കാട്ടാക്കടയിൽ പണത്തിന് വേണ്ടി വ്യാപാരിയെ കൈവിലങ്ങിട്ട് തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു. വിനീത്, കിരൺ എന്നിവരെയാണ് പിരിച്ചുവിട്ടത്. റൂറൽ എസ് പി ഡി ശിൽപ്പയാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. അനധികൃതമായി ടൈൽസ് കച്ചവടം നടത്തിയതിനും സാമ്പത്തിക തട്ടിപ്പിനും രണ്ട് പേരും നേരത്തെ സസ്പെൻഷനിലായിരുന്നു.
കാട്ടാക്കടയിൽ പണത്തിന് വേണ്ടി വ്യാപാരിയായ മുജീബിനെ കൈവിലങ്ങണിയിച്ച് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത് പൊലീസുകാരും സുഹൃത്തും ചേർന്നാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി കാട്ടാക്കടയിലെ സ്ഥാപനം പൂട്ടി കാറിൽ പോവുകയായിരുന്ന മുജീബിനെ പൊലീസ് യൂണിഫോം അണിഞ്ഞെത്തിയ രണ്ടുപേർ വാഹനം തടഞ്ഞ് ബന്ദിയാക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ കയറി പൊലീസ് യൂണിഫോമിട്ടവർ വിലങ്ങ് വച്ച് മുജീവിനെ സ്റ്റിയറിഗിനൊപ്പം ബന്ധിപ്പിച്ചു. മുജീബ് ബഹളം വച്ചപ്പോഴാണ് പൊലീസ് വേഷധാരികള്‍ കാറിൽ രക്ഷപ്പെട്ടത്. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പൊലീസുകാരാണെന്നും മാസ്ക്ക് ധരിച്ചുവെന്നുമാത്രമായിരുന്നു മുജീബിന്റെ മൊഴി. ആദ്യഘട്ടത്തിൽ പൊലീസിന് പ്രതികള്‍ വന്ന സിസിടിവി മാത്രമാണ് കിട്ടിയത്. വാഹന നമ്പറും വ്യജമായിരുന്നു. സംഭവത്തിന് മുമ്പുള്ള ദിവസങ്ങള്‍ നോക്കിയപ്പോള്‍ അതേ കാർ മുജീബിനെ നിരീക്ഷിക്കുന്നത് കാട്ടക്കട്ട പൊലീസ് ശ്രദ്ധിച്ചു. ഈ വാഹനം പൊലിസുകാരാനായ കിരണിന്റേതായിരുന്നു.
കിരണും വിനീതും ചേർന്ന് നെടുമങ്ങാട് ടൈൽസ് കട നടത്തിയിരുന്നു. ഒരു കോടിയൽപ്പരം കടമായപ്പോള്‍ കട പൂട്ടി. വാഹനം രണ്ടു ദിവസമായി ഉപയോഗിച്ചത് വിനീതാണെന്ന് കിരണ്‍ മൊഴി നൽകി. വിനീത് തിരുവനന്തപുരത്തെ ഒരു സഥാപനത്തിൽ നിന്നും വിലങ്ങ് വാങ്ങിയതായും കണ്ടെത്തി. ഇതോടെ വിനീതിനെയും സുഹൃത്തായ ആംബുലൻസ് ഡ്രൈവർ അരുണിനെയും കസ്റ്റഡിലെടുത്തു. പ്രതികള്‍ ഉപേക്ഷിച്ച പൊലീസ് യൂണിഫോം കാട്ടാക്കട എസ്എച്ചഒ ഷിബുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തി കണ്ടെത്തി. മുജീബിന് നെടുമങ്ങാടും കടയുണ്ട് റിയൽ എസ്റ്റേറ്റ് ബിസിനസ്സുമുണ്ട്. അതിനാൽ തട്ടികൊണ്ടുപോയി വിലപേശുകയായിരുന്നു ലക്ഷ്യം. മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിൽപ്പെട്ട് വിനീത് നേരത്തെ സസ്പപെഷനിലാണ്. സാമ്പത്തിക ബാധ്യതയാണ് തട്ടികൊണ്ടുപോകൽ ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് അറിയിച്ചത്.
നിങ്ങൾ ഒരു രാത്രി പക്ഷിയാണോ … രാത്രികളെ ഇഷ്ടപ്പെടുന്നവരാണോ? നിലാവ് നിറഞ്ഞ രാത്രിയും നക്ഷത്രങ്ങളുടെ ഭംഗിയും മിന്നിത്തിളങ്ങുന്ന നിശാ നഗരവും ക്യാമറയിൽ ഒപ്പിയെടുക്കാൻ ആഗ്രഹിക്കുന്നവരാണോ? നൈറ്റ് സഫാരി ഇഷ്ടപ്പെടുന്നവർക്കും രാത്രിയിൽ കാട്ടിലൂടെ നടക്കുമ്പോൾ വന്യജീവികളുടെ തിളങ്ങുന്ന കണ്ണുകൾ കാണുന്നുണ്ടോ എന്ന് അന്വേഷിക്കുന്ന സാഹസികരാണോ ? എങ്കിൽ പിന്നെ ഒന്നും നോക്കേണ്ടതില്ല Samsung Galaxy F54 5G ഉടൻ സ്വന്തമാക്കി പുതിയൊരു ലോകത്തിലേക്ക് നിങ്ങൾക്ക് പറക്കാം … ഓരോ നിമിഷങ്ങളെയും എക്കാലവും നിലനിൽക്കുന്ന ഓർമ്മകൾ ആക്കി മാറ്റാം…!
നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ലൈക്കുകൾ വന്ന നിറയട്ടെ രാത്രിയുടെ മങ്ങിയ വെളിച്ചത്തിലും നിങ്ങൾക്ക് വിലപ്പെട്ട നിമിഷങ്ങൾ ഒപ്പിയെടുക്കാൻ ഉതകുന്ന തരത്തിൽ സജ്ജീകരിച്ച 108MP Camera ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ മനോഹര ചിത്രങ്ങൾ എടുക്കുവാൻ കഴിയുന്ന നൈറ്റോഗ്രാഫി മോഡ് ഉള്ളതാണ്. അതിലൂടെ നിങ്ങൾക്ക് വിലമതിക്കാത്ത നിങ്ങളുടെ രാത്രി ചിത്രങ്ങൾ എടുക്കാം.
ചിത്രങ്ങളുടെ വ്യക്തതയെക്കുറിച്ചും നിങ്ങൾ ഒട്ടും വ്യാകുലപ്പെടേണ്ട Samsung Galaxy F54 5G നിങ്ങൾക്ക് തരുന്നു എല്ലാം വ്യക്തമായി തെളിയുന്ന കൃത്യമായ രാത്രി ചിത്രങ്ങൾ. ഈ ഫോൺ നിങ്ങളിലെ ക്രിയാത്മകതയെ മറ്റൊരു ലോകത്തേക്ക് പറക്കാനായി കൂട് തുറന്നു വിടുന്നു. അതുകൊണ്ടുതന്നെ രാത്രിയിലെ ഒരു സംഗീത നിശയായാലോ മറ്റ് ഏതൊരു സന്ദർഭത്തിലും നിങ്ങൾ എടുക്കുന്ന രാത്രികാല ചിത്രങ്ങളോ വീഡിയോകളോ നിങ്ങൾക്ക് തരുന്നത് തിളങ്ങുന്ന ഓർമ്മകൾ ആയിരിക്കും. ഇതിനായി നിങ്ങൾ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല …നിങ്ങൾ നിങ്ങളായിരിക്കുക എന്നത് മാത്രം ….!
നിങ്ങളെ നിങ്ങളാക്കുന്ന ക്യാമറ
നിങ്ങളുടെ ലോകത്തെ കൂടുതൽ മനോഹരമാക്കുക
നിങ്ങളുടെ രാത്രി പാർട്ടികൾ വേണ്ടത്ര അടിപൊളി ആകുന്നില്ലെ? Samsung Galaxy F54 5G കയ്യിലെടുത്ത് ഒരു പുതിയ ലോകത്ത് നിങ്ങൾക്കെത്താം നിങ്ങളുടെ സർഗാത്മകതയെ പുറത്തെടുക്കാം. സ്നാപ്പ്ചാറ്റ് എ.ആർ ലെൻസുകൾ, ഫൺ മോഡ് എന്ന ഒരു ജനപ്രീതിയുള്ള ഒരു സംവിധാനവും ഫോണിലുണ്ട്. നിങ്ങളുടെ സന്തോഷകരമായ സന്ദർഭങ്ങളെ രസകരമാക്കാൻ അത് ഉപകരിക്കും. വ്യത്യസ്തമായ ലൈൻസും വന്യമായ ഇഫക്റ്റുകളും അത്യുജ്ജ്വലമായ ഫ്രെയിമുകൾ നിങ്ങൾക്ക് നൽകി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന നിങ്ങളുടെ വീഡിയോകൾക്കും ചിത്രങ്ങൾക്കും അത്യപൂർവ്വമായ മികവ് നൽകുന്നു. അതുകൊണ്ട് ഷോ സ്റ്റോപ്പറായ ഒരു മോഡലിനെ പോലെയോ വ്യത്യസ്തമായ ഒരു കണ്ടന്റ് നിർമ്മിക്കാനോ നിങ്ങൾക്ക് താല്പര്യമുണ്ട് എങ്കിൽ Samsung Galaxy F54 5G സ്വന്തമാക്കുക.
ഒരു സിനിമ പോലെ അഴകുള്ളതായിരിക്കട്ടെ നിങ്ങളുടെ വീഡിയോകൾ. നഗരവീഥികളിലൂടെ ചെത്തി നടന്ന്, ആകാശത്തോളം ഹൃദയം തുടിക്കുന്ന സ്വപ്നതുല്യമായ ഒരു യാത്രയ്ക്കിടയിൽ പുത്തൻ ബാൻഡ് മ്യൂസിക്കുമായി നിങ്ങളുടെ യാത്ര അടിച്ചുപൊളിച്ചു മുന്നേറവെ, ദാ പെടുന്നനെ ആവേശം എല്ലാം കെട്ടിടങ്ങുകയാണ് … കാരണം റോട്ടിലെ കുഴികൾ യാത്രയെ മന്ദഗതിയിൽ ആക്കിയിരിക്കുന്നു കുലുങ്ങിയുള്ള യാത്രയിൽ ഈ അസുലഭ നിമിഷങ്ങൾ എങ്ങനെ മൊബൈലിൽ പകർത്തും…..?
Samsung Galaxy F54 5G അതിനും നിങ്ങൾക്ക് പ്രതിവിധി നൽകുന്നു. ക്യാമറ ഓൺ ചെയ്തു നോ ഷെയ്ക്ക് ക്യാം ഫീച്ചർ ഓണാക്കി വയ്ക്കുക. വേഗത്തിലും കുലുങ്ങിയുള്ള യാത്രയിലും ഈ സംവിധാനം നിങ്ങൾക്ക് കൃത്യമായ ചിത്രങ്ങൾ/ വീഡിയോകൾ സമ്മാനിക്കുന്നു. ഒപ്പം തന്നെ നിങ്ങളുടെ ഫോട്ടോഗ്രാഫിയിൽ ഉള്ള കഴിവുകൾ പുറത്തുകൊണ്ടുവരാനുള്ള അവസരവും ഈ ഫീച്ചറുകൾ തരുന്നു. ഒപ്പ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (OIS) ലും വെർച്ചുവൽ ഡിജിറ്റൽ ഇമേജ് സ്റ്റബിലൈസേഷനും (VDIS) Samsung Galaxy F54 5G എന്ന ഫോണിൽ ഒരു അത്ഭുതം പോലെ പ്രവർത്തിക്കുന്ന കുലുക്കമില്ലാത്ത കൃത്യതയാർന്ന വീഡിയോകൾ നിങ്ങൾക്ക് ലഭിക്കുന്നതിനായി.
ഫോണിലെ 32MP മുൻ ക്യാമറ നിങ്ങളുടെ ഫാഷൻ സങ്കല്പങ്ങൾ ലോകത്തിന് അറിയിക്കുവാനുള്ള അവസരമൊരുക്കും. ആ സെൽഫികളിൽ ഒരു മോഡലിനെ പോലെ ചാരുതയാർന്ന ചിത്രങ്ങൾ നിങ്ങൾക്ക് പകർത്താം. നിങ്ങൾ ഒരു റെഡ് കാർപെറ്റിൽ നടക്കുന്ന വേളയിലോ അതോ രാത്രികാലങ്ങളിൽ എടുക്കുന്ന ചിത്രത്തിലോ എല്ലാം കൃത്യമായി തെളിഞ്ഞിരിക്കും ഓട്ടോ നൈറ്റ് മോഡ് എന്ന സംവിധാനം അതിനു നിങ്ങളെ സഹായിക്കും. ഈ ക്യാമറ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല Samsung Galaxy F54 5G എ. ഐ ഇമേജ് എൻഹാൻസർ പഴയ ചിത്രങ്ങളെ നല്ല ഓർമ്മകളാക്കിയും GIF റീമാസ്റ്റർ സംവിധാനം ഫോട്ടോകൾക്ക് കൃത്യതയും ഗുണമേന്മയും നൽകുന്നു.
നിങ്ങളുടെ ഫോട്ടോകളുടെ മികവ് കെടുത്തുന്ന ഫോട്ടോ ബോംബർമാരെയും ഫ്രെയിമിൽ വീഴുന്ന നിഴലുകളെയോ ഇനി നിങ്ങൾക്ക് തടസ്സമായി കാണേണ്ടതില്ല എൻഹാൻസ് ഒബ്ജക്ട് ഇറേസർ സംവിധാനം കൃത്യമായി ഫോട്ടോകൾ എടുക്കാൻ നിങ്ങളെ സഹായിക്കുന്നു. Samsung ന്റെ സിംഗിൾ ടേക്ക് സംവിധാനം വീഡിയോ വേണോ ഫോട്ടോ വേണോ എന്ന് നിങ്ങൾ സംശയിച്ച് നിൽക്കുന്ന സമയത്ത് ഒരു വീഡിയോയുടെ തന്നെ വിവിധതരത്തിലുള്ള കണ്ടന്റുകൾ നിങ്ങൾക്ക് നൽകുന്നു. സംഭവം എങ്ങനെ ? കൊള്ളാമോ?
പ്രദർശനം നിങ്ങളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു
നീണ്ട ഗതാഗതക്കുരുക്കിലും ഇനി നിങ്ങൾ മെല്ലെപ്പോകേണ്ടതില്ല. Galaxy F54 5G കളികളിലും ഇഷ്ടപ്പെട്ട പ്രദർശനങ്ങളിലും ഏത്്് പരിതസ്ഥിതിയിലും ഈ ഹാൻഡ്സെറ്റ്് നിങ്ങളെ ത്രസിപ്പിക്കും.
ഇതിന്റെ FHD+ and super AMOLED+ display വിസ്മയകരമായ ചിത്രമിഴിവ് നൽകുന്നു. തെളിമയാർന്ന നിറങ്ങൾ ചെറുതായെങ്കിലും തിയേറ്റർ അനുഭവവും നിങ്ങൾക്ക് നൽകും. പരിഷ്കരിച്ച ശബ്ദനിയന്ത്രണണം പ്രദർശനത്തിന് കൂടുതൽ വ്യക്തത നൽകുന്നു.
നിങ്ങൾക്കൊപ്പം തന്നെ അതേ വേഗതിയിൽ ബാറ്ററിയും
Gen Z ന്റെ അതേ വേഗതിയിൽ ചിത്രമെടുക്കാനും, ബ്രൗസ് ചെയ്യാനും വീഡിയോ കാണാനും ഉതകുന്ന ഒരു ഫോണാണിത്. 6000mAh batteryയിൽ രണ്ട് ദിവസം വരെ ചാർജ് നിൽക്കും. ഒരേ സമയം നിരവധി കാര്യങ്ങൾ നിങ്ങൾക്ക് ഈ ഫോൺ വഴി ചെയ്യാം.
ഇതിൽ കൂടുതൽ എന്തു വേണം!
Exynos 1380 processor and 16GB RAM with RAM plusഉം വന്യമായ 5G സ്പീഡും ഡൗൺലോഡുകളും വീഡിയോകളും ബ്രൗസിംഗും ഒരു ആപ്പിൽ നിന്ന് മറ്റൊരു ആപ്പിലേക്കുള്ള മാറ്റവും ഫോൺ ഹാങ്ങാകാതെ തന്നെ നടത്തുന്നു. നാല് തലമുറയുടെ ആൻഡ്രോയിഡ് OSകൾ അപ്ഗ്രേഡ് ചെയ്തതും, അഞ്ച് വർഷം വരെ സെക്യൂരിറ്റ് അപ്ഡേറ്റ് ചെയ്തതുമാണ് ഈ ഫോൺ. മെറ്റാലിക് തിളക്കത്തിലൂടെ ഗ്ലോസി ഫിനിഷിംഗ് ഉള്ള ഫോണാണിത്. അതിമനോഹരമായ രണ്ട് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.
(നിരുത്തരവാദ പത്രം: ഈ ലേഖനം HT Brand Studioക്ക് വേണ്ടി നിർമ്മിച്ചതാകുന്നു.)
ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ പാർട്ട് I (ജനറൽ ക്വോട്ട ) (ഫസ്റ്റ് എൻ സി എ – എസ് സി ആൻഡ് എൽ സി /എ ഐ) (കാറ്റഗറി ന.339/2021 ആൻഡ് 340/2021) തസ്തികയിലേക്ക് യഥാക്രമം 07-01-2023, 30-12-2022 തിയ്യതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ ആറിന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. പ്രസ്തുത അഭിമുഖവുമായി ബന്ധപ്പെട്ട അഡ്മിഷന് ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0495 2371971
പി എസ് സി അറിയിപ്പ്
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പര്‍.255/2021) തസ്തികയിലേയ്ക്ക് 13.01.2023 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ അഞ്ച്, ആറ്, ഏഴ്, 12, 13, 14 എന്നീ തിയ്യതികളിൽ പി എസ് സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന് ടിക്കറ്റ് ലഭ്യമാക്കിയിട്ടള്ളതിനാല് വൃക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്യുന്നതല്ല. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗൺലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന് ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്കരിച്ച കെ -ഫോറം പി എസ് സി യുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കേണ്ടതാണ്. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ 0495 2371971
പി എസ് സി അറിയിപ്പ്
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിലെ പ്യൂണ്‍/വാച്ച് മാന്‍ (പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം) (തേർഡ് എൻ സി എ – എസ് സി സി സി , കാറ്റഗറി നമ്പര്‍.464/2022) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകാര്യമായ അപേക്ഷകൾ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂലൈ 19ന് പി എസ് സിയുടെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഇന്റര്‍വ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത് നിശ്ചിത തിയ്യതിയിലും സമയത്തും ഹാജരാകേണ്ടതാണെന്ന് മേഖല പി എസ് സി ഓഫീസർ അറിയിച്ചു. ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്തവര്‍ പി എസ് സി കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0495 2371 500.
പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി ഇന്നലെയായിരുന്നു. മുൻപ് മാർച്ച് 31 വരെയായിരുന്നു സമയപരിധി. ഇത് ജൂൺ 30 വരെയായി നീട്ടുകയായിരുന്നു. വീണ്ടും സമയം നീട്ടി നൽകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സർക്കാർ ഇതുവരെ കാലാവധി നീട്ടിയിട്ടില്ല. സമയപരിധിക്കുള്ളിൽ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പിഴ അടയ്ക്കേണ്ടി വരും. മാത്രമല്ല പാൻ കാർഡ് അസാധുവാകും.ഇതുവരെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, പാൻ ജൂലൈ 1 മുതൽ അതായത് ഇന്ന് മുതൽ പ്രവർത്തനരഹിതമാകും. പാൻ പ്രവർത്തനരഹിതമായാൽ, സാമ്പത്തിക സേവനങ്ങൾ ലാബിൻഹിക്കുന്നതിൽ തടസം നേരിട്ടേക്കാം. ഉദാഹരണത്തിന് ഇതുവരെ ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്തതിന് ശേഷം മാത്രമേ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയൂ.
അസാധുവായ പാൻ എങ്ങനെ വീണ്ടും പ്രവർത്തനക്ഷമമാക്കാംസെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) 2023 മാർച്ച് 28-ലെ വിജ്ഞാപനം അനുസരിച്ച് അസാധുവായ പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ എന്തുചെയ്യാനാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ നിങ്ങൾ 1,000 രൂപ പിഴ നൽകണം. ആധാറുമായി ലിങ്ക് സിഹ്യ്യണം. എന്നിരുന്നാലും, പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ലിങ്ക് ചെയ്യുന്ന തീയതി മുതൽ 30 ദിവസമെടുക്കും.അതായത്, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നഷ്ടമായ ഒരു വ്യക്തിക്ക് സമയപരിധി അവസാനിച്ചതിന് ശേഷവും അത് ലിങ്ക് ചെയ്യാൻ കഴിയും. എന്നാൽ പിഴ നല്‍കണമെന്ന് മാത്രം.
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിഴ അടയ്ക്കുന്നതെങ്ങനെ?പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിഴ അടയ്ക്കുന്നതിന്, ഒരു വ്യക്തി ആദായ നികുതി ഇ-ഫയലിംഗ് വെബ്സൈറ്റിൽ അവന്റെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്. ലോഗിൻ ചെയ്തുകഴിഞ്ഞാൽ, “ലിങ്ക് പാൻ വിത്ത് ആധാർ” ഓപ്ഷൻ കാണുന്നതിന് പ്രൊഫൈൽ വിഭാഗത്തിലേക്ക് പോകുക. ആവശ്യമായ വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ, ഇ-പേ ടാക്സ് വഴി പിഴ തുക അടയ്ക്കേണ്ടി വരും.
തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയ പ്രതികൾക്ക് നേരെ ബന്ധുക്കളുടെ പ്രതിഷേധം. കൊല്ലപ്പെട്ട രാജുവിന്റെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. തുടർന്ന്, പ്രതികളെ പുറത്തിറക്കി തെളിവെടുപ്പ് നടത്താനാകാതെ പൊലീസ് മടങ്ങി. അതേസമയം, ദൃക്സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. വ്യാഴാഴ്ച രാത്രി അജ്ഞാതരായ രണ്ട് പേര് അസ്വാഭാവികമായി വീട്ടിൽ എത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു. ദൃക്സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്ന് കാട്ടി, രാജുവിന്റെ ബന്ധുക്കള്‍ കല്ലമ്പലം പൊലീസിന് പരാതി നല്കി.വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കഴിഞ്ഞ ദിവസം വീട്ടിൽ വെച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകൾ ശ്രീലക്ഷ്മി വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പക കൊണ്ട് അയൽവാസിയായ ജിഷ്ണുവും സംഘവുമാണ് ക്രൂരമായ കൊല നടത്തിയത്.
വിവാഹത്തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിന് പിന്നാലെയായിരുന്നു ജിഷ്ണുവും സംഘവുമെത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ബഹളം ഉണ്ടാക്കി, പിന്നാലെ ശ്രീലക്ഷ്മിയെയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെയും ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച രാജുവിനെ മൺവെട്ടി കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി.
പരിക്കേറ്റ രാജുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും സംഘം പിന്നാലെപോയി. രാജു മരിച്ചതോടെ ഇവർ മുങ്ങുകയായിരുന്നു. ആശുപത്രിക്ക് സമീപത്തുള്ള ബാങ്കിന്റെ പരിസരത്ത് നിന്നാണ് പ്രതികളായ ജിഷ്ണു, ജിജിൻ, ശ്യാം, മനു എന്നിവരെ പിടൂകൂടിയത്. രണ്ട് വർഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യർത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങൾക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യർത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാൻ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു. പിടിയിലായ ജിഷ്ണു, സഹോദരൻ ജിജിൻ, ശ്യാംകുമാർ, മനു എന്നിവർ കുറ്റം സമ്മിതിച്ചിട്ടുണ്ട്.
കോട്ടയം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കൾ വിമർശിച്ചു. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ ഇവർ ആവശ്യപ്പെടുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഡോ വന്ദന ദാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.
ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഏറ്റവും പുതിയ റിപ്പോർട്ടാണ് പുറത്തു വന്നത്. രാത്രി ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ആശുപത്രിയിലെത്തിക്കുമ്പോൾ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേൽപിക്കാനും കാരണമായത് സന്ദീപിനുള്ളിലെ ലഹരി ആയിരുന്നു എന്നായിരുന്നു സംശയം.
എന്നാൽ ഇയാളുടെ പരിശോധന ഫലത്തിൽ ലഹരിയുടെ സാന്നിദ്ധ്യമില്ല. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചിരുന്നു. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ രംഗത്തെത്തിയിരുന്നു. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസ് സംഭവ സമയത്ത് ഇടപെട്ടതിൽ പ്രശ്നങ്ങളുണ്ടെന്ന് അവർ പറഞ്ഞു. വന്ദനയെ രക്ഷിക്കാൻ ഒരു ശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു. പരിക്കേറ്റ അക്രമിയെ നാല് പേർക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്ന് അവർ വിമർശിച്ചു. വന്ദന രക്ഷപ്പെടുത്തമെന്ന് അഭ്യർത്ഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായില്ല. അക്രമിക്കപ്പെട്ട ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നൽകിയില്ല.
ഇത്രയധികം ദൂരം വന്ദനയ്ക്ക് ചികിത്സ നൽകാൻ കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും അവർ ചോദിച്ചു.കേരളാ പൊലീസിന് ഒരു പെൺകുട്ടിയെ പോലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും രേഖ ശർമ്മ കുറ്റപ്പെടുത്തി. പൊലീസ് അന്വേഷണത്തിൽ വന്ദനയുടെ മാതാപിതാക്കൾക്ക് പരാതിയുണ്ട്. സിബിഐ അന്വേഷണം മാതാപിതാക്കൾ ആവശ്യപ്പെടുന്നു. ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടുവെന്നത് തെറ്റായ കാര്യമാണ്. അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ ദേശീയ വനിത കമ്മീഷൻ കേരളാ പൊലീസ് മേധാവി അനിൽകാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതിക്കിയുള്ള വിജ്ഞാപനം ഇറങ്ങിയെന്ന് അറിയിച്ചുകൊണ്ട് ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത്. ഇന്ന്മുതൽ പ്രാബല്യത്തിലാകുന്ന നിലയിലാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ജൂൺ 14 ന് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗമാണ് ജൂലൈ ഒന്ന് മുതൽ വേഗപരിധി പുതുക്കുവാൻ തീരുമാനിച്ചത്. ഇതനുസരിച്ചാണ് ഇന്നലെ വിജ്ഞാപനം ഇറക്കിയത്. ഇരുചക്ര വാഹനങ്ങളുടെ വേഗത്തിലടക്കം വലിയ വ്യത്യാസമാണ് വരുത്തിയിട്ടുള്ളത്.
ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മായിരിക്കും നാളെമുതൽ വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായിരിക്കും.
ഗതാഗതമന്ത്രിയുടെ അറിയിപ്പ്
സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി (01-07-2023) മുതൽ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാ വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90, മറ്റ് ദേശീയപാതകളിൽ 85, 4 വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളിൽ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റർ ആയും നിജപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്.സംസ്ഥാനത്ത് 2014-ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനർ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും ക്യാമറകൾ പ്രവർത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയത്…
തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായ ഡോ.വി വേണുവും പൊലീസ് മേധാവിയായി ഷെയിഖ് ദർവേഷ് സാഹിബും ചുമതലയേറ്റു. 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വേണുവിന് ഒരുവർഷത്തെ കാലാവധിയാണ് ബാക്കിയുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ശേഷമാണ് വേണു സിവിൽ സർവ്വീസിലേക്കെത്തിയത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഇപ്പോൾ അദ്ദേഹം ചീഫ് സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. ചീഫ് സെക്രട്ടറിയാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ഉത്തരവാദിത്തം എത്ര വലുതാണ് എന്ന് ബോധ്യമുണ്ടെന്നും ചുമതലയേറ്റ ശേഷം വി വേണു പറഞ്ഞു.
വിവാദങ്ങളിൽ നിന്നൊഴിഞ്ഞുള്ള ക്ലീൻ ട്രാക്ക് റെക്കോർഡാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയിഖ് ദർവേഷ് സാഹിബിന് തുണയായത്. ആന്ധ്ര സ്വദേശിയായ അദ്ദേഹത്തിന് ഒരു വർഷമാണ് കാലാവധി ബാക്കിയെങ്കിലും പൊലീസ് മേധാവി ആയതിനാൽ രണ്ട് വർഷം തുടരാനാകും. ദർബാർ ഹാളിൽ സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി വിപി ജോയിക്കും പൊലീസ് മേധാവി അനിൽ കാന്തിനും യാത്രയയപ്പും നൽകി
ഇ പോസ് മെഷീൻ വീണ്ടും പണിമുടക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. മാസവസാനം ഇപോസ് പ്രവർത്തനരഹിതമായതോടെ റേഷൻ ലഭിക്കുമോയെന്ന ആശങ്കയിലാണ് പൊതുജനം. റേഷൻ വിതരണത്തിനുള്ള സമയം നീട്ടണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് കടകളിലെത്തി മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്വെയറിന്റെ പ്രശ്നമാണ് ഇപോസ് പ്രവർത്തനരഹിതമാകാൻ കാരണം എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിശദീകരണം.
ഇ- പോസ് മെഷീന് തകരാറാകുന്നത് സംസ്ഥാനത്ത് സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. 2017 ലാണ് ഇ പോസ് മെഷീന് സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിച്ചത്. അന്ന് മുതല്‍ ഇടക്കിടെ ഇ പോസ് മെഷീനുകള്‍ പണി മുടക്കാറുണ്ട്.
ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തിൽ അവതരിപ്പിച്ച വാട്സാപ്പിൽ നിന്ന് വളരെ വലിയ മാറ്റങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഈ ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ഈ മാറ്റങ്ങൾ തന്നെയാണ് വാട്സാപിനെ ജനപ്രിയ ആപ്പാക്കി മാറ്റിയത്. ഓരോ തവണയും നിരവധി മാറ്റങ്ങളാണ് വാട്സാപ് അവതരിപ്പിക്കാറുള്ളത്. ഇനി നിരവധി ഫീച്ചറുകളാണ് വാട്സാപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
യൂസർഇന്റർഫേസ് ‘മെറ്റീരിയൽ ഡിസൈൻ ത്രീ’ മാർഗനിർദേശമനുസരിച്ച് റീഡിസൈൻ ചെയ്യുന്നതാണ് പുതിയൊരു ഫീച്ചർ. റീഡിസൈൻഡ് സ്വിച്ചുകളും ഫ്ളോട്ടിങ് ആക്ഷൻ ബട്ടണുകളുമടക്കം നിരവധി മാറ്റങ്ങളാണ് ഇതിൽ വാട്സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്നത്. ഈ ഫീച്ചറുകളിൽ ചിലത് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് മുമ്പ് മെയിൻ ടാബുകൾ താഴേക്ക് ക്രമീകരിച്ച് ലേ ഔട്ടിൽ മാറ്റം വരുത്തിയിരുന്നു.
മറ്റൊരു അപ്ഡേറ്റാണ് ‘സൈലൻസ് അൺനോൺ കോൾസ്’ എന്നുള്ളത്. അജ്ഞാത കോളുകളും സ്പാം കോളുകളും സൈലന്റായി കിടക്കും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചർ ഉപയോഗിച്ച് കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവർ വിളിച്ചാൽ ഫോൺ സൈലന്റിലാവും. അതേസമയം നോട്ടിഫിക്കേഷൻ ഏരിയയിൽ കോൾ പ്രത്യക്ഷപ്പെടുന്നതിനാൽ കോൾ മിസ്സായി പോകുന്ന സാഹചര്യം ഉണ്ടാവില്ല.
വാട്സ്ആപ്പ് അക്കൗണ്ട് ഒന്നിലധികം ഡിവൈസിൽ ഉപയോഗിക്കാവുന്ന സ്ക്രീൻ ഷെയർ ഫീച്ചറാണ് മറ്റൊരു അപ്ഡേറ്റ്. ലിങ്ക്ഡ് ഡിവൈസസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ക്യു ആർ കോഡിന്റെ സഹായത്തോടെ ഈ ഫീച്ചർ ഉപയോഗിക്കാനാവും.