spot_img
Wednesday, June 17, 2026
Home Blog Page 65

ഓപ്പറേഷൻ സൈ-ഹണ്ട് 2.0: 455 കേസുകൾ,165 പേർ അറസ്റ്റിൽ

0

സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിൻറെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 165 പേരെ അറസ്റ്റ് ചെയ്യുകയും 455 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. “ഓപ്പറേഷൻ സൈ-ഹണ്ട് 2.0” എന്ന പേരിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 1168 റെയ്‌ഡുകൾ നടത്തുകയും 216 പേർക്ക് നോട്ടീസ് നൽകുകയും 306 ഓളം ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ബാങ്കിംഗ് സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് രാജ്യത്തുടനീളം നടക്കുന്ന സൈബർ തട്ടിപ്പുകൾക്ക് പിന്തുണ നൽകുന്ന ശൃംഖലകളെ കണ്ടെത്തുകയും തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.

സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം 2026 മാർച്ച് 5-ന് രാവിലെ 07:00 മണി മുതൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും ഒരേസമയം പരിശോധനകളും റെയ്ഡുകളും തുടർനടപടികളും ആരംഭിച്ചു. സൈബർ ഓപ്പറേഷൻസ് വിംഗിന്റെ കേന്ദ്രീകൃത മേൽനോട്ടത്തിലും റേഞ്ച് ഡി.ഐ.ജിമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിലുമാണ് പ്രവർത്തനങ്ങൾ ഏകോപിതമായി നടപ്പിലാക്കിയത്.സാധാരണ കേസ്-അടിസ്ഥാനത്തിലുള്ള അന്വേഷണ രീതിയിൽ നിന്ന് വ്യത്യസ്തമായി, സൈബർ തട്ടിപ്പുകളുടെ സാമ്പത്തിക അടിസ്ഥാന ഘടകങ്ങളെ ലക്ഷ്യമിട്ടുള്ള ഇന്റലിജൻസ് അധിഷ്ഠിത സമീപനമാണ് ഈ ഓപ്പറേഷനിൽ സ്വീകരിച്ചത്. മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ, തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പിൻവലിക്കുന്ന സൗകര്യങ്ങൾ ഒരുക്കുന്നവർ, സാമ്പത്തിക ഇടനിലക്കാർ എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകളും നടപടികളും നടത്തിയത്.

ഇന്റലിജൻസ് വിശകലനത്തിന്റെ അടിസ്ഥാനത്തിൽ 422 മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തുകയും 670 പേർ ചെക്ക് വഴി പണം പിൻവലിക്കുന്ന കേസുകളിലും 263 പേർ എ.ടി.എം. പിൻവലിച്ച കേസുകളിലും ഉൾപെട്ടതായും കണ്ടെത്തി ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (NCRP) വഴി ലഭ്യമായ പരാതികളും സാമ്പത്തിക ഇന്റലിജൻസും വിശകലനം ചെയ്താണ് പരിശോധനകൾ ആസൂത്രണം ചെയ്തത്. ചെക്ക് വഴിയും എ.ടി.എം. വഴിയും തട്ടിപ്പിലൂടെ ലഭിച്ച പണം പിൻവലിക്കുന്നവരെയും മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ നൽകുന്നവരെയും ലക്ഷ്യമിട്ടാണ് റെയ്ഡുകളും തുടർനടപടികളും നടപ്പാക്കിയത്.ഓപ്പറേഷന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളും തെളിവുകളും തുടർ അന്വേഷണങ്ങൾക്കും ഭാവിയിലെ പ്രതിരോധ നടപടികൾക്കും ഉപയോഗിക്കുന്നതിനായി വിശദമായി വിശകലനം ചെയ്യുകയും.

മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ ഇന്റർസ്റ്റേറ്റ് ലിങ്കേജിലൂടെ ബന്ധപ്പെട്ട സംസ്ഥാന പോലീസ് മേധാവികളുമായി ഏകോപനം നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും.സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾ ചില പ്രധാന ജാഗ്രതകൾ പാലിക്കണം. OTP, PIN, CVV, പാസ്‌വേഡ് തുടങ്ങിയ ബാങ്ക് വിവരങ്ങൾ ഒരിക്കലും മറ്റാരുമായും പങ്കുവെക്കരുത്. സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, പരിചയമില്ലാത്ത “വർക്ക് ഫ്രം ഹോം” അല്ലെങ്കിൽ ടാസ്‌ക് അടിസ്ഥാനത്തിലുള്ള ഓഫറുകളിൽ ജാഗ്രത പാലിക്കുകയും വേണം. ഓരോ അക്കൗണ്ടിനും വ്യത്യസ്തവും ശക്തവുമായ പാസ്‌വേഡുകൾ ഉപയോഗിക്കുകയും Two-Factor Authentication (2FA) പോലുള്ള സുരക്ഷാ സംവിധാനം സജീവമാക്കുകയും ചെയ്യുന്നത് കൂടുതൽ സുരക്ഷ ഉറപ്പാക്കും. സംശയകരമായ സൈബർ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ https://cybercrime.gov.in⁠ എന്ന വെബ്സൈറ്റ് വഴി പരാതി നൽകുകയോ ചെയ്യാവുന്നതാണ്. #KeralaPolice #statepolicemediacentre

കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ; കപ്പലിൽ 183 ജീവനക്കാർ

0

കൊച്ചി∙ ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷം രൂക്ഷമായിരിക്കെ, ഇറാനിയൻ കപ്പൽ ഐആർഐഎസ് ലവാൻ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. സാങ്കേതിക തകരാറിനെ തുടർന്ന് നങ്കൂരമിടാൻ അനുമതി നൽകുകയായിരുന്നെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇറാന്റെ മറ്റൊരു പടക്കപ്പലായ ഐആർഐഎസ് ദേന ശ്രീലങ്കൻ തീരത്തിനടത്ത് തകരുന്നതിനു മുമ്പാണ് ഐആർഐഎസ് ലവാൻ നങ്കൂരമിടാൻ ബന്ധപ്പെട്ടതെന്നും സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. യുഎസ് അന്തർവാഹിനിയിൽ നിന്നുള്ള ടോർപിടോ ആക്രമണത്തിലാണ് ഐആർഐഎസ് ദേന തകർന്നതെന്നാണു റിപ്പോർട്ടുകള്‍.

ഫെബ്രുവരി 28നാണ് കപ്പൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇറാനിയൻ അധികൃതർ ഇന്ത്യയെ സമീപിച്ചത്. അടിയന്തരമായ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് നങ്കൂരമിടാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. തുടർന്ന് മാർച്ച് ഒന്നിന് ഇക്കാര്യത്തിൽ അനുമതി നൽകി. പിന്നാലെ മാർച്ച് നാലു മുതൽ കൊച്ചി തുറമുഖത്ത് ഐആർഐഎസ് ലവാൻ‍ നങ്കൂരമിട്ടിട്ടുള്ളതായി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാരെയും െകാച്ചി നാവികസേനയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നാണു വിവരം.

കഴിഞ്ഞ ദിവസമാണ് ഐആർഐഎസ് ദേന ശ്രീലങ്കയുടെ ദക്ഷിണ തീരത്ത് തകർന്നത്. സംഭവത്തിൽ 87 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായും 32 പേർക്ക് പരുക്കേറ്റതായും ബാക്കിയുള്ള 60ഓളം പേർക്കു വേണ്ടി തിരച്ചിൽ നടക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മാനുഷികപരിഗണനയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേന രക്ഷാപ്രവർത്തനത്തിന് ശ്രീലങ്കൻ നാവികസേനയ്ക്ക് സഹായം നൽകിയതായി കഴിഞ്ഞ ദിവസം ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. ഈ മേഖലയിലുണ്ടായിരുന്ന മറ്റൊരു കപ്പൽ ശ്രീലങ്കൻ തീരത്ത് അഭയം തേടിയതായാണു റിപ്പോർട്ടുകൾ.

കർണാടകയില്‍ സാമൂഹിക മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്, ബജറ്റവതരണത്തിനിടെ നിയന്ത്രണം പ്രഖ്യാപിച്ച് സിദ്ധരാമയ്യ

0

ബെംഗളൂരു: കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തില്‍ നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിർണായക പ്രഖ്യാപനം നടത്തിയത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലും സംസ്ഥാനം ഈ തീരുമാനം പ്രഖ്യാപിക്കുന്നത്. ബജറ്റിന് മുന്നോടിയായി കർണാകയിലെ വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെ മൊബൈൽ താഴെ വയ്ക്കൂ, പുസ്തകം എടുക്കൂ എന്ന ക്യാന്പെയ്ൻ സർക്കാർ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് പ്രഖ്യാപനം. 

മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതിന്‍റെ പ്രതികൂല ഫലങ്ങൾ തടയുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റവും ലക്ഷ്യംവെച്ചാണ് ഈ നടപടിയെന്ന് സിദ്ധരാമയ്യ പറഞ്ഞു. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും. മൊബൈൽ ഉപയോഗം വർധിച്ചതിന്‍റെ തിക്തഫലം ഒഴിവാക്കാനും കുട്ടികളിൽ ഉണ്ടാകുന്ന നെഗറ്റീവ് ഇംപാക്ട് തടയാനുമാണ് ഇത്തരത്തില്‍ ഒരു വിലക്ക് മുന്നോട്ട് വെക്കുന്നതെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കിയത്.

നാല് പേർക്ക് പുതുജീവനേകിയ 19കാരി, ജാസ്‌ലിയ ജോൺസന്റെ അപകടമരണം; പ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ

0

അങ്കമാലിയിൽ വിദ്യാർഥിനി ജസ്‌ലിയ വാഹനമിടിച്ച് മരിച്ച കേസിൽ പ്രതി പിടിയിൽ. ഡോ. സിറിയക് പി ജോർജ് വാഗമണ്ണിൽ നിന്നാണ് പിടിയിലായത്. പിടിയിലായ സിറിയക്കിനെ അങ്കമാലി പൊലീസിന് കൈമാറും. പ്രതിയെ ഒ‍ളിവിൽ ക‍ഴിയാൻ സഹായിച്ചതിന് സിറിയക്കിൻ്റെ പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യപ്രതി പിടിയിലായത്. പഠനത്തിനോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്ന ജസ്ലിയ, ജോലി ക‍ഴിഞ്ഞ് തിരിച്ച് വരുന്നതിനിടെയിലാണ് കാറിടിക്കുന്നത്. പിന്നാലെ ചികിത്സയിൽ ക‍ഴിയുന്നതിനിടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്ന ജസ്‌ലിയ നാലുപേർക്ക് പുതുജീവൻ ൽകിയാണ് മടങ്ങിയത്. പഠനത്തിനൊപ്പം സ്പോർട്സിലും മികവ് പുലർത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 28-ന് ആണ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അമിതവേഗതയിൽ വന്ന കാർ ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ചത്. പ്രിയപ്പെട്ടവളുടെ വേർപാടിനിടയിലും അവയവദാനത്തിന് സന്നദ്ധത അറിയിച്ച് ജസ്‌ലിയയുടെ കുടുംബം മാതൃകയാവുകയായിരുന്നു.

ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി: അപേക്ഷ നൽകാം

0

സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപയുടെ സബ്സിഡിക്ക് അപേക്ഷ നൽകാം. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി. ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന ആയിരം സബ്സിഡി അപേക്ഷകളിൽ അഞ്ഞൂറ് എണ്ണം മാർച്ച് 15ന് മുമ്പ് അപേക്ഷിക്കുന്ന വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകൾ https://transportservices.nic.in/KeralaEV/#/dashboard/service-info എന്ന ലിങ്ക് വഴി നൽകണം. 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷ ഉടമകൾക്കും ഇതുവരെ പദ്ധതിയിൽ സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിനു മാത്രമാണ് സബ്സിഡി. അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങളും mvd.kerala.gov.in ൽ ലഭ്യമാണ്.

228 കോടി മുടക്കിയ റോഡിൽ തകരാറ് : കെ.എസ്.റ്റി.പി ക്ക് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷൻ

0

കോഴിക്കോട് : 228 കോടി മുടക്കി കെ.എസ്.റ്റി.പി. വഴി പൂർത്തിയാക്കിയ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ നിർമ്മാണ തകരാറുകൾ കരാർ വ്യവസ്ഥ പ്രകാരം പരിഹരിക്കുന്നതിൽ പി.ഡബ്ല്യു.ഡി – കെ.എസ്.റ്റി.പി. ഡിവിഷന് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.കരാർ കമ്പനിയുമായി ഒപ്പുവച്ച കരാറിലെ വ്യവസ്ഥകൾ കൃത്യമായി പ്രാബല്യത്തിൽ കൊണ്ടുവന്ന് റോഡിലും അനുബന്ധ സൗകര്യങ്ങളിലും ഉണ്ടായിട്ടുള്ള എല്ലാ അപാകതകളും കരാറുകാരനിലൂടെ നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.നിർദ്ദേശങ്ങൾ കമ്പനി പാലിച്ചില്ലെങ്കിൽ കരാറിലെ പിഴ, ഡിഫോൾട്ട്, കരിമ്പട്ടികയിൽപെടുത്തൽ തുടങ്ങിയ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയർക്കും കെ.എസ്.റ്റി.പി. പ്രോജക്റ്റ് ഡയറക്ടർക്കും കർശന നിർദ്ദേശം നൽകി. നിലവിലെ അപകടസാധ്യത ഒഴിവാക്കുന്നതിനായി അടിയന്തര താത്കാലിക സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയർ, കെ.എസ്.റ്റി.പി. പ്രോജക്റ്റ് ഡയറക്ടർ, പി.ഡബ്ല്യു.ഡി. കെ.എസ്.റ്റി.പി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ ഒരു മാസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.ചരക്കുവാഹനങ്ങളുടെ ചക്രങ്ങൾ പതിയുന്ന റോഡിന്റെ ഇടതുഭാഗം താഴ്ന്ന് ചാലുകളും വരമ്പുകളും രൂപപ്പെട്ടതായി പരാതിക്കാരനായ മജീദ് താമരശ്ശേരി നൽകിയ പരാതിയിൽ പറഞ്ഞു. തെരുവുവിളക്കുകൾക്കുള്ള വൈദ്യുതി കേബിളുകൾ ഡ്രെയിനേജിലൂടെ സ്ഥാപിച്ചിരിക്കുന്നതു കാരണം ഷോർട് സർക്യൂട്ട് സംഭവിക്കാൻ സാധ്യതയുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു. ഫുട്പാത്തിന് മുകളിലൂടെ അശാസ്ത്രീയമായി സ്ലാബുകൾ സ്ഥാപിച്ചതിനാൽ വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയുണ്ടെന്ന് പരാതിക്കാരൻ അറിയിച്ചു.ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനി, ജെ.എസ്.വി. അസോസിയേറ്റ് എഞ്ചിനീയേഴ്സ് ആന്റ് കൺസൾട്ടന്റ്സ് എന്നിവരുടെ മേൽനോട്ടത്തിൽ പ്രവൃത്തി പൂർത്തിയാക്കിയ റോഡ് അഞ്ചു വർഷ പരിപാലന കാലാവധിയിലാണെന്ന് പി.ഡബ്ല്യു.ഡി. കെ.എസ്.റ്റി.പി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. 2024 നവംബർ 7 മുതൽ 2025 ഓഗസ്റ്റ് 11 വരെ കരാറുകാരന് കത്തയക്കുകയും വാക്കാൽ നിർദ്ദേശം നൽകുകയും ചെയ്തിട്ടും മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു.

തിരുവമ്പാടി കോൺഗ്രസിന്, പട്ടാമ്പി ലീഗിന്; സീറ്റ് വിഭജനം ധാരണയായി

0

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് – ലീഗ് സീറ്റ് വിഭജനം ധാരണയായി. തിരുവമ്പാടി സീറ്റ് ലീഗ് കോൺഗ്രസിന് നൽകും. പകരം പട്ടാമ്പി സീറ്റ് ലീഗ് ഏറ്റെടുക്കും. 2 സീറ്റുകളിൽ വനിതകളെ പരിഗണിക്കാൻ ധാരണയായി. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് ഇത്തവണയും 27 സീറ്റുകളിൽ തന്നെ മത്സരിക്കും.തിരുവമ്പാടിയിൽ ലീഗിനു പകരം കോൺഗ്രസ് മത്സരിച്ചാൽ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടൽ. വി എസ് ജോയി അടക്കമുള്ളവരെ തിരുവമ്പാടിയിൽ കോൺഗ്രസ് പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. പാലക്കാട് കോങ്ങാട് മണ്ഡലത്തിന് പകരം കോഴിക്കോട് ബാലുശേരിയിൽ ലീഗ് മത്സരിക്കും.പുനലൂർ – ചടയമംഗലം സീറ്റുകളും വെച്ച് മാറാൻ ധാരണയായെങ്കിലും പ്രാദേശിക ആവശ്യങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ ധാരണയിലേക്ക് എത്തുക. രണ്ട് സീറ്റുകൾ വനിതകൾക്ക് നൽകാനും ലീഗിൽ ആലോചനയുണ്ട്.

‘വസ്ത്രങ്ങള്‍ വിലക്കുറവില്‍’, വ്യാജ ലിങ്കുകള്‍; തട്ടിപ്പില്‍ വീഴരുതെന്ന് ജാഗ്രതാനിര്‍ദേശം

0

കൊച്ചി: പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ സുഡിയോയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ ലിങ്കുകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കൊച്ചി സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്. വസ്ത്രങ്ങള്‍ വിലക്കുറവില്‍ ലഭിക്കുമെന്ന് പ്രചരിപ്പിച്ചും സൗജന്യ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുമുള്ള തട്ടിപ്പില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റ്/ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച് ഉറപ്പാക്കണമെന്ന് പൊലീസ് പറയുന്നു. യഥാര്‍ഥ വെബ്‌സൈറ്റിന്റെ വ്യാജനെ സൃഷ്ടിച്ചോ വിശ്വസനീയമായ ഉറവിടമെന്നു തെറ്റിദ്ധരിപ്പിച്ചോ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി പണവും വ്യക്തിവിവരങ്ങളും ചോര്‍ത്തുന്ന സൈബര്‍ തട്ടിപ്പ് രീതിയായ ‘ഫിഷിങ്’ ആണിതെന്നും പൊലീസ് വ്യക്തമാക്കി.ഇത്തരം ലിങ്ക് തുറക്കുന്നതും വ്യക്തിവിവരങ്ങള്‍ നല്‍കുന്നതും അപകടമാണ്. വ്യാജ ലിങ്കുകളില്‍ പ്രവേശിച്ചാല്‍ വൈറസോ മാല്‍വേറുകളോ ലിങ്ക് തുറക്കാന്‍ ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണത്തില്‍ കയറാം. വിവരങ്ങള്‍ നല്‍കുന്ന ഉടന്‍ തട്ടിപ്പുകാര്‍ ഒടിപി പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇതും അപകടമാണ്. തട്ടിപ്പ് ലിങ്കുകളാണെങ്കില്‍ ചിലപ്പോള്‍ കമ്പനിയുടെ പേരില്‍ അക്ഷരത്തെറ്റുണ്ടായേക്കാം. ചിലപ്പോള്‍ കൃത്യമായ പേരിനുപകരം പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങളോ സംഖ്യകളോ ആയിരിക്കും ഉണ്ടാകുക.

ലിങ്ക് തുറന്നിട്ടുണ്ടെങ്കില്‍ ഫോണില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ആയിട്ടില്ല എന്ന് ഉറപ്പാക്കണം. ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുകയോ അതിന് ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പാക്കണം. സാമ്പത്തിക തട്ടിപ്പിന് വിധേയനായാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

കൊച്ചി – മസ്‌കത്ത് വിമാനങ്ങള്‍ പറന്നു തുടങ്ങി, ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ പുനരാരംഭിച്ചു

0

കൊച്ചി: കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. ഒമാന്‍ എയര്‍വെസിന്റെ വിമാനങ്ങള്‍ ഇന്ന് രാവിലെ 8.10 ന് പുറപ്പെട്ടു. ഇതോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ ആദ്യം സര്‍വീസ് തിരിച്ചിറപ്പള്ളിയില്‍ നിന്നും മസ്‌കത്തിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 1.45നും ഇന്ത്യയില്‍ നിന്ന് സര്‍വീസുണ്ട്. വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ആറ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. മസ്‌കത്തില്‍ നിന്നുള്ള വിമാനം രാവിലെ 7.40ന് കൊച്ചിയിലെത്തി. കരിപ്പൂര്‍ വഴിയുള്ള 40 സര്‍വീസുകള്‍ റദ്ദാക്കി. ഗള്‍ഫിലേയ്ക്കും തിരിച്ചുമുള്ളവയാണ് റദ്ദാക്കിയത്. മസ്‌കത്തില്‍ നിന്നുള്ള സലാം എയര്‍, റിയാദില്‍ നിന്നുള്ള ഫ്‌ളൈനാസും തിരികെ എത്തി .

സംഘര്‍ഷത്തില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായി അബുദബിയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രി 10 മണിയോടെ കൊച്ചിയിലെത്തി. ഇത്തിഹാദ് എയര്‍വേഴ്‌സ് വിമാനമാണ് കൊച്ചിയിലെത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്നും വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു. കണ്ണൂരില്‍ നിന്നും 7.05 ന് പുറപ്പെടേണ്ട അബുദാബി ,8.50 ന് പുറപ്പെടേണ്ട ദുബൈ എയര്‍ ഇന്ത്യ വിമാനങ്ങളും 9.35 ന് പുറപ്പെടേണ്ട അബുദാബി ഇന്‍ഡിഗോ എന്നിങ്ങനെ നിരവധി വിമാനങ്ങളാണ് റദ്ദ് ചെയ്തത്. കരിപ്പൂരില്‍ നിന്നുള്ള 40 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. മൂന്ന് വിമാനങ്ങളാണ് ഇന്ന് സര്‍വീസ് നടത്തിയത്.

യുഎഇയിലെ പ്രധാന വിമാനത്താവളങ്ങള്‍ എല്ലാം ഇന്ന് മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുകയാണ്. കുടുങ്ങി കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുന്‍ഗണന നല്‍കിയാകും വിമാനങ്ങള്‍ സര്‍വീസ് നടത്തുക. പ്രമുഖ യുഎഇ വിമാനകമ്പനികള്‍ സാധാരണ സര്‍വീസ് ആരംഭിക്കാന്‍ ഇനിയും സമയമെടുക്കും.അതേസമയം, റിയാദിലേയ്ക്കുള്ള വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാതെ മടങ്ങുകയാണ്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് ഇന്ത്യന്‍ നഗരങ്ങളിലേയ്ക്ക് ഇന്‍ഡിഗോ 10 ദുരിതാശ്വാസ വിമാനങ്ങളും സര്‍വീസ് നടത്തും. മിഡില്‍ ഈസ്റ്റിലെ വിവിധ മേഖലകളിലുള്ള വ്യോമാതിര്‍ത്തി സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. ഡല്‍ഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേയ്ക്ക് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ എയര്‍ ഇന്ത്യ ഇന്ന് നടത്തും. ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവയുള്‍പ്പെടെ മറ്റ് ഗള്‍ഫ് റൂട്ടുകളിലെ വിമാനങ്ങള്‍ ഇന്ന് രാത്രി ഇന്ത്യന്‍ സമയം 23.59 വരെ സര്‍വീസ് നിര്‍ത്തിവെക്കും.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് തുടങ്ങും; ഫലപ്രഖ്യാപനം മെയില്‍

0

തിരുവനന്തപുരം: ഇൗ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് അഞ്ചിന് വ്യാഴാഴ്ച തുടങ്ങും. കേരളത്തില്‍ 4,17,497 കുട്ടികള്‍ പത്താംക്ലാസ് പരീക്ഷ എഴുതും. പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 3031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. ഗള്‍ഫ്മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന് 26,000 അധ്യാപകരുണ്ടാകും. മെയ് മൂന്നാംവാരത്തിനുള്ളില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം നടത്തും.ചോദ്യപേപ്പര്‍ 41 ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും എത്തിച്ചു സോര്‍ട്ടിങ് പൂര്‍ത്തിയാക്കി ബാങ്ക്/ട്രഷറി എന്നിവയുടെ സേഫ് ലോക്കറിലേയ്ക്ക് മാറ്റി. 26000 അധ്യാപകരാണ് ഇന്‍വിജിലേഷന്‍ ജോലി നിര്‍വഹിക്കുന്നത്. മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഏഴിന് ആരംഭിച്ച് 28ന് പൂര്‍ത്തിയാകും. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും എക്സാമിനര്‍മാരുടെയും നിയമന ഉത്തരവ് അടുത്ത ആഴ്ച നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഫലപ്രഖ്യാപനം 2026 മേയ് മൂന്നാംവാരത്തിനുള്ളില്‍ നടത്തും. റിസള്‍ട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിച്ച് 27ന് അവസാനിക്കും. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വെള്ളിയാഴ്ച ആരംഭിച്ച് 28ന് അവസാനിക്കും. 4,11,025 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷയും 4,52,437 വിദ്യാര്‍ഥികള്‍ രണ്ടാംവര്‍ഷ പരീക്ഷയും എഴുതും. 34,122 വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതും.ഫലപ്രഖ്യാപനം മെയ് 22ന് നടത്തും. മൂല്യനിര്‍ണയം ഏപ്രില്‍ ആറിന് ആരംഭിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലായി 53,655 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. എസ്എസ്എല്‍സി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള ഉത്തരക്കടലാസ് വിതരണം പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.