spot_img
Wednesday, June 17, 2026
Home Blog Page 66

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

0

കോഴിക്കോട് : പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. മാവൂർ കണ്ണിപറമ്പ് സ്വദേശി പാറക്കപറമ്പത്ത് വീട്ടില്‍ തുഫൈൽ(22) ആണ് മാവൂര്‍ പൊലീസിന്റെ പിടിയിലായത്. 2024 നവംബറിൽ പെണ്‍കുട്ടിയുടെ ഫോണിലേക്ക് പ്രതി അശ്ലീല വിഡിയോ അയച്ചു. തുടർന്ന് പ്രതിയുടെ മാവൂർ കല്പള്ളിയിലുള്ള വീട്ടിൽ വച്ച് ഗുരുതരമായ ലൈംഗികാതിക്രമം നടത്തുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2025 നവംബർ വരെ പല തവണ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തവെ പ്രതിയെ മാവൂര്‍ പരിസരത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാവൂര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ രമേഷ്, എസ്​സിപിഒമാരായ ഷിബു, ജിനചന്ദ്രന്‍, ബിബിന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

0

കൊച്ചി :യുവതിയുടെ പരാതിയിൽ യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുള്ളത്

ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.2022ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകനാണ് ചിദംബരം

കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി

0

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ റദ്ദാക്കി. മേഖലയിലേക്കുള്ള ആറ് സർവീസുകൾ മാത്രമാണ് ഇന്ന് നടക്കുകയെന്നാണ് വിവരം. അമ്പതോളം വിമാന സർവീസ് ഉള്ളതിൽ 44 എണ്ണമാണ് റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സിയാൽ ഇന്നലെ തന്നെ അറിയിപ്പ് നൽകിയിരുന്നുഒമാൻ എയർവേയ്‌സ്, സൗദി എയർലൈൻസ് എന്നിവയാണ് ഇന്ന് സർവീസ് നടത്തുക. അതേസമയം യുഎഇ അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്സംഘർഷാവസ്ഥയും സുരക്ഷയും കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ രണ്ട് ദിവസമായി വിവിധ വിമാന കമ്പനികൾ റദ്ദാക്കിയിരിക്കയാണ്. ഇറാനിലെ ഇസ്രയേൽ – അമേരിക്കൻ സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് പശ്ചിമേഷ്യയും ഭീതിയിലായത്.

സഞ്ജു സാംസണിന്റെ ചുമലിലേറി ഇന്ത്യ ടി 20 ലോകകപ്പ് സെമി ഫൈനലിൽ

0

സൂപ്പര്‍ എട്ടിലെ നിര്‍ണായക മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ പോരാട്ട മികവില്‍(50 പന്തില്‍ നിന്ന് 97*)വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു. മാര്‍ച്ച് അഞ്ചിന് ഇന്ത്യ ഇംഗ്ലണ്ടിനെയാണ് സെമിയില്‍ നേരിടുക.അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ടപ്പോള്‍ ആദ്യ പന്ത് സിക്‌സിനു പായിച്ച സഞ്ജു രണ്ടാം പന്ത് അതിര്‍ത്തി കടത്തിയാണ് ടീമിനെ വിജയതീരത്തെത്തിച്ചത്.ടോസ് നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസ് 195 റണ്‍സ് നേടി.മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 199 റണ്‍സാണ് അടിച്ചെടുത്തത്. തിലക് വര്‍മ(27), സൂര്യകുമാര്‍ യാദവ്(18), ഹാര്‍ദിക് പാണ്ഡ്യ(17), അഭിഷേക് ശര്‍മ(10), ഇഷാന്‍ കിഷന്‍(10), ശിവം ദുബേ(8*)എന്നിങ്ങനെയാണ് ഇന്ത്യന്‍ നിരയിലെ മറ്റുള്ളവരുടെ പ്രകടനം. ലോകകപ്പിലെ ഇന്ത്യ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണിത്.സായ് ഹോപ്(32), ചേസ്(40), ഹെറ്റ്‌മെയര്‍(27), റൂതര്‍ഫോഡ്(14), പവല്‍(34*), ഹോള്‍ഡര്‍(37*)എന്നിവരാണ് വെസ്റ്റിന്‍ഡീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്ക് വേണ്ടി ബുംറ രണ്ടും പാണ്ഡ്യ, വരുണ്‍ എന്നിവര്‍ ഒന്നുവീതവും വിക്കറ്റുകള്‍ വീഴ്ത്തി. വെസ്റ്റിന്‍ഡീസ് നിരയില്‍ ഹുസേന്‍ ഒന്നും ഹോള്‍ഡര്‍, ജോസഫ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ നേടി.അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ പതിവിനു വിപരീതമായി നെഞ്ചില്‍ കുരിശുവരച്ച് ആകാശത്തിലേക്ക് നോക്കിയ സഞ്ജു സാംസണ്‍ വിജയ റണ്‍ നേടിയ ശേഷം മൈതാനത്ത് മുട്ടുകുത്തുകയും ഹെല്‍മറ്റ് ഊരിയെറിഞ്ഞ് വീണ്ടുമൊരിക്കല്‍ കൂടി കുരിശുവരയ്ക്കുകയും കൈകള്‍ കൂപ്പി ദൈവത്തിന് നന്ദി പറയുകയും ചെയ്തു. അത്രമേല്‍ വികാരപരമായിരുന്നു സഞ്ജുവിന്റെ നന്ദിപ്രകടനം. സഞ്ജുവാണ് കളിയിലെ താരവും.

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും

ഇസ്രയേൽ, യുഎസ് ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഖമനയി ശനിയാഴ്ച പുലർച്ചെ ഓഫിസിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ കൊല്ലപ്പെട്ടതായാണ് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ ഖമനയിയുടെ മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

ഖമനയി കൊല്ലപ്പെട്ടെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപ് കുറിച്ചിരുന്നു. യുഎസ് – ഇസ്രായേൽ ഇന്റലിജൻസിനെ മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഖമനയിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നാണ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ട്രംപിന്റെ അവകാശവാദത്തിനു പിന്നാലെ ആയത്തുല്ല അലി ഖമനയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് മരണം വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

‘ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമനയിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കൻ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ ഇന്റലിജൻസിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഇസ്രായേലുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ ഖമനയിക്കും ഒപ്പമുള്ളവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. ഇറാനിലെ ജനങ്ങൾക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ റെവല്യൂഷണറി ഗാർഡ്, സൈന്യം, മറ്റ് സുരക്ഷാ-പൊലീസ് സേനകളിലെ പലരും ഇനി പോരാടാൻ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളിൽ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ഞങ്ങൾ അറിയുന്നു. ഇന്നലെ രാത്രി ഞാൻ പറഞ്ഞതുപോലെ, “ഇപ്പോൾ അവർക്ക് കുറ്റവിമുക്തി നേടാം, പിന്നീട് അവർക്ക് ലഭിക്കുന്നത് മരണം മാത്രമായിരിക്കും.” റെവല്യൂഷണറി ഗാർഡും പൊലീസും ഇറാനിലെ രാജ്യസ്‌നേഹികളുമായി സമാധാനപരമായി ഒന്നിക്കുകയും, രാജ്യം അർഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ, ശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം അല്ലെങ്കിൽ ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരും’ – ട്രംപ് കുറിച്ചു.

ഷിയാ പാരമ്പര്യത്തിൽ ‘ഹൈദർ’ അഥവാ ‘സിംഹം’ എന്നറിയപ്പെടുന്ന ഇമാം അലിയെ സ്തുതിച്ചുകൊണ്ടുള്ള പ്രാർഥനയ്ക്കൊപ്പം, തീജ്വാലകൾക്കും ഉൽക്കകൾക്കും ഇടയിൽ ഇമാം അലി തന്റെ ‘ദുൽഫിക്കർ വാൾ’ വീശുന്ന നാടകീയമായ ഒരു ചിത്രമാണ് ആയത്തുല്ല അലി ഖമനയിയുടെ എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. ഒറ്റനോട്ടത്തിൽ റമദാൻ മാസത്തെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു മതപരമായ സന്ദേശമായി ഇതിനെ കാണാമെങ്കിലും, നിലവിലെ യുദ്ധ സാഹചര്യത്തിൽ ഇതിന്റെ പ്രതീകാത്മകതയ്ക്ക് വലിയ ആഴമുണ്ട്. ടെഹ്‌റാനു സമീപം നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടതിനിടെയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ആറ്റുകാല്‍ പൊങ്കാല: പ്രത്യേക സജ്ജീകരണങ്ങളുമായി റെയില്‍വേ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

0

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍  പൊങ്കാല പ്രത്യേക ക്രമീകരണങ്ങള്‍ കാരണം 2026 മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് മൂന്നുവരെ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കപ്പെടും. നിലവിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം രണ്ടാം എന്‍ട്രന്‍സ് (പവര്‍ ഹൗസ് റോഡ് വശം) പൂര്‍ണമായി അടച്ചിരിക്കുന്നു.എല്ലാ യാത്രക്കാരും, പ്രത്യേകിച്ച് തീര്‍ഥാടകരും താഴെപ്പറയുന്ന എന്‍ട്രന്‍സുകള്‍ ഉപയോഗിക്കണമെന്ന് റെയില്‍വേ അഭ്യര്‍ഥിച്ചു.

  • തമ്പാനൂര്‍ വശത്തുള്ള പ്രധാന എന്‍ട്രന്‍സ്
  • പാര്‍സല്‍ ഓഫീസ് വശവും പ്രീമിയം പാര്‍ക്കിങ് എന്‍ട്രന്‍സ്
  • തൈക്കാട് വനിതാ & ശിശു ആശുപത്രിക്ക് സമീപമുള്ള ഓവര്‍ബ്രിഡ്ജിനടുത്തുള്ള അണ്ടര്‍പാസ്

2026 മാര്‍ച്ച് മൂന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം താഴെപ്പറയുന്ന പ്ലാറ്റ്‌ഫോമുകളില്‍ നിന്നായിരിക്കും പുറപ്പെടുക.

കൊല്ലം ജങ്ഷന്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍- പ്ലാറ്റ്‌ഫോമുകള്‍ 1, 2, 3, 4,

നാഗര്‍കോവില്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍- പ്ലാറ്റ്‌ഫോം 5

ട്രെയിന്‍ ഷെഡ്യൂളിനനുസൃതമായി പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം അനുവദിക്കും. ഹോള്‍ഡിങ് ഏരിയകള്‍ക്ക് സമീപം അധിക ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജീകരിക്കും. റിസര്‍വ്ഡ് ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് പ്രധാന എന്‍ട്രന്‍സ് പോര്‍ട്ടിക്കോ വഴി നേരിട്ട് പ്രവേശിക്കാം. കൂടാതെ, റിസര്‍വ്ഡ് യാത്രക്കാരുടെ സൗകര്യാര്‍ഥം തിരുവനന്തപുരം പേട്ട സ്റ്റേഷനില്‍ താഴെപ്പറയുന്ന ട്രെയിനുകള്‍ക്ക് ഒരു മിനിറ്റ് താല്‍ക്കാലിക സ്റ്റോപ്പേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി, നെടുമ്പാശേരിയിലും കരിപ്പൂരിലും സർവീസുകൾ റദ്ദാക്കി

കോഴിക്കോട്:പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി.പല രാജ്യങ്ങളും തങ്ങളുടെ വ്യോമപാത ഇതിനകം അടച്ചുകഴിഞ്ഞു. മാത്രമല്ല, ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു.

റദ്ദാക്കിയ സർവീസുകൾ ഇതാണ്ഉച്ചയ്ക്ക് 2:35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി വൈകിട്ട് 5.20-ന് ജിദ്ദയിലേക്ക്പു റപ്പെടേണ്ടിയിരുന്ന ആകാശ എയർ സർവീസ് ഒഴിവാക്കി.ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണ്ണമായും നിർത്തി 6.20-ന് ദുബായിലേക്കുള്ള വിമാനം രാത്രി 9.50-ന് റാസൽഖൈമയിലേക്കുള്ള വിമാനം രാത്രി 10.50-ന്അ ബുദാബിയിലേക്കുള്ള വിമാനം ഇൻഡിഗോ റദ്ദാക്കി._ _കരിപ്പൂരിൽ റദ്ദാക്കിയ പ്രധാന വിമാനങ്ങൾ ഇൻഡിഗോ ഉച്ചയ്ക്ക് 2:05-നുള്ള കരിപ്പൂർ – ദുബൈ സർവീസ്.വൈകിട്ട് 4:25-നുള്ള കരിപ്പൂർ – ജിദ്ദ സർവീസ്.നാളെ പുലർച്ചെ 1:35-നുള്ള കരിപ്പൂർ – അബുദാബി സർവീസ്.എയർ ഇന്ത്യ ഉച്ചയ്ക്ക് 2:10-നുള്ള കരിപ്പൂർ – ദുബൈ സർവീസ്. രാത്രി 7:40-നുള്ള കരിപ്പൂർ –റിയാദ് സർവീസ്.രാത്രി 7:50-നുള്ള കരിപ്പൂർ ജിദ്ദ സർവീസ്.രാത്രി 8:25-നുള്ള കരിപ്പൂർ – ദമ്മാം സർവീസ്.

മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യം പരിഗണിച്ച് വിമാനങ്ങൾ പുനക്രമീകരിച്ചിട്ടുണ്ടെന്ന് കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുടെ വെബ്‌സൈറ്റ് വഴിയോ കസ്റ്റമർ കെയർ വഴിയോ ഫ്ലൈറ്റ് കൃത്യസമയത്തുണ്ടോ എന്ന് ഉറപ്പുവരുത്തുക. സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ ടിക്കറ്റ് റീഫണ്ട് അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റാനുള്ള സൗകര്യം കമ്പനികൾ നൽകുന്നുണ്ടോ എന്ന് അന്വേഷിക്കുക.

ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാ​ഗ്രതാ മുന്നറിയിപ്പ്

0

ദില്ലി: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാർ ജാ​ഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകി. പൗരൻമാർ സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പൗരൻമാർ എവിടെയാണോ തങ്ങുന്നത് അവിടെ തുടരാനും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ കാണാനുമാണ് എംബസി നിർദേശം നൽകിയിരിക്കുന്നത്. അടിയന്തര ആവശ്യം വന്നാൽ വിളിക്കാനുള്ള നമ്പറുകളും നൽകിയിട്ടുണ്ട്. ഇറാനിൽ നിന്ന് എല്ലാ ഇന്ത്യക്കാരും ഒഴിഞ്ഞുപോവണമെന്ന് നേരത്തെ തന്നെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിനായി എത്തിയ വിദ്യാർത്ഥികൾ ഉൾപ്പെടെ ഇറാനിലുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് എംബസി. ഇസ്രയേലിൽ 32,000ഉം, ഇറാനിൽ പതിനായിരത്തോളവും ഇന്ത്യക്കാർ ഉണ്ടെന്നാണ് വിവരങ്ങൾ.

ലോകത്തെ ഞെട്ടിച്ച് ഇറാനെ ആക്രമിച്ച് ഇസ്രയേൽ

ലോകത്തെ ഞെട്ടിച്ച് ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ടെഹ്‌റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.

ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇതിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിൽ നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രയേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഹോം ഫ്രണ്ട് കമാൻഡ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

സുപ്രധാന അറിയിപ്പ്, ഇറാനിലേക്കുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ, തീരുമാനം വ്യക്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: മേഖലയിലെ നിലവിലെ രാഷ്ട്രീയ, സൈനിക സംഭവവികാസങ്ങളും ഇറാൻ വ്യോമാതിർത്തി പൂർണ്ണമായും അടച്ചതിനെ കണക്കിലെടുത്ത് കുവൈത്തിൽ നിന്ന് ഇറാനിലേക്ക് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു. വ്യോമയാന സുരക്ഷ ഉറപ്പാക്കാനും അസാധാരണമായ സാഹചര്യങ്ങളിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നടപടിക്രമങ്ങൾ പാലിക്കാനുമാണ് തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി പറഞ്ഞു.

ഇറാനിയൻ വ്യോമാതിർത്തി അടച്ചിടൽ, മുമ്പ് ഇറാനിയൻ പ്രദേശം മുറിച്ചുകടക്കുന്ന റൂട്ടുകൾ ആശ്രയിച്ചിരുന്ന അധിക വിമാനങ്ങളെയും ബാധിച്ചേക്കാം. ബദൽ വിമാന പാതകൾ ക്രമീകരിക്കുകയും സാഹചര്യം പൂർണമായും സുരക്ഷിതമാകുകയും ചെയ്യുന്നതുവരെ കാലതാമസമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ബന്ധപ്പെട്ട പ്രാദേശിക അന്തർദേശീയ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് 24 മണിക്കൂറും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അതോറിറ്റി സ്ഥിരീകരിച്ചു. സാഹചര്യങ്ങൾ മെച്ചപ്പെടുകയും ഇറാനിയൻ വ്യോമാതിർത്തി വീണ്ടും തുറക്കുകയും ചെയ്തു കഴിഞ്ഞാൽ വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച അപ്‌ഡേറ്റുകൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് നല്ലളത്ത് നിർത്തിയിട്ട ലോറിയിലേക്ക് കാറിടിച്ച് കയറി; നാല് പേർക്ക് ദാരുണാന്ത്യം

0

കോഴിക്കോട് നല്ലളം മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാല് മരണം. നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രാമനാട്ടുകര പരിയാപുരത്ത് ദിനിൽ, ഫറൂഖ് കോളേജ് തളിപ്പറമ്പിൽ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. പന്തീരങ്കാവ് സ്വദേശി ദിജിൻ ആണ് ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിലുള്ളത്മൊബൈൽ ടവർ ജോലി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

കേരള സ്റ്റോറി 2 തിയേറ്ററുകളിലേക്ക്; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച്

0


കേരള സ്റ്റോറി 2 തിയേറ്ററുകളിലേക്ക്. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുത്തത്.

ജസ്റ്റിസ് ശുശ്രൂദ് ധര്‍മ്മധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സിനിമ മതസൗഹാര്‍ദം തകര്‍ക്കുന്നില്ലെന്നും റിലീസ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ വാദം. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല സ്റ്റേ പുറപെടുവിച്ചത്.

പ്രഥമ ദൃഷ്ടിയാല്‍ ചിത്രം മതസൗഹാര്‍ദത്തിന് ഭീഷണി ആണെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷണം ഉണ്ടായിരുന്നു. സിനിമയുടെ സെന്‍സര്‍ പുനഃപരിശോധിക്കാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ നടപടിക്കെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മലയാളികള്‍ക്ക് അപകീര്‍ത്തികരമായ ചിത്രം റിലീസ് ചെയ്യുന്നത് ആഗോള തലത്തില്‍ കേരളത്തെ മോശമായ ചിത്രീകരിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞത്.