കോഴിക്കോട്: സർക്കാർ നടപടിയില്‍ പ്രതിഷേധിച്ചും നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ടും ആറിന് ക്വാറി, ക്രഷർ കോഓഡിനേഷൻ കമ്മിറ്റി മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടറുടെ ഓഫീസിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തും.
കോ ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനിശ്ചിതകാല പണിമുടക്കിനെ തുടർന്ന് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളെ ഉള്‍പ്പെടുത്തി ആറംഗ കമ്മിറ്റി രൂപീകരിക്കുകയും തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി യോഗ മിനുട്സ് ഇറക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമെടുക്കാതെ വകുപ്പ് മന്ത്രി അവഗണിക്കുകയായിരുന്നു.ആവശ്യങ്ങളില്‍ നടപടിയില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവൻ ക്വാറികളും ക്രഷറുകളും അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നും അസോസിയേഷൻ ഭാരവാഹികള്‍ വ്യക്തമാക്കി.






