spot_img
Saturday, June 27, 2026
Home Blog Page 488

കോഴിക്കോട്ട് നഴ്സിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0

കോഴിക്കോട്: കിടപ്പുമുറിയിൽ നഴ്സ് മരിച്ച നിലയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ സഹല ബാനു (21) ആണ് മരിച്ചത്. നെൻമേനി അരങ്ങാൽ ബഷീറിന്റെ മകളാണ്. പാലാഴിയിലുള്ള സ്വകാര്യ കമ്യൂണിറ്റി ആശുപത്രിയിൽ നഴ്സായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കുള്ള രണ്ടുമണി ഡ്യൂട്ടിക്കു സഹല എത്താതെ വന്നതോടെ താമസസ്ഥലത്ത് അന്വേഷിച്ച് എത്തുകയായിരുന്നു. ആശുപത്രിക്ക് മുകളിലുള്ള മുകളിലുള്ള കിടപ്പുമുറി ഉള്ളിൽനിന്നും കുറ്റിയിട്ട നിലയിൽ കണ്ടെത്തി.തുടർന്നു വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവു പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു

അവസാനയാത്രയ്ക്ക് മുമ്പ് നാലുപേരും ഒറ്റ ഫ്രെയിമില്‍; നൊമ്പരമായി പ്രവാസി മലയാളികള്‍

0

മനാമ: പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി യുവാക്കളുടെ മരണം. ഓണാഘോഷം കഴിഞ്ഞ് താമസസ്ഥലത്തേക്ക് പുറപ്പെട്ട നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ യാത്ര അവസാനയാത്ര ആയതിന്‍റെ ഞെട്ടലിലാണ് പ്രവാസികള്‍. ബഹ്‌റൈനിലെ ആലിയില്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ അഞ്ചുപേരാണ് മരിച്ചത്. ഇതില്‍ നാലുപേര്‍ മലയാളികളും ഒരാള്‍ തെലങ്കാന സ്വദേശിയുമാണ്.ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നാല് മലയാളികളും ഹോസ്പിറ്റല്‍ സിഇഒയുടെ സഹായി ആയി പ്രവര്‍ത്തിക്കുന്ന തെലങ്കാന സ്വദേശിയുമാണ് അപകടത്തില്‍ മരിച്ചത്. കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാക്കള്‍ മരിച്ചത്. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി പാറേക്കാടന്‍ ജോര്‍ജ് മകന്‍ ഗൈദര്‍ (28), കോഴിക്കോട് സ്വദേശി വി പി മഹേഷ് (34), പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍ (26), തെലങ്കാന സ്വദേശി സുമന്‍ രാജണ്ണ (27), പയ്യന്നൂര്‍ എടാട്ട് സ്വദേശി അഖില്‍ രഘു (28) എന്നിവരാണ് മരിച്ചത്.

ആലിയില്‍ വെള്ളിയാഴ്ച പത്ത് മണിയോടെയാണ് അപകടമുണ്ടായത്. മുഹറഖിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരായിരുന്നു അഞ്ച് പേരും. സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്ക് പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഓണാഘോഷം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഇവര്‍.ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷങ്ങളില്‍ സജീവമായിരുന്നു അപടത്തില്‍ മരിച്ച നാല് മലയാളികളും. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിനോദ പരിപാടികളില്‍ സജീവമായി പങ്കെടുത്ത നാല് മലയാളികളും ഒരു ഫ്രെയിമില്‍ ഉള്‍പ്പെട്ട ഫോട്ടോ നൊമ്പരമാകുകയാണ്. ഒരേ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്നത് കൊണ്ട് തന്നെ ഉറ്റ സുഹൃത്തുക്കളുമായിരുന്നു ഇവര്‍. മുഹറഖില്‍ ആശുപത്രിക്ക് അടുത്ത് തന്നെയാണ് അഞ്ചുപേരും താമസിച്ചിരുന്നത്. ഒരേ കാറില്‍ താമസസ്ഥലത്തേക്ക് പുറപ്പെട്ട അവരുടെ അവസാനയാത്രയായി അതെന്ന് പരിചയക്കാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

‘ദയവായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം’; ഉപഭോക്താക്കളോട് അഭ്യർഥനയുമായി കെഎസ്ഇബി

0

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കണമെന്ന് അഭ്യർഥനയുമായി കെഎസ്ഇബി. കടുത്ത മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ  ആവശ്യത്തിന് വെള്ളം ലഭ്യമല്ല. രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായി. അതുകൊണ്ടുതന്നെ വൈദ്യുതി നിയന്ത്രണം എർപ്പെടുത്തേണ്ട സാഹചര്യം അഭിമുഖീകരിക്കുകയാണ് ബോർഡ്. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി വൈകുന്നേരം 7 മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാൻ ഉപഭോക്താക്കളോട് അഭ്യർഥിക്കുകയാണ് കെഎസ്ഇബി അറിയിച്ചു. 

കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്‌; നേത്രാവതി എക്‌സ്‌പ്രസിന്‍റെ ചില്ല് തകര്‍ന്നു

0

കാസര്‍കോട്: കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള 16346 നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45 ന് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിന്‍റെ ഒരു ചില്ല് തകര്‍ന്നു.

സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാവുകയാണ്. ആഗസ്റ്റ് 16 ന് കണ്ണൂരിൽ വന്ദേ ഭാരതിന് നേരെയും ആഗസ്റ്റ് 24 ന് തലശ്ശേരി സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. ആഗസ്റ്റ് 16 ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞ പ്രതിയെ മാഹിയിൽ വച്ച് പിടിയിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസാണ് അറസ്റ്റിലായത്. ആഗസ്റ്റ് 24 ന്  രാവിലെ 10.30 ഓടെ തലശ്ശേരിയിലെത്തിയ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. ട്രെയിനിൽ കച്ചവടം നടത്തുന്ന കോഴിക്കോട് കക്കോടി സ്വദേശി ഫാസിലും അഴിയൂർ സ്വദേശി മൊയ്തുവും തമ്മിലുണ്ടായ തർക്കമാണ് കല്ലേറിലേക്ക് നയിച്ചത്. ഫാസിൽ മൊയ്തുവിന് നേരെയെറിഞ്ഞ കല്ല് ട്രെയിനിൽ പതിക്കുകയായിരുന്നു. തുടർന്ന് വടകരയിൽ നിന്നും പിടികൂടിയ ഇവരെ ആർപിഎഫിന് കൈമാറി.

അതിന് മുമ്പ്, രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായിയിരുന്നു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു വന്ദേ ഭാരത് എക്സ്‌പ്രസ്.

ബഹ്റൈനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നാല് മലയാളികൾ ഉൾപ്പെടെ 5 മരണം

0

മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് മരണം. മുഹറഖിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ ജീവനക്കാരായ അഞ്ചു പേരാണ് മരിച്ചത്. കോഴിക്കോട് സ്വദേശി വി.പി. മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച അഞ്ചാമൻ.

ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.സൽമാബാദിൽ നിന്ന് മുഹറഖിലേക്കു പോകുമ്പോഴാണ് മലയാളികൾ ഉൾപ്പെട്ട സംഘം അപകടത്തിൽപ്പെട്ടത്. മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘമെന്നാണ് വിവരം. ശുചീകരണത്തിന് ഉപയോഗിക്കുന്ന ട്രക്കുമായാണ് കാർ കൂട്ടിയിടിച്ചത്.

‘ഇത് വാങ്ങ് ചേച്ചീ’, പിന്നാലെ യുവാവ് വെള്ളം ചോദിച്ചു; വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തി മോഷണം

0

കോഴിക്കോട്: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്. ശ്രീദേവിയുടെ മൂന്നരപ്പവന്‍റെ മാലയാണ് നഷ്ടപ്പെട്ടത്. ഇവരുടെ പരാതിയിൽ കേസെടുത്ത അത്തോളി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.ശ്രീദേവിയും മകനും താമസിക്കുന്ന ചീക്കിലോടെ വീട്ടില്‍ ഇന്നലെ ഉച്ചക്ക് ശേഷമാണ് വീട്ടുപകരണങ്ങളുമായി യുവാവ് എത്തിയത്.

മകന്‍ പുറത്ത് പോയതിനാല്‍ ശ്രീദേവി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സാധനങ്ങള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ യുവാവ് കുടിവെള്ളം ആവശ്യപ്പെട്ടു. കുടിവെള്ളവുമായി വന്നപ്പോള്‍ കുപ്പിയില്‍ കരുതിയിരുന്ന ദ്രാവകം മുഖത്തേക്കൊഴിക്കുകയായിരുന്നുവെന്നാണ് ശ്രീദേവി പറയുന്നത്. ദ്രാവകം മുഖത്ത് വീണതിന് പിന്നാലെ ബോധം നഷ്ടമായി. അല്‍പ്പസമയം കഴിഞ്ഞ് ബോധം വന്നതോടെയാണ് സ്വർണ്ണ മാല നഷ്ടമായ കാര്യം അറിഞ്ഞതെന്ന് ശ്രീദേവി പറയുന്നു. പിന്നാലെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം ഡി വൈ എസ് പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദീരികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്

Video Call Application without using VPN

0

Comera is a free-messaging app that allows you to talk to your friends and family via one-to-one chats, voice calls, and video calls through connectivity over mobile data or Wi-Fi. It also enables you to connect through group chats and lets you share photos, videos, documents, locations, and a whole lot more.

Why Comera?

– FREE CALLS & MESSAGES: No limitations on the messages and calls, including audio and video calls, placed internationally. Talk FREE for unlimited hours.

– GROUP CHATS: Communicate with multiple people at once for even faster communication

– NO ADS: A seamless communication experience without the annoying ads.

– SAFE AND SECURE: Comera is embedded with features like End-to-End Encryption to keep your messages and calls completely safe and private.

– TALK ANYWHERE: Talk to your friends and family across the world. No need to worry about the time of the day or roaming charges.

– QUICK & SECURE ACCESS: Start using Comera by entering your phone number, and getting it verified through OTP. No need to log in every time you want to use the app.

– CONTACT SYNCING: No need to build a separate contact list. Easily embed the contact list of your phone with Comera, and get on messaging, sharing, and calling right away.

– SHARE MULTIMEDIA: Photos, videos, documents, locations, and so much more to share? Comera supports all your multimedia-sharing needs.

– Emojis: With exciting Emojis and Stickers, make your conversations much more fun.

We are actively seeking to make Comera better for you. For queries, customer support and feedback, contact us at info@mycomera.com

DOWNLOAD (ANDROID) : CLICK HERE

DOWNLOAD (iPhone) : CLICK HERE

ആദ്യം സുഹൃത്തായ യുവതിയെ ബലാത്സംഗം ചെയ്യാൻ സഹായിച്ചു, പിന്നെ പരാതി നൽകാനും; കണ്ണൂർ സ്വദേശിനി അറസ്റ്റിൽ

0

കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം. ഇതിനായി സഹായം ചെയ്ത് നൽകിയ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിലായി. 2023 മാർച്ച് മാസം ആദ്യം സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട്  കാരപ്പറമ്പിലുളള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ  പീഡിപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂർ  മുണ്ടയാട് സ്വദേശിനിയായ 29-കാരി അഫ്സീന പിപിയെ കോഴിക്കോട് ടൌൺ പൊലീസ് അസിസ്റ്റ്ന്റ് കമ്മീഷണർ ബിജുരാജ് പി അറസ്റ്റ് ചെയ്തത്. 

കണ്ണൂരിൽ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൌഹൃദം സ്ഥാപിച്ചു. ശേഷം അഫ്സീന സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ചു നൽകി. തുടർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ സഹായിക്കുകയും ചെയ്തു. ഇതിന് ശേഷം യുവതിയെ പീഡിപ്പിച്ചവരിൽ നിന്നും പണം തട്ടാനും ശ്രമം നടന്നു. പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ മറ്റ് പ്രതികൾ, അതിൽ വഴങ്ങാതായതോടെ അഫ്സീനയും  ഷമീറും ചേർന്ന് പരാതിക്കാരിയെ കൂട്ടി നടക്കാവ് പൊലീസിൽ  പരാതി നൽകി. ഒടുവിൽ നടത്തിയ അന്വേഷണത്തിലാണ് കേസിൽ അഫ്സീനയുടെയും ഷമീറിന്റെയും പങ്ക് വ്യക്തമായത്.

കേസുമായി ബന്ധപ്പെട്ട് പ്രതികളായ മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെ  അന്വേഷണ സംഘം നേരത്തെ കർണ്ണാടകയിലെ കുടകിലുള്ള ഒരു റിസോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അവർക്ക് സഹായം ചെയ്ത അഫ്സീനയുടെ സുഹൃത്ത് ഷമീർ കുന്നുമ്മലും നേരത്തെ അറസ്റ്റിലായിരുന്നു. സബ്ബ് ഇൻസ്പെക്ടർ സാബുനാഥ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ ബിജുമോഹൻ. കെ കെ, ദീപ്തിഷ് കെ പി , അസിസ്റ്റ്ന്റ് കമ്മീഷണറുടെ ക്രൈം സ്കാഡ് അംഗങ്ങളായ   ഷാലു എം, സുജിത്ത്. സി.കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാണിജ്യ എൽപിജി വിലയും കുറച്ചു; സിലിണ്ടർ വില 158 രൂപ കുറയും, വിലക്കുറവ് പ്രാബല്യത്തില്‍

0

​​ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു.  19 കിലോ സിലിണ്ടറിന്  158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 29 ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ആ​ഗസ്റ്റ് 30  മുതൽ പാചകവാതക വിലക്കുറവ്  പ്രാബല്യത്തിൽ എത്തിയിരുന്നു. നിലവിൽ ദില്ലിയിൽ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും.

കൊവിഡ് കാലത്ത് പാചക വാതക സബ്സിഡ് സർക്കാർ ആരെയും അറിയിക്കാതെ എടുത്തു കളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്ക്ക് കിട്ടിയിരുന്ന സിലിണ്ടറിന്റെ വില ഇതോടെ ആയിരത്തിനു മുകളിലെത്തി. വൻ പ്രതിഷേധം ഉയരുമ്പോഴാണ് ഇത് ചെറുതായെങ്കിലും കുറയ്ക്കാൻ സർക്കാർ തയ്യാറാവുന്നത്. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടുമെന്ന് സർക്കാർ അറിയിച്ചു. 75 ലക്ഷം പുതിയ ഉജ്വല യോജന കണക്ഷനുകൾ കൂടി നൽകാൻ തീരുമാനമെടുത്തതായും കേന്ദ്രം അറിയിച്ചു.

തൃശ്ശൂരിൽ ഇന്ന് പുലികളിറങ്ങും; നഗരവീഥികൾ കീഴടക്കാൻ പെൺപുലികളും

0

തൃശൂർ: അരമണി ഇളക്കി മേള അകമ്പടിയിൽ ഇന്ന് സ്വരാജ് റൗണ്ടിൽ പുലികളിറങ്ങും. അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടിനെ വലം വയ്ക്കും. രാവിലെ തന്നെ ദേശങ്ങളിൽ മെയ്യെഴുത്ത് ആരംഭിച്ചു. ഉച്ചയോടെ മേളക്കാരുമെത്തും. പിന്നാലെ പുലിപ്പുറപ്പാട്.ആദ്യം പുറപ്പെടുന്നതും സ്വരാജ് റൗണ്ടിലെത്തുന്നതും വിയ്യൂർ ദേശത്തിന്റെ പുലികളാണ്. ബിനി ടൂറിസ്റ്റ് ഹോം ജംക്ഷനിലാണ് ഫ്ലാഗ് ഓഫ് നടക്കുക.

തുടർന്ന് സീതാറാം മിൽ നടുവിലാലിന് മുന്നിലെത്തി കളി തുടങ്ങും. തുടർന്ന് കാനാട്ടുകരയും അയ്യന്തോളും എം.ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കും. ആറ് മണിയോടെ എല്ലാ സംഘങ്ങളും സ്വരാജ് റൗണ്ടിൽ അണിനിരക്കും. പ്ലോട്ടുകളും ഇതോടൊപ്പമുണ്ടാകും. ആസ്വാദകർക്ക് സൗകര്യമായി പുലിക്കളി ആസ്വദിക്കാനുള്ള സുരക്ഷയും അനുബന്ധ സംവിധാനങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു പുലിക്കളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളും ഒന്ന് വീതം നിശ്ചല ദൃശ്യവും ഹരിത വണ്ടിയും പുലി വണ്ടിയും ഉണ്ടായിരിക്കും

സംസ്ഥാന ടൂറിസം വകുപ്പും ഡി.ടി.പി.സിയും തൃശൂര്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്‍റെ ഭാഗമാണ് നാലോണ നാളിലെ പുലിക്കളി മഹോത്സവം. ഇക്കുറിയും ദേശങ്ങളിൽ പെൺപുലി സാന്നിധ്യവുമുണ്ട്