spot_img
Wednesday, June 17, 2026
Home Blog Page 568

‘വേദനകളെ പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവൾ’; വിവാഹവാർഷിക ദിനത്തില്‍ കുറിപ്പുമായി മുഹമ്മദ് റിയാസ്

0

വിവാഹ വാർഷിക ദിനത്തിൽ ഭാര്യ വീണ വിജയന് ആശംസയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.

‘ഇന്ന് വിവാഹ വാർഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന,ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. ഭാര്യ വീണയ്ക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്

2020 ജൂൺ 15 നാണ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും വിവാഹിതരായത്. കൊവിഡ് പ്രൊട്ടോക്കോൾ നിലനിൽക്കെ 50 പേരിൽ താഴെ മാത്രം പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് നടന്നത്

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയം; വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

0

കല്‍പ്പറ്റ: പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധിയില്‍ വയനാട്ടില്‍ പ്രതിഷേധം കനക്കുകയാണ്. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിന് പുറമെ ജില്ലയിലൊട്ടാകെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് യു.ഡി.എഫ്. കര്‍ഷകര്‍ അടക്കമുള്ള വയനാട്ടിലെ സാധാരണക്കാരുടെ ഭീതി അകറ്റാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ജൂണ്‍ 16ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 

പാല്‍, പത്രം, ആശുപത്രി, വിവാഹം, മരണാനന്തരച്ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മെഡിക്കല്‍ ഷോപ്പ്, എയര്‍പോര്‍ട്ട് യാത്ര എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഇതേ വിഷയത്തില്‍ എല്‍.ഡി.എഫ് ജൂണ്‍ 12ന് എല്‍.ഡി.എഫും ഹര്‍ത്താല്‍ നടത്തിയിരുന്നു. പരിസ്ഥിതിലോല പ്രദേശ നിര്‍ണയ കാര്യത്തില്‍ യു.ഡി.എഫ് സ്വീകരിച്ചതിന് കടകവിരുദ്ധമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു.

2014 ല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വന്ന 123 വില്ലേജുകളിലെ ആവാസകേന്ദ്രങ്ങളും കൃഷിഭൂമിയും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിച്ച് ഏകകണ്ഠമായി പാസാക്കിയിരുന്നു.

എന്നാല്‍ 2019ല്‍ എല്‍.ഡി.എഫ്. മന്ത്രിസഭ യോഗം ചേര്‍ന്ന് ഒരു കിലോമീറ്റര്‍ പരിധി എന്നതാണിപ്പോള്‍ സുപ്രീംകോടതി വിധിയെ സ്വാധീനിച്ചിട്ടുള്ളതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. സുപ്രീം കോടതിയുടെ വിധിയില്‍ ഇളവുകള്‍ ആവശ്യമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര പരിസ്ഥിതി വനം, കാലാവസ്ഥ വ്യതിയാന വകുപ്പിനെയും സമീപിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് ഉത്തരവില്‍ പറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വിഷയത്തില്‍ വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം

0

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ കുറവ് വയനാട്ടിൽ. ഇത്തവണ 99.26 ശതമാനം വിജയം. 44,363 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി പിആര്‍ഡി ചേംബറില്‍ വച്ചാണ് ഫലം പ്രഖ്യാപിച്ചത്.

ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി (ഹിയറിങ് ഇംപേര്‍ഡ്), എസ് എസ് എല്‍ സി (ഹിയറിങ് ഇംപേര്‍ഡ്), എ എച്ച് എസ് എല്‍ സി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്.

4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും െ്രെപവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍നിന്ന് പരീക്ഷയെഴുതിയത്.

മലയാളം മീഡിയത്തില്‍ 1,91, 787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയിത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികളും കന്നഡ മീഡിയത്തില്‍ 1,457 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണുള്ളതെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.

കേരളത്തിലെ 943 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ.

ഫലം അറിയാന്‍ കഴിയുന്ന വെബ്‌സൈറ്റുകള്‍

https:// pareekshabhavan.kerala.gov.in
https:// sslcexam.kerala.gov.in
https:// results.kite.kerala.gov.in
www. prd.kerala.gov.in

എസ് എസ് എല്‍ സി (എച്ച് ഐ) ഫലം http:// sslchiexam.kerala. gov.in epw ടി എച്ച് എസ് എല്‍ സി (എച്ച് ഐ) ഫലം http:/thslchiexam. kerala.gov.in ലും ടി എച്ച് എസ് എല്‍ സി ഫലം http:// thslcexam.kerala. gov.in ലും എ എച്ച് എസ് എല്‍ സി ഫലം http:// ahslcexam. kerala.gov.in ലും ലഭ്യമാകും. ഇതുകൂടാതെ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെയും എസ്എസ്എല്‍സി ഫലം സഫലം 2022 മൊബൈല്‍ ആപ്പിലൂടെയും അറിയാം.

പള്ളികൾക്ക് വിവാദ നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ മയ്യിൽ എസ്.എച്ച്.ഒയ്ക്കെതിരെ നടപടി

0

തിരുവനന്തപുരം: പള്ളികൾക്ക് വിവാദ നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ മയ്യിൽ എസ്.എച്ച്.ഒയ്ക്കെതിരെ നടപടി. അതുമായി ബന്ധപ്പെട്ട് മയ്യിൽ എസ്എച്ച്.ഒയെ ചുമതലയിൽ നിന്ന് ഡി ജി പി മാറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ് എച്ച് ഒ നൽകിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടതായും അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മയ്യിൽ എസ് എച്ച് ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയിൽ നിന്ന് ഡി ജി പി മാറ്റിയിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.

രാജ്യത്ത് വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിണമെന്നഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്സാവനയിൽ അറിയിച്ചു.

പള്ളികൾക്ക് പൊലീസിന്‍റെ വിവാദ നോട്ടീസ്: കമ്മീഷണർക്ക് പരാതി നൽകി സുന്നി മഹല്ല് ഫെഡറേഷൻ

പള്ളികൾക്ക് വിവാദ നോട്ടീസ് നൽകിയ സംഭവത്തിൽ മയ്യിൽ പൊലീസിനെതിരെ സുന്നി മഹല്ല് ഫെഡറേഷനും മുസ്ലീം ലീഗും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സുന്നി മഹൽ ഫെഡറേഷൻ ജില്ലാ സെക്രട്ടറി അബ്ദുൾ ബാക്തിയാണ് പരാതി നൽകിയത്. ഉടനടി അന്വേഷണം നടത്തി നടപടി ഉണ്ടാകും എന്ന് കമ്മീഷണർ ഉറപ്പ് നൽകിയതായി അബ്ദുൾ ബാക്തി പറഞ്ഞു. ഡി ജി പി ക്ക് ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കും എന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല അന്വേഷണം ഉണ്ട് എന്നും കമ്മീഷണർ അറിയിച്ചു. കമ്മീഷണർ അനുഭാവപൂർവ്വമാണ് പരാതി പരിഗണിച്ചതെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി പറഞ്ഞു.

തൃക്കാക്കര എം എല്‍ എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്‌തു

0

തിരുവനന്തപുരം:തൃക്കാക്കര എം എല്‍ എ ആയി ഉമ തോമസ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.


നിയമസഭയിലെ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ എം എല്‍ എ കൂടിയാണ് ഉമ തോമസ്. നിയമസഭാ സെക്രട്ടറി കവിത ഉണ്ണിത്താനാണ് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്.

രാവിലെ 11.30 ന് സ്പീക്കര്‍ എം.ബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ പൂച്ചെണ്ട് നല്‍കി ഉമ തോമസിനെ അഭിനന്ദനം അറിയിച്ചു. ഈ മാസം 27 മുതല്‍ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഉമ തോമസ് പങ്കെടുക്കും

അൻപത്തിയാറുകാരിയായ ഉമ തോമസ് മഹാരാജാസിലെത്തുന്നത് 1980 – 85 കാലയളവിലാണ് പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസത്തിനായി എത്തിയത്. 82-ൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു.വിന്റെ പാനലിൽ വനിതാ പ്രതിനിധിയായി വിജയിച്ചു. 84 ൽ കെ.എസ്.യു.വിന്റെ പാനലിൽ വൈസ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ ബിഎസ്‍സി സുവോളജി വിദ്യാർത്ഥിനിയായിരിക്കേയാണ് അന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റായിരുന്ന പി ടി തോമസിന്‍റെ ഹൃദയം തൊട്ടത്. ഇന്ന് ഹൃദയരോഗവിദഗ്ധനായ ഡോ. ജോ ജോസഫിനെ തോൽപ്പിച്ചാണ് തൃക്കാക്കരയുടെ ഹൃദയം കവരുന്ന ഉമ തോമസ് നിയമസഭയുടെ പടികള്‍ കയറുന്നത്

തൃക്കാക്കരയിൽ ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിന്‍റെ വർധനവുണ്ടായി. ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ  ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.

2 മക്കളാണ് പി.ടി.ക്കും ഉമയ്ക്കും: ഡോ.വിഷ്ണു തോമസ് (അസി. പ്രൊഫസർ , അൽ അസർ ഡെന്‍റൽ കോളേജ്, തൊടുപുഴ), വിവേക് തോമസ് (നിയമ വിദ്യാർത്ഥി, ഗവ. ലോ കോളേജ്, തൃശൂർ)

മരുമകൾ : ഡോ.ബിന്ദു അബി തമ്പാൻ (മഴുവഞ്ചേരി സ്പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്, ആലുവ)

വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവം: പ്രതി ഷാജഹാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

0

പാലക്കാട് കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ പ്രതിയായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജ‍ഹാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് സൗത്ത് പൊലീസ് തമിഴ‍്‍നാട്ടിൽ നിന്ന് ഇന്നലെയാണ് ഇയാളെ പിടികൂടിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ കേസ്. വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ ഷാജ‍ഹാനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ ഷാജഹാനെ പാർട്ടിയും പുറത്താക്കി. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഷാജഹാനെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു

സംഭവത്തിൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഷാജഹാൻ വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നെന്നാണ് അവ‍ർ വ്യക്തമാക്കിയത്. എന്ത് ആവശ്യത്തിനും ഇവരും കുടുംബവും ആദ്യം വിളിക്കുന്നത് അയൽവാസിയായിരുന്ന ഷാജഹാനെയായിരുന്നു.

കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് ബഹളം വെച്ചപ്പോൾ ഒരാൾ ഓടി രക്ഷപ്പെടുന്നതാണ് കണ്ടെതെന്ന് ഇവ‍ർ വിവരിച്ചു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു. എന്നാൽ, ഷാജഹാനാണ് ഓടിയതെന്ന് മനസ്സിലായില്ല. സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ ആദ്യം വിളിച്ചത് ഷാജഹാനെയായിരുന്നു. ഷാജഹാന്റെ മൊബൈൽ ഫോൺ കുളിമുറിക്ക് സമീപത്തെ പറമ്പിൽ ബെല്ലടിച്ചതോടെയാണ് സംശയം ഉണ്ടായതെന്നും വീട്ടമ്മ വിവരിച്ചിരുന്നു

ഇതോടെ കുളിമുറിയിൽ ക്യാമറ വെച്ചത് ഷാജഹാനാണെന്ന് വ്യക്തമായി. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. സിപിഎം അനുഭാവികളായ കുടുംബം പാർട്ടിയെ വിവരമറിയിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറഞ്ഞു. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റി വ്യക്തമാക്കിയത്. വൈകാതെ ഷാജഹാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം അറിയിക്കുകയും ചെയ്തു.

തമിഴ്‌നാട് സ്വദേശിയുടെ മരണം കെഎസ്ആർടിസി ബസ് ഇടിച്ച്, തെളിവായത് സിസിടിവി ദൃശ്യങ്ങൾ

0

മലപ്പുറം: ദേശീയപാതയിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട തമിഴ്‌നാട് സ്വദേശി മരിച്ചത് കെ എസ് ആർ ടി സി ബസിടിച്ചാണെന്ന് കണ്ടെത്തി. തമിഴ്‌നാട് സേലം സ്വദേശിയും ചീക്കോട് താമസക്കാരനുമായ പടിഞ്ഞാറേൽ വീട്ടിൽ നടരാജ(63)നെയാണ് കഴിഞ്ഞ ഏഴാം തീയതി പുലർച്ചെ 5.40ന് ദേശീയപാതയിൽ വെന്നിയൂരിൽ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പരിക്കേറ്റ് ചോര വാർന്ന് കിടക്കുകയായിരുന്ന നടരാജനെ ട്രോമാ കെയർ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

പൊലീസ് അന്വേഷണത്തിൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കെ എസ് ആർ ടി സി ബസ് ഇടിച്ചതാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന കെ എസ് ആർ ടി സി കണ്ണൂർ ഡിപ്പോയിലെ ബസാണ് അപകടം വരുത്തിയത്. പുലർച്ചെ 3.30നും നാലിനുമിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ബസ് നിർത്തി ജീവനക്കാരും യാത്രക്കാരും ഇറങ്ങി നോക്കിയതായും എന്നാൽ പരിക്ക് പറ്റിയ ആളെ കാണാത്തതിനാലാണ് ബസ് യാത്ര തിരിച്ചതെന്നുമാണ് ബസ് ജീവനക്കാർ പറയുന്നത്. 

രണ്ട് മണിക്കൂറിലേറെ ഇയാൾ ചോര വാർന്ന് കിടന്നതാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. ഡ്രൈവർ തലശ്ശേരി സ്വദേശി എം വി ഷാജിക്കെതിരെ കേസെടുക്കുകയും ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. 30 വർഷമായി ചീക്കോട് സ്ഥിരതാമസക്കാരനായ നടരാജൻ ജോലി ആവശ്യാർഥം 35 വർഷങ്ങൾക്ക് മുമ്പാണ് കേരളത്തിലെത്തിയത്.

കുഴൽപണ വിതരണക്കാരനിൽനിന്ന് പണം തട്ടിയെടുത്ത അഞ്ചംഗ സംഘം പിടിയിൽ

0

മലപ്പുറം: കുറ്റിപ്പുറം തങ്ങൾ പടിയിലെ ഹവാല പണം തട്ടിയ കേസിലെ പ്രതികളെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് തങ്ങൾപടി യിൽ പണം നൽകാൻ എത്തിയ ബി പി അങ്ങാടി സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതികളാണ് പൊലീസിന്റെ പിടിയിലായത്. അടിമാലത്തൂർ സ്വദേശി മുത്തപ്പൻ ലോറൻസ് (26) വിളപ്പിൽ ശാല സ്വദേശികളായ താജുദ്ദീൻ (42) സുൽഫി ഖാൻ (45)നവാസുദീൻ (43) പാലചുവട് സ്വദേശി ബഷീർ (48) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 

തന്ത്രപരാമായാണ് പ്രതികൾ പണം തട്ടാറുള്ളത്. ഇവരുടെ സംഘവുമായി ബന്ധപ്പെട്ട ഒരാൾ വിദേശത്തുണ്ട്. ഇയാൾ ഗൾഫിലെ ഹവാല ഏജന്റിനെ സമീപിച്ച് 25,000 രൂപ നൽകി ഇത് ‘തങ്ങൾ പടിയിൽ ഹമീദ്’ എന്നയാൾക്ക് കൊടുക്കണം എന്ന് ശട്ടം കെട്ടും. ഹമീദിന്റേതെന്ന് പറഞ്ഞ് ഇയാൾ നൽകിയ നമ്പർ തിരുവനന്തപുരത്തുള്ള ഈ സംഘാംഗത്തിന്റേതായിരിക്കും. ഗൾഫിൽ ഈ പണം നൽകുന്നതിന് തൊട്ട് മുമ്പ് ഇവർ വളാഞ്ചേരി ഭാഗത്തെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. സംസാര ശൈലിയിൽ സംശയം തോന്നാതിരിക്കാൻ ഹമീദ് എന്ന പേരിൽ ഫോണെടുത്ത് സംസാരിക്കാനാണ് ഇന്നാട്ടുകാരായ ബഷീറിനെ ഉൾപ്പെടുത്തിയത്. 

ഇവിടത്തെ ഹവാല വിതരണക്കാരൻ പണം നൽകാനായി ഹമീദിനെ വിളിക്കുമ്പോൾ ബഷീർ ഫോണെടുത്ത് വിതരണക്കാരനോട് കെൽട്രോണിനുള്ളിലെ ആളൊഴിഞ്ഞ ഭാഗത്തെ റോഡിലേക്ക് വരാനാവശ്യപ്പെട്ടു. സ്‌കൂട്ടറിൽ ഇവിടെയെത്തിയ വിതരണക്കാരനെ പണം നൽകുന്ന സമയത്ത് ഒരു കാറിലെത്തിയ സംഘം പൊലീസ് ആണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിതരണക്കാരന്റെ കയ്യിലുള്ള പണം തട്ടിയെടുത്ത് കണ്ടനകം ആനക്കര റോഡിൽ ഇറക്കിവിട്ടു. വിതരണക്കാരൻ വന്ന സ്‌കൂട്ടറിലെ പണമെടുത്ത ശേഷം ബഷീറും മറ്റൊരാളും തവനൂർ റോഡ് ജംഗഷനിൽ അതുപേക്ഷിച്ചു കടന്നു. മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ ഇവർക്ക് ഹവാല തട്ടിയതിന് കേസുണ്ട്. ആ കേസിൽ ഇവരെ അറസ്റ്റ് ചെയ്യാതിരിക്കാൻ മുങ്ങി നടക്കുകയായിരുന്നു. 

പെരിന്തൽമണ്ണയ്ക്കടുത്ത് താമസിക്കുന്ന ബഷീർ നിരവധി മാലപൊട്ടിക്കൽ കേസിലും പ്രതിയാണ്. ഇവർ നിരവധി പിടിച്ചു പറിക്കേസുകളിലും ബോംബെറിഞ്ഞ കേസുകളിലും പ്രതികളാണ്. കുറ്റിപ്പുറം പൊലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ, എസ് ഐ മാരായ നിഷിൽ, പ്രമോദ്, എ എസ് ഐ ജയപ്രകാശ്, എസ് സി പി ഒ രാജേഷ്, ജയപ്രകാശ്, സി പി ഒ ഉമേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

‘അഡ്മിന്‍മാര്‍ക്ക് ആശ്വാസം, ഇനി പരാതി കേള്‍ക്കണ്ട’; വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു

0

വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ പതിവായി കേള്‍ക്കുന്ന പരാതിയാണ് ഗ്രൂപ്പില്‍ ആഡ് ചെയ്യാത്തതെന്താ എന്നത്.

ഈ ചോദ്യം കേള്‍ക്കാത്ത അഡ്മിന്‍മാരുണ്ടാകില്ല. അംഗങ്ങള്‍ കൂടുന്നതോടെ പലരും ഒന്നും രണ്ടും ഗ്രൂപ്പുകളുണ്ടാക്കി പരാതി പരിഹരിക്കാറാണ് പതിവ്. എന്നാലിതാ വാട്ട്സാപ്പ് അഡ്മിന്‍മാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ് മെറ്റ. നേരത്തെ ഗ്രൂപ്പിൽ 256 അംഗങ്ങളെ മാത്രമേ ചേർക്കാമായിരുന്നൊള്ളൂ. ഇനി ഒരു ഗ്രൂപ്പില്‍ 512 അംഗങ്ങളെ വരെ ആഡ് ചെയ്യാം.വാട്ട്സാപ്പിന്റെ ബീറ്റ ഉപയോക്താക്കൾക്കാണ് നിലവിൽ ഇത് ലഭ്യമായിട്ടുള്ളത്. കുറച്ചു കാലങ്ങളിലായി തുടർച്ചയായി നിരവധി ഫീച്ചറുകൾ വാട്ട്സാപ്പ് അവതരിപ്പിക്കുന്നുണ്ട്.

ഉപയോക്താക്കൾ ഏറെ നാളായി കാത്തിരിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഈ ഫീച്ചറിനെ കുറിച്ച് മെറ്റ അനൗൺസ് ചെയ്തത്. 2 ജിബി വരെയുള്ള വാട്സാപ്പ് ഇമോജി റിയാക്ഷൻസ് അയയ്ക്കാനും പുതിയ ഫീച്ചർ വരുന്നതോടെ കഴിയും. ഡീലിറ്റ് ചെയ്ത മെസേജുകൾ തിരിച്ചെടുക്കാനുള്ള അൺഡു ഓപ്ഷനും വാട്സാപ്പ് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഇതും ബീറ്റാ വേര്‍ഷനില്‍ പരീക്ഷിക്കുന്നുണ്ട്. അബദ്ധത്തിൽ ഡീലിറ്റ് ഫോർ എവരിവണിനു പകരം ഡിലീറ്റ് ഫോർ മീ കൊടുത്തവരെ മെസേജ് തിരിച്ചെടുക്കാൻ ഈ ഓപ്ഷൻ സഹായിക്കും.

ഈ ഓപ്ഷൻ വാട്ട്സാപ്പ് കൊണ്ടുവന്നിട്ടില്ല. ആൻഡ്രോയിഡ് ഫോണിലെ വാട്ട്സാപ്പ് ഉപയോക്താക്കൾക്ക് ഇത് ഉടനെ ലഭ്യമാകില്ല. നേരത്തെ അയച്ച മെസെജുകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്

വാബീറ്റഇൻഫോയുടെ പുതിയ റിപ്പോർട്ട് പ്രകാരം, ആൻഡ്രോയിഡ്, ഐഓഎസ്‌ എന്നിവയിലെ വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കൾക്ക് നിലവിൽ ഗ്രൂപ്പുകളിൽ 500ൽ അധികം അംഗങ്ങളെ ചേർക്കാനാകും. ചില ഉപഭോക്താക്കൾക്ക് 24 മണിക്കൂറിനകമേ ഈ ഫീച്ചർ ലഭ്യമാകൂ. ഷെയർ ചെയ്യാൻ കഴിയുന്ന ഫയൽ സൈസിലും മെറ്റ മാറ്റം വരുത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിനും ഫേസ്ബുക്കിനും സമാനമായി മെസേജുകൾക്ക് ഇമോജി റിയാക്ഷൻ എന്ന ഫീച്ചർ നേരത്തെ ഇവർ പുറത്തുവിട്ടിരുന്നു.ഗ്രൂപ്പുകളിൽ കൂടുതൽ പേരെ ചേർക്കാനുള്ള ഓപ്ഷൻ സ്ഥാപനങ്ങൾ, കോളേജ് – സ്കൂൾ വിദ്യാർഥികൾ എന്നിവർക്ക് പ്രയോജനപ്രദമാകും.

ടെലിഗ്രാമുമായി താരതമ്യം ചെയ്യുമ്പോൾ വാട്ട്സാപ്പ് ഏറെ പിന്നിലാണ്. ഒരു ടെലിഗ്രാം ഗ്രൂപ്പിൽ രണ്ടു ലക്ഷം പേരെ വരെ ചേർക്കാനാവും. വലിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഫീച്ചർ വൈകാതെ ആൻഡ്രോയിഡിലെ ബീറ്റ പതിപ്പായ 2.22.12.10-ലും ഐഓഎസിലും 22.12.0.70 പതിപ്പിലും വരുമെന്നാണ് റിപ്പോർട്ടുകൾ. വൈകാതെ എല്ലാ ഉപയോക്താക്കളിലേക്കും വാട്ട്സാപ്പ് പരിചയപ്പെടുത്തിയ പുതിയ ഫീച്ചറുകൾ എത്തും

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിനകത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്ത് ഇടതുമുന്നണി കൺവീനറും മുൻ മന്ത്രിയുമായ ഇപി ജയരാജൻ.

കറുത്ത വസ്ത്രവും വെള്ള വസ്ത്രവും ധരിച്ച് വിമാനത്തിനകത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇവർക്ക് നേരെ നടന്നെത്തിയ ഇപി ജയരാജൻ തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മുഖ്യമന്ത്രിക്കൊപ്പം മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.