spot_img
Wednesday, April 22, 2026

നടി സുരഭി സന്തോഷ് വിവാഹിതയായി



കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയിലെത്തിയ നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന സിനിമയിൽ ചാക്കോച്ചന്റെ നായികയായി വേഷമിട്ട നടിയാണ് സുരഭി. വിവാഹത്തിന്റെ കൂടുതൽ വിവരങ്ങൾ സുരഭി പങ്കിട്ടില്ല. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിവാഹത്തിന് പ്രണവ് സുരഭിക്ക് സിന്ദൂരം ചാർത്തുന്ന ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു.

2022 ലെ ‘പത്മ’യാണ് സുരഭിയുടെ ഏറ്റവും പുതിയ ചിത്രം. മലയാളത്തിന് പുറമേ കന്നഡ, തമിഴ് ഭാഷകളിലും സുരഭി അഭിനയിച്ചു കഴിഞ്ഞു. കന്നഡയിലെ ദുഷ്ടാ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.ഇതിനും വർഷങ്ങൾക്ക് ശേഷമാണ് കുട്ടനാടൻ മാർപാപ്പയിലൂടെ മലയാളത്തിൽ സുരഭി തന്റെ സാന്നിധ്യം അറിയിക്കുന്നത്. 2018 മുതൽ 2022 വരെ സുരഭി തുടർച്ചയായി മലയാളത്തിൽ സിനിമകൾ ചെയ്തിരുന്നു.അടിക്കടി സിനിമ ചെയ്ത് മലയാളത്തിൽ നിറഞ്ഞു നിൽക്കാറില്ല എങ്കിലും സുരഭി ഒരഭിഭാഷക കൂടിയാണ്. പോയ വർഷം നവംബർ മാസത്തിലായിരുന്നു സുരഭി വിവാഹനിശ്ചയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്

കോവളത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹചിത്രം സുരഭി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയായ സുരഭി നർത്തകി കൂടിയാണ്. 2011 ല്‍ കന്നട ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കുഞ്ചാക്കോ ബോബൻ നായകനായ ‘കുട്ടനാടൻ മാർപ്പാപ്പ’യായിരുന്നു ആദ്യ മലയാള ചിത്രം. സെക്കന്റ് ഹാഫ്, ഹാപ്പി സർദാർ, മൈ ഗ്രേറ്റ്ഗ്രാന്റ് ഫാദർ, പദ്മ തുടങ്ങി പതിനഞ്ചോളം സിനിമകളില്‍ വേഷമിട്ടു.(Actress Surabhi Santhosh got married.)



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles