spot_img
Tuesday, June 16, 2026
Home Blog Page 582

അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സമയം തേടി വിജയ് ബാബു; നടക്കില്ലെന്ന് പൊലീസ്

0

അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന നടൻ വിജയ് ബാബുവിന്‍റെ ആവശ്യം അംഗീകരിക്കേണ്ടെന്ന് കൊച്ചി സിറ്റി പൊലീസിന്‍റെ തീരുമാനം. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു അന്വേഷണ സംഘം നൽകിയ നോട്ടീസിന് വിജയ് ബാബുവിന്‍റെ രേഖാമൂലമുളള മറുപടി.

നിലവിലെ അവസ്ഥയിൽ 18ന് ഹൈക്കോടതി വേനലവധിക്ക് ശേഷമേ ബലാത്സംഗക്കേസ് പ്രതിയായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കൂ. ഇത് കണക്കാക്കിയാണ് 19ന് ഹാജരാകാം എന്ന് മറുപടി നൽകിയെന്നാണ് പൊലീസ് കരുതുന്നത്. ഹർജിയിൽ തീരുമാനം വരാൻ പിന്നെയും സമയമെടുക്കുമെന്നതിനാൽ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണ സംഘത്തിന് ഉറപ്പില്ല.

അതിനാൽ മറ്റ് സമ്മർദ വഴികളിലൂടെ ദുബായിൽ ഒളിവിൽക്കഴിയുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ കഴിയുമോയെന്നാണ് നോക്കുന്നത്.

താൻ ബിസിനസ് ആവശ്യങ്ങൾക്കുള്ള യാത്രയിൽ’; മെയ് 19 ന് ഹാജരാകാമെന്നും പൊലീസിനോട് വിജയ് ബാബു

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ മെയ് 19ന് ഹാജരാകാമെന്ന് വിജയ് ബാബു കൊച്ചി സിറ്റി പൊലീസിനെ അറിയിച്ചു. ഹാജരാകാൻ സാവകാശം വേണമെന്നാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ആവശ്യം. ബിസിനസ് ആവശ്യങ്ങൾക്കായുള്ള യാത്രയിലാണ് താനെന്നും അദ്ദേഹം പൊലീസിനോട് വ്യക്തമാക്കി. അതേസമയം ഹൈക്കോടതിയിൽ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മെയ് 18നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

കേസിൽ വിദേശത്തേക്ക് കടന്ന താരത്തോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയതിക്ക് തൊട്ടടുത്ത ദിവസം നേരിട്ട് ഹാജരാകാമെന്ന് നടൻ അറിയിച്ചിരിക്കുന്നത്.നിലവിൽ ദുബായിലാണ് വിജയ് ബാബു കഴിയുന്നത്. ഇദ്ദേഹത്തിന് ഹൈക്കോടതിയുടെ വേനലവധി കഴിയും വരെ അവിടെ തുടരാൻ തടസമൊന്നുമില്ല. മേയ് 18നാണ് അവധി കഴിഞ്ഞ് കോടതി തുറക്കുന്നത്. അതായത് മേയ് 18ന് ശേഷമേ വിജയ്ബാബുവിന്‍റെ മുൻകൂർ ജാമ്യാ പേക്ഷ പരിഗണനയ്ക്ക് വരൂ. പ്രതിഭാഗം വാദവും പ്രോസിക്യൂഷൻ വാദവും ഒക്കെ പൂർത്തിയാക്കി ഉത്തരവ് മേയ് അവസാനത്തേക്ക് പ്രതീക്ഷിച്ചാൽ മതി. അതായത് ഏതാണ്ട് ഒരുമാസക്കാലം വിജയ് ബാബുവിന് ദുബായിൽ തുടരേണ്ടിവരും.സാധാരണ ഗതിയിൽ ഒരു പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചാൽ പൊലീസ് പിന്നെ അറസ്റ്റുചെയ്യുന്ന പതിവില്ല.

അറസ്റ്റിന് നിയമ തടസമില്ലെങ്കിലും പൊതുവേയുളള രീതി അങ്ങനെയാണ്. മുൻകൂ‍ർ ജാമ്യാപേക്ഷ നിലനിൽക്കെ അറസ്റ്റു ചെയ്‍തതെന്തിനെന്ന് കോടതികൾ തന്നെ വാളോങ്ങിയ ചരിത്രവുമുണ്ട്. ഇത് മനസിൽ കണ്ടുകൊണ്ടാണ് പൊലീസ് അങ്ങോട്ട് പോയി അറസ്റ്റു ചെയ്യാത്തത്.അതായത് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ അറസ്റ്റുണ്ടാവില്ലെന്ന് പ്രതീക്ഷിച്ച് വിജയ് ബാബുവിന് നാട്ടിലേക്ക് വരാം. പക്ഷേ അവിടെയും ചില പ്രശ്‍നങ്ങൾ ഉണ്ട്. വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും പൊലീസ് നൽകിയിട്ടുണ്ട്. അതായത് വിദേശത്തുനിന്ന് രാജ്യത്തെ ഏതു വിമാനത്താവളത്തിൽ എത്തിയാലും വിജയ് ബാബുവിനെ തടഞ്ഞുവെച്ച് എമിഗ്രേഷൻ ഉദ്യോഗസ്ഥർ കേരളാ പൊലീസിന് കൈമാറണം. അതായത് മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലാണെങ്കിലും വിജയ് ബാബു തിരിച്ചെത്തിയാൽ പണികിട്ടുമെന്നുറപ്പ്.വിജയ് ബാബുവിനെ പൊലീസ് ദുബായിൽ പോയി കസ്റ്റഡിയിൽ എടുക്കുമോ? എവിടെയായാലും പുകച്ചു പുറത്തു ചാടിക്കുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറയുന്നത്. എന്നാൽ ഇപ്പോഴത്തെ നിലയിൽ കേരളാ പൊലീസ് വിദേശത്തൊന്നും പോയി വിജയ് ബാബുവിനെ പിടിക്കില്ല. തൽക്കാലം രണ്ടാഴ്‍ചകാത്തിരിക്കാം എന്നതാണ് തീരുമാനം. അതിനുളളിൽ പരമാവധി തെളിവുകൾ ശേഖരിക്കും. സാക്ഷിമൊഴികളും രേഖപ്പെടുത്തും. ശാസ്‍ത്രീയ തെളിവുകളും അടയാളപ്പെടുത്തും. അങ്ങനെ മുൻകൂർ ജാമ്യാപേക്ഷ പരിഗണന്ക്ക് വരുമ്പോൾ എട്ടിന്‍റെ പണികൊടുക്കാം എന്ന കണക്കുകൂട്ടിലാണ് അന്വേഷണസംഘം നീങ്ങുന്നത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി നിയമസംവിധാനത്തെപ്പോലും വെല്ലുവിളിച്ചതോടെ വിജയ് ബാബുവിനെ കോടതിക്ക് മുന്നിലും തൊലിയുരിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. പണികിട്ടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഹർജിക്കാരനായ വിജയ് ബാബുവിനെ അറസ്റ്റുചെയ്യരുതെന്ന് പ്രതിഭാഗം ഹൈക്കോടതിയിൽ ആവശ്യപ്പെടാതിരുന്നത്. ആവശ്യം തളളിയാൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കെ വിജയ് ബാബുവിനെ അറസ്റ്റുചെയ്യാൻ കൊച്ചി സിറ്റി പൊലീസിന് പരോക്ഷമായി അനുവാദം കിട്ടും. ഇതുകൂടി മുന്നിൽ കണ്ടായിരുന്നു പ്രതിഭാഗം നീക്കം.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിലേക്ക്; ജില്ലയുടെ വികസനം അജണ്ട, ജനസമ്പർക്ക പരിപാടിയിലും പങ്കെടുക്കും

0

ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട് സന്ദർശിക്കും. നാളെ വയനാട്ടിലെത്തും എന്ന് മന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ വ്യക്തമാക്കി. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗത്തിലും ജനസമ്പർക്ക പരിപാടികളിലും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അമേഠിയിൽ നിന്നുള്ള ലോക്സഭാംഗമാണ് സ്മൃതി ഇറാനി. നേരത്തെ രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു. എന്നാൽ കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്സഭാംഗമായി. ദില്ലിയിൽ സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹം വയനാട്ടിൽ ഇടയ്ക്ക് സന്ദർശനം നടത്താറുണ്ട്. അതിനാൽ തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.

ചെറിയ പെരുന്നാൾ: ചൊവ്വാഴ്ചയും സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു

0

സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും

തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. ഈദുൽ ഫിത്വർ പ്രമാണിച്ച് നാളെ നടത്താനിരുന്ന ജെ ഡി സി പരീക്ഷ ( ബാങ്കിംഗ്) ബുധനാഴ്ചയിലേക്ക് മാറ്റി. സമയ ക്രമത്തിൽ മാറ്റമില്ല.

ചെറിയ പെരുന്നാൾ പ്രമാണിച്ച് കലണ്ടർ അവധി തിങ്കളാഴ്ചയാണ്. മാസപ്പിറവി കാണാത്തതിനാൽ കേരളത്തിൽ ചൊവ്വാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന സാഹചര്യത്തിൽ ഒരു ദിവസം കൂടി അവധി നൽകിയത്.

ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി കേരളത്തിൽ ഈദുൽ ഫിത്​ർ ചൊവ്വാഴ്ചയായിരിക്കുമെന്ന് മതപണ്ഡിതർ അറിയിച്ചിരുന്നു

നാല് പരിശീലകര്‍, ആറ് കിരീടങ്ങള്‍; കേരളത്തിന്റെ സന്തോഷ് ട്രോഫി ചരിത്രമിങ്ങനെ

0

മഞ്ചേരി: സന്തോഷ് ട്രോഫിയില്‍ (Santosh Trophy) ആറ് തവണയാണ് കേരളം കിരീടം നേടിയിട്ടുള്ളത്. നാല് പരിശീലകര്‍ക്ക് കീഴിലായിരുന്നു കേരളത്തിന്റെ കിരീനേട്ടങ്ങള്‍. എണ്‍പത്തിയൊന്ന് വര്‍ഷം മുന്‍പ് കൊല്‍ക്കത്തയില്‍ തുടക്കമായ സന്തോഷ് ട്രോഫിയില്‍ കേരളം ആദ്യമായി തൊടുന്നത് 1973ല്‍. ഒളിംപ്യന്‍ സൈമണ്‍ സുന്ദര്‍രാജിന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ കേരളം ഫൈനലില്‍ തോല്‍പിച്ചത് റെയില്‍വയെ. ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക് കരുത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കൊച്ചിയില്‍ കേരളത്തിന്റെ കന്നിക്കിരീടം. 

രണ്ടാം കിരീടത്തിനായി കേരളത്തിന് 1992വരെ കാത്തിരിക്കേണ്ടിവന്നു. വി പി സത്യന്‍ നയിച്ച കേരളം ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഗോവയെ തോല്‍പിച്ചു. 73ലെ വൈസ് ക്യാപ്റ്റനായിരുന്ന ടി എ ജാഫറായിരുന്നു കോച്ച്. 93ല്‍ കൊച്ചിയില്‍ ജാഫറും കേരളവും കിരീടം നിലനിര്‍ത്തി. കുരികേശ് മാത്യു നയിച്ച ടീം ഫൈനലില്‍ മഹാരാഷ്ട്രയെ വീഴ്ത്തിയത് മറുപടിയില്ലാത്ത രണ്ടുഗോളിന്. നാലാം കിരീടം 2001ലെ മുംബൈ സന്തോഷ് ട്രോഫിയില്‍. വി ശിവകുമാര്‍ നയിച്ച കേരളം ഫൈനലില്‍ ഗോവയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു. എം പീതാംബരനായിരുന്നു കോച്ച്. 

2004ല്‍ എം പീതാംബരന്റെ ശിക്ഷണത്തില്‍ ഡല്‍ഹിയില്‍ കേരളം കിരീടനേട്ടം ആവര്‍ത്തിച്ചു. നായകന്‍ ഇഗ്‌നേഷ്യസ് സില്‍വസ്റ്ററിന്റെ ഗോള്‍ഡണ്‍ ഗോളില്‍ കേരളം കിരീടപ്പോരാട്ടത്തില്‍ മറികടന്നത് പഞ്ചാബിനെ. ഒരിക്കല്‍ക്കൂടി സന്തോഷ് ട്രോഫി നാട്ടിലേക്ക് എത്തിക്കാന്‍ പതിനാല് കേരളത്തിന് കൊല്ലം കാത്തിരിക്കേണ്ടിവന്നു. 2018ല്‍ കൊല്‍ക്കത്തയില്‍ കാത്തിരിപ്പിന് അന്ത്യം കുറിച്ച് രാഹുല്‍ വി രാജും സംഘവും. 

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പിക്കുമ്പോള്‍ സതീവന്‍ ബാലനായിരുന്നു പരിശീലകന്‍. 1988ല്‍ കൊല്ലത്തും 89ല്‍ ഗുവാഹത്തിയിലും 90ല്‍ ഗോവയിലും 91ല്‍ പാലക്കാടും 94ല്‍ കട്ടക്കിലും രണ്ടായിരത്തില്‍ തൃശൂരിലും 2003ല്‍ മണിപ്പൂരിലും 2013ല്‍ കൊച്ചിയിലും കേരളം ഫൈനലില്‍ തോറ്റു. നാല് തവണ ഫൈനലില്‍ വീണത് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു

അക്ഷയ തൃതീയക്ക് മുൻപ് തന്നെ സ്വർണം വാങ്ങാം; റെക്കോർഡ് ഇടിവിൽ സ്വർണവില

0

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37760 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1000 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഏപ്രിൽ 30 ന് രണ്ട് തവണയായി 920 രൂപയുടെ കുറഞ്ഞിരുന്നു. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അന്ന് വിപണനം അവസാനിപ്പിച്ചത്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്ന് കുറഞ്ഞു. 20 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4720 രൂപയായി. ഏപ്രിൽ 30 ന്  ആദ്യം 15 രൂപയും പിന്നീട്  100 രൂപയും കുറഞ്ഞിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയും ഇടിഞ്ഞു. 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിപണി വില 3900 രൂപയായി. ഏപ്രിൽ 30 ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ ആദ്യം  15 രൂപയുടെ കുറവ് ഉണ്ടായിരുന്നു. രണ്ടാം തവണ  85 രൂപയാണ് കുറഞ്ഞത്. 
 
അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനവും, ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയർന്ന ഏകദിന വിൽപന ദിനമായ അക്ഷയ തൃതീയ ആഘോഷത്തിന് ഉപഭോക്താക്കൾക്ക് ഗുണകരമാകുന്നതിനും വേണ്ടിയാണ് ഏപ്രിൽ 30 ന് രണ്ട് തവണ  വില കുറച്ചത് എന്ന് എന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചിരുന്നു.  

സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വെള്ളിയുടെ വിപണി വില 69 രൂപയായി. അതേസമയം  925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധം; അമ്മ ആഭ്യന്തര പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചു

0

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധമറിയിച്ച് താര സംഘടനയായ അമ്മ ഐസിസിയില്‍ നിന്ന് നടി മാല പാര്‍വതി രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയാണ് ഐസിസി. വിഷയത്തില്‍ കൂടുതല്‍ പേര്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മാല പാര്‍വതി പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടി അനിവാര്യമാണെന്നും അവര്‍ പ്രതികരിച്ചു.

അഞ്ചംഗ സമിതിയാണ് പരാതി പരിഹാര സെല്ലിലുള്ളത്. അതില്‍ മാലാ പാര്‍വതിയും ചെയര്‍മാന്‍ ശ്വേതാ മേനോനും ഉള്‍പ്പെടെയുള്ള മൂന്നുപേരാണ് രാജിവയ്ക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗം മാത്രമല്ല രാജിക്ക് കാരണം. ആരോപണം നേരിട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടും അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാജിയെന്നും മാലാ പാര്‍വതി പറഞ്ഞു.

‘ ആരോപണം ഉയര്‍ന്നതിനിടെ ഇരയുടെ പേര് പരസ്യമായി വിജയ് ബാബു പറഞ്ഞതാണ്. അതിനെതിരെ കടുത്ത നടപടിയുണ്ടാകേണ്ടതുണ്ട്. സത്യം പറഞ്ഞാല്‍ ഐസിസി വയ്‌ക്കേണ്ട ഒരാവശ്യവും അമ്മ സംഘടനയ്ക്കില്ല. കാരണം ഞങ്ങളാരും അവിടുത്തെ തൊഴിലാളികളോ അമ്മ തൊഴില്‍ ദാതാക്കളോ അല്ല. ഐസിസി രൂപീകരിച്ച സാഹചര്യത്തില്‍ നടപടിയെടുക്കണമായിരുന്നു’. മാലാ പാര്‍വതി മാധ്യമങ്ങളോട് പ്രതികരിച്ചു

വിദ്വേഷ പ്രസംഗ വിവാദത്തില്‍ പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു

0

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ വിവാദത്തില്‍ പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പി.സി.ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം എ.ആര്‍.ക്യാംപിലെത്തിച്ച ശേഷമാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിനെതിരെ 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. 295 എ വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. സ്വന്തം വാഹനത്തിലാണ് പി.സി.ജോര്‍ജിനെ തിരുവന്തപുരത്തേക്ക് കൊണ്ടുവന്നത്. പൊലിസും മകന്‍ ഷോണ്‍ ജോര്‍ജും വാഹനത്തിലുണ്ടായിരുന്നു.

അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെയാണ് പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കു പരാതി നൽകിയിരുന്നു. ഇതു കൂടാതെ ഡി.വൈ.എഫ്.ഐ പൊലിസിലും പരാതി നല്‍കിയിരുന്നു.

കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ കലര്‍ത്തുന്നു, മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച്‌ ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്നു പ്രാവശ്യം തുപ്പിയശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചെന്നാണ് പി സി ജോർജിനെതിരായ പരാതി.


വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തതിന് പിന്നാലെ മുൻ എംഎൽഎ പി സി ജോർജിനെ (PC George) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്നാണ് പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് (Kerala Police) ഈരാറ്റുപേട്ടയിലെത്തി പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. പി സി ജോർജിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി സി ജോർജിനെതിരെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം ഫോർട്ട് പോലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. ഡിജിപി അനിൽകാന്തിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി. യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്

ആപ്പിലൂടെ സ്ത്രീ ശബ്ദം സൃഷ്ടിച്ച് ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.

0

ആപ്പിലൂടെ സ്ത്രീ ശബ്ദം സൃഷ്ടിച്ച് ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചിയിലെ സ്വകാര്യ കമ്പനി മാനേജർക്കാണ് ഹണിട്രാപ്പ് സംഘത്തിന്‍റെ വലയിൽ വീണ് അരക്കോടിയോളം രൂപ നഷ്ടമായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ യുവാവിനെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികൾ പരിചയപ്പെട്ടു. സ്ത്രീയെന്ന പേരിലായിരുന്നു സൗഹൃദം. പ്രത്യേക ആപ്പ് ഉപയോഗിച്ച് സൗണ്ട് മാറ്റി യുവാവിന് ശബ്ദ സന്ദേശമയച്ച് വിശ്വസിപ്പിച്ചു. യുവാവിനെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.

തുടർന്ന് തന്ത്രപൂർവ്വം ഇയാളുടെ നഗ്ന ദൃശ്യം കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. നാല്പത്തിയാറു ലക്ഷത്തോളം രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടിലൂടെ മരട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്.

കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ എന്നിവരെയാണ് മരട് പോലീസ് SHO യൂടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം തന്ത്രപൂർവ്വം പിടികൂടിയത്. യുവതികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കുകയും സ്ത്രീകളുടെ ശ്ബദം ലഭിക്കാൻ ഫോണിൽ പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്തായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്.#keralapolice

മലയാളി ബാസ്കറ്റ് ബോൾ താരം ലിതാരയുടെ മരണം;സമഗ്രമായ അന്വേഷണം വേണം,ബിഹാർ മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

0

തിരുവനന്തപുരം: റെയില്‍വേയുടെ മലയാളി ബാസ്കറ്റ് ബോൾ താരം ലിതാരയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചു.

ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ലിതാരയ്‌ക്കുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചതായി കത്തിൽ പറയുന്നു. ലിതാരയുടെ മരണത്തില്‍ കോച്ചിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലിതാരയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും പാറ്റ്ന പൊലീസിനും നേരത്തെ പരാതി നൽകിയിരുന്നു.

കോച്ച് രവി സിംഗ് ലിതാരയോട് അപമര്യാദയായി പെരുമാറിയിരുന്നെന്നും, മാനസികമായി പീഡിപ്പിച്ചിരുന്നെന്നും കാട്ടിയാണ് ബന്ധുക്കൾ പരാതി നല്‍കിയത്. ലിതാരയുടെ നിലവിലെ കോച്ച് രവി സിംഗ് കൊല്‍ക്കത്തയില്‍ പരിശീലനത്തിനിടെ അപമര്യാദയായി പെരുമാറിയെന്നും, ലിതാര അപ്പോൾ എതിർത്തെന്നും ബന്ധുക്കൾ പറയുന്നു. കോച്ച് നിരന്തരം ശല്യം ചെയ്യുകയാണെന്ന് ലിതാര നേരത്തെ പറഞ്ഞിരുന്നെന്നും ബന്ധുക്കൾ നല്‍കിയ പരാതിയിലുണ്ട്. പാട്ന ഗാന്ധി നഗറിലെ ഫ്ലാറ്റിലാണ് ലിതാരയെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബാംഗങ്ങൾ പാട്നയില്‍ എത്തും മുന്‍പേ പോസ്റ്റ്മോർട്ടം നടത്തിയതിലും ബന്ധുക്കൾ ദുരൂഹതയാരോപിക്കുന്നു. റീ പോസ്റ്റ്മോർട്ടം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം വീട്ടുകാര്‍ ലിതാരയെ വിളിച്ചപ്പോള്‍ ഫോണെടുത്തിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ ഫ്ലാറ്റുടമയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. ഫ്ലാറ്റ് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോളാണ് ലീതാരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

പൊലീസ് പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുറ്റ്യാടി വട്ടോളി സ്വദേശി കരുണന്‍റെ മകളായ ലിതാര പാട്ന ദാനാപൂരിലെ ഡിആർഎം ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ജി.സി.സി രാജ്യങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം

0

അബുദാബി: യുഎഇയിലെ സ്വദേശികള്‍ക്ക് തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാം. ഇതിനായി പാസ്‍പോര്‍ട്ട് കൈയില്‍ കരുതേണ്ടതില്ല.

നേരത്തെ ഈ സൗകര്യം ലഭ്യമായിരുന്നെങ്കിലും കൊവിഡ് കാലത്ത് യാത്രാ നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ പാസ്‍പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു.പുതിയ യാത്രാ ഇളവ് യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റിയാണ് വെള്ളിയാഴ്‍ച പ്രഖ്യാപിച്ചത്.

സമാനമായ തരത്തില്‍ മറ്റ് ജി.സി.സി രാജ്യങ്ങളിലെ സ്വദേശികള്‍ക്ക് തങ്ങളുടെ രാജ്യത്തെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യുഎഇയിലും പ്രവേശിക്കാനാവും. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുള്ള യാത്ര കൂടുതല്‍ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഇളവ് വീണ്ടും അനുവദിക്കുന്നതെന്ന് ഔദ്യോഗിക പ്രസ്‍താവന പറയുന്നു