തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവില ഇടിയുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വലിയ ആശ്വാസമായിരുന്നു ഇത്. എന്നാൽ ഇന്ന് സ്വർണവില കുത്തനെ കൂടുകയായിരുന്നു. ഒരു പവൻ സ്വർണത്തിന് 1,920 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ, ഇന്നലെ 90,400 സ്വർണവില 92,320 രൂപയായി വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ വില 11300 ൽ നിന്നും 11,540 ആയും കൂടി.






