spot_img
Tuesday, September 22, 2026
Home Blog Page 723

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-542 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-542 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

🔘1st Prize : Rs. 80,00,000/-

KC 984145 (THIRUVANANTHAPURAM)

🔘Consolation Prize : Rs. 8,000/

KA 984145
KB 984145
KD 984145
KE 984145
KF 984145
KG 984145
KH 984145
KJ 984145
KK 984145
KL 984145
KM 984145

🔘2nd Prize : Rs. 5,00,000/-

KJ 419955 (THRISSUR)

🔘3rd Prize : Rs. 100,000/-

KA 965705
KB 978616
KC 685977
KD 669439
KE 408420
KF 676224
KG 629312
KH 495655
KJ 788851
KK 947096
KL 370756
KM 585045

🔘4th Prize : Rs. 5,000/-

0813 1762 1936 2137 5609 5822 6054 6750 6836 6896 7250 7601 8517 8927 9231 9396 9554 9867

🔘5th Prize : Rs. 2,000/-

0403 0658 3501 4190 6029 7760 7809 7970 8892 9241

🔘6th Prize : Rs. 1,000/

1728 1748 2491 2531 2653 3067 3473 4312 5433 6074 6156 6387 7595 8400

🔘7th Prize : Rs. 500/-

0081 0150 0202 0276 0302 0861 0938 1159 1161 1290 1452 1456 1652 1692 1702 1790 1887 1971 2702 2971 3040 3059 3077 3174 3185 3273 3346 3826 3855 4223 4234 4243 4293 4445 4469 4500 4540 4601 4707 4719 4720 4814 4906 5060 5201 5424 5490 5539 5586 5792 6011 6031 6122 6421 6437 6440 6441 6522 6575 6662 6716 6848 6913 6981 7032 7181 7280 7391 7683 7746 7919 8563 8704 8712 9300 9473 9512 9830 9854 9872

🔘8th Prize : Rs. 100/-

0048 0063 0073 0098 0180 0471 0750 0775 0853 0881 1074 1078 1079 1210 1219 1299 1302 1352 1622 1797 1817 1845 2049 2098 2125 2230 2251 2340 2444 2954 2995 3105 3180 3212 3268 3368 3450 3569 3573 3622 3657 3698 3712 3716 3748 4047 4112 4120 4244 4461 4508 4544 4661 4806 4914 4995 5150 5334 5531 5534 5625 5665 5692 5699 5908 5946 5985 6026 6083 6129 6294 6430 6506 6510 6519 6556 6591 6671 6691 6694 6718 6744 6778 6813 6859 7113 7129 7313 7467 7492 7549 7552 7635 7709 7731 7756 7761 7908 8072 8083 8087 8308 8343 8360 8478 8522 8525 8526 8653 8791 8792 8993 9041 9064 9096 9145 9203 9269 9293 9437 9524 9610 9692 9780

 ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

0

ഉപ്പ് ചേര്‍ക്കാത്ത വിഭവങ്ങളില്ല, അല്ലേ? നമ്മള്‍ തയ്യാറാക്കുന്ന വിഭവങ്ങളില്‍ ഏതാണ്ട് നൂറ് ശതമാനത്തിലും ഉപ്പ് പ്രധാന ചേരുവയാണ്.മധുരപലഹാരങ്ങള്‍ തയ്യാറാക്കുമ്പോള്‍ പോലും നമ്മള്‍ പേരിന് അല്‍പം ഉപ്പ് ചേര്‍ക്കാറുണ്ട്. 

ഉപ്പ് ഒരു വിഭവത്തിന് രുചി മാത്രമല്ല, ഘടനയും ഗന്ധവും വരെ നല്‍കുന്നതില്‍ വരെ പങ്ക് വഹിക്കുന്നുണ്ട്. ഭക്ഷണത്തെ കുറിച്ച് പ്രമുഖ എഴുത്തുകാരന്‍ ജെഫ്രി സ്റ്റെയിന്‍ഗാര്‍ട്ടന്‍ എഴുതിയ ‘ദ മാന്‍ ഹൂ എയ്റ്റ് എവരിതിംഗ്’ എന്ന പുസ്തകത്തില്‍ പറയുന്നത്, ഉപ്പ് ഏത് വിഭവത്തിന്റെയും തനത് രുചിയെ എടുത്ത് കാണിക്കുമെന്നാണ്. 

എന്തായാലും ഉപ്പില്ലാതെ നമുക്ക് ഭക്ഷണം തയ്യാറാക്കുന്നതിനെ കുറിച്ച് ഓര്‍ത്തൂട! അല്ലേ? എന്നാല്‍ ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ട പലതും നാം ശ്രദ്ധിക്കാറുമില്ല എന്നതാണ് സത്യം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്…

ഉപ്പ് ചേര്‍ക്കുമ്പോള്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യം തന്നെ ആദ്യം പറയാം. ഏത് വിഭവത്തിലായാലും പതിയെ അല്‍പാല്‍പമായി മാത്രം ഉപ്പ് ചേര്‍ക്കുക. കാരണം ഉപ്പ് കുറഞ്ഞാലും നമുക്ക് പിന്നീട് കൂട്ടാം. കൂടിയാല്‍ അത് കൈകാര്യം ചെയ്യല്‍ എളുപ്പമല്ല. 

രണ്ട്…

പ്രോട്ടീന്‍ കാര്യമായി അടങ്ങിയ ഭക്ഷണമാണെങ്കില്‍ കഴിവതും പാകം ചെയ്യാന്‍ വയ്ക്കും മുമ്പ് തന്നെ ഉപ്പ് ചേര്‍ക്കുക. കാരണം വിഭവത്തിന്റെ രുചിയും ഗന്ധവും നനവുമൊന്നും നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും. ഇറച്ചി വിഭവങ്ങളിലെല്ലാം ഉപ്പ് ആദ്യമേ ചേര്‍ക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്. 

മൂന്ന്…

‘ക്രിസ്പി’യായി ഇരിക്കേണ്ട വിഭവങ്ങളാണെങ്കില്‍ അതില്‍ ഉപ്പ് ഏറ്റവും ഒടുവിലായി ചേര്‍ക്കുന്നതാണ് നല്ലത്. ഉദാഹരണം, ഫ്രൈഡ് റൈസ്. ആദ്യമേ ഉപ്പ് ചേര്‍ക്കുമ്പോള്‍ പച്ചക്കറി വഴറ്റുമ്പോഴാണെങ്കിലും കുഴഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. 

നാല്…

ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുമ്പോള്‍ കയ്യിലെടുത്ത് വിതറി ചേര്‍ക്കുന്നതാണ് നല്ലത്. എല്ലായിടത്തേക്കും ഒരുപോലെ ഉപ്പെത്താനും ഉപ്പ് കൂടാതിരിക്കാനുമെല്ലാം ഈ രീതിയാണ് ഉചിതം. ഫ്രൈ പോലുള്ള വിഭവങ്ങളാണെങ്കില്‍ കൈ അല്‍പം ഉയര്‍ത്തിപ്പിടിച്ച് ഉപ്പ് വിതറുന്നതാണ് നല്ലത്. ഉപ്പ് കട്ടയായി ഒരു ഭാഗത്ത് മാത്രം കിടക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായകമാണ്. 

അഞ്ച്…

ഏത് വിഭവമാണ് നമ്മള്‍ തയ്യാറാക്കുന്നതെങ്കിലും അതിലെ ചേരുവകള്‍ക്ക് അനുസരിച്ചാണ് ഉപ്പ് ചേര്‍ക്കേണ്ടത്. ഉദാഹരണത്തിന് പ്രോസസ്ഡ് ചീസ്, ഒലിവ്,സോയ സോസ് പോലുള്ള ചേരുവകളുള്ള വിഭവമാണെങ്കില്‍ ഉപ്പ് കുറവ് ചേര്‍ത്താല്‍ മതി. 

ആറ്…

ആദ്യമേ സൂചിപ്പിച്ചത് പോലെ മധുരപലഹാരങ്ങളാണെങ്കിലും അതില്‍ നുള്ള് ഉപ്പ് ചേര്‍ക്കുക. ഇത് വിഭവത്തിന്റെ രുചിയും ഗുണവുമെല്ലാം ഉയര്‍ത്തിക്കാട്ടും

പാരസെറ്റാമോൾ ഉൾപ്പെടെ 800 അവശ്യ മരുന്നുകളുടെ വില 10.7 ശതമാനം വർധിപ്പിച്ചു

0

അവശ്യ മരുന്നുകൾക്ക് ഇനി മുതൽ കൂടുതൽ വില നൽകേണ്ടിവരും. പാരസെറ്റാമോൾ ഉൾപ്പെടെയുള്ള 800 അവശ്യ മരുന്നുകളുടെ വില 10.7 ശതമാനം വർധിപ്പിക്കാൻ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) അനുമതി നൽകി. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ, ഫെനിറ്റോയിൻ സോഡിയം, ഫിനോബാർബിറ്റോൺ തുടങ്ങിയ മരുന്നുകളുടെ വിലയാണ് വർധിപ്പിക്കുന്നത്. പനി, അലർജി, ഹൃദ്രോഗം, ത്വക് രോഗം, രക്തസമ്മർദം, വിളർച്ച തുടങ്ങി സാധാരണ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളാണിത്. ഇന്ധന, പാചക വാതക വില വർധനയിൽ നട്ടം തിരിയുന്ന ജനത്തിന് അവശ്യ മരുന്നുകളുടെ വില കൂടി വർധിക്കുന്നത് കനത്ത ആഘാതമാകും.കേന്ദ്ര സാമ്പത്തികകാര്യ ഉപദേശകന്‍റെ ഓഫിസിൽനിന്ന് ലഭിച്ച 2021ലെ മൊത്തസൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചതെന്ന് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു

സഹോദരിയോട് ക്ഷമ ചോദിക്കുന്നു; മാധ്യമ പ്രവര്‍ത്തകയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടൻ വിനായകന്‍

0

നവ്യാ നായർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒരുത്തീ എന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടികള്‍ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി നടന്‍ വിനായകന്‍. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്.

ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെ വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയിരുന്നു. വിനായകന്‍റെ വികലമായ കാഴ്ചപാട് എന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം.

ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ നടന്‍റെ മാപ്പുപറച്ചില്‍.

വിനായകന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

നമസ്കാരം ,ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿]വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .വിനായകൻ .

31 തവണകളായി മുക്കുപണ്ടം പണയം വച്ച് 50 ലക്ഷത്തിന്റെ തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ

0

പരപ്പനങ്ങാടി : സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളിൽ 2021 മെയ് മുതൽ 2022 ഫെബ്രുവരി മാസം വരെ 31 തവണകളായി വ്യാജ സ്വർണം പണയം വച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വള്ളിക്കുന്ന് , കടലുണ്ടി നഗരം നസീർ അഹമ്മദ് (45) , നസീർ അഹമ്മദിന്റെ ഭാര്യ അസ്മ (40) എന്നിവരെയാണ് പരപ്പനങ്ങാടി സി ഐ ഹണി കെ ദാസും സംഘവും കോഴിക്കോട് പന്തീരാങ്കാവിൽ ഉള്ള ഫ്‌ളാറ്റിൽ നിന്നും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ തൊടുപുഴ സ്വദേശിയായ ഒരാൾ ആണ് വ്യാജ സ്വർണ്ണം പണയം വയ്ക്കാൻ നൽകിയതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഒരു ഗ്രാം വ്യാജ സ്വർണ്ണത്തിന് 500 രൂപ നിരക്കിൽ മൂന്നാം പ്രതിക്ക് പണയം വയ്ക്കാനായി വ്യാജ സ്വർണ്ണം വാങ്ങിയിരുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും വ്യാജ സ്വർണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. നിലവിൽ പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം പ്രതികൾക്ക് 7 വർഷം വരെ തടവ് ലഭിക്കുന്നതാണ്. പ്രതികൾ പണയം വച്ച വ്യാജ സ്വർണ്ണം അന്വേഷണത്തിന്റെ തെളിവിലേക്കായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. നിലവിൽ ഈ ഉരുപ്പടികൾ പരിശോധയ്ക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാർ, എം വി സുരേഷ് കുമാർ , പോലീസുകാരായ ആൽബിൻ , അഭിമന്യു, സബറുദ്ദീൻ, ജിനേഷ്, വിപിൻ , സമ്മാസ് , പ്രീത എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലിലേക്കും പാലക്കാട് വനിതാ ജയിലിലേക്കും റിമാന്റ് ചെയ്തു.

പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായ നാലാംദിനവും കൂട്ടി

0

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് ഇന്ന് കൂട്ടിയത്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107.65 രൂപയും ഡീസലിന് 94.72 രൂപയുമായി വില ഉയര്‍ന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് പെട്രോള്‍ ഡീസല്‍ വിലവര്‍ധന എണ്ണകമ്പനികള്‍ പുനരാരംഭിച്ചത്. അഞ്ച് ദിവസത്തിനിടെ പെട്രോളിന് 3.48 രൂപ കൂടി. ഡീസലിന് 3.30 രൂപയും വര്‍ധിച്ചു

ചാക്കോച്ചനൊപ്പം ഇനി ആ കൂട്ടുകാരനും ഉണ്ടാകും; ‘സുധി’യുടെ സ്‌പ്ലെണ്ടർ സ്വന്തമാക്കി താരം

0

ർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറ‍ഞ്ഞാൽ 1997 മാർച്ച് 26. അന്നാണ് ഒരു സ്‌പ്ലെൻഡർ ബൈക്ക് ഓടിച്ച് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ മലയാള സിനിമിലേക്ക് കയറി വന്നത്. അനിയത്തി പ്രാവ് എന്ന ചിത്രത്തിൽ നായകനെ പരിചയപ്പെടുത്തുന്ന ആദ്യസീനിൽ സ്‌പ്ലെൻഡർ ബൈക്ക് ഓടിച്ചുവരുന്ന ചാക്കോച്ചനെ ആരാധികമാരുടെ ചോക്ലേറ്റ് ഹീറോ ആക്കി. പിന്നീട് സിനിമയിലുട നീളം നായകന് കൂട്ടായി ആ ബൈക്കും ഉണ്ടായിരുന്നു. ജൂബിലി നിറവിൽ അനിയത്തിപ്രാവ് നിൽക്കുമ്പോൾ, ആ പഴയ സഹയാത്രികനെ സ്വന്തമാക്കിയിരിക്കുകയാണ് ചാക്കോച്ചൻ.
 
’25 വർഷങ്ങൾക്കിപ്പുറം ആ സ്‌പ്ലെണ്ടർ ബൈക്ക് സുധിയുടെ കയ്യിലേക്ക് വന്നിരിക്കുകയാണ്. അതൊരു ആലപ്പുഴക്കാരന്റെ കയ്യിൽ തന്നെയായിരുന്നു. ഹോണ്ടയിലെ ജീവനക്കാരനുമായിരുന്നു അദ്ദേഹം. ഇത്രയും കാലം അദ്ദേഹം നല്ല രീതിയിൽ തന്നെ ബൈക്ക് മെയിന്റൈൻ ചെയ്തു. ബൈക്ക് തിരിച്ചു കിട്ടിയ സന്തോഷം ഞാൻ നിങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണ്’, കുഞ്ചാക്കോ പറയുന്നു.  

അഭിനയ ജീവിതത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്നതിനിടെയാണ് ചാക്കോച്ചൻ തന്റെ ആദ്യ സിനിമയിലെ ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്. ചാക്കോച്ചൻ ഇപ്പോൾ കാസർഗോഡ് ഷൂട്ടിങ് തിരക്കിലാണ്. ഇന്നലെ ആണ് അനിയത്തി പ്രാവ് ബൈക്ക് കൊച്ചിയിലെ വീട്ടിൽ എത്തിയത്. ഷൂട്ടിം​ഗ് കഴിഞ്ഞ് തിരിച്ചെത്തിയാൽ ഉടൻ തന്നെ ബൈക്കിൽ ഒരിക്കൽ കൂടി കറങ്ങണം എന്ന് ചാക്കോച്ചൻ പറയുന്നു.

അടുത്ത നാല് ദിവസം ബാങ്കുകൾക്ക് അവധി

0

തിരുവനന്തപുരം: രാജ്യത്ത് അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും. നാളെ മുതൽ നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞുകിടക്കുക. ശനി, ഞായർ അവധി ദിവസങ്ങളും പിന്നീടുള്ള രണ്ട് ദിവസം ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്കിൽ ബാങ്ക് ജീവനക്കാരും അണിചേരുന്നതാണ് തടസം.

ഓൺലൈൻ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. എന്നാൽ നേരിട്ട് ബാങ്കിൽ ചെല്ലേണ്ടവർക്കും ഓൺലൈൻ ഇടപാട് പരിചയമില്ലാത്ത ഉപഭോക്താക്കളെയും ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് സാരമായി ബാധിക്കും.മാർച്ച് 28, 29 തീയതികളിലാണ് അഖിലേന്ത്യാ പൊതുപണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയൻ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബാങ്ക് സ്വകാര്യവത്കരണം, പുറം കരാര്‍ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വര്‍ദ്ധിപ്പിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ പണിമുടക്കിൽ അണിചേരുന്നത്.ഇതോടെ രാജ്യത്തെ ബാങ്കിംഗ് മേഖല ഏറെക്കുറെ സ്തംഭിച്ച നിലയിലാവും എന്നാണ് കരുതുന്നത്. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ ജീവനക്കാരുടെ സമരം സാരമായി തന്നെ ബാധിക്കും. മാസത്തെ നാലാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും സ്വതവേ അവധിയായതിനാൽ പൊതുമേഖലാ ബാങ്കുകൾ ഭൂരിഭാഗവും നാല് ദിവസം അടഞ്ഞുകിടക്കും

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

0

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിവെച്ച് അടിവെച്ച് ഉയരുകയാണ്.എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്.വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും. ഓട്ടോ ടാക്സി നിരക്ക് കൂട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ബസ് ചാർജ്ജ് വര്‍ദ്ധനക്കായി സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക് നീങ്ങുന്നു. ചരക്ക് കടത്ത് കൂലി കൂടിത്തുടങ്ങി. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറിക്കൂലി ഉയർന്നു. എല്ലാ സാധനങ്ങളുടേയും വില കൂടും. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. പണപ്പെരുപ്പതോത് ഉയരുന്നത് പലിശ നിരക്ക് വര്‍ധിക്കാൻ കാരണമാകും. വായ്പുകളുടെ പലിശ ഉയരും. ജീവിത ചിലവ് കൂടും. കൂലി കൂട്ടേണ്ട സാഹചര്യം പല മേഖലയിലും ഉണ്ടാകും. ഇതെല്ലാം സാമ്പത്തിക മേഖലയില്‍ വലിയ തിരിച്ചടി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. റഷ്യയില്‍ നിന്നും കുറ‍ഞ്ഞ നിരക്കില്‍ ക്രൂഡ് ഓയിൽ വാങ്ങാന്‍ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഇത് വിജയം കണ്ടാല്‍ ഇന്ധന വില വർദ്ധന കാര്യമായി ഉണ്ടാകില്ല. എന്നാൽ ഇപ്പോൾ രാജ്യത്തെ എണ്ണക്കമ്പനികൾ ഓർഡർ കൊടുത്തിരിക്കുന്നത് മെയ് മാസത്തെ ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിനാണ്. അതിനാൽ അടുത്ത ഒരു മാസം ഇന്ധന വില ഇനിയും ഉയരാനാണ് സാധ്യത

എതിരാളികളില്ല, മത്സരമില്ല: റഹീമും സന്തോഷ് കുമാറും ജെബി മേത്തറും രാജ്യസഭാംഗങ്ങൾ

0

സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാ ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു.

ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എഎ റഹീമും സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാറുമാണ് ഇടതുപക്ഷത്ത് നിന്നുള്ള അംഗങ്ങൾ. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ് കോൺഗ്രസിന്റെ രാജ്യസഭാംഗം.

മൂന്ന് സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എന്നാൽ മൂന്ന് പേർ മാത്രമാണ് പത്രിക സമർപ്പിച്ചതും. ഇതോടെ മൂന്ന് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്. തെരെഞ്ഞെടുപ്പിന്റെ ആവശ്യമില്ലാത്തതിനാൽ മൂന്നു പേരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യസഭയിലേക്ക് തെരെഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.