spot_img
Thursday, November 26, 2026

കൂടത്തായി സെന്റ് മേരീസ് സ്‌കൂളിൻ്റെ ഒപ്പം പദ്ധതി: സൗജന്യമായി ലഭിച്ച സ്ഥലത്തിന്റെ രേഖാകൈമാറ്റം നാളെ നടക്കും.



കൂടത്തായി: കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂൾ എസ്‌.പി. സി യുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഒപ്പം പദ്ധതിയിലേ ക്ക് സൗജന്യമായി ലഭിച്ച 47 സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാ വകാശ കൈമാറ്റം 27ന് സ്‌ ളിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പങ്കെടുക്കും. നിർധനരായ വിദ്യാർഥികൾക്ക് വീട് ഒരുക്കുന്ന പദ്ധതിയാണ് ആർദ്രം. സ്‌കൂൾ അധ്യാപകനും ജീ വകാരുണ്യ പ്രവർത്തകനുമാ യ റെജി ജെ. കരോട്ടിൻ്റെ നേ തൃത്വത്തിലാണ് ഒപ്പം പദ്ധതി ആസൂത്രണം ചെയ്തത്. വി ദ്യാലയത്തിലെ മുഴുവൻ കുട്ടി കളെയും സുരക്ഷിതമായ പാർപ്പിടം ഉളളവരാക്കി മാറ്റുക എ ന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പണി പൂർത്തീകരിക്കാത്ത വീടുകളുടെ തുടർ പ്രവർത്തിക്കായി ഡ്രീം എറണാകുളം പ ദ്ധതിയുടെ ഭാഗമായി പ്രവർ ത്തിക്കുന്ന സന്നദ്ധ സംഘടന യിൽ നിന്ന് 25 ലക്ഷം രൂപയോ ളംലഭിച്ചിട്ടുണ്ട്. വീട് നിർമിക്കാ ൻ സ്ഥലമില്ലാത്തവർക്കായി ഒ രു അഭ്യുദയകാംക്ഷിയാണ് 47 സെൻ്റ് സ്ഥലം സൗജന്യമായി നൽകിയിരിക്കുന്നത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വീകരിക്കുന്ന ചടങ്ങിൽ പി.കെ. ഫിറോസ് എംഎൽ.എ ഓമശേരി പഞ്ചായത്ത് പ്രസിഡൻ്റ് സൗദ ടീച്ചർ , വാർഡ് അംഗം ജിലാനി, സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഫാ. ബിബിൻ ജോസ്, പ്രിൻസിപ്പൽ ഫാ.സിബി പൊൻപാറ, സ്‌കൂൾ ഹെഡ് മാസ്റ്റർ തോമസ് അഗസ്റ്റ്യൻ, പിടിഎ പ്രസിഡൻ്റ പി.കെ. ഷെരീഫ്, സ്റ്റാഫ് സെക്രട്ടറി ഷിതിൻ വർഗീസ് തുടങ്ങിയവരും പങ്കെടുക്കും. സ്‌കൂളിന്റെ നേതൃത്വത്തിൽ ഒരു വയറൂട്ടാം എന്ന പദ്ധതി വർഷങ്ങളായി നടപ്പിലാക്കി വരുന്നുണ്ട്. സ്‌കൂളിലും പുറത്തും ഉള്ള 32 ഓളം കുട്ടികൾ മാസം തോറും ഭക്ഷ്യ കിറ്റ് നൽകുന്ന പദ്ധതിയാണിത്. കിറ്റ് വിതരണത്തിന്റെ ഭാഗമായി വീടുകൾ സന്ദർശിച്ചപ്പോഴാണ് നിരവധി കുട്ടികൾക്ക് പാർപ്പിടം ഇല്ല എന്ന വസ്തുത മനസ്സിലാക്കിയത്. ഇതേ തുടർന്നാണ് ഒപ്പം പദ്ധതി ആരംഭിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles