spot_img
Saturday, July 4, 2026
Home Blog Page 394

സ്ത്രീ ശക്തി SS 409 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

 കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 409 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ഒന്നാം സമ്മാനം (75 Lakhs) SC 161209 

സമാശ്വാസ സമ്മാനം (8,000)

SA 161209  SB 161209

SD 161209  SE 161209

SF 161209  SG 161209

SH 161209  SJ 161209

SK 161209  SL 161209  SM 161209

2nd Price – Rs. 10,00,000/-SG 869928 

മൂന്നാം സമ്മാനം (5,000) 0128  0513  1517  2583  4283  4391  4410  4556  5185  5694  7624  7860  7879  8024  8147  8153  9515


നാലാം സമ്മാനം (2,000/-)1267  1906  2029  2527  3079  3885  4387  7715  8385  9077

അഞ്ചാം സമ്മാനം (1,000/-)
0142  0160  3194  3860  4467  4708  4928  5206  6003  6175  6292  6296  6884  7623  7829  8265  8454  9336  9517  9667

ആറാം സമ്മാനം (1,000/-)
0464  0677  0794  1032  1141  1211  1269  1399  1843  2449  2649  3090  3498  3630  3704  3869  4011  4134  4456  4797  4953  5285  5317  5330  5487  5605  6394  6497  6866  7154  7279  7383  7453  7736  7953  8019  8215  8354  8357  8383  8417  8484  8591  8805  8965  8979  9225  9379  9420  9446  9516  9985



ഏഴാം സമ്മാനം (200/-)
0177  0358  0561  0687  0740  0799  0851  0853  1014  1392  1413  1891  2006  2142  2680  2794  2858  2862  3400  3574  4050  4925  4931  5028  5586  5916  6083  6141  6153  6192  6453  6977  7339  7371  7599  7617  7910  7922  7980  8574  8650  8869  9104  9364  9432

എട്ടാം സമ്മാനം (100/-)6375  5978  4461  2569  9109  6800  7351  8689  2386  3664  4553  2819  6385  0429  4395  4982  8232  9817  1907  8750  7302  1015  6774  0612  3285  1203  2394  8907  8982  2553  9253  5783  4581  4120  5465  2711  0082  1049  3113  1290  7330  1249  3282  8604  5912  5911  8264  6043  9230  1447  9301  9415  6728  5057  3648  2223  7232  7000  4685  6344  7697  2259  3189  2822  5819  3168  6735  5760  5403  9813  0648  5224  9586  6445  1867  5930  9220  7062  0149  2026  7872  9310  0834  3841  2803  5062  4615  9456  4362  5611  1798  4727  3074  2244  7056  9683  1647  6226  5310  6381  5975  6325  2369  1145  9699  3405  1884  6920  4262  0452  4333  3044  6608  3859  3717  7497  3492  8612  4719  9491  9015  9734  9565  1742  4576  1829

ഇതാ ഇവിടെയുണ്ട്‌ നജീബിന്റെ ‘രക്ഷകൻ’

0

തിരൂർ: പ്രവാസ ജീവിതത്തിലെ ദുരിതത്തിന്റെ കഥപറഞ്ഞ ആടുജീവിതവും നജീബും തിയറ്ററുകളിൽ സൂപ്പർ ഹിറ്റാകുമ്പോൾ യഥാർഥ ജീവിതത്തിലെ ഒരു കഥാപാത്രം ഇങ്ങ്‌ തിരൂരിലുണ്ട്. മൂന്ന്‌ വർഷത്തെ ആടുജീവിതം താണ്ടി നജീബ് രക്ഷപ്പെട്ട് റിയാദിലെത്തിയപ്പോൾ ഭക്ഷണവും താമസവുമൊരുക്കുന്നത്‌ അവിടുത്തെ മലബാർ ഹോട്ടലുടമയായ പ്രവാസിയാണ്‌. തിരൂർ പത്തമ്പാട് അരങ്ങത്തിൽ കുഞ്ഞുമുഹമ്മദ് (കുഞ്ഞാക്ക). മെലിഞ്ഞൊട്ടി മുടിയും താടിയും നീട്ടി ദേഹമാസകലം മുറിവും പാടുകളുമായി വിരൂപനായ നജീബിനെ വീണ്ടും ജീവിതത്തിലേക്ക്‌ തിരിച്ചെത്തിക്കുന്നത്‌ കുഞ്ഞാക്കയാണ്‌–- ജീവിതത്തിലും സിനിമയിലും.

വർഷങ്ങൾക്കിപ്പുറം അന്നത്തെ ആ നിമിഷങ്ങൾ തിരൂരിലെ വീട്ടിലിരുന്ന്‌ ഓർത്തെടുക്കുകയാണ്‌ കുഞ്ഞുമുഹമ്മദ്‌. ‘ഒരുദിവസം വൈകിട്ട് സുഹൃത്താണ് മാനസിക രോഗിയെന്ന് സംശയിക്കുന്ന ഒരാളെക്കുറിച്ച് പറയുന്നത്. മുടിയും താടിയും ജഡ പിടിച്ച ഭീകരരൂപം. കീറിയ വസ്ത്രങ്ങൾ. മുഖത്തും ശരീരത്തിലെമ്പാടും മർദനമേറ്റ പാടുകൾ. ഒറ്റനോട്ടത്തിൽ മാനസിക പ്രശ്നമുള്ളയാളാണെന്ന്‌ തോന്നും. ഭക്ഷണവും വെള്ളവും കൊടുത്ത് ശാന്തമാക്കിയശേഷം സംസാരിച്ചപ്പോഴാണ് മലയാളിയാണെന്നും ആട് മേക്കൽ ജോലിയിൽനിന്നും രക്ഷപ്പെട്ട് എത്തിയതാണെന്നും അറിഞ്ഞത്. പിന്നീട്‌ 20 ദിവസത്തോളം കൂടെ താമസിപ്പിച്ച്‌ ആരോഗ്യം വീണ്ടെടുത്തു. നാട്ടിലേക്ക് അയക്കാനായി പൊലീസിൽ കീഴടക്കി. ഒരാഴ്ച കഴിഞ്ഞ്‌ അധികൃതർ നാട്ടിലേക്ക് അയച്ചു’–- ആ ദിവസങ്ങൾ ഓർത്തെടുത്ത്‌ കുഞ്ഞാക്ക പറഞ്ഞു.  ‘ജയിലിൽപോയ ശേഷം നജീബിനെക്കുറിച്ച് വിവരമൊന്നുമുണ്ടായില്ല. വർഷങ്ങൾക്കുശേഷം നജീബിനെക്കുറിച്ച് കഥയെഴുതാനെന്നു പറഞ്ഞ് ഒരാൾ എത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ അറിയില്ലെന്ന്‌ പറഞ്ഞ് അയച്ചു. പിന്നീട് ആടുജീവിതം നോവലിലും ഇപ്പോൾ സിനിമയിലും കഥാപാത്രമായെന്നറിഞ്ഞപ്പോൾ സന്തോഷം’–- കുഞ്ഞാക്ക പറഞ്ഞു.

1981ലാണ് കുഞ്ഞുമുഹമ്മദ്‌ പ്രവാസിയാകുന്നത്‌. പല കമ്പനികളിൽ ജോലിചെയ്‌താണ്‌ പിന്നീട് മലബാർ ഹോട്ടലിന്റെ നടത്തിപ്പുകാരനാകുന്നത്‌. അക്കാലത്ത്‌ നിരവധി നജീബുമാരെ കണ്ടുമുട്ടി. എല്ലാവരെയും പറ്റാവുന്ന രീതിയിൽ സഹായിച്ചു. ‘നജീബിന്റെ രൂപവും അവശതയും കണ്ടപ്പോൾ മനുഷ്യജീവി എന്ന നിലയിലൊരു സഹായംമാത്രമാണ് ചെയ്തത്’–- പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിൽകഴിയുന്ന കുഞ്ഞുമുഹമ്മദ്‌ പറഞ്ഞു. സിനിമ ഇറങ്ങിയശേഷം കൂടുതൽ പേർ വിവരങ്ങൾ ചോദിച്ചെത്തുന്നുണ്ട്‌. നോമ്പ് കാലം കഴിഞ്ഞ് സിനിമ കാണുമെന്നും നജീബിനെ നേരിട്ട് കാണാൾ ആഗ്രഹമുണ്ടെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.

കുടിവെള്ളത്തെ ചൊല്ലി തര്‍ക്കം: കുറ്റിപ്പുറത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു

0

മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ട് പേർക്ക് വെട്ടേറ്റു. ഊരോത്ത് പള്ളിയാലിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. സഹോദരങ്ങളായ അറുമുഖൻ (29), മണി (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. 

മണിക്ക് തലയിൽ മടല് കൊണ്ട് അടിയേറ്റ് പരിക്കുണ്ട്. കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റ് ഇദ്ദേഹത്തിന് നെഞ്ചിലും പരിക്കേറ്റു. മണിയുടെ ഇടത് തോളിലാണ് വാള് കൊണ്ട് വെട്ടിയത്. ഇരുവരും നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകൾ തമ്മിലാണ് ഇന്ന് രാവിലെ തര്‍ക്കും തുടങ്ങിയത്. ഇത് പിന്നീട് പുരുഷന്മാര്‍ തമ്മിലുള്ള കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. പ്രദേശവാസികളായ മൂന്ന് പേര്‍ ആക്രമിച്ചെന്നാണ് അറുമുഖനും മണിയും പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

വമ്പന്‍ മാറ്റങ്ങളുമായി യൂട്യൂബും; വീഡിയോ കാഴ്ച കൂടുതല്‍ രസകരമാക്കും ഈ മൂന്ന് ഫീച്ചറുകള്‍

0

മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പിന്നാലെ എഐ ഫീച്ചറുകള്‍ പരീക്ഷിക്കാനുള്ള നീക്കവുമായി യൂട്യൂബും. 
ദൈര്‍ഘ്യമേറിയ വീഡിയോകള്‍ സൗകര്യപ്രദമായി കാണുക, വീഡിയോയ്ക്ക് കീഴിലെ കമന്റ് സെക്ഷന്‍ കൂടുതല്‍ സജീവമാക്കുക, വിദ്യാഭ്യാസ അധിഷ്ടിത ഉള്ളടക്കത്തില്‍ നിന്ന് എളുപ്പം പഠനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ്‍് എഐയെ കമ്പനി കൂട്ട് പിടിക്കുന്നത്. 

പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ദൈര്‍ഘ്യമേറിയ വീഡിയോ മുഴുവനും കണ്ടിരിക്കുന്നതിന് വിരാമമാകും. വീഡിയോയിലെ രസകരമായ രംഗങ്ങള്‍ മാത്രം എളുപ്പത്തില്‍ കണ്ടെത്താന്‍ പുതിയ ഫീച്ചര്‍ നിങ്ങളെ സഹായിക്കും. വീഡിയോകളില്‍ ഡബിള്‍ ടാപ്പ് ചെയ്ത് അത് സ്‌കിപ്പ് ചെയ്ത് കാണാന്‍ ശ്രമിക്കുമ്പോള്‍ സ്‌ക്രീനില്‍ ഒരു ബട്ടന്‍ തെളിയും. അതു വഴി വീഡിയോയിലെ രസകരമെന്ന് എഐ കണ്ടെത്തിയ രംഗങ്ങള്‍ തിരഞ്ഞെടുത്ത് കാണാനാകും. നിലവില്‍ ചുരുക്കം ചില യൂട്യൂബ് പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ എഐ വീഡിയോ നാവിഗേഷന്‍ ടൂള്‍ ലഭ്യമായിട്ടുള്ളൂ. വൈകാതെ കൂടുതല്‍ പേരിലേക്ക് ഈ സൗകര്യം എത്തിയേക്കുമെന്നാണ് സൂചന.

സാധാരണ വീഡിയോയ്ക്ക് താഴെ നിരവധി ചര്‍ച്ചകള്‍ അരങ്ങേറാറുണ്ട്. വീഡിയോയിലെ വിഷയം, അവതരണരീതി, അവതാരകര്‍ പോലുള്ള പലവിധ വിഷയങ്ങളെ കുറിച്ചാവും ആ ചര്‍ച്ചകള്‍. നിലവില്‍ സമയ ക്രമത്തിലാണ് കമന്റ് സെക്ഷനില്‍ കമന്റുകള്‍ കാണുക. ഒരാള്‍ ആരംഭിച്ച ചര്‍ച്ചാ വിഷയത്തിന്‍ കീഴില്‍ ചര്‍ച്ച നടത്താനായി റിപ്ലൈ കൊടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. പുതിയ എഐ ഫീച്ചര്‍ വരുന്നതോടെ വീഡിയോയിലെ കമന്റുകള്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണിക്കാനാകും. എഐയുടെ സഹായത്തോടെയാണ് കമന്റുകള്‍ വേര്‍തിരിക്കുകയെന്ന മെച്ചവുമുണ്ട്. ഇനി മുതല്‍ വീഡിയോയിലെ കമന്റ് സെക്ഷന്‍ തുറക്കുമ്പോള്‍ ‘ടോപ്പിക്സ്’ എന്ന പേരില്‍ ഒരു ടാബ് കാണാം. അത് തിരഞ്ഞെടുത്താല്‍ വിവിധ വിഷയങ്ങള്‍ക്ക് കീഴില്‍ കമന്റുകള്‍ ക്രമീകരിച്ചിരിക്കുന്നത് കാണാനാകും. ഇതില്‍ ഇഷ്ടമുള്ളവ തിരഞ്ഞെടുക്കുന്നത് വഴി എളുപ്പത്തില്‍ ചര്‍ച്ചയുടെ ഭാഗമാവാം. 

കമന്റുകളുടെ സംഗ്രഹം നല്കുന്നതിനൊപ്പം അനാവശ്യ വിഷയങ്ങള്‍ എഐ തന്നെ മാറ്റി നിര്‍ത്തുമെന്ന ഗുണവുമുണ്ട്. പുതിയ ഫീച്ചര്‍ കമന്റ് ബോക്‌സില്‍ വലിയൊരു മാറ്റം കൊണ്ടുവരുമെന്നാണ് കണക്കുകൂട്ടല്‍. വിവരശേഖരണം, പഠനം എന്നിവയ്ക്ക് വേണ്ടി യൂട്യൂബിനെ ആശ്രയിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന ഫീച്ചറാണിത്. വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ Ask എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് വീഡിയോയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാനാകും. നിലവില്‍ ഈ മൂന്ന് ഫീച്ചറുകളും ചുരുക്കം ചില യൂട്യൂബ് പ്രീമിയം വരിക്കാര്‍ക്കാണ് ലഭിക്കുന്നത്. ഉടനെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിയേക്കും.

വളർത്തുനായ കുരച്ചതിന് നാലംഗ സംഘം മർദ്ദിച്ച സംഭവം; ചികിത്സയിലായിരുന്ന ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു

0

കൊച്ചി : ഇതരസംസ്ഥാനക്കാരുടെ മര്‍ദ്ദനത്തിന് ഇരയായ ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു. മുല്ലശ്ശേരി കനാൽ റോഡിലെ വിനോദാണ് (52) മരിച്ചത്. ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവർ ആയിരുന്നു വിനോദ്. വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് വിനോദിനെ ഇതരസംസ്ഥാനക്കാരാരായ നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. യുപി, ഹരിയാന സ്വദേശികളാണ് കേസിൽ പ്രതികൾ. കഴുത്തിന് കുത്തിപ്പിടിച്ചതിനെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ബോധ രഹിതനാകുകയുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് 11.30 ണ് മസ്തിഷ്കമരണ സ്ഥിരീകരിച്ചു. സംഭവത്തിൽ തപാൽ ഓഫിസ് ജീവനക്കാരായ 4 പേര് അറസ്റ്റിൽ ആയിരുന്നു

പാചകവാതക വില കുറച്ചു; വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 30.50 രൂപ കുറഞ്ഞു

0

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ ഇളവ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്‍റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ  കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

ഡല്‍ഹിയില്‍  1764.50 രൂപയും കൊച്ചിയില്‍ 1775 രൂപയാണ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ  പുതുക്കിയ വില. അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. 7.50 രൂപയുടെ കുറവാണ് വരുത്തിയത്. ഈ വർഷം ഫെബ്രുവരിയിലും മാർച്ചിലും തുടർച്ചയായി രണ്ട് വിലവർദ്ധനവിന് ശേഷമാണ് വില കുറച്ചത്

ഒടുവിൽ എംവിഡി പൊലീസിനോടു പറഞ്ഞു: “ലോറി ഡ്രൈവർ നിരപരാധി

0


അടൂരിൽ കാർ ലോറിയിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ  കാര്‍ ലോറിയിലേക്ക് മനപ്പൂര്‍വം ഇടിച്ചുകയറ്റിയതാണെന്ന് സ്ഥിരീകരിച്ച് ആര്‍ ടി ഒ എന്‍ഫോഴ്സ്‌മെന്‍റ് വിഭാഗം. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ബ്രേക്കിടാൻ ശ്രമിച്ചില്ലെന്നും അനുജയും ഹാഷിമും സീറ്റ് ബെല്‍ട്ട് ധരിച്ചിരുന്നില്ലെന്നും ലോറിയിലെ ക്രാഷ് ബാരിയറും അപകടത്തിന്റെ ആഘാതം കൂട്ടിയെ്നനും എംവിഡി റിപ്പോര്‍ട്ട് പറയുന്നു.

തെറ്റായ ദിശയില്‍ നിന്നുമാണ് കാര്‍ ലോറിയില്‍ ഇടിച്ചു കയറിയത് എന്നത് ഉൾപ്പെടെ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്  ആര്‍ ടി ഒ എന്‍ഫോഴ്സ്‌മെന്‍റ് വിഭാഗം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി. ഇതോടെ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി. കണ്ടെയ്നർ ലോറി ഡ്രൈവർ വടക്കേ ഇന്ത്യക്കാരനായ റംസാനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ എംവിഡിയുടെ കണ്ടെത്തലോടെ ലോറി ഡ്രൈവർക്കെതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകി. 

അമിതവേഗതയിൽ മനപ്പൂർവം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോറി ഡ്രൈവറെ കേസിൽനിന്ന് ഒഴിവാക്കിയത്. കോട്ടയത്ത് ലോഡിറക്കി ശിവകാശിയിലേക്ക് പോകുകയായിരുന്നു ലോറി എന്നാണ് റിപ്പോര്‍ട്ടുകൾ. അതേസമയം അപകടത്തിൽപ്പെട്ട കാർ മുഹമ്മദ് ഹാഷിം വാങ്ങിയത് രണ്ടുമാസം മുമ്പാണെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. പഴയ അടൂർ രജിസ്ട്രേഷനിലുള്ള ഈ കാറിൽ എയർ ബാഗോ, ആധുനിക സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വിവിധ റിപ്പോര്‍ട്ടുകൾ പറയുന്നു. 

വ്യാഴാഴ്ച രാത്രി 10.45-നാണ് തുമ്പമൺ നോർത്ത് ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിംവില്ലയിൽ മുഹമ്മദ് ഹാഷിം(31) എന്നിവർ സഞ്ചരിച്ച കാർ ലോറിയിലിടിച്ച് ഇരുവരും മരിച്ചത്. അനുജയും ഹാഷിമും തമ്മിൽ ഒരു വർഷത്തിലധികമായി പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന. 

വിനോദയാത്രയിൽ അനുജ ഒരുതരത്തിലുമുള്ള അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നില്ലെന്ന് സഹപ്രവർത്തകർ. കൊട്ടാരക്കര എത്തുംമുമ്പ് ഭക്ഷണംകഴിക്കാൻ കയറിയപ്പോൾ അനുജയ്ക്ക് ഒരു ഫോൺകോൾ വന്നിരുന്നു. എന്നാലിത് വീട്ടിൽനിന്നായിരുന്നു എന്നാണ് മറ്റ് അധ്യാപകരോടു പറഞ്ഞത്. ഈ ഹോട്ടലിൽ മുക്കാൽ മണിക്കൂർ ചെലവഴിച്ചശേഷമാണ് അടൂരിലേക്ക് അധ്യാപകസംഘം യാത്രതിരിച്ചത്.

അതേസമയം മരണത്തിലേക്ക് കാറോടിച്ച് കയറ്റാൻ ഹാഷിമിനെ പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള വിശദമായ അന്വേഷണത്തിലാണ് അടൂർ പൊലീസ്. അനുജയെ കൊലപ്പെടുത്തി ഹാഷിം ജീവനൊടുക്കിയതാണോ? അതോ ഇരുവരും തീരുമാനമെടുത്ത് മരണത്തിലേക്ക് വാഹനം ഓടിച്ചു കയറിയതാണോ? ദുരൂഹതയും സംശയങ്ങളും നീങ്ങണമെങ്കിൽ ഇരുവരുടെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂർത്തിയാകണം. വാട്സ്ആപ്പ് ചാറ്റുകളും ഫോൺ വിളി രേഖകളും വീണ്ടെടുക്കണം. അതിനുള്ള പരിശോധനയിലാണ് സൈബർ വിഭാഗം.

ഇരച്ചെത്തിയ ‘കള്ളക്കടൽ’; തലസ്ഥാനത്ത് നിരവധി വീടുകളിൽ വെള്ളം കയറി, 200 ലേറെ കുടുംബങ്ങൾ ദുരിതത്തിൽ

0

അപ്രതീക്ഷിതമായ കടൽക്ഷോഭത്തിൽ വെള്ളത്തിനടിയിലായി തിരുവനന്തപുരത്തെ തീരമേഖല. പൊഴിയൂർ, പൂവാർ, കരുംകുളം, പുല്ലുവിള, അടിമലത്തുറ  മേഖലയിലെ ഇരുന്നൂറിൽപ്പരം കുടുംബങ്ങളെയാണ് കടലാക്രമണം ബാധിച്ചത്. കഴിഞ്ഞ ദിവസം  ഉച്ചയോടെയാണ് കടൽ കരയിലേക്ക് കയറാൻ തുടങ്ങിയത്.  നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിൽ ആൾക്കാരെ മാറ്റിപ്പാർപ്പിച്ചു. വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റാനുള്ള ക്രമീകരണമൊരുക്കിയതിനാൽ വലിയ അപകടം ഒഴിവായി. ദുഃഖവെള്ളിയും ഈസ്റ്റർ ആഘോഷവും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങാത്തതും അത്യാഹിതങ്ങൾ ഒഴിവാക്കി. 

അപ്രതീക്ഷിതമായി വീശിയടിച്ച തിരമാലകൾ തീരദേശത്തുകാരെ ഭീതിയിലാക്കി.  വൈകുന്നേരം മൂന്നോടെ തീരദേശത്തിന്‍റെ താഴ്ന്ന ഭാഗങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലായി. റോഡുകളും മുങ്ങിയതോടെ  നിരവധി പേർ വീടുകളിൽ കുടുങ്ങി. ജെ. സി. ബി. ഉപയോഗിച്ച് വെള്ളം തുറന്ന് വിട്ട് പരിഹാരം കാണാനുളള ശ്രമം വിജയിച്ചില്ല. തിരമാലകൾ രാത്രിയിലും കരയിലേക്ക് വീശി ക്കയറി. കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടായ കള്ളക്കടൽ പ്രതിഭാസമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സാധാരണയായി മാർച്ച് അവസാനം മുതൽ മെയ് വരെ ഇടക്ക് കടലിന്‍റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെങ്കിലും ഇത്ര കലുഷിതമാകില്ലെന്നാണ് വിലയിരുത്തൽ. 

കൊല്ലംകോട് മുതൽ അടിമലത്തുറ വരെ ജില്ലയുടെ തെക്കൻ പ്രദേശത്തെ കടൽ ക്ഷോഭം ഏറെ ബാധിച്ചു. പൊഴിയൂർ,പൂവാർ ഇ.എം.എസ് കോളനി, എരിക്കലുവിള, ചിലാന്തി വിളാകം, കരിംകുളം, പള്ളം, പുല്ലുവിള, അടിമലത്തുറ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായിരുന്നു. പൂവാർ , കരുംകുളം, കുളത്തൂർ, കോട്ടുകാൽ പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾക്കായി അധികൃതർ സ്കൂളുകൾ  സജ്ജമാക്കിയിട്ടുണ്ട്. 

വീടൊഴിഞ്ഞ് പോകുന്നവർ ക്യാമ്പുകളിൽ എത്തണമെന്ന അറിയിപ്പും നൽകി. കടൽ ശാന്തമാകുന്നതുവരെ ആരും കടലിൽ പോകരുതെന്ന് ആരാധനാലയങ്ങൾ വഴിയും കടലോര ജാഗ്രതാ സമിതി വഴിയും പൊലീസും , മറൈൻ എൻഫോഴ്സുമെന്‍റും, ഫിഷറീസ് അധികൃതരും മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ട്. ഉയർന്ന തിരമാലയും കടലാക്രമണവും ഒരു ദിവസം കൂടി തുടരുമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

ഈ ഏഴ് കാര്യങ്ങള്‍ നിങ്ങളുടെ വൃക്കയെ തകരാറിലാക്കും

0

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇവ സഹായിക്കും. അതിനാല്‍ തന്നെ വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. എന്നാല്‍ വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുകയാണ്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. നിങ്ങള്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ പോലും വൃക്കയെ തകരാറിലാക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം… 

ഒന്ന്… 

ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കകളെ തകരാറിലാക്കും. അതിനാല്‍ ഉപ്പിന്‍റെ ഉപയോഗം പരിമിതപ്പെടുത്തുക. പ്രതിദിനം 5-6 ഗ്രാം എന്ന നിലയില്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

രണ്ട്… 

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് അഥവാ ഉയര്‍ന്ന പ്രമേഹവും വൃക്കയുടെ ആരോഗ്യത്തെ ബാധിക്കാം. വൃക്കരോഗത്തിന്‍റെ ഏറ്റവും സാധാരണമായ കാരണം പ്രമേഹമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ പ്രമേഹം നിയന്ത്രിക്കുക. 

മൂന്ന്… 

രക്തസമ്മര്‍ദ്ദം ഉയരുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നന്നല്ല. ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ വൃക്കയിലെ രക്തക്കുഴലുകൾ ചുരുക്കുകയും ഇത് രക്തയോട്ടം കുറയ്ക്കുകയും വൃക്കകൾ നന്നായി പ്രവർത്തിക്കുന്നത് തടയുകയും ചെയ്യുന്നു. അതിനാല്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുക. 

നാല്… 

വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും. നിർജ്ജലീകരണം മൂലം ധാതുക്കളുടെയും മാലിന്യ ഉൽപന്നങ്ങളുടെയും ഉയർന്ന സാന്ദ്രതയുള്ള മൂത്രത്തിൻ്റെ ഉത്പാദനത്തിന് കാരണമാകുന്നു. ഇത് ക്രിസ്റ്റലുകൾ രൂപപ്പെടാൻ ഇടയാക്കും, ഇത് വൃക്കയിലെ കല്ലുകൾക്ക് കാരണമാവുകയും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ വെള്ളം ധാരാളം കുടിക്കുക. ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം 8 മുതല്‍ 10 ​ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

അഞ്ച്… 

പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക.  പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും, അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. 

ആറ്… 

മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

ഏഴ്… 

സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ഇത്തരം ജങ്ക് ഫുഡ് സംസ്കാരം ഉപേക്ഷിച്ച്, പഴങ്ങളും പച്ചക്കറികളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

കൊല്ലത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി; കോഴിക്കോട്  സ്വദേശി അറസ്റ്റിൽ 

0

കൊല്ലം കരുനാഗപ്പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുള്ള സുരേഷിനെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഗുജറാത്തിൽ നിന്നാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. 

ഈ മാസം 12നാണ് തൊടിയൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയ്ക്ക് യുവാവുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തി. വൈകീട്ട് അയൽവാസികളോടൊപ്പം തിരുവാതിരക്കളി കളിച്ചുകൊണ്ട് നിന്ന പെൺകുട്ടി സുരേഷിൻ്റെ ഫോൺ കോൾ വന്നതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്നും മനസിലായി.

അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന് സുരേഷിനെ വീഡിയോ കോൾ ചെയ്തു കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തി. ഫോണിയൂടെയുള്ള നിരന്തരമായുള്ള ശല്യവും ഭീഷണിയും സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യയെന്നാണ് പൊലീസ് കണ്ടെത്തൽ. ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഗുജറാത്തിലെ ഒരു കുഗ്രാമത്തിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഒളിത്താവളം കണ്ടെത്തിയത്.