spot_img
Thursday, November 26, 2026
Home Blog Page 629

മുൻ എസ്ഐ ആക്രമിച്ചത് ഇയാൾക്കെതിരെ മകൾ പറഞ്ഞ പരാതി അന്വേഷക്കാനെത്തിയ എഎസ്ഐയെ, പ്രതി അറസ്റ്റിൽ

0

കൊച്ചി: മകളുടെ പരാതി അന്വഷിക്കാൻ വീട്ടിലെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് മുൻ എസ്ഐ. എറണാകുളം ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിന് വെട്ടേറ്റു. ഇടത് കൈയ്യിൽ സാരമായി പരുക്കറ്റ ഉദ്യോഗസ്ഥന് അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തിൽ മഞ്ഞുമ്മൽ സ്വദേശിയും മുൻ എസ്ഐയുമായ പോൾ ഫ്രാൻസിസിനെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

അച്ഛനെതിരെ മകൾ പറഞ്ഞ പരാതി അന്വേഷിച്ച് മഞ്ഞുമ്മതിലെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് നേരെയായിരുന്നു മുൻ എസ്ഐയുടെ മിന്നലാക്രമണം. വീട്ടിലെ മുറിയിൽ ആയിരുന്ന പ്രതി പെട്ടെന്ന് മുറിതുറന്ന് പൊലീസുകാരെ ആക്രമിക്കുകയിയരുന്നു. ഒരു ഉദ്യോഗസ്ഥനെ തള്ളിയിച്ച് കത്തികൊണ്ട് കുത്താൻ പ്രതി ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച എഎസ്ഐ സുനിൽ കുമാറിന് ഇടത് കൈയ്യിൽ ആഴത്തിൽ വെട്ടേൽക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് മകൾ സ്റ്റേഷനിൽ വിളിച്ച് പോലീസ് സഹായം ആവശ്യപ്പെട്ടത്. അച്ചൻ മദ്യമിച്ച് ബഹളമുണ്ടാക്കുകയാണെന്നും മുറിയിൽ കയറി വാതിൽ അടച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നുവെന്നുമായിരുന്നു പരാതി. ഇത് അന്വഷിക്കാനായിരുന്നു ഏലൂർ ഇൻസ്പെക്ചറുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയത്. പൊലീസുകാരെ ആക്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.  

ആക്രമണം പ്രകോപനമില്ലാതെയെന്ന് സുനില്‍കുമാര്‍

പ്രകോപനമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്ന് ഏലൂരില്‍ വെട്ടേറ്റ എഎസ്ഐ സുനില്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹപ്രവര്‍ത്തകനെ തള്ളിയിട്ട് കുത്താന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടെയാണ് തനിക്ക് കുത്തേറ്റതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് ഏലൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനില്‍കുമാറിന് വെട്ടേറ്റത്. 

പോലീസുകാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടത് കൈയ്യിൽ ആണ് കത്തി കൊണ്ട് വെട്ടിയത്. ക്രൈം ബ്രാഞ്ചിൽ നിന്ന് വിരമിച്ച എസ്‌ഐ ആണ് കസ്റ്റഡിയിലുള്ള പോൾ. പോളിന്റെ മകളാണ് അച്ഛനെതിരെ പരാതിയുമായി ഏലൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ഈ സംഭവം അന്വേഷിക്കാനാണ് എഎസ്ഐയും സംഘവും പോളിന്റെ വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയപ്പോല്‍ വാതില്‍ കുറ്റിയിട്ട് കത്തിയും പിടിച്ചുനില്‍ക്കുകയായിരുന്നു പോളെന്ന് സുനില്‍കുമാര്‍ പറഞ്ഞു. പുറത്തേക്കിറങ്ങിവന്ന് പൊലീസുകാരനെ തള്ളിയിട്ട് കുത്താന്‍ ശ്രമിച്ചു. ഇതോടെ താന്‍ ഇത് തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് പോള്‍ തന്നെ കുത്തിപരിക്കേല്‍പ്പിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു

കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി; രണ്ടു പേര്‍ പൊള്ളലേറ്റ് മരിച്ചു

0

കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും പൊള്ളലേറ്റ് മരിച്ചു. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. അല്‍പ സമയം മുമ്പാണ് അപകടമുണ്ടായത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ ഉയരുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടര്‍ന്നു.

സി.എന്‍.ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. സംഭവത്തിനുശേഷം പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനക്കുശേഷമെ അപകടകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

നവംബർ ഒന്നു മുതൽ റോഡ് സുരക്ഷാ വർഷാചരണം: മന്ത്രി ആന്റണി രാജു

0

റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023 നവംബർ 1 മുതൽ 2024 ഒക്ടോബർ 31 വരെ റോഡ് സുരക്ഷാ വർഷമായി ആചരിക്കാൻ കേരള റോഡ് സുരക്ഷാ അതോറിറ്റി തീരുമാനിച്ചു. അതോറിറ്റി ചെയർമാൻ കൂടിയായ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസും പങ്കെടുത്തു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ബൃഹത്തായ പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രോഗ്രാം കലണ്ടർ പ്രസിദ്ധീകരിക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെ സഹകരിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. റോഡ് സുരക്ഷാ വർഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 31ന് തിരുവനന്തപുരത്ത് നടക്കും. വടക്കൻ ജില്ലകളിലെ പ്രവർത്തനത്തിന്റെ ക്രോഡീകരണത്തിനായി കോഴിക്കോട് പരിപാടി സംഘടിപ്പിക്കും.

        ദേശീയപാത ആറുവരിപ്പാതയാക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്ത വിഷയം ചർച്ച ചെയ്തു. മാർഗനിർദേശങ്ങൾ അനുസരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നാഷണൽ ഹൈവേ അതോറിറ്റിക്ക് നിർദേശം നൽകും.

        പ്രധാന റോഡുകളിലും ഇടറോഡുകളിലും അലക്ഷ്യമായി വലിച്ചിട്ടുള്ള കേബിളുകൾ, സുരക്ഷാ ഭീഷണിയുള്ള ഫുട്പാത്തുകൾ, സുരക്ഷാ വേലികൾ ഇല്ലാത്ത ട്രാൻസ്ഫോർമറുകൾ, അറ്റകുറ്റപ്പണികൾക്ക് ശേഷം ഗതാഗത യോഗ്യമാക്കി പുനഃസ്ഥാപിക്കാത്ത റോഡുകൾ തുടങ്ങി അപകടങ്ങൾക്ക് കാരണമാകുന്ന കാര്യങ്ങൾ അടിയന്തിരമായി പരിഹരിക്കുവാൻ റോഡ് സുരക്ഷാ കമ്മീഷണർ നൽകിയ കർശന നിർദേശം പാലിക്കാത്ത ഏജൻസികൾക്കെതിരെ കേരള റോഡ് സുരക്ഷാ അതോറിറ്റി നിയമത്തിലെ വകുപ്പുകൾ പ്രകാരം ക്രിമിനൽ നിയമ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ റോഡ് സുരക്ഷാ കൗൺസിലിനും എൻഫോഴ്സ്മെന്റ് ആർ.ടി.ഒമാർക്കും കൂടുതൽ അധികാരം നൽകും. റോഡ് സുരക്ഷാ കമ്മീഷണർ എസ്. ശ്രീജിത്ത്, ട്രാഫിക് പോലീസ്, ഐ.എം.എ., വിവിധ വകുപ്പുകൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

നിർമൽ NR 350 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 350 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

1 st Prize : Amount: ₹7,000,000/-

NE129409

Consolation Prize : Amount: ₹8,000/-

NA129409 NB129409 NC129409 ND129409 NF129409 NG129409 NH129409 NJ129409 NK129409 NL129409 NM129409

2 nd Prize : Amount: ₹10,00,000/-

NF194889

3 rd Prize : Amount: ₹100,000/-

NA147542 NB231974 NC440788 ND405568 NE279910 NF375907 NG128505 NH514498 NJ232729 NK931573 NL720719 NM542008

4 th Prize : Amount: ₹5,000/-

0287 0517 1324 2111 2319 2480 2553 2954 2979 3992 5737 6198 6752 6882 7927 8579 8925 9560

5 th Prize : Amount: ₹1,000/-

0004 0119 0544 0610 0793 2025 2935 3025 3452 3749 3886 4361 5074 5506 5613 5916 6326 6553 6634 7020 7240 7281 7342 7599 7690 7743 7774 7775 7933 8154 8204 8790 8930 9782 9828 9846

6 th Prize : Amount: ₹500 /-

0090 0111 0171 0187 0283 0355 0426 0503 0534 0601 0622 0685 0728 0738 0759 0866 0925 1235 1770 1818 1844 1855 2008 2044 2090 2218 2379 2503 3055 3125 3137 3425 3507 3544 3694 3769 4010 4134 4296 4429 4468 4486 4604 4844 5042 5106 5196 5224 5274 5654 5742 6101 6115 6154 6292 6511 6524 6729 6782 6820 6996 7109 7113 7319 7453 7558 7622 8013 8016 8022 8336 8595 9005 9318 9319 9369 9389 9508 9533

7 th Prize : Amount: ₹100/-

0041 0056 0126 0147 0185 0398 0465 0560 0607 0612 0820 0891 0951 0971 1082 1157 1166 1176 1269 1445 1568 1644 1771 2051 2077 2086 2202 2206 2321 2506 2543 2643 2864 2971 3111 3119 3120 3138 3250 3259 3648 3649 3743 3788 3814 3965 3975 4110 4172 4259 4411 4480 4565 4616 4623 4708 4761 4790 4990 5252 5254 5298 5317 5319 5371 5461 5477 5885 5929 5943 5967 6425 6696 6911 7040 7072 7123 7133 7246 7270 7324 7360 7428 7549 7553 7701 7791 7878 7908 7914 7977 8245 8258 8312 8382 8385 8416 8418 8460 8461 8614 8831 8841 8902 8977 8990 8991 8995 8997 9040 9115 9234 9276 9486 9519 9568 9624 9773 9788 9806  9837  9859

ആറ് കലക്‌ടർമാർക്ക് മാറ്റം; സ്‌നേഹിൽ കുമാർ സിംഗ് ഐ.എ.എസ് കോഴിക്കോട് ജില്ലാ കലക്‌ട‌ർ

0

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 6 ജില്ലകളിലെ കളക്ടർമാരെ മാറ്റി. പത്തനംതിട്ട ജില്ലാ കളക്‌ട‌ർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ മാനേജിങ് ഡയറക്‌ടറായി നിയമിച്ചു.  കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്‌ട് ഡയറക്‌ടർക്ക് പുറമേ അധികചുമതലയായാണ് എംഡി സ്ഥാനം. കേരള സാമൂഹിക സുരക്ഷാമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എ ഷിബുവിനെ പത്തനംതിട്ട ജില്ലാ കലക്‌ടറായി നിയമിച്ചു. ആലപ്പുഴ കലക്‌ടർ ഹരിത വി കുമാറിനെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്‌ടർ ആയി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്‌ടർ ജോൺ വി സാമുവൽ ആണ് പുതിയ ആലപ്പുഴ ജില്ലാ കലക്‌ടർ.

മലപ്പുറം ജില്ലാ കലക്‌ടറായ വി ആർ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്‌ടറായി മാറ്റി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമീഷണർ വി ആർ വിനോദാണ് മലപ്പുറത്തിന്റെ പുതിയ കലക്‌ടർ. കൊല്ലം കലക്‌ട‌ർ അഫ്‌സാന പർവീണിനെ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ആയി നിയമിച്ചു. തിരുവനന്തപുരം സ്‌മാർട് സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല കൂടി അഫ്‌സാനയ്‌ക്ക് നൽകിയിട്ടുണ്ട്.  മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്‌ടർ എൻ ദേവിദാസിനെ കൊല്ലം കലക്‌ട‌റായി നിയമിച്ചു. പ്രവേശന പരീക്ഷാ കമീഷണർ  അരുൺ കെ വിജയനെ കണ്ണൂർ ജില്ലാ കലക്‌ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ സ്‌നേഹിൽ കുമാർ സിങ്ങിനെ കോഴിക്കോട് ജില്ലാ കലക്‌ട‌റായും നിയമിച്ചു.

ന്യൂഡൽഹി കേരള ഹൗസിലെ റസിഡന്റ് കമീഷണർ സൗരഭ് ജെയിനെ തൊഴിൽ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയുടേയും വ്യവസായ(കശുവണ്ടി, കയർ, കൈത്തറി) സെക്രട്ടറിയുടയും അധിക ചുമതല കൂടി നൽകിയിട്ടുണ്ട്. നിലവിലെ തൊഴിൽ വകുപ്പ് സെക്രട്ടറി അജിത് കുമാറിനെ റസിഡന്റ് കമീഷണറായി മാറ്റി നിയമിച്ചു.  ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറിയുടേയും ക്യാപ്പിറ്റൽ റീജിയണൽ ഡവലപ്മെന്റ് പൊജക്‌ട് സ്പെഷ്യൽ ഓഫീസറുടെയും അധിക ചുമതല നൽകിയിട്ടുണ്ട്.

പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി എം അഞ്ജനയ്‌ക്ക് പിന്നാക്ക വിഭാ​ഗ വികസന കോർപറേഷൻ എംഡിയുടേയും പോട്ടറി മാനുഫാക്ചറിങ്, മാർക്കറ്റിങ് ആൻഡ് വെൽഫെയർ  ഡവലപ്മെന്റ് കോർപറേഷൻ എംഡിയുടേയും അധിക ചുമതലകൾ നൽകി. പഞ്ചായത്ത് ഡയറക്‌ടർ എച്ച് ദിനേശനെ വനിത ശിശു വികസന വകുപ്പ് ഡയറക്‌ടറായി നിയമിച്ചു. വനിത ശിശു വികസന വകുപ്പ് ഡയറക്‌ടർ ജി പ്രിയങ്കയെ പ്രോ​ഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. ലാൻഡ് റവന്യൂ ജോയിന്റ് കമീഷണർ അർജുൻ പാണ്ഡ്യന് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുടെ അധിക ചുമതല കൂടി നൽകി.

ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ എംഡി ശിഖ സുരേന്ദ്രനെ ആരോ​ഗ്യകുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി കൂടി നിയമിച്ചു. സാമൂഹിക നീതി വകുപ്പ് ഡയറക്‌ടർ ചേതൻ കുമാർ മീണയെ കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമീഷണറായും നിയമിച്ചു. വാട്ടർ അതോറിറ്റി ജോയിന്റ് എം ഡി ഡോ. ദിനേശൻ ചെറുവത്തിന് ഭൂജല വകുപ്പ് ഡയറക്‌ടറുടെ അധിക ചുമതലയും കോളേജ് വിദ്യാഭ്യാസവകുപ്പ് ഡയറ‌ക്‌ടറായ കെ സുധീറിന് പ്രവേശന പരീക്ഷാ കമീഷണറുടെ അധിക ചുമതലയും നൽകി. വ്യവസായ വകുപ്പ് ഓഫീസർ ആനി ജൂല തോമസിന് വ്യവസായ വികസന കോർപറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടറുടെയും കയർ വികസന വകുപ്പ് ഡയറക്‌ട‌റുടെയും അധിക ചുമതലയും നൽകി.

പി വി ഗംഗാധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

0

തിരുവനന്തപുരം : മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി വി ഗംഗാധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്രരംഗം, മാധ്യമ രംഗം, വ്യവസായം തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പതിറ്റാണ്ടുകളായി ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു പി വി ഗംഗാധരൻ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പിവിജിയുടെ വേർപാട് വേദനാ ജനകം: മന്ത്രി പി എ മുഹമ്മദ് റിയാസ്

പി വി ഗംഗാധരന്റെ വേർപാടിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ  മുഹമ്മദ് റിയാസ് അനുശോചനം രേഖപ്പെടുത്തി. വലിയ വേദന ഉണ്ടാക്കുന്നതാണ് പിവിജി യുടെ വേർപാട് എന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോഴിക്കോടിന്റെ എന്ത് ആവശ്യങ്ങൾക്കും അദ്ദേഹം മുൻപന്തിയിൽ നിന്നിരുന്നു.

വളരെ ചെറുപ്പം മുതൽ വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ്  പി വി ഗംഗാധരൻ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് കോഴിക്കോട് ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഫോണിൽ സംസാരിച്ചിരുന്നു. വൈവിധ്യമാർന്ന മേഖലകളിൽ അദ്ദേഹത്തിൻറെ നേതൃപാടവം നേരിട്ട് അറിയാൻ കഴിഞ്ഞിട്ടുണ്ട്. സിനിമ, വ്യവസായം, തുടങ്ങിയ മേഖലകളിലും കോഴിക്കോടിന്റെ പൊതു സംസ്കാരിക മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോൾ വകുപ്പിൽ ചെയ്തതും ടൂറിസം മേഖലയിൽ ചെയ്യാൻ സാധിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഫോണിൽ വിളിച്ച് സംസാരിക്കുമായിരുന്നു. പലകാര്യങ്ങളിലും അദ്ദേഹത്തിന് വളരെ നല്ല വീക്ഷണം ഉണ്ടായിരുന്നു. ഇങ്ങനെ വികസന പ്രവർത്തനങ്ങളിൽ അടക്കം എല്ലാ മേഖലകളിലും പിവിജി വലിയ പങ്ക് വഹിച്ചു.മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി ഇടപെടാനുള്ള മനസ്സ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. വളരെ സൗമ്യമായി ആളുകളോട് ഇടപെട്ട വ്യക്തിയാണ്. എല്ലാ മേഖലയിലുള്ളവരുടെയും അഭിപ്രായങ്ങൾ അറിയാൻ താല്പര്യമുള്ള മനസ്സിൻറെ ഉടമയായിരുന്നു.

കോഴിക്കോട് സർവ്വകലാശാല യൂണിയൻ്റെ ഭാരവാഹിയായിരുന്ന ഘട്ടത്തിൽ ദേശീയ കോളേജ് യൂത്ത് ഫെസ്റ്റിവൽ ആയ യൂണിഫെസ്റ്റ് കോഴിക്കോട്ട് നടന്നു.  അന്ന് പരിപാടിയുടെ നടത്തിപ്പിൽ ഞങ്ങൾക്കൊപ്പം നിന്ന വ്യക്തിയാണ് പിവിജി. അദ്ദേഹവുമായി വളരെ അടുപ്പം വന്ന നാളുകളായിരുന്നു അത്.

ഇങ്ങനെ എല്ലാ കാര്യങ്ങളിലും വളരെ താഴെത്തട്ടിൽ ഇടപെടാൻ മനസ്സുള്ള വ്യക്തിയായിരുന്നു ശ്രീ പി വി ഗംഗാധരൻ എന്നും മന്ത്രി മുഹമ്മദ്  റിയാസ് പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും മാതൃഭൂമി കുടുംബത്തിൻ്റെയും വേദനയിൽ പങ്ക് ചേരുന്നത് ആയും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വാട്‌സ്ആപ്പിലും ‘എഐ’; പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ

0

മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ നിരവധി കമ്പനികള്‍ അവരവരുടെ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മെറ്റയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്‌സ്ആപ്പില്‍ പുതിയ എഐ ഫീച്ചര്‍ കൊണ്ടുവരാന്‍ കമ്പനി പദ്ധതിയിട്ടത്. ഓപ്പണ്‍ എഐയുടെ DALL-E അല്ലെങ്കില്‍ മിഡ് ജേര്‍ണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് സമാനമാണ് ഈ ഫീച്ചര്‍. ചാറ്റ് എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്താന്‍ എഐ സ്റ്റിക്കറുകള്‍ ഉപകരിക്കുമെന്നാണ് മെറ്റ വിലയിരുത്തല്‍.

മെറ്റയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, ‘ലാമ 2-ല്‍ നിന്നുള്ള സാങ്കേതികവിദ്യയും എമു എന്ന ഇമേജ് ജനറേഷനായുള്ള അടിസ്ഥാന മോഡലും ഉപയോഗിച്ച്, ആപ്പിന്റെ എഐ ടൂള്‍ ടെക്സ്റ്റ് പ്രോംപ്റ്റുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ ഒന്നിലധികം സവിശേഷവും ഉയര്‍ന്ന നിലവാരമുള്ളതുമായ സ്റ്റിക്കറുകളാക്കി മാറ്റുന്നു. നിലവില്‍ എല്ലാ വാട്‌സ്ആപ്പിലും ഈ ഫീച്ചര്‍ ലഭ്യമാണ്. ഉപയോക്താക്കളുടെ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്യുന്നത്. അയച്ചു കഴിഞ്ഞാല്‍, ഈ എഐ സ്റ്റിക്കറുകള്‍ സ്വയമേ സ്റ്റിക്കര്‍ ട്രേയില്‍ ദൃശ്യമാകും. എപ്പോള്‍ വേണമെങ്കിലും കോണ്‍ടാക്റ്റുകളുമായി ഷെയര്‍ ചെയ്യാനാകും. എഐ സ്റ്റിക്കറുകള്‍ ഇപ്പോള്‍ ഇംഗ്ലീഷില്‍ മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ. അതിനാല്‍ എഐ സ്റ്റിക്കറുകള്‍ സൃഷ്ടിക്കുന്നതിനായി ഉപയോക്താക്കള്‍ ഇംഗ്ലീഷില്‍ വിവരണങ്ങള്‍ നല്‍കണം. റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

കഴിഞ്ഞ ദിവസം ചാറ്റ്‌ലോക്കിന് പിന്നാലെ ചാറ്റുകള്‍ സുരക്ഷിതമാക്കാനായി പുതിയ രഹസ്യ കോഡ് പരീക്ഷിക്കുകയാണ് വാട്‌സ്ആപ്പെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ഉപയോക്താക്കളെ അവരുടെ പ്രൊട്ടക്ട് ചാറ്റ് ഫോള്‍ഡറിന് ഇഷ്ടപ്പെട്ട പാസ്വേഡ് തെരഞ്ഞെടുക്കാന്‍ അനുവദിക്കും. വൈകാതെ വാട്‌സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാബെറ്റ് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഉടനെ തന്നെ എല്ലാ വാട്‌സ്ആപ്പുകളിലും ഈ ഫീച്ചറിലും ലഭ്യമാക്കിയേക്കും.

Booking Hotel And Resort At Cheapest Price

Save on your next trip with the app! Find great hotel or apartment deals and book in just a few minutes. You can also book flights, rental cars, and more through the app.

– Book your whole trip in one app (accommodations, flights, car rentals, taxis and attractions)

– Stay flexible with free cancellation (available at most properties)

– 24/7 customer service in more than 40 languages

– No booking or credit card fees

– Chat directly with your property in the app

– Enjoy mobile-only discounts by booking in the app

– Use filters to easily find the perfect place out of millions of available accommodations

– Get paperless confirmation of your reservation

– Manage your bookings on the go, making changes whenever and wherever you want

– Discover local attractions and make the most of your trip

– Share your experience and get local advice on our Travel Communities forums

Access millions of accommodations

From cozy country homes to funky city apartments, find the perfect place out of millions of available accommodations. Our app offers hotels, apartments, bed and breakfasts and more.

Quickly find the perfect place to stay

Filter hotels by price, review score, WiFi quality, and other things important to you. Search cheap hotels by city, attraction, landmark, or hotel name. Special requests? Pet-friendly hotels? We have filters for everything. You can also compare your favorite accommodation options side by side to ensure you get the best price and quality.

Deals for any budget

Discover daily accommodation deals and save on your next hotel, apartment, or villa booking.

Get exclusive mobile-only discounts of 10% or more on select properties when you book in the app. Find your ideal accommodation at an ideal price.

Stay flexible with free cancellation

Change of plans? Not a problem. You can cancel for free at most hotels, apartments and other properties on Booking.com. And the app makes things even easier — it only takes a few taps to cancel, and you’re free to find a place that better suits your needs.

Last-minute travel

Heading somewhere in a hurry? With the app, you can quickly book hotels at the last minute (as well as far in advance). Finding a place in short order has never been easier. Our app allows you to search for properties nearby, fill in a few details, and secure your reservation. You can also change, cancel, or make additional reservations on the go.

Jet off with the perfect flight

Book domestic or international flights on the go with ease. The app allows you to search thousands of airfare deals per day. Plane tickets available for all major airlines and destinations.

Hit the road with car rentals

Car hire has recently been added to the app. Whether you just need a ride to explore your destination, or you’re going on an epic road trip, the Booking.com app can help. Rent a car from all the major companies and hit the road!

Reserve taxis with ease

Book in advance for a seamless connection from the airport to your destination. You can also book taxis to and from other pick-up points, such as hotels and local attractions.

Find and book a great experience

Whether you’re looking for attraction or museum tickets, boat tours and walking tours, you can book experiences online in minutes, with free cancellation on many options.

Get and share tips with other travelers

Connect with fellow travelers, share your experiences, and get local advice on the best accommodations, attractions, and more. Discover new experiences and plan your trip with our app.

Download for Android : Click Here

Download for IOS : Click Here

PWD Rest House Booking Online :CLICK

എല്‍ജെഡി ആര്‍ജെഡിയില്‍ ലയിച്ചു; ശ്രേയാംസ് കുമാര്‍ സംസ്ഥാന അധ്യക്ഷന്‍

0

കോഴിക്കോട്: എല്‍ജെഡി ആര്‍ജെഡിയില്‍ ലയിച്ചതിന് പിന്നാലെ ആര്‍ജെഡി കേരള സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു. ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവില്‍ നിന്നും എം.വി. ശ്രേയാംസ് കുമാര്‍ പതാക ഏറ്റുവാങ്ങി.ഏറെ ആലോചിച്ച ശേഷമാണ് ആര്‍ജെഡിയില്‍ ലയിക്കാനുള്ള തീരുമാനമെടുത്തതെന്ന് എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. ഓരോ പാര്‍ട്ടിക്കാരുടേയും മനസിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ് സോഷ്യലിസ്റ്റുകളുടെ ഏകീകരണമെന്നത്. ആര്‍ജെഡിയുമായുള്ള ലയനം അതിനുള്ള കാല്‍വയ്പ്പാണെന്ന് കോഴിക്കോട്ടു നടന്ന സമ്മേളനത്തില്‍ ശ്രേയാംസ് കുമാര്‍ പറഞ്ഞു.

മുന്‍പുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമയമെടുത്ത് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അങ്ങനെയാണ് വര്‍ഗീയ ശക്തികളോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച്ചയ്ക്ക് തയാറാകാത്ത ആര്‍ജെഡിയുമായി ലയിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.”ലയന തീരുമാനം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒരു പോലെ അനുകൂലിച്ചു. ഒരു അപശബ്ദം പോലും ഉണ്ടായില്ല. എല്ലാ കാലത്തും മതേതരത്വത്തിനു വേണ്ടി നിലനിന്ന പാര്‍ട്ടിയിലാണ് ഇപ്പോഴുള്ളത്. ഏത് വെല്ലുവിളിയിലും മതേതരത്വത്തില്‍ ഉറച്ചു നിന്നാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയിലും ആ യോജിപ്പ് വേണം’. ഇന്ന് പാര്‍ട്ടിക്ക് ഒരു ലക്ഷ്യമുണ്ടെന്നും എല്ലാ കാലത്തും സോഷ്യലിസ്റ്റായി തുടരുമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.ജാതി സെന്‍സസിനെ ബിജെപി ഭയക്കുന്നുവെന്നും ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍ജെഡി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു.ഫാസിസ്റ്റ് ശക്തികളേയും ബിജെപിയേയും ഒരുമിച്ച് നേരിടുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന എല്‍ജെഡി-ആര്‍ജെഡി ലയന സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എല്‍ഡിഎഫിനൊപ്പമാണെന്നും തേജസ്വി യാദവ് വ്യക്തമാക്കി

കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് മോശമായി പെരുമാറി; മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ

0

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസ് മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ. വട്ടപ്പാറ പൊലീസാണ് ബിനു കമാലിനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന്‌ നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു. ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടർന്ന് വട്ടപ്പാറ ജംഗ്ഷനിൽ ബസ് നിർത്തി. അപ്പോൾ പ്രതി ബസിൽ നിന്ന്‌ ഇറങ്ങിയോടി. സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസും യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.