spot_img
Sunday, September 20, 2026
Home Blog Page 748

മീഡിയവൺ വിലക്ക്: വിധി നാളെ

0

മീഡിയവൺ ചാനൽ വിലക്കുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച ഹൈകോടതി വിധി പറയും. നാളെ രാവിലെ 10.15ന് ജസ്റ്റിസ് നഗരേഷ് ഓപ്പൺ കോർട്ടിലാണ് വിധി പറയുക.

പ്രവർത്തന അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകൾ ഹാജരാക്കാൻ കോടതി കേന്ദ്ര സർക്കാരിന് കഴിഞ്ഞ ബുധനാഴ്ച നിർദേശം നൽകിയിരുന്നു. ഫയലുകൾ ഇന്ന് ഹാജരാക്കാൻ ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്.

ഇന്ന് കേസ് പരിഗണനക്കെടുത്ത കോടതി നാളെ വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.ചാനലിന് വേണ്ടി അഡ്വ. എസ് ശ്രീകുമാർ ഹാജരായി. മാധ്യമപ്രവർത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെയും ഹരജിയിൽ കക്ഷി ചേർന്നിരുന്നു.

മീഡിയവണിന് സംപ്രേഷണം തുടരാൻ സിംഗിൾ ബെഞ്ച് നേരത്തേ അനുമതി നൽകിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. എന്നാൽ, ഇത് എന്തെന്ന് വ്യക്തമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സർക്കാർ വാദം നിയമവിരുദ്ധവും രാജ്യത്ത് കേട്ടുകേൾവിയില്ലാത്തതും മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്ന് വിവിധ തുറകളിലുള്ളവർ പറയുന്നു.

മീഡിയവണിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പിമാരുടെ സംഘം കേന്ദ്ര വാർത്ത വിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ട് നിവേദനം നൽകിയിരുന്നു.

നടൻ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു

0

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു.

ദിലീപിനെയും മറ്റു പ്രതികളെയും കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി ഗോപിനാഥ് ഇന്ന് വിധി പറയാന്‍ മാറ്റിയത്.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നു ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കൂടാതെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കാനും പ്രോസിക്യൂഷനു നിര്‍ദേശം നല്‍കി.

‘ഇനി ഇത് ധരിക്കല്ലേ’, ഊരിയെടുത്ത ചൈനീസ് മോതിരങ്ങൾ കോർത്ത് മാലയാക്കി അഗ്നിരക്ഷാസേനയുടെ ബോധവൽക്കരണം

0

മലപ്പുറം : കൈവിരലിൽ കുടുങ്ങിയ ചൈനീസ് മോതിരങ്ങൾ ഊരിയെടുക്കുക സാധാരണയായി അഗ്നിരക്ഷാ സേനയുടെ കർതവ്യമാണ്. അത് അക്ഷരംപ്രതി അനുസരിച്ച് മാതൃകയായിരിക്കുകയാണ് മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ.

മോതിരങ്ങൾ കൊണ്ട് മനോഹരമായ മാലയും ഇവർ തീർത്തിട്ടുണ്ട്. ചൈനീസ് സ്റ്റീൽ മോതിരങ്ങൾ ധരിക്കുന്നതിനെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ മാല നിർമ്മിച്ചത്.

ഈ അടുത്ത കാലത്തായി മലപ്പുറം ജില്ലാ ആസ്ഥാനത്തെ അഗ്‌നിശമനസേന ഓഫീസിൽ കൈ വിരലിൽ ചൈനീസ് മോതിരം കുടുങ്ങി എത്തിയവരുടെ വിരലിൽ നിന്ന് മുറിച്ചെടുത്ത മോതിരങ്ങൾ ഉപയോഗിച്ചാണ് ബോധവൽക്കരണത്തിന്റെ ഭാഗമായി മാല നിർമ്മിച്ചിരിക്കുന്നത്.

കുട്ടികളും മുതിർന്നവരും ഉൾപ്പടെ നിരവധി ആളുകളുടെ കൈവിരലിൽ നിന്നാണ് ഈ അടുത്ത കാലത്തായി ഇത്തരത്തിൽ ചൈനീസ് മോതിരങ്ങൾ മുറിച്ചെടുത്തത് എന്ന് മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ പറയുന്നു.

നിസ്സാര തുകക്ക് ലഭിക്കുന്ന ഇത്തരം മോതിരങ്ങൾ ആളുകൾ കൈ വിരലിൽ വാങ്ങി ഇടും. പിന്നീട് ഇത് കയ്യിൽ നിന്ന് ഊരി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന് കഴിയാതെ വരും. തുടർന്ന് വെളിച്ചെണ്ണയും സോപ്പും ഉൾപ്പെടെ ഉപയോഗിച്ച് മോതിരം കൈയിൽ നിന്ന് ഊരി മാറ്റാൻ ശ്രമം നടത്തുമെങ്കിലും പലപ്പോഴും പരാജയപ്പെടും.

പിന്നീട് ആശുപത്രികളിലും, തട്ടാൻമാരെയും സമീപിക്കും. അവിടെ നിന്നും ഇത് ഊരിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഫയർ സ്റ്റേഷനെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസം ഇത്തരത്തിലുള്ള ഇരുപതോളം കേസുകളാണ് മലപ്പുറം ഫയർ സ്റ്റേഷനിൽ എത്തുന്നത്.

കൈ വിരലിൽ കുടുങ്ങിയ മോതിരം എടുക്കാൻ പറ്റാത്ത വേദനയോടെ പുലർച്ചെ സമയങ്ങളിൽ പോലും കുട്ടികളും മുതിർന്നവരും മലപ്പുറം ഫയർ സ്റ്റേഷനിൽ എത്താറുണ്ട്. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ മാല നിർമ്മിച്ച് ബോധവൽക്കരണം നടത്തുന്നത്

മണിനാദം 2022 -കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം നാടന്‍പാട്ട് മത്സരം

0

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം മണിനാദം-2022 നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നു.

എറണാകുളം ജില്ലയിലെ യുവ ക്ലബ്ബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈനാണ് ജില്ലാതല മത്സരം നടക്കുക. പങ്കെടുക്കുന്ന ടീമുകള്‍ അപേക്ഷയും പെര്‍ഫോര്‍മന്‍സിന്റെ സി.ഡി യോ പെന്‍ഡ്രൈവോ ഫെബ്രുവരി 15 നകം യുവജനക്ഷേമ ബോര്‍ഡിന്റെ എറണാകുളം ജില്ലാ ഓഫീസില്‍ എത്തിക്കണം.

പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 10 ആണ്. പ്രായപരിധി 18നും 40 നും മദ്ധ്യേ ആയിരിക്കണം. മത്സരത്തിന് അനുവദിച്ചിട്ടുള്ള സമയം 10 മിനിട്ട്. എംപി 4 ഫോര്‍മാറ്റിലായിരിക്കണം വീഡിയോകള്‍ ലഭിക്കേണ്ടത്. വീഡിയോകളുടെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മണിനാദം 2022 എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം.

ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ക്ലബ്ബിന് 25,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും മൂന്നാം സ്ഥാനം ലഭിച്ചാല്‍ 5,000 രൂപ വീതവും സംസ്ഥാന തലത്തില്‍ വിജയിക്കുന്ന ക്ലബ്ബിന് ഒരു ലക്ഷം, രണ്ടാം സ്ഥാനക്കാര്‍ക്ക് 75,000 രൂപ മൂന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും സമ്മാനമായി നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ യുവജന കേന്ദ്രം, ഗ്രൗണ്ട് ഫ്‌ളോര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട് – 30, എറണാകുളം എന്ന വിലാസത്തിലോ, 0484 2428071, 9605975196 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

പൊലീസുകാരെ വെല്ലുവിളിച്ച ഗുണ്ട പല്ലന്‍ ഷൈജു പിടിയില്‍

0

വയനാട്:പൊലീസുകാരെ വെല്ലുവിളിച്ച ഗുണ്ട പല്ലന്‍ ഷൈജു പിടിയില്‍.‘കാപ്പ’ നിയമം ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഇതിനുശേഷമാണ് സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ചത്. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് കോട്ടയ്ക്കല്‍ പൊലീസ് അറസ്റ്റ്ചെയ്തത്.

കുപ്രസിദ്ധ ​ഗുണ്ട കോടാലി ഷൈജുവിന്റെ കൂട്ടാളിയായിരുന്നു പല്ലൻ ഷൈജു. നേരത്തെ പൊലീസിനെ വെല്ലുവിളിച്ച് കൊണ്ട് പല്ലൻ ഷൈജു ഇട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂട്ടുകാർക്കൊപ്പം പോസ്റ്റ് ചെയ്ത ലൈവ് വീഡ‍ിയോയിലാണ് ഇയാളുടെ ഭീഷണി.

മലപ്പുറം കോട്ടക്കൽ പൊലീസ്, വയനാട്ടിലെ റിസോട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയാണ്. കോടാലി ശ്രീധരൻ്റെ കൂട്ടാളിയായിരുന്നു. ഇയാൾക്കെതിരെ മലപ്പുറത്തും വാറൻ്റുണ്ട്.

വിവാഹ ദിവസം യുവതി മരിച്ച നിലയിൽ

0

കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധുവിനെ മരിച്ച ചെയ്ത നിലയിൽ കണ്ടെത്തി.

സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിയായ മേഘയാണ് (30) മരിച്ചത്

കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകളാണ് മേഘ.

മേഘ പഠിക്കുന്ന അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി മേഘയുടെ വിവാഹം ഉറപ്പിച്ചിരുന്നു. മേഘയുടെ വീട്ടിൽ വിവാഹ ചടങ്ങുകളെല്ലാം പുരോഗമിക്കുകയായിരുന്നു.

മണ്ഡപത്തിൽ അലങ്കാരങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. രാവിലെ ബ്യൂട്ടീഷനെത്തിയതോടെ കുളിച്ച് വരാമെന്ന് പറഞ്ഞാണ് മേഘ മുറിയിൽ കയറി വാതിലടച്ചത്.

ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങി വരാത്തതിനെ തുടർന്ന് വിളിച്ചെങ്കിലും വാതിൽ തുറന്നില്ല.പിന്നീട് ജനൽ ചില്ല് തകർത്ത് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചേവായൂർ പൊലീസ് അന്വേഷണത്തിനിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

സുനിലയാണ് അമ്മ. സഹോദരൻ ആകാശ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

‘ആദാമിന്‍റെ മകൻ അബു’വിലെ കഥാപാത്രം ആബൂട്ടിക്ക നിര്യാതനായി

0

മട്ടന്നൂർ: ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച ‘ആദാമിന്‍റെ മകൻ അബു’ സിനിമയ്‌ക്ക്‌ പ്രേരണയായ കഥാപാത്രം അന്തരിച്ചു. മട്ടന്നൂർ പരിയാരം ഹസ്സൻ മുക്കിലെ ആബൂട്ടിക്ക എന്ന കെ.പി. ആബൂട്ടി (90) യാണ്​ ഇന്ന് രാവിലെ വിടവാങ്ങിയത്​.

ആദാമിന്‍റെ മകന്‍ അബു എന്ന സിനിമയിലെ കേന്ദ്ര കഥാപത്രമായ അബുവിന് കെ.പി. ആബൂട്ടിക്കയുടെ രീതികളായിരുന്നു അവലംബിച്ചതെന്ന്​ സംവിധായകന്‍ സലീം അഹമദ്​ അനുസ്​മരിച്ചു.

‘കെ.പി. ആബൂട്ടിക്ക പരിയാരം ഹസ്സന്‍മുക്ക് ഇന്ന് കാലത്ത് മരണപെട്ടു.

പണ്ട് പലോടുപള്ളിയിലും പരിസരങ്ങളിലും വഴിയോരത്ത് അത്തറുകളും യുനാനി മരുന്നുകളും മതഗ്രന്ഥങ്ങളും രാശിക്കല്ലുകളും വില്‍പ്പന നടത്തിയിരുന്ന ആബൂട്ടിക്കയുടെ രീതികളായിരുന്നു ആദാമിന്‍റെ മകന്‍ അബുവിലെ അബുവിന് പകര്‍ന്ന് നല്‍കിയത്. അല്ലാഹു ആ സാധു മനുഷ്യന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ’ എന്നാണ് സംവിധായകൻ സലീം അഹമ്മദ് അനുസ്​മരണക്കുറിപ്പിൽ എഴുതിയത്

അബുവായി സിനിമയിൽ വേഷമിട്ട സലിംകുമാർ മികച്ച നടനുള്ള പുരസ്കാരം നേടിയിരുന്നു. പുരസ്‌കാരം ലഭിച്ച​ ശേഷം സംവിധായകൻ സലീം അഹമദും നായകൻ സലിംകുമാറും ആബൂട്ടിയെ കാണാനെത്തിയിരുന്നു.

മികച്ച ചിത്രത്തിനുള്ള 2010ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ ചലച്ചിത്രമാണ് ആദാമിന്‍റെ മകന്‍ അബു.

വൃദ്ധനായ അത്തർ കച്ചവടക്കാരനായ അബുവിന്​ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള മോഹവും അതിനെ തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം.

പാലോട്ടുപള്ളിയിലെ പരേതനായ മുഹമ്മദ് വലിയ മുസ്​ലിയാരുടെ മകനാണ്​ ആബൂട്ടി. ഭാര്യ: സുബൈദ. മക്കൾ: ഷിഹാബ്, സുമയ്യ, റമീസ്, ഷമ്മാസ്. മരുമക്കൾ: മുനീർ, നഫീസ. സഹോദരങ്ങൾ: കെ.പി. മുഹമ്മദ് (വെള്ളരിക്കുണ്ട് ) , പരേതരായ അലിയാർ, നബീസു, കദീസു, മറിയം.

വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുത് ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പുമായി റെയിൽവേ

0

റെയിൽവേയിൽ ജോലി: വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുത് ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പുമായി റെയിൽവേ ജോലി വാഗ്‌ദാനം ചെയ്യുന്ന അനധികൃത പരസ്യങ്ങളിലും തൊഴില്‍ തട്ടിപ്പുകളിലും ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന് ദക്ഷിണ റെയില്‍വേ മുന്നറിയിപ്പ്

ഇന്ത്യന്‍ റെയില്‍വേയിലെ റിക്രൂട്ട്‌മെന്റ്‌ പ്രക്രിയ ആര്‍.ആര്‍.ബി, ആര്‍.ആര്‍.സി വഴി മാത്രമാണെന്ന്‌ അധികൃതര്‍ പറഞ്ഞു.

റെയില്‍വേയിലെ വിവിധ വിഭാഗങ്ങളായ ഗ്രൂപ്പ്‌ സി, ഗ്രൂപ്പ്‌ ഡി തസ്‌തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ നിലവില്‍ 21 റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡുകളും (ആര്‍.ആര്‍.ബി) 16 റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ സെല്ലും (ആര്‍.ആര്‍.സി) മാത്രമാണ്‌ നടത്തുന്നത്‌, മറ്റൊരു ഏജന്‍സിയല്ല. സെന്‍ട്രലൈസ്‌ഡ്‌ എംപ്ലോയ്‌മെന്റ്‌ നോട്ടിഫിക്കേഷനുകള്‍ (സി.ഇ.എന്‍) പുറപ്പെടുവിച്ചതിന്‌ ശേഷം ഇന്ത്യന്‍ റെയില്‍വേയിലെ ഒഴിവുകള്‍ നികത്തുകയും വ്യാപക പ്രചാരണം നല്‍കുകയും ചെയ്യും.

രാജ്യത്തുടനീളമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന്‌ ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കും. എംപ്ലോയ്‌മെന്റ്‌ ന്യൂസ്‌, റോസ്‌ഗര്‍ സമാചാര്‍ വഴിയാണ്‌ സി.ഇ.എന്‍ പ്രസിദ്ധീകരിക്കുന്നത്‌. തൊഴില്‍ വാര്‍ത്തകള്‍, പത്രങ്ങളിലെ പരസ്യങ്ങള്‍ അല്ലെങ്കില്‍ ആര്‍.ആര്‍.ബികളെ സംബന്ധിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍, അറിയിപ്പുകള്‍ എന്നിവ ആര്‍.ആര്‍.ബികളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന്‌ പരിശോധിച്ച്‌ ഉറപ്പുവരുത്താം.

റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിനെ (ആര്‍.ആര്‍.ബി) സംബന്ധിച്ച അറിയിപ്പുകള്‍ക്കും വിവരങ്ങള്‍ക്കുമായി ഉദ്യോഗാര്‍ത്ഥികള്‍ ആര്‍.ആര്‍.ബികളുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ മാത്രം ആശ്രയിക്കുക. റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ സംബന്ധിച്ച വിവരങ്ങള്‍ക്ക്‌ 044 28213185 ല്‍ വിളിക്കാം.

#keralapolice

ഗൃഹ പരിചരണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ആരോഗ്യ വിദഗ്ധരുമായി സംവദിക്കാം

0

ഗൃഹ പരിചരണത്തിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ഓൺലൈൻ വഴി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

ഫെബ്രുവരി ഏഴിന് വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ് ഇതിനുള്ള അവസരം. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ, സർക്കാർ ഉദ്യോഗസ്ഥർ, സമൂഹത്തിലെ മറ്റു നാനാ തുറകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ വിഭാഗക്കാർക്ക് വിവിധ ഘട്ടങ്ങളിലായി പരിശിലനം നൽകിയിട്ടുണ്ട്. എന്നാൽ മൂന്നാം തരംഗത്തിൽ ഗൃഹപരിചരണത്തിൽ ധാരാളം പേർ കഴിയുന്നുണ്ട്.

ഗൃഹ പരിചരണത്തിലും അപായ സൂചനകളിലും അവബോധം സൃഷ്ടിക്കാനാണ് കോവിഡ് രോഗികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവരമൊരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.മന്ത്രി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും.

ആരോഗ്യ മേഖലയിലെ വിദഗ്ധർക്ക് പുറമേ ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെയും ഡയറക്ടർ ഡോ. വി.ആർ. രാജുവും ജനങ്ങളോട് സംവദിക്കും. https://youtu.be/ZZoCVbSFEL0 എന്ന യൂട്യൂബ് ലിങ്ക് വഴി ഈ പരിപാടിയിൽ പങ്കെടുക്കാം. ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പൊതുജനങ്ങൾ പരമാവധി ഇത് പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.ഗൃഹപരിചരണം, പിന്തുണാ സഹായ സംവിധാനങ്ങൾ എന്നീ വിഷയങ്ങളിൽ ഡോ. ജിതേഷ്, ഡോ. അമർ ഫെറ്റിൽ എന്നിവർ സംസാരിക്കും. ഡോ. കെ.ജെ. റീന, ഡോ. സ്വപ്നകുമാരി, ഡോ. എസ്. ബിനോയ്, ഡോ. ടി. സുമേഷ്, ഡോ. വിനീത, ഡോ. കെ.എസ്. പ്രവീൺ, പി.കെ. രാജു, ഡോ. വി.എസ്. ദിവ്യ എന്നിവർ സംശയ നിവാരണം നടത്തും

അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

0

കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യർഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കുമായി മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.കേരളത്തിൽ വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേരളത്തിൽ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗ നിരീക്ഷണം നടത്തുകയും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ പരിശോധന നടത്തേണ്ടതുമാണ്.

കോവിഡ് പരിശോധനാ ഫലത്തിൻറെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കണം.വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേർക്ക് റാൻഡം പരിശോധന നടത്തും. എയർലൈൻ ജീവനക്കാരാണ് ഇവരെ കണ്ടെത്തതി നൽകേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കും.അന്താരാഷ്ട്ര യാത്രക്കാർ സംസ്ഥാനത്ത് എത്തിച്ചേരുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്ക് സ്വയം ആരോഗ്യ നിരീക്ഷണം തുടരുകയും രോഗലക്ഷണങ്ങൾ ഉണ്ടായാൽ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.

കർശനമായ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. ഇവർ ഈ കാലയളവിൽ അടച്ചിട്ട ഇടങ്ങളിൽ ഒത്തുകൂടുന്നതും ആൾക്കൂട്ടമുള്ള സ്ഥലങ്ങളും ഒഴിവാക്കണം.കോവിഡ് പോസിറ്റീവായ എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി അയയ്ക്കും. കോവിഡ് പോസിറ്റീവായ യാത്രക്കാരുടെ ചികിത്സ നിലവിലുള്ള മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് ചെയ്യും. എത്തിച്ചേരുന്ന എട്ടാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉചിതമാണ്.