spot_img
Thursday, November 26, 2026

ടൂറിസ്റ്റ് ബസുകൾക്ക് ഇനി ‘പുതിയ നിറം’; ഏകീകൃത കളർ കോഡ് പിൻവലിക്കാൻ തീരുമാനം.



തിരുവനന്തപുരം: സംസ്ഥാനത്തെ കോൺട്രാക്ട് ക്യാരേജ് (ടൂറിസ്റ്റ് ബസ്) വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത കളർ കോഡ് പിൻവലിക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) തീരുമാനിച്ചു. നവംബർ 17-ന് ചേർന്ന അതോറിറ്റി യോഗത്തിലാണ് നിർണ്ണായക തീരുമാനമുണ്ടായത്.​പുതിയ തീരുമാനം അടിയന്തരമായി നടപ്പിലാക്കാൻ സംസ്ഥാനത്തെ എല്ലാ ആർ.ടി.ഒ (RTO), ജോയിന്റ് ആർ.ടി.ഒ (Joint RTO) മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വെള്ള നിറത്തിലുള്ള ഏകീകൃത രീതിക്ക് മാറ്റം വരികയും, വാഹന ഉടമകൾക്ക് ഇഷ്ടാനുസരണം നിറങ്ങൾ നൽകാനുള്ള അവസരമൊരുങ്ങുകയും ചെയ്യും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles