spot_img
Monday, September 21, 2026
Home Blog Page 736

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

0

ദുബൈയിൽ മരിച്ച വ്‌ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ (20) മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കും.

ബുധനാഴ്ച രാത്രി 11ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.ദുബൈ ജാഫിലിയയിലെ താമസസ്ഥലത്ത് ചൊവ്വാഴ്ചയാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്.

ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ വളരെ ചെറിയ സമയം കൊണ്ടു തന്നെ റിഫ പ്രശസ്തി നേടിയിരുന്നു. വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ റിഫ, മെഹ്നു ചാനല്‍ എന്ന പേരില്‍ വ്‌ലോഗിങ് ആരംഭിച്ചു. റിഫയ്‌ക്കൊപ്പം ഭര്‍ത്താവ് മെഹ്നുവും വ്‌ലോഗുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. സംഗീത ആല്‍ബങ്ങളിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് ഭര്‍ത്താവിനും ഏക മകന്‍ ആസാന്‍ മെഹ്നുവിനൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബൈയിലെത്തിയത്. ശേഷം നാട്ടിലേക്ക് തിരിച്ചുപോയി.

പിന്നീട് മെഹ്നു മാത്രം യുഎഇയിലെത്തുകയായിരുന്നു. മകനെ നാട്ടിലാക്കിയ ശേഷം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റിഫയും ദുബൈയിലെത്തി. തിരികെ ദുബൈയിലെത്തിയ റിഫ സംഗീത ആല്‍ബം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. തിങ്കളാഴ്ച രാത്രി ബുര്‍ജ് ഖലീഫയ്ക്ക് മുമ്പില്‍ മെഹ്നുവിനൊപ്പം നില്‍ക്കുന്ന വീഡിയോ റിഫ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഏറെ സന്തോഷത്തോടെ ആ വീഡിയോയില്‍ കാണപ്പെട്ട റിഫയെ പിറ്റേന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബസിൽ കയറ്റുന്നില്ല..?, പുറത്തുനിർത്തുന്നു..?, വിദ്യാർത്ഥികൾക്ക് പരാതി അറിയിക്കാം..

0

ബസ്സിൽ കയറ്റാതിരിക്കുക., ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക.. ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക.. ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക.. തുടങ്ങിയവ വിദ്യാർഥികളോട് ചെയ്യുന്ന വിവേചനങ്ങൾ തടയാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.

ഇത്തരം വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുന്നത്. രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികളാണ്. കോവിഡ് ദുരിതകാലത്തിനു ശേഷം സ്കൂളുകൾ തുറന്നതോടെ ഭൂരിപക്ഷം വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്.

ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നൽകുന്നുണ്ട്. എന്നാൽ ഒരു ചെറിയ വിഭാഗം ബസ്സ് ജീവനക്കാരിൽ നിന്നും വിദ്യാർഥികൾക്ക് വളരെ മോശം അനുഭവങ്ങൾ ആണ് ലഭിക്കുന്നതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.

1. തിരുവനന്തപുരം -91889610012.

കൊല്ലം – 91889610023.

പത്തനംതിട്ട- 91889610034.

ആലപ്പുഴ – 91889610045.

കോട്ടയം- 91889610056.

ഇടുക്കി- 91889610067.

എറണാകുളം- 91889610078.

തൃശ്ശൂർ – 91889610089.

പാലക്കാട്- 918896100910.

മലപ്പുറം – 918896101011.

കോഴിക്കോട് – 918896101112.

വയനാട്- 918896101213.

കണ്ണൂർ – 918896101314.

കാസർഗോഡ് – 9188961014

വിസ്മയ കേസ് പ്രതി കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

0

കൊല്ലം വിസ്മയ കേസിൽ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിച്ചു.

സുപ്രീംകോടതിയാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരൺ കുമാ‍ർ സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകനായ പ്രകാശാണ് കിരണിന് ഹ‍‍ർജി അനുവദിച്ചത്.

ഹ‍ർജി അം​ഗീകരിച്ച സുപ്രീംകോടതി കിരൺ കുമാറിന് റെ​ഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇനി വിസ്മയ കേസിൽ വിചാരണ പൂ‍ർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ കിരണിന് ജയിലിൽ പോകേണ്ടതുള്ളൂ. വിസ്മയ കേസിൻ്റെ വിചാരണയിൽ പ്രധാന സാക്ഷികളെയടക്കം  വിസ്തരിച്ച സാഹചര്യത്തിൽ ഇനി ജാമ്യം നൽകുന്നതിൽ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കും എന്ന കേരള സർക്കാരിൻ്റെ വാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കിരണിൻ്റെ ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും  കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, ഇന്ന് 800 രൂപയുടെ വർധന; പവൻ വില 38000 കടന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ വർധനവുണ്ടായി. 22 കാരറ്റ് സ്വർണത്തിന്റെ വിലയിലാണ് വർധന. ഗ്രാമിന് 100 രൂപ കൂടി.

ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില 4770 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് നൂറ് രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 38160 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. 3940 രൂപയാണ് ഇന്നത്തെ വില.

ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് വിലയിൽ മാറ്റമില്ല. വെള്ളിയുടെ വില 72 രൂപയാണ്. ഗ്രാമിന് രണ്ട് രൂപയുടെ വർധനവുണ്ടായി.

അന്താരാഷ്ട്ര വിപണിയിൽ 24 കാരറ്റ് സ്വർണം 1940 ഡോളറിലാണ് വിപണനം നടക്കുന്നത്. ദിശയുടെ ശരാശരി സൂചിക 40ന്റെ നിലയിൽ ആയതു കൊണ്ട് 1929 – 1920 ന്റെ താങ്ങുണ്ട്.  അതിൽ താഴെ വന്നാൽ കുറവ് രേഖപെടുത്തിയേക്കും. റഷ്യയും യുക്രൈനും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്നലെ സ്വർണ വില ഉയർന്ന് 1940 ഡോളറിലെത്തി. 

വ്യക്തികൾക്ക് തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സ്വർണ്ണം വിൽക്കാനുള്ള നല്ല സമയമാണിത്. സാങ്കേതികമായി സ്വർണം ഓവർബോട്ട് സോണിലാണ്. എഡിഎക്സ് ലെവലുകൾ 40 ആണ്. അന്താരാഷ്ട്ര വില 1920 ഡോളറിന് താഴെയെത്തിയാൽ സംസ്ഥാനത്തെ റീടെയ്ൽ വില കുറയുമെന്നാണ് വിവരം.

തിരുവനന്തപുരത്ത് ഭാര്യ ഭർത്താവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

0

തിരുവനന്തപുരം: പാലോട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്.

ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.ഷിജുവിനെ കല്ലും ടൈലും കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ഷിജു ഫോൺ ചെയ്ത് കൊണ്ടിരുന്നപ്പോൾ പിറകിലൂടെ ചെന്ന് കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നീങ്ങിയതെന്നുമാണ് സൗമ്യ പൊലീസിന് നൽകിയ മൊഴി.

കൊല്ലപ്പെട്ടുഷിജു ഗൾഫിൽ നിന്നും നാട്ടിൽ വന്നിട്ട് 10 ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഇന്നലെ ഇരുവരും തൊട്ടടുത്ത ക്ഷേത്രത്തിൽ ശിവരാത്രി ഉൽസവത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. രാത്രി സൗമ്യ തിരികെ വീട്ടിൽ വന്നപ്പോൾ ഷിജു അടുക്കളയുടെ പുറത്ത് നിന്നും ഫോൺ ചെയ്യുകയായിരുന്നു. തുടർന്ന് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. ശേഷം കല്ല് കൊണ്ട് ഷിജുവിനെ തലക്ക് അടിച്ചു കൊല്ലുകയായിരുന്നു

മീഡിയാ വണ്‍ ചാനലിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി.

0

മീഡിയാ വണ്‍ ചാനലിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.

സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചുമീഡിയാ വണ്‍ ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാനല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളുകയായിരുന്നു.

മീഡിയാ വൺ ചാനലിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചാനൽ ഹര്‍ജി സമര്‍പ്പിച്ചത്.ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹർജിയിൽ വാദം പൂർത്തിയാക്കിയ ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റുകയായിരുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ വാദത്തിനിടെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

കേസ്സുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ മുദ്രവച്ച കവറിൽ ഹാജരാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. മാർഗരേഖ 9(2) പ്രകാരം ലൈസൻസ് പിൻവലിക്കാൻ കേന്ദ്ര സർക്കാരിന് പൂർണ അധികാരമുണ്ടന്നാണ് കേന്ദ്ര നിലപാട്.എന്നാൽ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇത് ഭരണഘടനാപരമായ പ്രശ്നമാണെന്നും മീഡിയാവൺ വാദിക്കുന്നു .കേന്ദ്ര സർക്കാർ നടപടി ജുഡീഷ്യൽ പരിശോധനക്ക് വിധേയമാകണമെന്ന് വാദത്തിനിടെ ചാനൽ ആവശ്യപ്പെട്ടു.

ഹണിട്രാപ്പ്: ഡോക്ടറുടെ 3 ലക്ഷം തട്ടാന്‍ ശ്രമം; കാത്തുനിന്ന് പൊലീസ്, യുവതികൾ അറസ്റ്റിൽ

0

തൃശൂര്‍∙ നഗരത്തിലെ പ്രമുഖ ഡോക്ടറുടെ വാട്സാപ്പിലേക്ക് മണ്ണുത്തി സ്വദേശി നൗഫിയയുടെ സന്ദേശം തുടരെ തുടരെ വന്നു.

പരിചയമില്ലാത്ത ആളുടെ സന്ദേശമായതിനാല്‍ ഡോക്ടര്‍ ആദ്യം പ്രതീകരിച്ചില്ല. പിന്നെ, ഭീഷണിയായി. പണം ചോദിക്കലായി. പീഡിപ്പിച്ചുവെന്ന് പരാതി നല്‍കുമെന്നായി. വഴങ്ങില്ലെന്ന് മനസിലായപ്പോള്‍ പിന്നെ വിളിക്കുന്നത് ഒരു പുരുഷനാണ്. അതും വിദേശത്തു നിന്നുള്ള ഇന്‍റര്‍നെറ്റ് കോളിലൂടെ. സ്ഥിരം ശല്യമായപ്പോള്‍ ഡോക്ടര്‍ പൊലീസിനെ സമീപിച്ചു.

പൊലീസ് വലയൊരുക്കി

ഡോക്ടറുടെ വാട്സാപ്പ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പൊലീസാണ് ഉപയോഗിച്ചത്. ഹണിട്രാപ്പാണെന്ന് മനസിലായതോടെ അതിനനുസരിച്ചുള്ള സന്ദേശങ്ങള്‍ പൊലീസ് തിരിച്ചും അയച്ചു. മൂന്നു ലക്ഷം രൂപയാണ് മണ്ണുത്തി സ്വദേശി നൗഫിയയും വിദേശത്തുള്ള പുരുഷനും ആവശ്യപ്പെട്ടത്. തുക നല്‍കാമെന്ന് പൊലീസ് തിരിച്ച് സന്ദേശമിട്ടു. ബെംഗളൂരുവില്‍ നിന്ന് ഒരു യുവതി പണം കൈപ്പറ്റാന്‍ വരുമെന്നായിരുന്നു സന്ദേശം.

യുവതി ബെംഗളൂരുവില്‍ നിന്നെത്തി

തൃശൂരില്‍ ട്രെയിനിറങ്ങിയ യുവതി ഡോക്ടറെ വാട്സാപ്പില്‍ ബന്ധപ്പെട്ടു. പണം കൈപ്പറ്റാന്‍ സ്ഥലവും സമയവും അറിയിച്ചു. അങ്ങനെ, വനിതാ പൊലീസ് സംഘവും തൃശൂര്‍ എസിപി വി.കെ.രാജുവും വെസ്റ്റ് എസ്.ഐ ബൈജുവും തട്ടിപ്പുക്കാരിയെ പിടിക്കാന്‍ നിലയുറപ്പിച്ചു. ഡോക്ടറുടെ കാറിന്റെ അടയാളം പറഞ്ഞു കൊടുത്തു. ഇതുപ്രകാരം, കാറിന്‍റെ സമീപത്തെത്തിയ യുവതിയെ പൊലീസ് പിടികൂടി. കായംകുളം സ്വദേശിയായ നിസയായിരുന്നു ഇത്. ബംഗ്ലുരുവിലെ ഫിറ്റ്്നസ് ട്രെയിനറാണ് ഇരുപത്തിയൊന്‍പതുകാരി നിസ.

തുരുതുരാ കോളുകള്‍

നിസയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ നിര്‍ത്താതെ ഫോണ്‍ റിങ് ചെയ്യുന്നു. സ്പീക്കര്‍ ഫോണിലിട്ട് സംസാരിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. മണ്ണുത്തി സ്വദേശി നൗഫിയയായിരുന്നു അത്. കിട്ടിയ മൂന്നു ലക്ഷം എവിടെ. മുങ്ങരുത്, വേഗം കാണണമെന്നായി. പൊലീസ് തന്നെ നഗരത്തിലെ ഒരു സ്ഥലം പറ‍ഞ്ഞു. അവിടെ, പൊലീസ് സംഘം നിലയുറപ്പിച്ചു. മൂന്നു ലക്ഷം കിട്ടുമെന്ന പ്രതീക്ഷയില്‍ വഴിയരികില്‍ കാത്തുനിന്ന മണ്ണുത്തി സ്വദേശി നൗഫിയയെ വരവേറ്റത് വനിതാ പൊലീസായിരുന്നു.

ഇനി ആസൂത്രകനെ പിടിക്കണം

വിദേശത്തു നിന്ന് സ്ഥിരമായി ഫോണില്‍ വിളിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തിയ ആ പുരുഷന്‍ ആര്?. പൊലീസിന്റെ പക്കല്‍ ഉത്തരമുണ്ട്. ആളെ പിടിക്കാന്‍ സിബിഐ മുഖേന ഇന്റര്‍പോളിന്‍റെ സഹായം തേടും. സമ്പന്നരെ ഉന്നമിട്ട് പിന്‍തുടര്‍ന്ന് ഹണിട്രാപ്പില്‍ കുരുക്കുന്ന സംഘമാണിതെന്ന് പൊലീസ് സംശയിക്കുന്നു. ഹണിട്രാപ്പില്‍ കുടുങ്ങുന്നവരില്‍ ഭൂരിഭാഗവും പരാതിയുമായി പൊലീസിനെ സമീപിക്കാറില്ല. നാണക്കേട് ഭയന്നാണ് പൊലീസിന്റെ സഹായം തേടാത്തത്. ഇവിടെ, ഡോക്ടര്‍ കാണിച്ച ധൈര്യമാണ് പ്രതികളുടെ അറസ്റ്റില്‍ കലാശിച്ചത്

പ്രായപൂർത്തിയാകാതെ വാഹനമോടിച്ചു: 25000 രൂപ പിഴയടച്ച് രക്ഷാകർത്താവ്….

0

“25000 പിഴയും കോടതി പിരിയും വരെ തടവും”പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകർത്താവിന്

ബഹു: കോടതി വിധിച്ച പിഴ ശിക്ഷയുടെ രസീത് ആണ് ചിത്രത്തിലുള്ളത്.തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വോയ്സ് മെസേജിൽ ആ രക്ഷാകർത്താവ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്..

“ആരും ഇത് ആവർത്തിക്കരുത് 25000 രൂപ പോയിക്കിട്ടും”.

“എൻ്റെ പൊന്നു സുഹൃത്തുക്കളെ 25000 രൂപ നമ്മുടെ കുടുംബത്തിൽ നിന്നോ, സുഹൃത്തുക്കളിൽ നിന്നോ, നാട്ടുകാരിൽ നിന്നോ കുറച്ച് ബുദ്ധിമുട്ടിയാലും കടം മേടിച്ചായാലും സംഘടിപ്പിക്കാൻ ഈ കാലത്ത് വലിയ പ്രയാസമുണ്ടാവുമെന്ന് കരുതുന്നില്ല.

ഒരു ദിവസമോ ഒരു വർഷമോ രക്ഷിതാവിന് തടവും പ്രശ്നമല്ല. വാഹനത്തിൻ്റെ റെജിസ്ട്രേഷൻ റദ്ദാക്കുന്നതും, 25 വയസു വരെ മകന് ലൈസൻസ് എടുക്കാൻ പറ്റാത്തതും കാര്യമാക്കേണ്ട.പ്രായപൂർത്തിയാവാത്ത നമ്മുടെ എല്ലാമായ മകന് എന്തെങ്കിലും സംഭവിച്ചാൽ? ഇവൻ്റെ ഡ്രൈവിംഗ് മൂലം മറ്റൊരാളുടെ ജീവൻ അപകടത്തിലായാൽ? ആ രംഗങ്ങൾ നിങ്ങൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?””നമ്മുടെതാണ് മക്കൾ “എന്ന ചിന്ത മാത്രം നമ്മളിൽ ഉണ്ടെങ്കിൽ ഒരു കാരണവശാലും പ്രായപൂർത്തിയാവാതെ ലൈസൻസില്ലാതെ ഒരു കുട്ടിക്കും ഒരു രക്ഷിതാവും വാഹനം നൽകില്ല…. അവൻ ധിക്കരിച്ച് താക്കോലെടുത്ത് പോവില്ല……

KERALA POLICE

മലയാളി വ്‌ളോഗറും ബാലുശ്ശേരി സ്വദേശിയുമായ റിഫ മെഹ്നു ദുബൈയില്‍ മരിച്ചനിലയിൽ

പ്രശസ്ത മലയാളി വ്ലോഗർ റിഫ മെഹ്നുവിനെ (20) ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അരനാട്ടിൽ വീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു.  

ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

0

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. കര്‍ണാടക സ്വദേശി നവീന്‍ (21)കൊല്ലപ്പെത്. വിദേശകാര്യ മന്ത്രാലയ വക്താവാണ് ട്വീറ്റ് ചെയ്തത്.

ഖാര്‍ക്കീവില്‍ നടന്ന റഷ്യയുടെ ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്. കടയില്‍ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണമെന്നാണ് വിവരം. നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്.

മേഖലയില്‍ രാവിലെ സ്‌ഫോടനം നടന്നിരുന്നെന്ന് നവീന്‍ പഠിക്കുന്ന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ഡോ.എമി പറഞ്ഞു.‘രാവിലെ ഖാര്‍ക്കീവിലെ പഴയ പാര്‍ലമെന്റി കെട്ടിടത്തില്‍ സ്‌ഫോടനം നടന്നിരുന്നു. സെന്‍ട്രല്‍ മെട്രോയോട് ചേര്‍ന്ന സ്ഥലത്താണ് ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിയുന്നത്. ഇന്ത്യന്‍ എംബസി പറയുന്നുണ്ട്, എത്രയും വേഗം ഇന്ത്യക്കാര്‍ കീവ് വിടണമെന്ന്. പക്ഷേ അത് പറയുന്നത് പോലെയല്ല കാര്യങ്ങള്‍.

ഇവിടെ യുക്രൈന്‍ പൗരന്മാരടക്കം എല്ലാവരുമുണ്ട്. ഇന്ത്യക്കാര്‍ മാത്രമല്ല. എല്ലാവര്‍ക്കും നഗരം വിടാന്‍ ഈ ട്രെയിന്‍ മാര്‍ഗം മാത്രമേയുള്ളൂ. റെയില്‍വേ സ്‌റ്റേഷനുകളില്‍ നിയന്ത്രിക്കാനാകാത്ത തിരക്കാണ്