spot_img
Thursday, November 26, 2026
Home Blog Page 636

കഞ്ചാവും ലഹരി ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

0

ചാത്തമംഗലം ചൂലൂർ പാലക്കാടിയിലെവീട്ടിൽ പൊലീസ്‌ നടത്തിയ പരിശോധനയിൽ കഞ്ചാവും ലഹരി ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി. 31.81 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് പൊതിയാനുള്ള പ്ലാസ്റ്റിക് പാക്കറ്റുകൾ, മയക്കുമരുന്ന് പുകയ്‌ക്കാനുള്ള ഉപകരണങ്ങൾ, ഗ്യാസ് ബർണർ, പെപ്പർ സ്‌പ്രേ എന്നിവയാണ്‌ പിടികൂടിയത്‌. ഈ വീട്ടിൽ വാടകയ്‌ക്ക്‌ താമസിച്ച പെരുവയൽ സ്വദേശി കയനൊടിപറമ്പ്‌ അർഷാദി (30)നെ കണ്ടെത്താൻ പൊലീസ്‌ അന്വേഷണം ഊർജിതമാക്കി. 

ഇന്നലെ രാവിലെ മാവൂർ, കുന്നമംഗലം പൊലീസ്‌ സംയുക്തമായാണ്‌ പരിശോധന നടത്തിയത്‌. പൊലീസ്‌ പരിശോധനയ്‌ക്ക്‌ എത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ഉടമയെ വിളിച്ചുവരുത്തി വാതിൽ തുറപ്പിച്ചാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. വീടിന്റെ ജനലുകളെല്ലാം പേപ്പർ ഉപയോഗിച്ച് മറച്ചനിലയിലായിരുന്നു. അർഷാദ്‌ വാടകയ്‌ക്ക്‌ വീടെടുത്തിട്ട്‌ മാസങ്ങളേ ആയിട്ടുള്ളൂ. ഇയാൾ മൂന്നുദിവസമായി സ്ഥലത്തില്ലെന്നാണ് വിവരം. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ പേരിൽ  കേസുകളുണ്ട്. 

മാവൂർ സിഐ രാജേഷ്, കുന്നമംഗലം സിഐ യൂസഫ് നടത്തറമ്മൽ എന്നിവർ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകി. മെഡിക്കൽ കോളേജ് കമീഷണർ കെ സുദർശനനും സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും  പരിശോധിച്ചു. സംസ്ഥാന വ്യാപകമായുള്ള നാർകോട്ടിക് പരിശോധനയുടെ ഭാഗമായായിരുന്നു പരിശോധന. പെരുവയൽ കായലം ഭാഗത്തും മാവൂർ പൊലീസ്‌ പരിശോധന നടത്തിയിരുന്നു.

നിങ്ങളുടെ കാറിന് ദീര്‍ഘായുസ് ആഗ്രഹിക്കുന്നോ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

0

നിങ്ങൾക്ക് ഒരു പഴയ കാർ ഉണ്ടെങ്കിൽ, ഇപ്പോൾ അത് മാറ്റിസ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ പഴയ കാർ എങ്ങനെ പരിപാലിക്കണമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. കാരണം വാഹനം നല്ല നിലയിൽ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഇക്കാലത്ത്, ആഗോള തൊഴിൽ മേഖലയിലെയും സമ്പദ്‌വ്യവസ്ഥയിലെയും അസ്ഥിരത കാരണം ആളുകൾ അവരുടെ വാഹനങ്ങൾ മുമ്പത്തേക്കാൾ കൂടുതൽ സമയം സൂക്ഷിക്കുന്നു. ഇതിനായി പഴയ വാഹനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

നിങ്ങളുടെ കാറിൽ നിന്ന് കൂടുതൽ മൈലേജ് ലഭിക്കാനും അതിന് ദീർഘായുസ്സ് ലഭിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പഴയ കാർ എങ്ങനെ പരിപാലിക്കണമെന്ന് നിങ്ങൾ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇത് ഒരു കലയും ശാസ്ത്രവുമാണെന്ന് ഓർക്കുക. ഇവ രണ്ടും സന്തുലിതമാക്കുക എന്നതിനർത്ഥം വാഹനത്തിന്റെ പതിവ് അറ്റകുറ്റപ്പണികൾ നിങ്ങൾ സജീവമാക്കണം എന്നാണ്. ഇത് അവഗണിക്കുന്നത് ചെലവേറിയ അറ്റകുറ്റപ്പണികൾ, തകരാർ, അല്ലെങ്കിൽ അപകടങ്ങൾ എന്നിവയിൽ കലാശിച്ചേക്കാം. ഒരു പഴയ കാറിന് ദീര്‍ഘായുസ് ലഭിക്കുന്നതിനുള്ള എളുപ്പവും പ്രധാനപ്പെട്ടതുമായ ചില ടിപ്പുകൾ അറിയാം

ബ്രേക്കിംഗ് സിസ്റ്റം പരിപാലിക്കുക
വാഹനത്തിന്റെ ബ്രേക്കിംഗ് സിസ്റ്റം ഏറ്റവും പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമായ സംവിധാനങ്ങളിൽ ഒന്നാണ്. പുതിയ കാറിന്റെ ബ്രേക്കിംഗ് സിസ്റ്റം ഇടയ്ക്കിടെ പരിശോധിക്കേണ്ടത് പ്രധാനമാണ്. പഴയ കാറുകളിൽ, ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ബ്രേക്ക് പാഡുകൾ ജീർണിച്ചിട്ടില്ലെന്നും ബ്രേക്ക് ഫ്ലൂയിഡ് പോയിട്ടില്ലെന്നും ഉറപ്പാക്കാൻ ബ്രേക്കുകൾ പരിശോധിക്കുക. ബ്രേക്ക് ഫ്ലൂയിഡ് ലീക്ക് ആണെങ്കിൽ, അത് ഉടനടി നന്നാക്കണമെന്ന് അർത്ഥമാക്കുന്നു.

കാറുകളുടെ ടയറുകൾ പതിവായി പരിശോധിക്കുക:
ടയറുകൾ ഒരു കാറിന്റെ കാലുകൾ പോലെയാണ്. എന്നാൽ അവ ഏറ്റവും അവഗണിക്കപ്പെട്ടവയാണ് എന്നതാണ് സത്യം. നിങ്ങളുടെ ടയറുകൾ പതിവായി മാറ്റുകയും വായു മർദ്ദം പരിശോധിക്കാൻ ഒരു ടയർ ഗേജ് എപ്പോഴും നിങ്ങളുടെ പക്കൽ സൂക്ഷിക്കുകയും ചെയ്യുക. ടയറിൽ എല്ലായ്പ്പോഴും ശുപാർശ ചെയ്യുന്ന വായു മർദ്ദം ഉണ്ടെന്ന് ഉറപ്പാക്കുക, ഇത് സാധാരണയായി 30 നും 35 നും ഇടയിലാണ്. കൂടാതെ, നിങ്ങൾ ഒരു ടയർ മാറ്റുകയാണെങ്കിൽ, നിങ്ങൾ അത് ഒരു മികച്ച കമ്പനിയിൽ നിന്ന് വാങ്ങുന്നുവെന്ന് ഉറപ്പാക്കുക. ഒരു പ്രാദേശിക കടയിൽ നിന്ന് വിലകുറഞ്ഞ ടയർ വാങ്ങുന്നതിന് ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത്.

സ്റ്റിയറിങ് സിസ്റ്റം ശ്രദ്ധിക്കുക
സിസ്റ്റത്തിലെ പ്രശ്‍നങ്ങൾ വാഹനത്തിന്റെ ചലനാത്മകതയിൽ അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. കൂടാതെ, ഇത് ടയറുകളിൽ സമ്മർദ്ദം ചെലുത്തും. സ്റ്റിയറിംഗ് ഫ്ലൂയിഡ് സമയബന്ധിതമായി മാറ്റിയിട്ടുണ്ടെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കുക. സ്റ്റിയറിംഗ് സിസ്റ്റം മികച്ച അവസ്ഥയിൽ നിലനിർത്താൻ സസ്പെൻഷൻ കാലാകാലങ്ങളിൽ ഒരു പ്രൊഫഷണലിനെക്കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്.

വിൻഡ്ഷീൽഡ് വൈപ്പറുകൾ ശ്രദ്ധിക്കുക
വിൻഡ്ഷീൽഡ് വൈപ്പറുകൾ ഡ്രൈവർക്ക് മികച്ച ദൃശ്യപരത ഉറപ്പാക്കുന്നു. വ്യക്തമായി കാണാൻ സാധിക്കാത്തതാണ് പല അപകടങ്ങൾക്കും കാരണം. അതിനാൽ, വൈപ്പർ ബ്ലേഡുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക, ആവശ്യമെങ്കിൽ അവ മാറ്റിസ്ഥാപിക്കുക. അവ ചെറുതായി തോന്നിയേക്കാം, പക്ഷേ അവ വളരെ പ്രധാനമാണ്. അത്തരം ചെറിയ കാര്യങ്ങൾ വലിയ മാറ്റമുണ്ടാക്കും.

ഇന്ധന ലൈനുകൾ പരിശോധിക്കുക
പഴയ കാറുകളിലെ ഇന്ധന ലൈനുകൾ പലപ്പോഴും തകരുകയും ഇന്ധനം ചോരുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇവയെ അവഗണിക്കുന്നത് തീപിടുത്തത്തിന് സാധ്യതയുള്ളതിനാൽ നിങ്ങൾക്ക് വലിയ ചിലവാകും. ഒരു സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണ് ചോർച്ചയുള്ള ഇന്ധന ലൈൻ ശരിയാക്കുന്നത്. കൂടാതെ, കമ്പനികള്‍ വ്യക്തമാക്കിയ ഒരു നിശ്ചിത പരിധിക്കുള്ളിൽ വാഹനമോടിച്ചതിന് ശേഷം ഇന്ധന ഫിൽട്ടർ പരിശോധിച്ച് മാറ്റിസ്ഥാപിക്കുന്നത് ഉറപ്പാക്കുക.

നിപ: 5 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

0

കോഴിക്കോട്:പരിശോധനയ്ക്കയച്ച 5 സാമ്പിളുകളുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. നിപ പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്.നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

പ്രശസ്ത സംവിധായകൻ കെ.ജി.ജോർജ് അന്തരിച്ചു;

0

പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. . ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലർദീപ നാളം നീട്ടി (ഉൾക്കടൽ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സൽമയാണ്. നടൻ മോഹൻ ജോസ് ഭാര്യാ സഹോദരനാണ്. അരുൺ, താര എന്നീ രണ്ടു മക്കൾ. സാമുവൽ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മേയ് 24ന്.

തിരുവല്ലയിലായിരുന്നു കെ.ജി.ജോർജിന്റെ ജനനം. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നാണ് മുഴുവൻ പേര്. തിരുവല്ല എസ്ഡി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും സിനിമാ സംവിധാനം കോഴ്സ് പൂർത്തിയാക്കി. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.‘സ്വപ്നാടനം’ ആണ് (1976) ആദ്യ ചിത്രം. ഉൾക്കടൽ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, മറ്റൊരാൾ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

1998ൽ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിർമ്മിച്ചത് കെ.ജി.ജോർജാണ്. 2003ൽ സംസ്‌ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷനായിരുന്നു. 200ൽ ദേശീയ ഫിലിം അവാർഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ൽ ജെ.സി. ഡാനിയേൽ പുരസ്കരത്തിന് അർഹനായി. 2006ൽ ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വർഷം പ്രവർത്തിച്ചു. മാക്ട ചെയർമാനായും പ്രവർത്തിച്ചു.

72 ലോൺ ആപ്പുകൾ നീക്കംചെയ്യാൻ നടപടിയുമായി പൊലീസ്

0

അംഗീകൃതമല്ലാത്ത 72 ലോൺ ആപ്പുകൾ നീക്കംചെയ്യാൻ പൊലീസ്‌ നടപടി ആരംഭിച്ചു. പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്‌. നിരവധി ആളുകൾ ലോൺ ആപ്പ് തട്ടിപ്പിനു ഇരയാകുന്നെങ്കിലും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വർധിച്ചത്.

വായ്‌പാ ആപ്പ് തട്ടിപ്പുകൾ അറിയിക്കാൻ കഴിഞ്ഞ ദിവസം  94 97 98 09 00 എന്ന നമ്പർ പൊലീസ് നൽകിയിരുന്നു. ഇതുവഴി മുന്നൂറോളം പേർ പരാതി അറിയിച്ചു. ഇതിൽ അഞ്ചു സംഭവങ്ങൾ തുടർനടപടിക്കായി കൈമാറി. മറ്റുള്ള പ്രതികരണങ്ങൾ പരിശോധിച്ചുവരികയാണ്‌.

24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്‌ പുതിയ സംവിധാനം. ടെക്‌സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി പരാതി നൽകാം. നേരിട്ടുവിളിച്ച് സംസാരിക്കാനാകില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചാണ്‌ പുതിയ സംവിധാനം പ്രവർത്തിക്കുക.

സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930ലും ഏതു സമയവും വിളിച്ച് പരാതി നൽകാവുന്നതാണ്. അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെ പൊലീസിന്റെ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്‌.

പൊലീസിനെ കുത്തിപ്പരിക്കേൽപ്പിച്ച മോഷണസംഘത്തിലെ 7 പേർ അറസ്റ്റിൽ

0

കോഴിക്കോട് ബൈക്ക്‌ മോഷണക്കേസിലെ പ്രതികളെ പിടികൂടാനെത്തിയ മെഡിക്കൽ കോളേജ്‌ സ്‌റ്റേഷനിലെ പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഘത്തിലെ പ്രധാനി ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. വാഹന മോഷണമുൾപ്പെടെ നിരവധി മോഷണക്കേസുകളിൽ പ്രതികളായ കുറ്റിക്കാട്ടൂർ സ്വദേശിതായിഫ്‌ (19), പൊക്കുന്ന് സ്വദേശി വി സി അക്ഷയ് കുമാർ (20), ചക്കുംകടവ് സ്വദേശി ശിഹാൽ (20),  ഈങ്ങാപ്പുഴ സ്വദേശി പി കെ സഫ്നാസ് (32), തമിഴ്നാട് സ്വദേശി റിസ്വാൻ (29), കക്കോടി സ്വദേശി സാദിഖ് (28), കാസർകോട്‌ സ്വദേശി ഒ ടി ഷാഹിർ (28) എന്നിവരാണ് അറസ്‌റ്റിലായത്‌. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്‌തു. 

മലപ്പുറം സ്വദേശിയുടെ ബൈക്ക് മെഡിക്കൽ കോളേജ്‌ അത്യാഹിത വിഭാഗം  പരിസരത്തുനിന്നാണ്‌ കളവ് പോയത്‌. മെഡിക്കൽ കോളേജ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കാണാതായ ബൈക്കുമായെത്തിയ പ്രതികൾ കൊടുവള്ളിയിലെ മൊബൈൽ ഫോൺ കടയിൽ മോഷണം നടത്തിയതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന്‌ വ്യക്തമായിരുന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി തായിഫ്‌ പൊലീസ് ഡ്രൈവർ സന്ദീപിനെ കത്തികൊണ്ട്‌ കുത്തി രക്ഷപ്പെടുകയായിരുന്നു.  ഇയാളെ പിന്നീട്‌ മോഷ്ടിച്ച ബൈക്ക് സഹിതം മാനാഞ്ചിറക്കടുത്തുള്ള കോംട്രസ്റ്റിന്റെ കാട് മൂടിക്കിടക്കുന്ന കെട്ടിടത്തിലെ ഒളിത്താവളത്തിൽനിന്ന്‌ സാഹസികമായി പിടികൂടി. ഈ സമയം ഒളിത്താവളത്തിൽനിന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്ന മറ്റുള്ളവരും അറസ്‌റ്റിലായി. 

21 കേസുകളിൽ പ്രതിയായ തായിഫ് മൂന്നാഴ്ചകൾക്കുമുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഇവരുടെ പക്കൽനിന്ന്‌ മോഷ്ടിച്ച മൊബൈൽ ഫോണുകളും ബൈക്കുകളും കണ്ടെടുത്തു. മൂന്നുദിവസംമുമ്പ്‌ പ്രതികൾ മൂന്നുപേരുംകൂടി വേങ്ങേരിയിൽനിന്ന്‌ സ്കൂട്ടർ മോഷ്ടിച്ച്  മലപ്പുറം വള്ളുവമ്പ്രത്തെത്തി. അവിടെനിന്ന്‌ പാലക്കാട് സ്വദേശിയുടെ പൾസർ ബൈക്ക് മോഷ്ടിച്ച്‌  സ്കൂട്ടർ അവിടെ ഉപേക്ഷിച്ച്‌ ബൈക്കുമായി കോഴിക്കോട്ടേക്ക് മടങ്ങി. ഡെപ്യൂട്ടി പൊലീസ്‌ കമീഷണർ കെ ഇ ബൈജുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡ് പ്രതികളുടെ നീക്കം നിരീക്ഷിച്ചാണ്‌ വലവിരിച്ചത്‌.

പിടിയിലായത്‌ നിരവധി 
മോഷണക്കേസിലെ 
പ്രതികൾ 

കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിരവധി വാഹന മോഷണക്കേസുകളിലും അമ്പലമോഷണക്കേസുകളിലും, കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലും ഉൾപ്പെട്ടവരാണ് പ്രതികൾ. മെഡിക്കൽ കോളേജ് അസിസ്റ്റന്റ്‌ കമീഷണർ കെ സുദർശന്റെ കീഴിൽ മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ എസ്‌ഐ ആർ രാധാകൃഷ്ണൻ, സിപിഒമാരായ സന്ദീപ്, പ്രജീഷ്, ബിജേഷ് സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് എസ്ഐ ഒ മോഹൻദാസ്, എസ്‌സിപിഒമാരായ  ശ്രീജിത്ത് പടിയാത്ത്, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, എ കെ അർജുൻ  എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

താമരശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണം; കൂറുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി

0

കോഴിക്കോട്: താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ആക്രമിച്ച കേസില്‍ വിചാരണ വേളയില്‍ കൂറുമാറിയ വനം വകുപ്പ് ഉദ്യോസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. കേസിന്റെ വിചാരണ വേളയില്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ.കെ.രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബി.കെ പ്രവീണ്‍കുമാര്‍, വി.പി സുരേന്ദ്രന്‍, എം. സുബ്രഹ്മണ്യന്‍ എന്നിവര്‍ നിര്‍ണ്ണായക സാക്ഷികളായിരുന്നു.

പ്രതികളെ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ട കേസില്‍ ജീവനക്കാര്‍ കൂറുമാറി മൊഴി നല്‍കിയതാണ് പ്രതികളെ വെറുതെ വിടാനുണ്ടായ കാരണമെന്ന് മനസിലാക്കുന്നെന്ന് മന്ത്രി പറഞ്ഞു.കൂറുമാറിയ സാക്ഷികളില്‍ രണ്ട് പേര്‍ ഇപ്പോഴും വനം വകുപ്പിലെ ജീവനക്കാരും മറ്റ് രണ്ട് പേര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുമാണ്. വകുപ്പിലെ തന്നെ ജീവനക്കാര്‍ കൂറുമാറി മൊഴി നല്‍കിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ്. ഇവര്‍ക്കെതിരെ കര്‍ശനമായ വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതാണ്.

വിരമിച്ച ജീവനക്കാരുടെ മേല്‍ സര്‍വ്വീസ് ചട്ടങ്ങള്‍ പ്രകാരം എന്ത് നടപടി സ്വീകരിക്കണമെന്ന് വകുപ്പു മേധാവിയുമായും വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും കൂടിയാലോചിച്ച് തീരുമാനിക്കും. കേസില്‍ വിധി പരിശോധിച്ച് പുനര്‍ വിചാരണയുടെ സാധ്യത ഉള്‍പ്പെടെ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.2013ലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്നാലെ ഒരു വിഭാഗം ആളുകള്‍, സമരത്തിന്റെ മറവിലാണ് താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ആക്രമിച്ചത്. ഓഫീസ് ആക്രമിക്കുകയും വാഹനങ്ങളും ഓഫീസ് രേഖകളും ഉള്‍പ്പെടെ അഗ്നിക്കിരയാക്കുകയും ചെയ്തു. 80 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് വകുപ്പിന് ഉണ്ടായത്. 35 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്.

രണ്ടാം വന്ദേഭാരത് ഉദ്ഘാടനത്തിനൊരുങ്ങി കാസർകോട്, ഒരുക്കം പൂർണം

0

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ഉദ്ഘാടനം ഇത്തവണ കാസർകോട് നിന്ന്. ആദ്യത്തെ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാ​ഗ് ഓഫ് ചെയ്തത്. രണ്ടാം വന്ദേഭാരത് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഫ്ലാഗ് ഓഫ് ചെയ്യും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്‍റെ രണ്ടാമത്തെ ട്രയല്‍ റണ്‍ ഇന്ന് രാവിലെ ഏഴ് മണിക്ക് കാസര്‍കോട് നിന്ന് ആരംഭിച്ചു.

വൈകീട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തും. ആദ്യ ട്രയല്‍ റണ്‍ തിരുവനന്തപുരത്ത് നിന്ന് ഏഴര മണിക്കൂര്‍ സമയത്തില്‍ കാസര്‍കോട്ട് ഓടിയെത്തി വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വന്ദേഭാരത് രാത്രി 11.35 ന് കാസര്‍കോട്ട് എത്തി. ഞായറാഴ്ച ഫ്ലാഗ്ഓഫിനു ശേഷം കാസർകോട് നിന്ന് പുറപ്പെടും. തുടർന്ന് 12  സ്റ്റേഷനുകളിൽ സ്വീകരണം നൽകും. പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്വീകരണം ഒരുക്കുക.

തിങ്കളാഴ്ച തിരുവനന്തപുരം– കാസർകോട് റൂട്ടിലും ചൊവ്വാഴ്ച കാസർകോട് –തിരുവനന്തപുരം റൂട്ടിലും സർവീസ് ഉണ്ടാകില്ല. അറ്റകുറ്റപ്പണിക്കായാണ് രണ്ട് ദിവസം നിർത്തിയിടുന്നത്. ഉദ്ഘാടനം 24ന് നടക്കുമെങ്കിലും ടിക്കറ്റെടുത്തുള്ള  സർവീസ് 26നാണ് തുടങ്ങുക. കാസർകോട് സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്ഫോമിലാണ് വന്ദേഭാരത് ഹാൾട്ട് ചെയ്യുക. സുരക്ഷാ പ്രശ്നം പരിഹരിക്കാനായി ഇവിടെ 40 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും കൂടുതൽ ആർപിഎഫ് ജീവനക്കാരെ നിയമിക്കുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. പരിശോധനക്കായി റെയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ ഉൾപ്പെടെയുള്ള സംഘം കാസർകോട് എത്തിയിരുന്നു. 

മിമിക്രിക്കാരിൽ നിന്ന് കൈക്കൂലി വാങ്ങി ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നഗരസഭ ജീവനക്കാരൻ വിജിലൻസ് പിടിയിൽ

0

ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മിമിക്രി അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കൊച്ചി നഗരസഭ ജീവനക്കാരന്‍ പിടിയില്‍. വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗം സീനിയര്‍ ക്ലാര്‍ക്ക് സുമിന്‍ ആണ് പിടിയിലായത്. മിമിക്രി കലാകാരന്‍മാരുടെ സംഘടനയുടെ ഓഫീസ് തുടങ്ങുന്നതിനായി ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇത് ലഭിക്കുന്നതിന് വേണ്ടിയാണ് സുമിന്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ തന്നെ  അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് ഇയാള്‍ 900 രൂപ വാങ്ങിയിരുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 2,000 രൂപ കൂടി വേണമെന്നായിരുന്നു സുമിന്റെ ആവശ്യം. തുടര്‍ന്ന് മിമിക്രി കലാകാരന്‍മാര്‍ വിജിലന്‍സിനെ വിവരം അറിയിച്ചു.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടുകളുമായി വ്യാഴാഴ്ച ഉച്ചയോടെ ഭാരവാഹികള്‍ ഓഫീസിലെത്തി. തുടര്‍ന്ന് പണം വാങ്ങിയ സുമിന്‍ സര്‍ട്ടിഫിക്കറ്റ് കലാകാരന്‍മാരുടെ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൈമാറുകയും ചെയ്തു. വിജിലന്‍സ് എത്തിയ ഉടന്‍ കൈക്കൂലി പണം സുമിന്‍ ചെരിപ്പിനടിയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു.

പലതവണകളായി മുമ്പും ഇയാള്‍ കൈക്കൂലി വാങ്ങിയെന്ന വിവരം വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ഉദയംപേരൂരിലുള്ള സുമിന്റെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി.

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

0

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെ ഉപഭോക്താക്കളെ അറിയിച്ചതാണ് ഇക്കാര്യം. മുൻഗണനാ കാർഡിനു വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ 90,493 പിഎച്ച്എച്ച് (പിങ്ക്) കാർഡുകളും, 2,96,455 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 7306  എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 3,94,254 പുതിയ കാർഡുകൾ വിതരണം  ചെയ്തു. കൂടാതെ  3,51,745 പിഎച്ച്എച്ച് കാർഡുകളും 28,793 എഎവൈ (മഞ്ഞ) കാർഡുകളും ഉൾപ്പെടെ 3,22,952 മുൻഗണന കാർഡുകൾ തരം മാറ്റി നൽകിയതായും മന്ത്രി പറഞ്ഞു.

അനധികൃതമായി മുൻഗണന കാർഡ് കൈവശം ഉപയോഗിച്ചിരുന്നവരിൽ നിന്ന് 2021 മേയ് 21 മുതൽ ഈ വർഷം ഓഗസ്റ്റ് വരെ 44,609 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. 5,21,48,697  രൂപ   പിഴ ഈടാക്കുകയും ചെയ്തു. അനർഹർ കൈവശം വെച്ചിട്ടുള്ള മുൻഗണന കാർഡുകൾ കണ്ടെത്തുന്നതിന് ആരംഭിച്ച ‘ഓപ്പറേഷൻ യെല്ലോ’ യുടെ  ഭാഗമായി  4,19,19,486 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ജൂലൈ മാസത്തിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ 24 പരാതികളാണ് ലഭിച്ചത്.  15പരാതികൾ മുൻഗണനാ കാർഡുമായി ബന്ധപ്പെട്ടുള്ളവ ആയിരുന്നു. മറ്റുള്ളവ റേഷൻ വിതരണം, സപ്ലൈകോ സേവനങ്ങൾ എന്നിവ സംബന്ധിച്ചുള്ളതായിരുന്നു. അവ ഓരോന്നും പരിശോധിച്ചു പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെ ഉപഭോക്താക്കളെ അറിയിച്ചതാണ് ഇക്കാര്യം. മുൻഗണനാ കാർഡിനു വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ 90,493 പിഎച്ച്എച്ച് (പിങ്ക്) കാർഡുകളും, 2,96,455 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 7306  എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 3,94,254 പുതിയ കാർഡുകൾ വിതരണം  ചെയ്തു. കൂടാതെ  3,51,745 പിഎച്ച്എച്ച് കാർഡുകളും 28,793 എഎവൈ (മഞ്ഞ) കാർഡുകളും ഉൾപ്പെടെ 3,22,952 മുൻഗണന കാർഡുകൾ തരം മാറ്റി നൽകിയതായും മന്ത്രി പറഞ്ഞു.

അനധികൃതമായി മുൻഗണന കാർഡ് കൈവശം ഉപയോഗിച്ചിരുന്നവരിൽ നിന്ന് 2021 മേയ് 21 മുതൽ ഈ വർഷം ഓഗസ്റ്റ് വരെ 44,609 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. 5,21,48,697  രൂപ   പിഴ ഈടാക്കുകയും ചെയ്തു. അനർഹർ കൈവശം വെച്ചിട്ടുള്ള മുൻഗണന കാർഡുകൾ കണ്ടെത്തുന്നതിന് ആരംഭിച്ച ‘ഓപ്പറേഷൻ യെല്ലോ’ യുടെ  ഭാഗമായി  4,19,19,486 രൂപ പിഴ ഈടാക്കുകയും ചെയ്തു.

ജൂലൈ മാസത്തിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ 24 പരാതികളാണ് ലഭിച്ചത്.  15പരാതികൾ മുൻഗണനാ കാർഡുമായി ബന്ധപ്പെട്ടുള്ളവ ആയിരുന്നു. മറ്റുള്ളവ റേഷൻ വിതരണം, സപ്ലൈകോ സേവനങ്ങൾ എന്നിവ സംബന്ധിച്ചുള്ളതായിരുന്നു. അവ ഓരോന്നും പരിശോധിച്ചു പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.