spot_img
Wednesday, June 17, 2026
Home Blog Page 569

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട, രണ്ട് യാത്രക്കാരിൽ നിന്ന് ഒരു കോടിയുടെ സ്വർണം പിടികൂടി

0

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. കുറ്റ‍്യാടി സ്വദേശി മുഹമ്മദ്‌ അനീസ്, കുന്നമംഗലം സ്വദേശി കബീർ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞാഴ്ചയും കിരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ച് 766 ഗ്രാം വീതം മിശ്രിത രൂപത്തിലുള്ള സ്വർണമാണ് കടത്താൻ ശ്രമിച്ചത്. മൂന്നു കാപ്സ്യൂളുകളിലാക്കി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായിരുന്നു.

കോഴിക്കോട് പയ്യോളി സ്വദേശി കെ.പി. നൗഷ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ് എന്നിവരാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരെ പൊലീസ് എയ‍്ഡ് പോസ്റ്റിലെത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച കാപ്സ്യൂളുകൾ കണ്ടെത്തിയത്.കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂരിൽ പൊലീസ് പിടികൂടിയത്.

17 കോടിയോളം രൂപ വില വരുന്ന 32 കിലോയോളം സ്വർണം ഇക്കാലയളവിൽ പൊലീസ് വിമാനത്താവളത്തിന് എയ്ഡ് പോസ്റ്റ് വഴി പിടികൂടി. കസ്റ്റംസിന് പുറമെ പൊലീസ് കൂടി സ്വർണം പിടികൂടാൻ തുടങ്ങിയതോടെ കള്ളക്കടത്ത് സംഘം സ്വർണം കടത്താൻ പുതുവഴികൾ തേടുകയാണ്.

മണിച്ചൻ അടക്കം 33 തടവുകാർക്ക് മോചനം; ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു

0

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന്‍ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയല്‍ ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു.31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു.

കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കൽ വിഷ മദ്യദുരന്തം

ആഭ്യന്തര വകുപ്പും എക്സൈസും പരാജയപ്പെട്ടപ്പോൾ നായനാര്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാക്കിയ സംഭവമായിരുന്നു കല്ലുവാതുക്കൽ വിഷ മദ്യദുരന്തം. 31 പേര്‍ മരിച്ചു. മാസപ്പടി കണക്കുകൾ കൂടി പുറത്ത് വന്നതോടെ രാഷ്ട്രീയ മദ്യ മാഫിയകൾ തമ്മിലെ അഭേദ്യ ബന്ധവും പുറത്തായി. നായനാർ സർക്കാരിന്‍റെ കാലത്ത് അകത്തായ മുഖ്യപ്രതി മണിച്ചൻ പിണറായി സർക്കാരിന്‍റെ ഭരണത്തിൽ പുറത്തിറങ്ങുകയാണ്. കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകൾക്കുള്ളിൽ കേരളത്തെ ഞെട്ടിച്ച് ആ വാര്‍ത്ത പുറത്ത് വന്നു. മദ്യ ദുരന്തത്തില്‍ 31 പേര്‍ മരിച്ചു. ചിലര്‍ക്ക് കാഴ്ച നഷ്ടമായി. വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളുപ്പെടുത്തൽ കൂടി വന്നതോടെ സര്‍ക്കാരിനെ പിടിച്ചുലച്ച വൻ വിവാദമായി കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം മാറി.

വരാൻ പോകുന്നത് അടിമുടി മാറ്റങ്ങൾ; സബ്സ്ക്രിപ്ഷൻ നട‌പ്പിലാക്കി ടെലി​ഗ്രാം

0

പെയ്ഡ് സബ്സ്ക്രിപ്ഷൻ നടപ്പിലാക്കി മെസേജിം​ഗ് ആപ്പായ ടെലിഗ്രാം. ടെലിഗ്രാം പ്രീമിയം സ്വന്തമാക്കാത്തവരുടെ ചാറ്റുകൾക്കും, ഫയലുകൾക്കും ലിമിറ്റുകൾ ഉണ്ടാകും. ടെലിഗ്രാമിന്റെ സ്ഥാപകൻ പാവേൽ ഡ്യൂറോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ഫീച്ചറുകൾ സൗജന്യമായി തന്നെ നിലനിർത്തിക്കൊണ്ടാണ് സബ്സ്ക്രിപ്ഷൻ നടപ്പാക്കുന്നത്. ടെലിഗ്രാമിന്റെ സാധ്യതകൾ  തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പണമടച്ചുള്ള ഉപയോഗം കൊണ്ടുവരുന്നത്. പ്രീമിയം സ്റ്റിക്കേഴ്സും പുതിയ ഇമോജികളും അവതരിപ്പിക്കുന്നുണ്ട്. നിലവിൽ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ടെലിഗ്രാം ഫ്രീ ആണെന്നും , പരസ്യങ്ങളോ, ഫീയോ ഇല്ല എന്നുമുള്ള ടാഗ്ലൈൻ കാണാനാകും. വൈകാതെ ഇതിൽ മാറ്റം വരുത്തും. ഏറ്റവും പുതിയ അപ്ഡേറ്റിൽ വ്യത്യസ്തമായി ടാഗലൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വരുമാനമാർഗങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങളുമായി കമ്പനി എത്തുന്നതെന്നാണ് വിലയിരുത്തൽ.

ആദ്യ ടാഗ് ലൈൻ മാറ്റി പുതിയ ടാഗ് ലൈനിനൊപ്പം പണമടയ്ക്കുന്ന സംവിധാനവുമായി പുതിയ ടെലിഗ്രാം ഉടനെ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. “ചാറ്റുകൾക്കും മീഡിയകൾക്കും ഫ്രീ അ‍ൺ ലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജ്  ടെലിഗ്രാം നൽകുന്നു” എന്ന പുതിയ ടാഗ് ലൈനാണ്  ഡവലപ്പർമാർ ഷെയർ ചെയ്ത ഡാറ്റാ സ്ട്രീംഗുകളിലുള്ളത്. പുറത്തുവന്ന സ്ക്രീൻഷോട്ടുകൾ അനുസരിച്ച് ടെലിഗ്രാമിന്റെ അപ്ഡേറ്റഡ് വേർഷൻ പരസ്യങ്ങളെ പിന്തുണക്കാനും സാധ്യതയുണ്ട്. പ്രിമിയം സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്കായി പുതിയ സ്റ്റിക്കറുകളും അവതരിപ്പിക്കുന്നുണ്ട്. നിലവിൽ പുതിയ ടാഗ് ലൈൻ ആക്ടീവായിട്ടില്ല. പ്രീമിയം സബ്സ്ക്രിപ്ഷൻ ഓഫിഷ്യലായി പുറത്തുവിട്ട ശേഷമേ ഇത് കാണാനാകൂ.

പുതിയ ഇമോജികളും സ്റ്റിക്കറുകളും ഉൾപ്പെട്ട ടെലിഗ്രാം പതിപ്പ് 8.7.2 ബീറ്റ അടുത്തയിടെ പുറത്തിറക്കിയിരുന്നു. മെസേജ് അയയ്ക്കുമ്പോൾ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനിനായി സൈൻഅപ്പ് ചെയ്യുന്നുണ്ടോ എന്നൊരു നോട്ടിഫിക്കേഷൻ ലഭിക്കും. ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. ടെലിഗ്രാം പ്രീമിയം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ ഏപ്രിലിൽ പുതിയ കുറച്ച് ഫീച്ചറുകൾ ചേർത്ത് ആപ്പ് അപ്ഡേറ്റ് ചെയ്തിരുന്നു. ഇഷ്ടപ്പെട്ട നോട്ടിഫിക്കേഷൻ ടോണുകൾ, ചാറ്റുകൾ മ്യൂട്ട് ചെയ്യുന്നതിനും, ഓട്ടോമാറ്റിക് ഡീലിറ്റ് ചെയ്യുന്നതിനുമുള്ള ഓപ്ഷനുകൾ, ചാറ്റുകളിലെ റിപ്ലേ, ഫോർവേർഡിങ്ങ് എന്നിവയിൽ വരുത്തിയ ക്രമീകരണങ്ങൾ തുടങ്ങിയ നിരവധി സവിശേഷതകളാണ് ഉൾപ്പെടുത്തിയിരുന്നത്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള പിക്ചർ ഇൻ പിക്ചർ മോഡും ഇക്കൂട്ടത്തിൽ പെടുന്നു.iOS-ൽ മെസെജുകൾ ട്രാൻസലേറ്റ് ചെയ്യുന്നതിലും മെച്ചപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്.

ചലച്ചിത്ര, നാടക നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു

0

തിരുവനന്തപുരം: പ്രശസ്‍ത സിനിമാ, നാടക നടന്‍‍ ഡി ഫിലിപ്പ് (79) അന്തരിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 

പ്രൊഫഷണല്‍ നാടക വേദിയികെ മികവുറ്റ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കാളിദാസ കലാകേന്ദ്രത്തിന്‍റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു.

കോട്ടയം കുഞ്ഞച്ഛൻ, വെട്ടം, അർത്ഥം, പഴശ്ശിരാജ, ടൈം അടക്കം അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിരുവല്ല സ്വദേശിയാണ്. വിദേശത്തുള്ള മകൾ എത്തിയശേഷം സംസ്കാര ചടങ്ങുകളുടെ സമയം തീരുമാനിക്കും.

കറുപ്പണിഞ്ഞ് വി​ഗ്നേഷ്, ഓറഞ്ചിൽ നയൻതാര; താരദമ്പതികൾ കേരളത്തിൽ

0

താരദമ്പതികളായ നയൻതാരയും വി​ഗ്നേഷ് ശിവനും കൊച്ചിയിലെത്തി. നയൻതാരയുടെ അമ്മയ്ക്ക് വിവാ​ഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനാൽ അമ്മയെ കണ്ട് അനു​ഗ്രഹം വാങ്ങാനാണ് ഇവർ കേരളത്തിലെത്തിയത്.ഞായറാഴ്ച ഉച്ചയോടെയാണ് നയൻതാരയും വി​ഗ്നേഷ് ശിവനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കറുത്ത വേഷത്തിലായിരുന്നു വി​ഗ്നേഷ് ശിവൻ.

നയൻതാര ഓറഞ്ച് ചുരിദാറിലും. ഇരുവരും മാധ്യമങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമങ്ങളെ കാണാനായി ഒരുദിവസം മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം.

എത്രദിവസം കേരളത്തിലുണ്ടാവുമെന്നോ എവിടെയെല്ലാം സന്ദർശിക്കുമെന്നോ അറിവായിട്ടില്ലെങ്കിലും ഏതാനും ദിവസം ദമ്പതികൾ കേരളത്തിലുണ്ടാവുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് മഹാബലിപുരത്തുവെച്ച് വി​ഗ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്

ജൂണിലെ ഉയർന്ന നിരക്കിൽ സ്വർണവില; അറിയാം ഇന്നത്തെ വില

0

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ  480 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38680 രൂപയായി. വെളളിയാഴ്ച  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപയുടെ വർധനയാണ് ഇന്നലെ ഉണ്ടായത്. വെളളിയാഴ്ച  20 രൂപയുടെ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4835 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും മാറ്റമില്ല. ഇന്നലെ 50 രൂപയാണ് ഉയർന്നത്. വെളളിയാഴ്ച  15 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച  30 രൂപയുടെ ഇടിവുണ്ടായിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3995 രൂപയാണ്.  ജൂൺ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില  45 രൂപ വർധിച്ചിരുന്നു.  

അതേസമയം കേരളത്തിൽ, വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂൺ 01 – ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില – 38000 രൂപ 
ജൂൺ 02 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38080 രൂപ 
ജൂൺ 03 –  ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില –  38480 രൂപ 
ജൂൺ 04 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില – 38200 രൂപ 
ജൂൺ 05 – സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില –  38200 രൂപ 
ജൂൺ 06 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38280 രൂപ
ജൂൺ 07 – ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില – 38080 രൂപ
ജൂൺ 08 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 38160 രൂപ
ജൂൺ 09 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 38360 രൂപ
ജൂൺ 10 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില – 38200 രൂപ
ജൂൺ 11 – ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില – 38680 രൂപ

ചെലവ് 37 കോടി, 706 തടവുകാരെ ഉൾക്കൊള്ളും; തവനൂർ ജയിൽ കാണാൻ തിരക്ക്

0

കുറ്റിപ്പുറം ∙ സർക്കാർ നിർമിച്ച ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ സെൻട്രൽ ജയിൽ തവനൂർ കൂരടയിൽ ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് നടക്കുക. ഉദ്ഘാടനം നടക്കുന്ന ജയിൽ വളപ്പിലേക്ക് ഉദ്യോഗസ്ഥരെയടക്കം വിശദമായ പരിശോധനയ്ക്കു ശേഷമാണ് കടത്തിവിടുക. നാട്ടുകാർക്ക് രാവിലെ 9 മുതൽ ജയിൽ സന്ദർശിക്കാമെന്ന് നേരത്തേ അറിയിപ്പുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ കാരണം ഇത് മാറ്റിയിട്ടുണ്ട്

ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി പോയശേഷം മാത്രമേ പൊതുജനത്തിന് ജയിൽ സന്ദർശനത്തിന് അവസരം നൽകൂ. മാധ്യമ പ്രവർത്തകരെയടക്കം കർശന പരിശോധനകൾക്ക് ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിക്കുക. മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശുമെന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണിയുള്ളതിനാൽ റോഡുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രി വരുന്ന സമയത്ത് റോഡുകളിലെ ഗതാഗതം തടയും.റോഡിൽ വിവിധ സ്ഥലങ്ങളിൽ വൻ പൊലീസ് സുരക്ഷയും ഒരുക്കുന്നുണ്ട്.

ജയിൽ വളപ്പിലാണ് ഉദ്ഘാടന വേദി സജ്ജമാക്കിയിട്ടുള്ളത്. ബോംബ് സ്ക്വാഡ് അടക്കമുള്ള വിഭാഗങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ ഇന്നലെ രാത്രിയോടെ പൂർത്തിയായി. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുറഹിമാൻ അടക്കമുള്ളവരും മറ്റു ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. കെ.ടി.ജലീൽ എംഎൽഎ അധ്യക്ഷനാകും. വേദിയിലെ ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി ജയിൽ സന്ദർശിക്കും.

വിവിധ പ്രദർശനങ്ങൾ

∙ ഉദ്ഘാടനത്തിന്റെ ഭാഗമായി ജയിലിൽ വിവിധ പ്രദർശനങ്ങൾ നടക്കും. വിവിധ ജയിലുകളിൽ തടവിൽ കഴിയുന്നവർ നിർമിച്ച കരകൗശല വസ്തുക്കളും ജയിൽ ഉദ്യോഗസ്ഥരുടെ ചിത്രരചനകളും പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. കണ്ണൂർ, വിയ്യൂർ, പൂജപ്പുര, തവനൂർ സെൻട്രൽ ജയിലുകളുടെ ചെറുരൂപങ്ങൾ അടക്കം തടവുകാർ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ വിവിധ ജയിലുകളിൽ കഴിഞ്ഞ പ്രമുഖരുടെ ചരിത്ര രേഖകളും പ്രദർശന ശാലയിലുണ്ട്.

പിണറായി വിജയൻ അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞപ്പോൾ പരോളിനായി അയച്ച കത്തും ജയിൽ സന്ദർശന വേളയിൽ എ.കെ.ഗോപാലൻ, ഇഎംഎസ് എന്നിവർ അടക്കമുള്ളവരുടെ കുറിപ്പുകളും പ്രദർശനത്തിലുണ്ട്. തവനൂർ‍ പ്രതീക്ഷാഭവൻ അന്തേവാസികളുടെ ഭക്ഷണ സ്റ്റാളും ഒരുക്കിയിട്ടുണ്ട്.

ജയിൽ കാണാൻ തിരക്ക്

∙ തവനൂർ സെൻട്രൽ ജയിൽ കാണാൻ സ്ത്രീകളുടെ കുട്ടികളും അടക്കമുള്ളവരുടെ തിരക്ക്. ഇന്നലെ രാവിലെ മുതൽ സന്ദർശകർ എത്തിയിരുന്നു. ജയിൽ മുഴുവൻ നടന്നുകാണാനുള്ള അവസരം ഇന്നലെ ഒരുക്കിയെങ്കിലും വൈകിട്ടോടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഇന്ന് രാവിലെ 10ന് ഉദ്ഘാടനത്തിനുശേഷം 2 മണിക്കൂർ നാട്ടുകാർക്ക് ജയിൽ സന്ദർശിക്കാൻ അവസരം ഉണ്ടാകും.

ബസ് സ്റ്റോപ് അനുവദിക്കണം

∙ തവനൂരിൽ ഇന്നു സെൻട്രൽ ജയിൽ പ്രവർത്തനമാരംഭിക്കുന്ന സാഹചര്യത്തിൽ തവനൂർ റോഡ് ജംക്‌ഷനിൽ ദീർഘദൂര ബസുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യം. ജയിൽ വകുപ്പ് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇതിനു പുറമേ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും എംപി വഴി ആവശ്യപ്പെടും.

ചെലവ് 37 കോടി

∙ 37 കോടിയോളം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 706 തടവുകാരെ ഉൾക്കൊള്ളാൻ കഴിയും.വിവിധ ബ്ലോക്കുകളിലായി 34 ബാരക് സെല്ലുകളും 24 സാധാരണ സെല്ലുകളും ഉണ്ട്. ട്രാൻസ്ജെൻഡേഴ്സിനായി 4 സെല്ലുകളും ഒരുക്കിയിട്ടുണ്ട്. വനിതാ തടവുകാർക്കുള്ള സൗകര്യം ഇല്ല. 2746 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സെല്ലുകൾ ഒരുക്കിയിരിക്കുന്നത്. തടവുകാർക്കായി 168 ശുചിമുറികളും സമുച്ചയത്തിലുണ്ട്.തടവുകാരുടെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം എന്നിവയ്ക്കും ലൈബ്രറിക്കുമായി പ്രത്യേകം ബ്ലോക്കുകളും സജ്ജീകരിച്ചിട്ടുണ്ട്.

അരയേക്കർ വിസ്തൃതിയിൽ നടുമുറ്റവും ഒരുക്കിയിട്ടുണ്ട്. ഈ ഭാഗത്ത് അടുത്ത ഘട്ടത്തിൽ ഇൻഡോർ സ്റ്റേഡിയം നിർമിക്കും. 2011 നവംബർ 15ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ട പദ്ധതി 11 വർഷംകൊണ്ടാണ് മരാമത്ത് വകുപ്പ് പൂർത്തിയാക്കിയത്. തടവുകാർക്കുള്ള ആശുപത്രിയും ജീവനക്കാരുടെ താമസ സ്ഥലവും തടവുകാർക്കുള്ള തൊഴിൽ യൂണിറ്റുകളും അടുത്ത ഘട്ടത്തിൽ നടപ്പാക്കും. സൂപ്രണ്ടും ഡോക്ടറുമടക്കം 162 തസ്തികകളാണ് തവനൂർ സെൻട്രൽ ജയിലിനായി അനുവദിച്ചിട്ടുള്ളത്

സി.പി. ചെറിയമുഹമ്മദ് രചിച്ച ‘സംഘചേതനയുടെ വികാസ പരിണാമങ്ങൾ’; പുസ്തക ചർച്ച സംഘടിപ്പിച്ചു

0

മുക്കം: അധ്യാപകരുടേയും അധ്യാപക പ്രസ്ഥാനത്തിന്റേയും ചരിത്രവും കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണ പ്രവർത്തനങ്ങളും, പുരോഗതിയും വിലയിരുത്തുന്ന സി.പി. ചെറിയമുഹമ്മദ് രചിച്ച് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘സംഘചേതനയുടെ വികാസ പരിണാമങ്ങൾ’ പുസ്തക ചർച്ച സംഘടിപ്പിച്ചു.മുക്കം എസ്.കെ. പാർക്കിൽ നടന്ന പരിപാടി കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ.പി. മുരളീധരൻ മാസ്റ്റർ അധ്യക്ഷനായി. കെ.വി. നസീറ പുസ്തകം പരിചയപ്പെടുത്തി.

മനിപുരത്ത് വാഹന അപകടം. ഒരാൾക്ക് പരിക്ക്

0

കൊടുവള്ളി:ഓമശ്ശേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പിക്ക് അപ്പ്‌ വാനും പിലാശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഒരു സ്കൂട്ടറും തകർന്നു.

ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.പരിക്കേറ്റ പിക്കപ്പ് വാനിലെ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

കെഎസ്ആർടിസിയിൽ കൈവച്ചാൽ ഇനി ചില്ലറക്കളിയല്ല; ഒത്തുതീർപ്പുകൾ വേണ്ടെന്ന് എംഡി, കേസായാൽ അഞ്ചുവർഷം തടവും പിഴയും

0

കോഴിക്കോട് ∙ കെഎസ്ആർടിസി ബസിനു കല്ലെറിയുകയോ ജീവനക്കാരെ ആക്രമിക്കുകയോ ചെയ്യുന്നവർ ചില്ലറ നഷ്ടപരിഹാരം നൽകി തടിയൂരിപ്പോകുന്ന പരിപാടി ഇനി നടപ്പില്ല. ഇത്തരം സംഭവങ്ങൾ ഉടൻ പൊലീസിൽ പരാതി നൽകി കേസാക്കണമെന്നു കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ നിർദേശം നൽകി.

അക്രമങ്ങളെ തുടർന്നു പലപ്പോഴും സർവീസ് റദ്ദാക്കേണ്ടി വരാറുണ്ട്. എന്നാൽ, സർക്കാർ ജീവനക്കാരെ മർദിക്കുന്നതും ജോലി തടസ്സപ്പെടുത്തുന്നതും പൊതുമുതൽ നശിപ്പിക്കുന്നതും ഒത്തുതീർപ്പാക്കാൻ കഴിയാത്ത വകുപ്പുകളിൽപെടുന്ന കുറ്റകൃത്യമായതിനാൽ മിക്കവരും ചെറിയ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി കേസ് ഒഴിവാക്കുകയാണു പതിവ്.കേസാക്കിയാൽ അഞ്ചുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അതിനാൽ, ബസിനുണ്ടായ കേടുപാടുകളുടെ നഷ്ടം മാത്രം നൽകിയാണ് മിക്കപ്പോഴും ഒത്തുതീർപ്പാക്കുന്നത്. ഇനി മുതൽ ഒത്തുതീർപ്പുകൾ ഇനിമുതൽ വേണ്ടെന്നാണു എംഡിയുടെ കർശന നിർദേശം. ഇത്തരം സംഭവമുണ്ടായാൽ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യേണ്ട ചുമതല അതാത് പരിധിയിലെ യൂണിറ്റ് ഓഫിസർമാർക്കാണ്.