spot_img
Sunday, October 4, 2026

റിയാലിറ്റി ഷോ താരവും നടിയുമായ അനുമോള്‍ വിവാഹിതയായി



റിയാലിറ്റി ഷോ താരവും നടിയുമായ അനുമോള്‍ വിവാഹിതയായി. തമിഴ് നടന്‍ ഭുവനേഷ് ആണ് വരന്‍. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു.

ഒരു പുതിയ തുടക്കത്തിന്‍റെ ആഘോഷമെന്ന പേരില്‍ അനുമോള്‍ ഇന്നലെ ചില ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് ഇതിന് താഴെ കമന്‍റുമായി എത്തിയത്. അനുമോളുടെ വിവാഹം ഉടനുണ്ടാകുമെന്ന് സുഹൃത്ത് ഷിയാസ് കരീമും നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ആരാണ് വരനെന്നോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല. ഗോൾഡൺ കളറിലുള്ള ലെഹങ്കയായിരുന്നു അനുമോളുടെ വേഷം. വരനും കേരള കസവ മുണ്ടിനൊപ്പം ഗോൾഡൻ കളർ കുർത്തയാണ് ധരിച്ചിരുന്നത്.
സ്റ്റാർ മാജിക് എന്ന ടിവി പരിപാടിയിലൂടെയാണ് അനുമോൾ ശ്രദ്ധേ നേടിയത്. പിന്നീട് മലയാള ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർഥിയായി എത്തി. ഇത് കൂടാതെ നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്..

തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും പാടാത്ത പൈങ്കിളിയടക്കമുള്ള സീരിയലുകളിൽ വേഷമിട്ട താരം മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. തിരുവന്തപുരം സ്വദേശിയാണ് മുപ്പതുകാരിയായ അനുമോള്‍. ആര്യനാട് ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‍കൂളിലെ പഠന ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് സംസ്‍കൃത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles