spot_img
Tuesday, July 28, 2026

കണയങ്കോട് പാലത്തിൽ നിന്നും ചാടിമരിച്ചയാളെ തിരിച്ചറിഞ്ഞു; പാലക്കുളം സ്വദേശിയുടേത്



കൊയിലാണ്ടി: കണയങ്കോട് പാലത്തിൽ നിന്നും ചാടിമരിച്ചയാളെ തിരിച്ചറിഞ്ഞു. പാലക്കുളം പോവതുകണ്ടി രാമൻ മകൻ രാജേഷ് (41)ആണ് മരിച്ചത്.

ബാലുശ്ശേരിയിൽ ചെരുപ്പ് കട നടത്തുകയാണ് രാജേഷ്. ബാലുശ്ശേരി ഭാഗത്തുനിന്നും കണയങ്കോട് എത്തിയ രാജേഷ് പാലത്തിന്റെ രണ്ടാമത്തെ തൂണിൽ ഫോൺ വെച്ചശേഷം താഴേക്ക് ചാടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രാജേഷ് കണയങ്കോട് പാലത്തിൽ നിന്നും ചാടിയത്. ഒരുമണിക്കൂറിലേറെ നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

പുതിയാപ്പ കോസ്റ്റ് ഗാർഡും നാട്ടുകാരനുമായ ഷെഫീക് പി.കെയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ മത്സ്യത്തൊഴിലാളി സുബീറിൻ്റെ വലയിലാണ് മൃതദേഹം ലഭിച്ചത്.

അമ്മ: ദേവി. ഈയടത്താണ്  ഭാര്യ: രാധിക. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്കാരം നാളെ നടക്കുമെന്നാണ് വിവരം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles