ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. 70.35 ശതമാനം പേർ ഇത്തവണ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. കുറവ് പത്തനംതിട്ട മണ്ഡലത്തിലും. പക്ഷെ 2019 ൽ നിന്നും സംസ്ഥാനത്ത് പോളിംഗ് ശതമാനം കുറഞ്ഞു. രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചപ്പോൾ ആവേശത്തോടെ പോളിംഗ് ബൂട്ടുകളിലേക്ക് എത്തുന്ന വോട്ടർമാരെയാണ് കാണാൻ സാധിച്ചത്. കഠിനമായ ചൂടിനെ അവഗണിച്ചും ഉച്ചവരെയും വോട്ടർമാർ കൂടുതലായി പോളിംഗ് ബൂത്തുകളിൽ എത്തി. എന്നാൽ ഉച്ചയ്ക്കുശേഷം തീർത്തും മന്ദഗതിയിലായിരുന്നു പോളിംഗ്.
ആകെ വോട്ടർമാരിൽ 70. 35% പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിംഗ് കണ്ണൂർ മണ്ഡലത്തിൽ ആയിരുന്നു. 75.74 ശതമാനം.
ആലപ്പുഴ-74.37,
കാസര്‍ഗോഡ്-74.28,
വടകര-73.36 ,
കോഴിക്കോട്-73.34,
വയനാട്-72.85 ,
പാലക്കാട്-72.68 ,
ആലത്തൂര്‍-72.66,
തൃശൂര്‍-72.11,
മലപ്പുറം-71.68,
ചാലക്കുടി-71.68,
ആറ്റിങ്ങല്‍-69.40,
എറണാകുളം-68.10,
കൊല്ലം-67.92,
പൊന്നാനി-67.93,
തിരുവനന്തപുരം-66.43,
ഇടുക്കി-66.39,
മാവേലിക്കര-65.88,
കോട്ടയം-65.59,
പത്തനംതിട്ട-63.35.
ആകെ വോട്ട് ചെയ്തതിൽ 69.76% പുരുഷന്മാരും 70.90% സ്ത്രീകളും 38.96% ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയെങ്കിലും പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ തന്നെയാകും വരും മണിക്കൂറുകളിൽ കേരള രാഷ്ട്രീയവും മുന്നണികളും ചർച്ച ചെയ്യുക.






