തിരുവനന്തപുരം : 8,9,10 ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി സർക്കാർ ഉത്തരവ്. ഈ അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും.സ്കൂൾ വിദ്യാർത്ഥികളിൽ പഠന നിലവാരം ഉറപ്പാക്കുന്നതിന് എൽഡിഎഫ് സർക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയത്.വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ് കുട്ടികൾ ഒരു വിഷയത്തിലും മോശമാകാൻ പാടില്ല എന്ന ലക്ഷ്യം മുൻ നിർത്തി സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയത്. എല്ലാ വിഷയത്തിലും മിനിമം മാർക്ക് വാങ്ങേണ്ടതാണെന്നും ഏതെങ്കിലും വിഷയത്തിൽ മാർക്ക് കുറഞ്ഞാൽ വിദ്യാർഥിക്ക് രണ്ടാഴ്ച്‌ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവുമെന്നും ആയിരുന്നു തീരുമാനം. ഇതിനെ മറികടക്കുന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ഇപ്പോൾ പുറത്തിറങ്ങിയ ഉത്തരവ്.






