അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ‘കരുതലോടെ കരുനീക്കാം’ എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ ഭീമൻ പാമ്പും കോണിയും ഒരുക്കുന്നു. നശാ മുക്ത് ഭാരത് അഭിയാൻ കേന്ദ്രാവിഷ്കൃത പദ്ധതിയുടെ പിന്തുണയിൽ ജില്ലാ സാമൂഹ്യ നീതി വകുപ്പിൻ്റെ സഹകരണത്തോടെയാണ് പരിപാടി. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (26) വൈകീട്ട് അഞ്ചിന് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി നിർവഹിക്കും. ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന വ്യക്തിഗതവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം കൈമാറാവുന്ന സന്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഗെയിം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒപ്പം പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിക്കും. കൂടാതെ ഷൂട്ട് ഔട്ട്, ലൈവ് പെയിൻ്റിംഗ് തുടങ്ങിയ ആക്ടിവിറ്റി കോർണറുകളും പൊതുജനങ്ങൾക്കായി സജ്ജീകരിക്കും.






