spot_img
Sunday, May 17, 2026

നടൻ കുഞ്ചന്റെ മകൾ സ്വാതി കുഞ്ചൻ വിവാഹിതയായി; പങ്കെടുത്ത് പ്രമുഖ താരങ്ങൾ



നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി. ഫാഷൻ ഡിസൈനർ ആണ് സ്വാതി. അഭിനന്ദ് ബസന്ത് ആണ് വരൻ. മമ്മൂട്ടിയും മോഹൻലാലുമടക്കം മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങായിരുന്നു. മമ്മൂട്ടി ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി എന്നിവരെല്ലാം ചടങ്ങിനെത്തി. കുഞ്ചനുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും കുടുംബവും. നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള സ്വാതി ഇപ്പോൾ ഫ്രീലാൻസ് സ്റ്റൈലിസ്റ്റായി പ്രവർത്തിച്ചു വരികയാണ്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും ഫാഷൻ കമ്യുണിക്കേഷനിൽ ബിരുദം കരസ്ഥമാക്കിയ സ്വാതി ഫെമിനയിൽ ഇന്റേൺഷിപ്പ് പൂർത്തീകരിച്ചു. പിന്നീട് ദുബായിൽ മനീഷ് അറോറയ്ക്കൊപ്പം പ്രവർത്തിച്ചു. ശേഷം ഫെമിന മാസികയുടെ സ്റ്റൈലിസ്റ്റ് ആയി പ്രവർത്തിച്ച കാലയളവിൽ കവർ ചിത്രങ്ങൾക്ക് നിരവധി സെലിബ്രിറ്റികളെ സ്റ്റൈൽ ചെയ്തതും സ്വാതിയുടെ നേതൃത്വത്തിലായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles