വാഹനങ്ങളിലും നല്‍കിയിട്ടുള്ള അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ ക്യൂആര്‍ കോഡ് പൊതുജനങ്ങളെക്കൊണ്ട് സ്‌കാന്‍ ചെയ്യിച്ചും, പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ആപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യിച്ചും അബ്ദുള്‍ റഹീം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവനകള്‍ അയപ്പിക്കുക എന്ന സേവനം മാത്രമാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയ്യുന്നത്. അതോടൊപ്പം ബോചെ പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്ന സംഭാവനയും പ്രസ്തുത ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് അയക്കും.

സമയം ഒട്ടും പാഴാക്കാനില്ലാത്ത അവസ്ഥയിൽ ദിയ ധനം നൽകേണ്ട കുടുംബത്തിന്റെ വക്കീലുമായി കൂടിക്കാഴ്ച ഇന്നോ നാളെയോ നടക്കുമെന്ന് എംബസി ഉദ്യോഗസ്ഥനും തുടക്കം മുതൽ കേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യുന്ന യൂസഫ് കാക്കഞ്ചേരി പറഞ്ഞു. കൂടിക്കാഴ്ചയിൽ കരാർ അനുസരിച്ചുള്ള പണം സമാഹരിച്ച വിവരം വാദി ഭാഗത്തെ അറിയിക്കും. തുടർന്നുള്ള കോടതി നടപടികൾ ആരംഭിക്കാനും അഭ്യർത്ഥിക്കും

റഹീമിന് പുറത്തിറങ്ങാനുള്ള കോടതി വിധിക്കായി കാത്തിരിക്കുകയാണ് ആഗോള മലയാളി സമൂഹം. മലയാളി സമൂഹത്തിന്റെ വിശ്രമ മില്ലാത്ത പ്രയത്നം ലക്ഷ്യം കാണുന്ന ദിവസം അതിവിദൂരമല്ലെന്നാണ് കരുതുന്നതെന്ന് റിയാദ് അബ്ദുൽ റഹീം സഹായ സമിതി പറഞ്ഞു. വ്യത്യസ്ത ദേശക്കാർ തൊഴിലെടുക്കുന്ന ഗൾഫ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ മലയാളികൾക്ക് ഇത് അഭിമാന നിമിഷമാണ്. മലയാളികളുടെ സംഘബോധം ഖ്യാതി കേട്ടതാണ് പുതിയ സംഭവം അതിന് മുകളിലുള്ള കിരീടമാകും

MP ABDUL RAHIM LEGAL ASSISTANCE COMMITTEE, A/C NO-074905001625, IFSC CODE-ICIC0000749, BRANCH:ICICI MALAPPURAM

മൊബൈൽ ആപ്പിലൂടെ പണം അയക്കാം ക്ലിക്ക് ചെയ്യുക

നഷ്ടപ്പെട്ടതോ മറന്നുപോയതോ ആയ ആധാർ നമ്പർ വീണ്ടെടുക്കാം ; വഴികൾ ഇതാ

0

രാജ്യത്ത് ഏതൊരു പൗരന്റെയും അടിസ്ഥാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന  12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പറാണ് ആധാർ. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു ഡിജിറ്റൽ ഐഡി കൂടിയാണ് ഇത്. ഓരോ ആധാർ നമ്പറും വ്യക്തിഗതമായിരിക്കും. അതിനാൽ തന്നെ ആധാർ നഷ്ടപ്പെടുകയോ ആധാർ നമ്പർ മറന്നുപോകുകയോ ചെയ്താൽ നിത്യ ജീവിതത്തിൽ പോലും ബുദ്ധിമുട്ടിയേക്കാം. 

നിങ്ങളുടെ ആധാർ നമ്പർ നഷ്‌ടപ്പെടുകയോ മറക്കുകയോ ചെയ്‌താൽ, യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് അത് എളുപ്പത്തിൽ വീണ്ടെടുക്കാം. എങ്ങനെയെന്ന് അറിയാം 

ആധാർ നമ്പർ https://myaadhaar.uidai.gov.in/retrieve-eid-uid എന്ന ലിങ്ക് സന്ദർശിച്ച് ഓൺലൈനിൽ വീണ്ടെടുക്കാം
ലിങ്ക് തുറന്നാൽ കാണുന്ന ഓപ്‌ഷനുകളിൽ നിന്നും നിങ്ങളുടെ ആവശ്യം തിരഞ്ഞെടുക്കുക
ആധാർ വീണ്ടെടുക്കൽ എന്ന ഓപ്‌ഷൻ ക്ലിക് ചെയ്ത ശേഷം ലിങ്ക് ചെയ്‌തിരിക്കുന്ന  മൊബൈൽ നമ്പർ/ഇമെയിൽ എന്നിവ നൽകുക. നിങ്ങളുടെ മുഴുവൻ പേരും നൽകുക
ഒട്ടിപി  നൽകുക 
ഒട്ടിപി അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണത്തിന് ശേഷം, അഭ്യർത്ഥന പ്രകാരം ആധാർ നമ്പർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് വഴി അയയ്‌ക്കും.

 ഈ സേവനം സൗജന്യമാണ്. എന്നാൽ, നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, മറന്ന ആധാർ നമ്പർ എങ്ങനെ കണ്ടെത്താം? ഇതിനും വഴികളുണ്ട്. അതിൽ ഒന്നാണ്,  “പ്രിൻ്റ് ആധാർ” സേവനം ഉപയോഗിച്ച് ആധാർ എൻറോൾമെൻ്റ് സെൻ്ററിലെ ഒരു ഓപ്പറേറ്ററുടെ സഹായത്തോടെ ആധാർ നമ്പർ വീണ്ടെടുക്കാം. രണ്ട്, UIDAI ഹെൽപ്പ് ലൈൻ നമ്പറായ 1947-ൽ വിളിച്ച് മറന്ന ആധാർ നമ്പർ വീണ്ടെടുക്കാം 

ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

0

കോഴിക്കോട്: ഒഞ്ചിയം നെല്ലാച്ചേരിയിൽ ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസികളായ അക്ഷയ്,രൺദീപ് എന്നിവരെയാണ് നെല്ലാച്ചേരി പള്ളിക്കടുത്ത് പറമ്പിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പരിസരത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

‘നിങ്ങൾക്കുള്ള കൊറിയർ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നു’ ജാഗ്രത പാലിക്കണം കേരള പോലീസ്

0

വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം കേരള പോലീസ്.നിങ്ങൾക്കുള്ള കൊറിയർ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നു എന്ന ഓട്ടോമാറ്റിക് റെക്കോർഡ് വോയിസ് സന്ദേശം മൊബൈലിൽ ലഭിക്കുന്നതാണ് ആദ്യപടി. കൂടുതൽ അറിയുന്നതിനായി 9 അമർത്തുവാനും ഈ സന്ദേശത്തിൽ ആവശ്യപ്പെടുന്നു.ഇത് അമർത്തുന്നതോടെ കോൾ തട്ടിപ്പുകാർക്ക് കണക്ട് ആവുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, ലഹരിവസ്തുക്കൾ എന്നിവ ഉണ്ടെന്നും അതിന് തീവ്രവാദബന്ധം ഉണ്ടെന്നും അവർ അറിയിക്കും. ഈ കോൾ കസ്റ്റംസിന് കൈമാറുന്നു എന്ന് പറഞ്ഞ് കോൾ മറ്റൊരാളിന് കൈമാറുന്നു. തീവ്രവാദബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് അയാൾ വീണ്ടും നിങ്ങളെ ഭീഷണിപ്പെടുത്തുന്നു

പറഞ്ഞ കാര്യങ്ങൾ വിശ്വസിപ്പിക്കുന്നതിനായി കസ്റ്റംസ് ഓഫീസർ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധപ്പെട്ട വ്യാജരേഖകൾ എന്നിവ അവർ നിങ്ങൾക്ക് അയച്ചുതരും.

കസ്റ്റംസ് ഓഫീസറുടെ ഐഡി കാർഡ് വിവരങ്ങൾ വെബ്സൈറ്റിൽ പരിശോധിച്ചാൽ ഇത്തരത്തിൽ ഒരു ഓഫീസർ ഉണ്ടെന്ന് വ്യക്തമാകുന്നു. ഇതോടെ നിങ്ങൾ സ്വന്തം സമ്പാദ്യ വിവരങ്ങൾ വ്യാജ കസ്റ്റംസ് ഓഫീസർക്ക് കൈമാറുന്നു. നിങ്ങൾ സമ്പാദിച്ച തുക നിയമപരമായി ഉള്ളതാണെങ്കിൽ സമ്പാദ്യത്തിന്റെ 80 % ഡെപ്പോസിറ്റ് ആയി നൽകണമെന്നും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച ശേഷം സമ്പാദ്യം നിയമപരമാണെങ്കിൽ തിരിച്ചുനൽകും എന്നും നിങ്ങളെ പറഞ്ഞുവിശ്വസിപ്പിക്കുന്നു.ഇതു വിശ്വസിച്ച് ഇവർ നൽകുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നവർ തട്ടിപ്പിന് ഇരയാകുന്നു.

ഇത്തരം തട്ടിപ്പിൽ വീണുപോകാതിരിക്കാൻ ജാഗ്രത പാലിക്കുക.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കോഴിക്കോട് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

0

കോഴിക്കോട് പയ്യോളി മണിയൂരിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് പോസ്റ്റ്മോർട്ടം.

കരുവാണ്ടി മുക്കിലെ കോട്ടയിൽ താഴ ആയിഷ സിയയാണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ കിടപ്പുമുറിയിലാണ് കുഞ്ഞിൻ്റ മൃതദേഹം കണ്ടത്. മാതാവ് ഫായിസ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഫായിസ അടുത്ത വീട്ടിലെത്തി താൻ മരിക്കുകയാണെന്നും കുഞ്ഞിനെ കൊന്നെന്നും പറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പു മുറിയിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്. പൊലിസ് നിരീക്ഷണത്തിലാണ്.

ബന്ധുക്കൾക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേർ ഒഴുക്കില്‍പ്പെട്ടു മരിച്ചു

0

പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ ഒഴുക്കില്‍പ്പെട്ടു മരിച്ചു. കോട്ടോപ്പാടം പുറ്റാനിക്കാട് പുതിയ വീട്ടിൽ ബാദുഷ (20) . ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാന (19), ദീന മെഹ്ബ (20) എന്നിവരാണ് മരിച്ചത്.

കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം ജേഷ്ഠാനുജന്മാരുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. പുഴക്ക് സമീപം തോട്ടം വാങ്ങിയതിൽ എത്തിയതായിരുന്നു മൂന്നുപേരും. അവിടെ നിന്നും കുളിക്കാൻ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് പുഴയിൽ മുങ്ങിയത്. നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് കുട്ടികളെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. സാധാരണയായി ആളുകൾ കുളിക്കുന്ന കടവല്ല ഇതെന്ന് വാർഡ് മെമ്പർ അനസ് പറഞ്ഞു.

സ്വർണവില 53,000 ത്തിലേക്കോ; ഇന്നും പവൻ റെക്കോർഡ് വിലയിൽ

0

സംസ്ഥാനത്ത് വീണ്ടും സ്വർണം റെക്കോർഡ് വിലയിൽ. സ്വർണ്ണവില ഇന്ന് പവന് 80 രൂപ വർദ്ധിച്ചു. വിപണി വില 52960 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6620 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം  സാധാരണ വെള്ളിയുടെ വില 89 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്. 

ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഏപ്രിൽ 1 – ഒരു പവന് 680 രൂപ വർധിച്ചു. വിപണി വില 50880 രൂപ 
ഏപ്രിൽ 2 – ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ 
ഏപ്രിൽ 3 – ഒരു പവന് 600 രൂപ വർധിച്ചു. വിപണി വില 51280 രൂപ 
ഏപ്രിൽ 4 – ഒരു പവന് 400 രൂപ വർധിച്ചു. വിപണി വില 51680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ
ഏപ്രിൽ 6- ഒരു പവന് 1160 രൂപ വർധിച്ചു. വിപണി വില 52280 രൂപ
ഏപ്രിൽ 7- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 52280 രൂപ
ഏപ്രിൽ 8- ഒരു പവന് 240 രൂപ വർധിച്ചു. വിപണി വില 52520 രൂപ
ഏപ്രിൽ 9- ഒരു പവന് 200 രൂപ വർധിച്ചു. വിപണി വില 52800 രൂപ
ഏപ്രിൽ 10- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52880 രൂപ
ഏപ്രിൽ 11- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52960 രൂപ

പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

0

പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം.പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഇദ്ദേഹം കഴിഞ്ഞ 40 കൊല്ലമായി പ്രവര്‍ത്തിച്ച് വന്നത് .

ക്ലാസ്സിക്‌ മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു. ആദ്യമായി ഗാന്ധിമതി ബാലന്‍ നിര്‍മ്മിച്ച ചിത്രം നേരം ഒത്തിരി കാര്യമാണ്. ആദാമിന്റെ വാരിയെല്ല് , പഞ്ചവടി പാലം , മൂന്നാം പക്കം , തൂവാനത്തുമ്പികൾ , സുഖമോ ദേവി , മാളൂട്ടി , നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താംമുദയം തുടങ്ങിയ 30ൽ പരം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചു. 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു.63 വയസിൽ ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി വളർത്തി.

ഇവന്‍റ്സ് ഗാന്ധിമതി എന്ന ഇവന്റ്മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ നാഷനൽ ഗെയിംസ് അടക്കം നിരവധി വലിയ പരിപാടികൾ സംഘടിപ്പിച്ച ഒരു മികച്ച സംഘാടകൻ ആയിരുന്നു.മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡായി ആയി വളർത്തി. ഒരു കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയേയും വെച്ച് കൂടുതൽ സിനിമ ചെയ്ത നിർമാതാവായിരുന്നു. സ്ഫടികം, കിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയിരുന്നു. തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ ആയിരുന്നു. അനശ്വര സംവിധായകൻ പത്മരാജന്റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ പടങ്ങൾ ചെയ്തത്. പദ്മരാജന്റെ ആകസ്മിക മരണത്തെ തുടര്‍ന്നാണ് സിനിമയിൽ നിന്നും പിൻവാങ്ങിയത്.ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ബാലൻ . പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു. വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമൂല്യത്തിന് പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച് , അതിൽ വിജയിച്ച അപൂർവം നിർമാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. റോട്ടറി ഉൾപ്പടെ നിരവധി സാമൂഹിക മേഖലകളിൽ പ്രവർത്തിച്ച ബാലൻ വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു.

ഭാര്യ – അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ – മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ – ആലിബൈ സൈബർ ഫോറെൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).