spot_img
Friday, June 26, 2026
Home Blog Page 501

സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

0

കൊച്ചി: മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് (65)അന്തരിച്ചു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. കരൾ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയലിൽ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിരുന്നു കൈലാസ് നാഥിന്റെ അവസാനത്തേത്. ഇതിനിടെ കരൾ രോഗം കലശലായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് പണം ആവശ്യമായി വന്നതിനെ തുടർന്ന് സുമനസുകളുടെ ധനസഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും മുൻപ് അദ്ദേഹം വിടപറഞ്ഞു. താരത്തിന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും

ചലച്ചിത്ര അവാര്‍ഡ് വിവാദം:രഞ്ജിത്തിനെതിരായ പരാതിയില്‍ അന്വേഷണം,സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

0

തിരുവനന്തപുരം:ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.സംവിധായകന്‍ വിനയന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.തന്‍റെ സിനിമയായ ’19-ാം നൂറ്റാണ്ടിന്’ അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും വിനയന്‍ പുറത്തുവിട്ടിരുന്നു.ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി നല്‍കുകയും ചെയ്തിരുന്നു.ചലച്ചിത്ര അവാർഡ് വിവാദത്തില്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും എഐവൈഎഫ് പരാതി നൽകി.വിവാദം ചലച്ചിത്ര അക്കാദമിക്ക് പുറത്തുള്ളവരെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാണ് ആവശ്യം.ജൂറി അംഗങ്ങളുടെ ശബ്ദരേഖയിൽ പറയുന്ന കാര്യങ്ങൾ ഗുരുതരമാണ്.അക്കാദമി ചെയർമാന്‍റെ ഇടപെടലുകൾ അവാർഡിന്‍റെ ശോഭ കെടുത്തി .എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയാണ് പരാതി നൽകിയത്

ലൈസൻസ് പരിശോധന: 63 കടകൾ കൂടി അടപ്പിച്ചു

0

കോഴിക്കോട്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളിലെ ലൈസൻസ് പരിശോധനയുടെ രണ്ടാം ദിവസം 63 കടകൾ കൂടി അടപ്പിച്ചു. 593 സ്ഥാപനങ്ങളിൽ കൂടി ഇന്നലെ പരിശോധന നടന്നു. ആദ്യ ദിവസം 573 സ്ഥാപങ്ങളിൽ പരിശോധന നടന്നതിൽ, 73 കടകൾ ലൈസൻസ് ഇല്ലെന്നു കണ്ടെത്തി അടപ്പിച്ചിരുന്നു. നിയമാനുസൃതമുള്ള അപേക്ഷ നൽകി, പിഴ ഒടുക്കിയാൽ മാത്രമേ ഈ കടകളുടെ ലൈസൻസ് പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ എന്നും ഓരോ കടയുടെയും വലിപ്പവും കച്ചവടവും അടിസ്ഥാനമാക്കിയായിരിക്കും പിഴ തീരുമാനിക്കുകയെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ അറിയിച്ചു. ഇന്നും പരിശോധന തുടരും. സംസ്ഥാനവ്യാപകമായി ‘ഓപ്പറേഷൻ ഫോസ്കോസ്– ലൈസൻസ് ഡ്രൈവ്’ എന്ന പേരിലാണ് നപരിശോധന. . ലൈസൻസ് ഇല്ലാതതതിനു അടച്ചുപൂട്ടൽ നോട്ടിസ് ലഭിച്ച സ്ഥാപനം തുറന്നു പ്രവർത്തിച്ചത് പൊലീസ് സഹായത്തോടെ കൊയിലാണ്ടി ഫുഡ് സേഫ്റ്റി ഓഫിസർ വിജി വിൽസൺ പൂട്ടി സീൽ ചെയ്തു

ഡോ. വന്ദനയ്ക്ക് MBBS ബിരുദം സമ്മാനിച്ചു; കണ്ണീരോടെ ഏറ്റുവാങ്ങി മാതാപിതാക്കള്‍

0

തൃശ്ശൂര്‍: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍വച്ച് അക്രമിയുടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ച് ആരോഗ്യ സര്‍വകലാശാല. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ വന്ദനയുടെ അച്ഛന്‍ കെ.ജി മോഹന്‍ദാസും അമ്മ വസന്തകുമാരിയും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍നിന്ന് നിറകണ്ണുകളോടെയാണ് അവര്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത്. പൊട്ടിക്കരഞ്ഞ അമ്മ വസന്തകുമാരിയെ ഗവര്‍ണര്‍ ആശ്വസിപ്പിച്ചു. മേയ് 10-നാണ് കൊട്ടാരക്കര കുടവത്തൂര്‍ പൂയപ്പള്ളി സ്വദേശി സന്ദീപിന്റെ കുത്തേറ്റ് കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായ ഡോ. വന്ദനാ ദാസ് (23) മരിച്ചത്. പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതി ആക്രമിച്ചത്. കടുത്തുരുത്തി മുട്ടുചിറ നമ്പിച്ചിറക്കാലയില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു ഡോ. വന്ദനാ ദാസ്.

ട്രെയിനിൽ വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം, വിഡിയോ പകർത്തി; കണ്ണൂർ സ്വദേശി അറസ്റ്റിൽ

0

കണ്ണൂർ∙ ട്രെയിനിൽ പെൺകുട്ടിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയിൽ കണ്ണൂർ കൂവേരി സ്വദേശി ജോർജ് ജോസഫിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ– മംഗളൂരു ഇന്റർസിറ്റിയിൽ കണ്ണൂരും പയ്യന്നൂരിനുമിടയിൽ ഇന്നലെ രാവിലെയോടെയാണ് സംഭവം. ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട ശേഷമാണ് പ്രതി നഗ്നത പ്രദർശനം നടത്തിയത്. ട്രെയിനിൽ പെൺകുട്ടിയ്ക്ക് എതിർവശമായി ഇരുന്ന ഇയാൾ ലൈംഗികാവയവം പ്രദർശിപ്പിച്ചുവെന്നാണ് പരാതികണ്ണൂർ∙ ട്രെയിനിൽ പെൺകുട്ടിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയിൽ കണ്ണൂർ കൂവേരി സ്വദേശി ജോർജ് ജോസഫിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ– മംഗളൂരു ഇന്റർസിറ്റിയിൽ കണ്ണൂരും പയ്യന്നൂരിനുമിടയിൽ ഇന്നലെ രാവിലെയോടെയാണ് സംഭവം. ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട ശേഷമാണ് പ്രതി നഗ്നത പ്രദർശനം നടത്തിയത്. ട്രെയിനിൽ പെൺകുട്ടിയ്ക്ക് എതിർവശമായി ഇരുന്ന ഇയാൾ ലൈംഗികാവയവം പ്രദർശിപ്പിച്ചുവെന്നാണ് പരാതി.

രണ്ടു സ്ത്രീകൾ നൽകിയ പരാതിയിൽ അറസ്റ്റു ചെയ്ത ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷൊർണൂരിൽനിന്ന് കാസർകോടേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്കു നേരെയാണ് അതിക്രമം ഉണ്ടായത്. കാസർകോട് കോളജിൽ‌ പഠിക്കുകയാണ് പെൺകുട്ടി. കോഴിക്കോടു നിന്നാണ് ജോർജ് ജോസഫ് ട്രെയിനിൽ കയറിയത്. ഇയാളുടെ പ്രവൃത്തി പെൺകുട്ടി ചോദ്യം ചെയ്തപ്പോൾ സീറ്റിൽനിന്ന് എഴുന്നേറ്റു പോയെങ്കിലും ഇയാളെ സഹയാത്രികർ ചേർന്ന് പിടികൂടി റെയിൽവേ പൊലീസിൽ ഏൽപിച്ചു. കാസർകോട് എത്തിയ ഉടൻതന്നെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. കണ്ണൂരാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമത്തിന്റെ വിഡിയോ മൊബൈലിൽ പകർത്തിയ പെൺകുട്ടി ഇത് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു

ഹോട്ടൽ മുറിയിൽ കൊതുകുതിരി ഒളികാമറ: നവദമ്പതികളുടെ ദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ, യുവാവ് പിടിയിൽ

0

ഹോട്ടൽ മുറിയിലെ കൊതുകുതിരിയിൽ ഒളികാമറ സ്ഥാപിച്ച് നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഹോട്ടൽ ജീവനക്കാരനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര മക്കാടംപള്ളി വീട്ടിൽ മുനീറിനെയാണ് (35) കോഴിക്കോട്ടുനിന്ന് കഴിഞ്ഞ ദിവസം തിരൂർ പൊലീസ് പിടികൂടിയത്.കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്കു മുമ്പാണ് ദമ്പതികൾ മുറിയെടുത്ത് താമസിച്ചത്.

പിന്നീട് പ്രതി സ്വകാര്യദൃശ്യങ്ങൾ കൈവശമുണ്ടെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തിരൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടുവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പും ​കൊതുകുതിരി ലിക്വിഡിന്റെ രൂപത്തിലുള്ള കാമറയും പൊലീസ് കണ്ടെടുത്തു.തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ കെ.വി. വിപിൻ, സി.പി.ഒമാരായ ധനീഷ് കുമാർ, അരുൺ, ദിൽജിത്ത്, സതീഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാൻ ‘ആക്രി’ ആപ്പ് റെഡി

0

കോഴിക്കോട് :കോർപ്പറേഷൻ പരിധിയിൽ ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാൻ ‘ആക്രി’ ആപ്പ് റെഡി. ആവശ്യക്കാർ ആപ്പിൽ രജിസ്റ്റർ ചെയ്ത് തിയ്യതി അറിയിച്ചാൽ കമ്പനിയുടെ ജീവനക്കാർ വാഹനവുമായെത്തി മാലിന്യം കൊണ്ടു പോകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആക്രി ആപ്പ് ഡൗൺലോഡ് ചെയ്യാം.മാലിന്യം സൂക്ഷിക്കാൻ ഓരോ വീടിനും ഓരോ തരം മാലിന്യത്തിനും നീല, മഞ്ഞ, ചുവപ്പ്, വെള്ള എന്നിങ്ങനെ നാല് നിറങ്ങളിലുള്ള കവറുകൾ നൽകും.

ഉപയോഗിച്ച ഡയപറുകൾ, സാനിറ്ററി പാഡുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസ്സിംഗ് കോട്ടൺ, സിറിഞ്ചുകൾ, കാലഹരണപ്പെട്ട മരുന്നുകൾ, മറ്റ് ക്ലിനിക്കൽ ലബോറട്ടറി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ ശാസ്ത്രീയ നിർമാർജനത്തിന് ഏറെ സഹായകരമാണ് ആക്രി ആപ്പ്. ഓരോ തരം മാലിന്യത്തിനും നിർണയിക്കപ്പെട്ട കവറുകളിൽ തന്നെ നിർബന്ധമായും അതാത് മാലിന്യം നിക്ഷേപിക്കണം. കുറഞ്ഞ യൂസർ ഫീ ഈടാക്കി വീടുകളിൽനിന്ന് ബയോമെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന കോർപ്പറേഷന്റെ ഈ പദ്ധതി എ ഫോർ മർക്കന്റൈൽസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ആവിഷ്‌കരിച്ചത്. ഇതുവഴി വീടുകളിൽ നിന്നുളള ബയോമെഡിക്കൽ മാലിന്യം ഒരു കിലോയ്ക്ക് 45 രൂപ എന്ന നിരക്കിൽ കൈമാറും. മാലിന്യം പൊതുമേഖലാ സ്ഥാപനമായ കൊച്ചിയിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വഴി ശാസ്ത്രീയമായി സംസ്‌കരിക്കും.

ഇതിൽ ഒരുരൂപ ഏജൻസി കോർപ്പറേഷന് നൽകും. ആപ്പിന്റെ സഹായത്തോടെയുള്ള മാലിന്യ ശേഖരണത്തിന്റെ ഫ്ലാഗ് ഓഫ് കോർപ്പറേഷൻ ഓഫീസ് പരിസരത്ത് മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഡോ. എസ് ജയശ്രീ അധ്യക്ഷത വഹിച്ചു. സേവനം ആവശ്യമുള്ളവർക്ക് ആക്രി ആപ്പ് വഴിയോ 1800 890 5089 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പറിലോ +919778418244 എന്ന വാട്‌സപ്പ് നമ്പറിലോ ബന്ധപ്പെടാം

അസഫാക് കൊടുംക്രിമിനൽ; പീഡനക്കേസിൽ ഡൽഹിയിൽ ജയിലിൽ, ജാമ്യത്തിലിറങ്ങി മുങ്ങി

0

കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം കൊടുക്രിമിനലെന്നു പൊലീസ്. ഇയാള്‍ പോക്‌സോ കേസിലെ പ്രതിയാണെന്നും അന്വേഷണസംഘം വെളിപ്പെടുത്തി. 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾ ജയിലിലായിരുന്നു. 2018ൽ ഡൽഹിയിലെ ഗാസിപുർ പൊലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

ഈ കേസ് സംബന്ധിച്ച് അന്വേഷിക്കുമെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാൾ തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ആലുവ റൂറൽ എസ്പി വിവേക് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസഫാക്കാണെന്നു വ്യക്തമായി. ചോദ്യം ചെയ്യലില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്.

വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു.കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തിൽ പ്രതി എത്തിയതു സംഭവത്തിനു 2 ദിവസം മുൻപാണെങ്കിലും ആലുവയിൽ വന്നിട്ട് 7 മാസമായി. കേരളത്തിൽ വന്നിട്ട് 3 കൊല്ലമായെന്നാണു വിവരം. ഇയാൾ എവിടെയൊക്കെ താമസിച്ചിരുന്നുവെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.മലയാളം അത്യാവശ്യം സംസാരിക്കും. നിർമാണത്തൊഴിലാളിയാണെന്നു പറയുന്നുണ്ടെങ്കിലും പണിക്കു പോകുന്നതായി ആർക്കും അറിയില്ല. മോഷ്ടിക്കുന്ന പണം കൊണ്ടു മദ്യപിക്കുകയാണു രീതി. കടകളിലും മറ്റും ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളുമായി ചങ്ങാത്തമായ ശേഷം അവരുടെ താമസസ്ഥലത്തെത്തി അവിടെ സൂക്ഷിച്ചിട്ടുള്ള പണം മോഷ്ടിക്കുന്നതും പതിവാണ്.

ലഹരിക്കേസിലെ പ്രതി പിടികൂടി മണിക്കൂറുകൾക്കകം പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

0

താനൂര്‍ (മലപ്പുറം): ലഹരിക്കേസിൽ പിടികൂടിയ പ്രതി താനൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കേ മരിച്ചു. തിരൂരങ്ങാടി മമ്പ്രം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി (30) ആണ് മരിച്ചത്. താനൂർ ദേവധാർ മേൽപാലത്തിനു സമീപത്തു വച്ച് ഇന്നു പുലർച്ചെ 1.45നാണ് ഇയാളെ താനൂർ പൊലീസ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ പുലർച്ചെ 4 മണിക്ക് ഇയാൾ സ്റ്റേഷനിൽ തളർന്നു വീണതായി ഡിവൈഎസ്പി വി.വി.ബെന്നി പറഞ്ഞു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്നും ഡിവൈഎസ്പി പറഞ്ഞു. മൃതദേഹം താനൂർ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഡോ.വന്ദനദാസ് കൊലക്കേസ്: കുറ്റപത്രം ഇന്ന് സമർപ്പിക്കും

0

കൊല്ലം: ഡോ.വന്ദനദാസ് കൊലക്കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി എം.എം.ജോസ് കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കഴിഞ്ഞ മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്.കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് എന്നയാളാണ് വന്ദനയെ കൊലപ്പെടുത്തിയത്. മറ്റൊരു കേസിൽ പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് ഡോ.വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പൊലീസുകാർ ഉൾപ്പെടെ അഞ്ചു പേർക്ക് കുത്തേൽക്കുകയും ചെയ്തു.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. മനഃപൂർവമുള്ള കൊലപാതകമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിലുണ്ടായതാണെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ ആവശ്യം അംഗീകരിക്കുകയായിരുന്നു.പ്രതിയുടെ കസ്റ്റഡി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും ഈ കേസില്‍ ഏറ്റവും നിർണായകമാണ്.26 മുറിവുകളായിരുന്നു ഡോ.വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതകം, കൊലപാതകശ്രമം, ആശുപത്രിയിൽ കലാപവും അക്രമവും നടത്തൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സന്ദീപിന് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്നു തെളിയിക്കുന്ന ഒട്ടേറെ ഡോക്ടർമാരുടെയും വിദഗ്ധരുടെയും റിപ്പോർട്ട് കുറ്റപത്രത്തിൽ ഉണ്ട്.