spot_img
Tuesday, June 16, 2026
Home Blog Page 581

എന്താണ് വാട്ട്സ്ആപ്പ് റിയാക്ഷന്‍സ്; അറിയേണ്ടതെല്ലാം

0

വാട്ട്സ്ആപ്പ് റിയാക്ഷന്‍സ് സവിശേഷതയെക്കുറിച്ച് ഞങ്ങൾ വളരെക്കാലമായി വിവിധ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഒടുവിൽ അത് യാഥാര്‍ത്ഥ്യമാകുകയാണ്. ടെലിഗ്രാം, ഇൻസ്റ്റാഗ്രാം പോലുള്ള ജനപ്രിയ ആപ്പുകൾ ഇതിനകം തന്നെ ഈ പ്രത്യേകത ലഭ്യമാണ്. സാധാരണ പ്രതികരണത്തിന് ഈ ആപ്പുകളില്‍ രസകരമായ ആനിമേറ്റഡ് ഇമോജികൾ ഉപയോഗിച്ചും ഒരാൾക്ക് സന്ദേശങ്ങളോട് പ്രതികരിക്കാൻ കഴിയും.

എന്നാല്‍ വാട്ട്‌സ്ആപ്പ് തല്‍ക്കാലം ആനിമേറ്റഡ് ഇമോജികൾ വാഗ്ദാനം ചെയ്യുന്നില്ലെന്നാണ് വിവരം, സാധാരണ ഇമോജികൾ ഉപയോഗിച്ച് ചില സന്ദേശങ്ങളോട് പ്രതികരിക്കാനുള്ള ഓപ്ഷനാണ് ഇത്. വാട്ട്സ്ആപ്പിലെ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന്, ഉപയോക്താക്കൾ ഏതെങ്കിലും സന്ദേശത്തിൽ ടാപ്പ് ചെയ്താൽ മതിയാകും, ആപ്പ് ഒരു ഇമോജി ബോക്സ് പ്രദർശിപ്പിക്കും.

അതിനുശേഷം നിങ്ങൾക്ക് അവയിലേതെങ്കിലും തിരഞ്ഞെടുക്കാം, അതിനുശേഷം നിങ്ങളുടെ ഇമോജി ആ സന്ദേശത്തിന്‍റെ പ്രതികരണം എന്ന രീതിയില്‍ കാണാം. ഇതിനകം മെസഞ്ചറില്‍ ഏറെ ജനപ്രിയമാണ് ഈ ഫീച്ചര്‍. 

ഇപ്പോൾ, നിങ്ങൾക്ക് ആറ് ഇമോജികളിൽ നിന്ന് തിരഞ്ഞെടുക്കാം മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കാണിച്ചിരിക്കുന്നു. എന്നാൽ ഭാവിയിൽ കൂടുതൽ ഇമോജികളും സ്കിന്‍ ടോണുകളും വാട്ട്സ്ആപ്പ് ഈ ഫീച്ചറിലേക്ക് ആഡ് ചെയ്യും എന്നാണ് വിവരം.

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ ചില ഉപയോക്താക്കൾക്ക് മെസേജ് റിയാക്ഷൻ ഫീച്ചർ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്, എന്നാൽ ഇപ്പോള്‍ പ്രഖ്യാപിച്ചെങ്കിലും ഇത് ആഗോളതലത്തിലുള്ള എല്ലാ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളിലേക്കും എത്താൻ ഏകദേശം ഒന്നോ രണ്ടോ ആഴ്ചകൾ വേണ്ടിവരും.

ഇമോജികൾ ഉപയോഗിച്ച് സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് പുറമേ, വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ വലിയ ഫയലുകൾ പങ്കിടാനും കഴിയും, വാട്ട്സ്ആപ്പ് ഫയൽ കൈമാറ്റം വലുപ്പം 100എംബി-യിൽ നിന്ന് 2GB-ലേക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.

കൂടാതെ, വാട്ട്‌സ്ആപ്പ് ഒരു ഗ്രൂപ്പ് ചാറ്റിൽ അനുവദിക്കുന്ന പരമാവധി പങ്കാളികളുടെ എണ്ണം ഇരട്ടിയാക്കി – 256 ൽ നിന്ന് 512 ആളുകളായി. എന്നിരുന്നാലും, ഒരു ഗ്രൂപ്പിലേക്ക് 512 പേരെ വരെ ചേർക്കാനുള്ള കഴിവ് ഉടന്‍ പൂര്‍ണ്ണമായും നടപ്പാക്കില്ലെന്നാണ് വാട്ട്‌സ്ആപ്പ് പറയുന്നത്. അതിനാൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് 256 ൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിന് നിങ്ങൾ കാത്തിരിക്കേണ്ടി വരും

കാത്തിരുന്ന കല്യാണ മേളം; വിഘ്നേഷ്- നയൻതാര വിവാഹം ജൂണിൽ

0

തെന്നിന്ത്യൻ സിനിമയിലെ താരജോഡികളാണ് നയന്‍താരയും വിഘ്‍നേഷ് ശിവനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രിയ താരങ്ങളുടെ വിവാഹത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ  പ്രിയ താരങ്ങളുടെ വിവാഹ​ വിശേഷമാണ് പുറത്തുവരുന്നത്. 

ജൂൺ 9ന് തിരുപ്പതിയിൽ വച്ച് വിഘ്നേഷും- നയൻതാര വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ് മാധ്യമങ്ങളിലൂടെയാണ് വാർത്ത പുറത്തുവന്നിരിക്കുന്നത്. മാലിദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുവരും വിവാഹിതരാകുന്നത്.നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.

കെജിഎഫ് താരം മോഹൻ ജുനേജ അന്തരിച്ചു

0

ബെംഗളൂരു: കന്നഡ സിനിമാ നടൻ മോഹന്‍ ജുനേജ അന്തരിച്ചു.

അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ഭാഷാഭേദമെന്യെ വൻ വാണിജ്യ വിജയം സ്വന്തമാക്കിയ കെജിഎഫിന്റെ രണ്ട് ഭാ​ഗങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും മോഹന്‍ ജുനേജ ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. ഏകദേശം 100ലേറെ ചിത്രങ്ങളിലും മോഹൻ വേഷമിട്ടിട്ടുണ്ട്. കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണ് പഠിച്ചത്. ഇവിടെ തന്നെയാണ് സ്ഥിര താമസവും. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കുമെന്നാണ് വിവരം.കന്നഡ സിനിമയിലെ ഏറ്റവും പ്രതിബദ്ധതയും പ്രതിഭാധനനുമായ നടൻമാരിൽ ഒരാളായിരുന്നു മോഹൻ ജുനേജ.

കൗമാരപ്രായത്തിൽ തന്നെ തന്റെ അഭിനയം കണ്ട് ആവേശഭരിതനായ മോഹൻ വിനോദ വ്യവസായം തിരഞ്ഞെടുക്കുകയായിരുന്നു. കാമ്പസ് നാടകരംഗത്തോട് താൽപ്പര്യമുള്ള മോഹൻ നിരവധി നാടകങ്ങൾ ചെയ്തിട്ടുണ്ട്. 2008-ൽ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ സംഗമമാണ് നടന്റെ അരങ്ങേറ്റ ചിത്രം.

ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ആരോഗ്യവകുപ്പ്; അഞ്ച് ദിവസത്തെ പരിശോധന, പൂട്ടിച്ചത് 110 കടകള്‍

0

ഭക്ഷ്യവിഷബാധ കൂടുന്ന പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രതയും കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്.സംസ്ഥാനത്ത് അഞ്ച് ദിവസത്തിനുള്ളില്‍ 1132 സ്ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.

ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ ചുറ്റുപാടുകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 110 കടകള്‍ പൂട്ടിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളാണ് കണ്ടെത്തിയത്. വൃത്തിഹീനമായ 49 കടകളും കണ്ടെത്തി. സംസ്ഥാനത്തെ 347 സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 ഭക്ഷണ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് പരിശോധന അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

ഷിഗെല്ല വ്യാപന ആശങ്കയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയിരുന്നു. നിലവില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതിനിടെ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 57 ആയി.

വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. രോഗബാധ സ്ഥിരീകരിച്ച നാല് കുട്ടികള്‍ക്ക് അനുഭവപ്പെട്ട സമാന ലക്ഷണങ്ങള്‍ തന്നെയാണ് നിലവില്‍ ചികിത്സയിലുള്ളവര്‍ക്കുമുള്ളത്. അതിനാല്‍ കൂടുതല്‍ പേരില്‍ ഷിഗെല്ല സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവര്‍ പ്രത്യേകം നിരീക്ഷണത്തിലാണ്.

പെരുന്നാള്‍ ദിനത്തില്‍ ലക്കിടിയില്‍ വെച്ച് ബൈക്ക് യാത്രികനായ ഇരുപതുകാരന്റെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ ലോറി പിടിച്ചെടുത്ത് പൊലീസ്.

0

കല്‍പ്പറ്റ: പെരുന്നാള്‍ ദിനത്തില്‍ ലക്കിടിയില്‍ വെച്ച് ബൈക്ക് യാത്രികനായ ഇരുപതുകാരന്റെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ പാഴ്‌സല്‍ ലോറി പിടിച്ചെടുത്ത് വൈത്തിരി പൊലീസ്. സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് മലപ്പുറം തിരൂരില്‍ നിന്ന് ലോറി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. 

കര്‍ണാടക രജിസ്ട്രേഷനുള്ള പാര്‍സല്‍ ലോറിയുടെ ഡ്രൈവര്‍ മൈസൂരു സ്വദേശി ശശികുമാറിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുത്തങ്ങ മുതല്‍ കോഴിക്കോട് വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ഇതില്‍ തിരൂര്‍ ഭാഗത്തേക്കാണ് ലോറി പോയിട്ടുള്ളതെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി എംഡി. സുനിലിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. 

കല്‍പറ്റ ഗൂഡലായിക്കുന്ന് സ്വദേശി തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഹര്‍ഷല്‍ (20) ആണ് ലക്കിടി ഓറിയന്റല്‍ കോളജിന് സമീപം നടന്ന അപകടത്തില്‍ ദാരുണമായി മരിച്ചത്. എതിരെ വന്ന മറ്റൊരു വാഹനത്തില്‍ തട്ടി റോഡില്‍ വീണ ഹര്‍ഷലിന്റെ ശരീരത്തിലൂടെ പാഴ്‌സല്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ആളുകള്‍ ബഹളം വെച്ചെങ്കിലും പാഴ്‌സല്‍ ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ഹര്‍ഷലിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയത് അറിഞ്ഞില്ലെന്നാണ് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. 

വൈത്തിരി സ്റ്റേഷനിലെത്തിച്ച ലോറി ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു. മണിക്കൂറുകള്‍ നീണ്ട വിശ്രമമില്ലാത്ത പരിശോധനയിലാണ് അപകടത്തില്‍ ഉള്‍പ്പെട്ട വാഹനം വേഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. വൈത്തിരി എസ്ഐ സത്യന്‍, സിപിഒമാരായ വിപിന്‍, രാകേഷ് കൃഷ്ണ, ദേവ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മമ്മൂട്ടിക്കും സുല്‍ഫത്തിനും ഇന്നലെ വിവാഹ വാര്‍ഷികം; ആശംസകളോടെ ആരാധകര്‍

0

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും സുല്‍ഫത്തിനും ഇന്നലെയായിരുന്നു 43-ാം വിവാഹ വാര്‍ഷികം. ആരാധകരും സഹപ്രവര്‍ത്തകരുമായി നിരവധി പേര്‍ ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്നു

1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. നിയമബിരുദം നേടിയ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് സിനിമയിലെത്തിയത്. 1971 ലായിരുന്നു മമ്മൂട്ടിയുടെ സിനിമാ അരങ്ങേറ്റം. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി വിവാഹശേഷം കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനായി വളര്‍ന്നു. നടനാകാനുള്ള തന്റെ പരിശ്രമങ്ങള്‍ക്ക് ഭാര്യ സുല്‍ഫത്ത് നല്‍കിയ പിന്തുണ മമ്മൂട്ടി എടുത്തു പറയാറുണ്ട്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മൂത്ത മകള്‍ സുറുമി ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പഠനത്തിനു ശേഷം മലയാളത്തിലെ ശ്രദ്ധേയ യുവതാരങ്ങളില്‍ ഒരാളായി മാറി. ദുല്‍ഖര്‍ സുറുമിയേക്കാള്‍ നാല് വയസിന് ഇളയതാണ്. കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ.മുഹമ്മദ് രഹാന്‍ സയീദാണ് സുറുമിയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളാണ്. ദുല്‍ഖറിനും ഭാര്യ അമാലിനും ഒരു പെണ്‍കുട്ടിയാണ്. ദുല്‍ഖറിന്റെ മകള്‍ മറിയത്തിന്റെ പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു

പാതയോരങ്ങളിലെ കൊടി തോരണങ്ങൾക്ക് നിയന്ത്രണം; മാർഗനിർദ്ദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ

0

തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടി തോരണങ്ങൾ സംബന്ധിച്ച്  സംസ്ഥാന സർക്കാർ  മാർഗനിർദ്ദേശം പുറത്തിറക്കി. സര്‍വകക്ഷി യോഗ തീരുമാനപ്രകാരമാണ് പൊതുമാര്‍ഗനിര്‍ദേശം. പൊതു ഇടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത് എന്നാണ് മാർ​ഗനിർദേശം.

ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടായാൽ തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാര്‍ പാതയോരങ്ങളിലെ കൊടി തോരണങ്ങൾ അടിയന്തരമായി നീക്കം ചെയ്യാന്‍ നടപടിയെടുക്കണം. കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങണം. കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രീയ-സാമുദായിക സ്പര്‍ദ്ധയ്ക്ക് വഴിവെക്കാതിരിക്കാൻ മുന്‍കരുതല്‍  വേണം. 

സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്റെ അനുവാദത്തോടെ കൊടിമരങ്ങളും തോരണങ്ങളും ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ സ്ഥാപിക്കാം. സമ്മേളനങ്ങൾ, ഉത്സവങ്ങള്‍ എന്നിവയോട് അനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗതടസം ഉണ്ടാക്കാതെ ഒരു നിശ്ചിത സമയപരിധി തീരുമാനിച്ച് കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാം. 

നടൻ ധർമജനെതിരെ കേസ്

0

കൊച്ചി: നടൻ ധ‍ർമജൻ ബോൾ​ഗാട്ടിക്കെതിരെ കേസെടുത്ത് കൊച്ചി സെൻട്രൽ പൊലീസ് ധർമജൻ അടങ്ങുന്ന സംഘം നടത്തുന്ന ധ‍ർമൂസ് ഫിഷ് ഹബിൻ്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.

ധർമജനടക്കം 11 പേരെ പ്രതിയാക്കിയാണ് കൊച്ചി സെൻട്രൽ പൊലീസ് എഫ്ഐആ‍ർ ഇട്ടിരിക്കുന്നത്. ധർമജനാണ് കേസിൽ ഒന്നാം പ്രതി. കോതമം​ഗലം സ്വദേശിയായ ആ‍ർ. ആസിഫലിയാണ് കേസിലെ പരാതിക്കാരൻ.

2019 നവംബറിലാണ് പരാതിക്ക് ആധാരമായ സംഭവങ്ങൾ നടക്കുന്നത്. ധ‍ർമജൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ധർമൂസ് ഷിഫ് ഹബ് എന്ന മത്സ്യവിൽപന സ്ഥാപനത്തിന് കേരളത്തിൽ പലയിടത്തും ബ്രാഞ്ചുകളുണ്ട്. ഈ രീതിയിൽ കോതമം​ഗലത്ത് ഒരു ഫ്രാഞ്ചൈസി തുടങ്ങാനായാണ് പരാതിക്കാരൻ ലക്ഷ്യമിട്ടത്. ഇതിനായി 43 ലക്ഷം രൂപ കേസിലെ പ്രതികൾക്ക് പലപ്പോഴായി നൽകിയെന്ന് പരാതിക്കാരൻ പറയുന്നു. 2019 നവംബറിൽകരാ‍ർ ഒപ്പിട്ട ശേഷം തുടർന്നുള്ള ആറു മാസത്തോളം കോതമം​ഗലത്തേക്ക് മീനുകൾ കൃത്യമായി എത്തിച്ചു. എന്നാൽ 2020 മാ‍ർച്ച് മുതൽ കരാ‍ർ വ്യവസ്ഥകൾ ലംഘിച്ച് സപ്ലൈ നിർത്തിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ധ‍ർമജനെതിരെ പരാതിയുമായി കോതമം​ഗലം സ്വദേശി കോടതിയെ സമീപിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് കോടതി ധ‍ർമനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ഐപിസി 406,402,32 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണം ആരംഭഘട്ടത്തിലാണെന്നാണ് പൊലീസ് പറയുന്നത്.

റിഫയുടെ മരണം; പോസ്റ്റ്‍മോര്‍ട്ടം ശനിയാഴ്ച

0

കോഴിക്കോട്:  വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം മറ്റന്നാൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. തഹസിൽദാരുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തുക.

മരണത്തിലെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രം​ഗത്തെത്തിയ സാഹചര്യത്തിലാണ് പോസ്റ്റ്മോ‌ർട്ടം നടത്തുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം ആർഡിഒ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്‍കിയത്.

റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനിലാണ്  മൃതദേഹം സംസ്കരിച്ചിരുന്നത്.പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായകമാണ്. റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്‍റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ് മോർട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു

മഞ്ജുവാര്യരുടെ പരാതി; ഭീഷണിപ്പെടുത്തിയ സംവിധായകൻ സനൽകുമാർ ശശിധരൻ, പൊലീസ് കസ്റ്റഡിയിലെടുത്തു

0

നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ  സനൽകുമാർ  ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്.

മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു എന്ന് രാവിലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി മഞ്ജു വാര്യർ പരാതി നൽകിയിരുന്നു.  സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ടായിരുന്നു.  കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങൾ പൊലീസ് പുറത്തുവിടാതിരുന്നത്. ഈ അവ്യക്തതകൾക്കാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്