spot_img
Wednesday, November 25, 2026

ആർ.സി.ബുക്കിലെ ലോൺ വിവരങ്ങൾ ഒഴിവാക്കുന്നത് ഈസിയാണ്; അടവ് പൂർത്തിയായാൽ ഹൈപ്പോതിക്കേഷൻ തനിയെ പോകും.



കോഴിക്കോട് : വായ്പ് തിരിച്ചടവ് പൂർത്തിയായ വാഹനങ്ങളിൽ ഹൈപ്പോതിക്കേഷൻ നീക്കിയശേഷം ആർ.സി.യുടെ പകർപ്പ് അനുവദിക്കുന്നതിനുള്ള നടപടികൾ മോട്ടോർവാഹനവകുപ്പ് ലഘൂകരിച്ചു. പോലീസ് എഫ്.ഐ.ആർ. ഉൾപ്പെടെയുള്ള രേഖകൾ വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്.ഹൈപ്പോതിക്കേഷൻ നീക്കിയശേഷം ഡിജിറ്റലല്ലാതെ ആർ.സി. ആവശ്യമുള്ളവർക്ക് അപേക്ഷമാത്രം നൽകിയാൽ ഇനി അനുവദിക്കും. പരിവഹനിലെ പുതിയ സംവിധാനപ്രകാരം വാഹനങ്ങളുടെ വായ്‌പ തിരിച്ചടവ് പൂർത്തിയായാൽ ആർ.സി.യിൽനിന്ന് ഹൈപ്പോതിക്കേഷൻ വിവരങ്ങൾ സ്വയം നീക്കുന്നുണ്ട്.ശേഷം പുതിയ ആർ.സി.യാണുണ്ടാവുക. ഹൈപ്പോതിക്കേഷൻ മാറ്റിയ വാഹനങ്ങളുടെ ആർ.സി.യുടെ പകർപ്പാണ് ആവശ്യമെങ്കിൽ അപേക്ഷ വാങ്ങി ഇത് പരിവഹനിൽ അപ്ലോഡ് ചെയ്തശേഷം അനുവദിക്കാനാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളത്.ഹൈപ്പോതിക്കേഷൻ നീക്കിയ വാഹനങ്ങളുടെ ആർ.സി. നേരിട്ട് അനുവദിക്കാനുള്ള സംവിധാനം മോട്ടോർവാഹനവകുപ്പ് ഒരുക്കുന്നുണ്ട്. ഇതിന്റെ നടപടികൾ പൂർത്തിയായിട്ടില്ല.ഈ സംവിധാനം ഒരുങ്ങുംവരെയാണ് അപേക്ഷമാത്രം സ്വീകരിച്ച് ആർ.സി. അനുവദിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വായ്പ‌ തിരിച്ചടവ് പൂർത്തിയായ അപേക്ഷകളിൽമാത്രമേ ഇത്തരത്തിൽ പകർപ്പ് അനുവദിക്കാവൂവെന്നും ഉദ്യോഗസ്ഥർക്ക് കർശന നിർദേശമുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles